കേരളത്തിന്‍റെ മഹാനഗരമായ കൊച്ചിയുടെ വരേണ്യമുഖത്തിന്‍റെ കാഴ്ച അത്ര നല്ലതൊന്നുമല്ല. പണവും അധികാരവും മതവും രാഷട്രീയവും ചേര്‍ന്നു സൃഷ്ടിച്ച ദുര്‍മേദസായ മാധ്യമ മാഫിയയുടെ കുതന്ത്രങ്ങളുടെ കഥ വളരെ വലുതാണ്. തങ്ങളിലൊരുവളെ ഒറ്റിക്കൊടുത്ത് അവളുടെ ചുടുനിണം രുചിക്കുന്ന കഴുകന്മാരുടെ കഥയാണിത്. ഒരു സെക്സ് റാക്കറ്റിന്‍റെ കഥ... മെട്രോപോളിറ്റന്‍ നഗരമായ കൊച്ചിയുടെ ഉള്‍ത്തളങ്ങളില്‍ അരങ്ങുവാഴുന്ന സമ്പന്നതയുടെ മറുമുഖത്തിന്‍റെ കാഴ്ചയാണ് ഇവിടെ വെളിപ്പെടുന്നത്.
നഗരത്തിലെ പ്രമുഖ വാര്‍ത്താ ചാനലിന്‍റെ വനിതാ റിപ്പോര്‍ട്ടര്‍രായ അന്‍സുലയും ലൈലയും ഒരു സെക്സ് റാക്കറ്റിനെ കുടുക്കുന്നതിന് സ്റ്റിങ് ഓപ്പറേഷന്‍ മുഖേന വല വിരിക്കുന്നു.
ആ ഇന്‍വെസ്റ്റിഗേഷന്‍റെ ക്ലൈമാക്സ് ചൂടുപിടിച്ചതും സ്ഫോടനാത്മകവുമായിരുന്നു.
ഒരു സെക്സ് റാക്കറ്റിന്‍റെ കാണാച്ചരടുകള്‍ തേടിയുള്ള യാത്ര.