Powered by Blogger.

Arun’s Easy Pharmacology for Dental Students (A4 Size Book) by Arun K Thomas

“Pharmacology is an important subject in the medical, dental, nursing, physiotherapy and pharmacy curriculum and forms the foundation for understanding the rational use of drugs in clinical practice. This study material has been prepared based on KUHS dental curriculum to help students learn and revise pharmacology in a simple, concise, systematic and examination-oriented manner. The contents are arranged using short definitions, tables, classifications, mechanisms of action, uses, adverse effects, drug interactions, comparisons, and clinically relevant examples. Important concepts have been simplified so that students can understand the basic idea quickly and recall it during examinations and clinical discussions.

Rs: 550.00
Add to Cart

ഡബിള്‍ മര്‍ഡര്‍ /Crime Thriller Novel By Vinod Narayanan

“സ്വര്‍ഗത്തില്‍ വലിയ ഒരടയാളം കാണപ്പെട്ടു. സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ. അവളുടെ പാദങ്ങള്‍ക്കടിയില്‍ ചന്ദ്രന്‍. ശിരസില്‍ പന്ത്രണ്ട് നക്ഷത്രങ്ങള്‍ കൊണ്ടുള്ള ഒരു കിരീടം. അവള്‍ ഗര്‍ഭിണിയായിരുന്നു. പ്രസവവേദനയാല്‍ അവള്‍ നിലവിളിച്ചു. അപ്പോള്‍ അഗ്നിമയനായ ഒരുഗ്ര സര്‍പ്പം വാപിളര്‍ന്നുവന്നു. അതിന് കിരീടങ്ങളോടുകൂടിയ ഏഴ് തലകളും പത്ത് കൊമ്പും ഉണ്ടായിരുന്നു…”

 സെക്യുലറിസത്തില്‍ ഊന്നിയ എതീസ്റ്റ് സാത്താനിസം ഇപ്പോള്‍ വളരെ വേഗം വ്യാപിക്കുന്നു. ന്യൂയോര്‍ക്കില്‍ ആന്റണ്‍ സന്‍റോര്‍ ലാവേയ് 1966 ലാണ് ബ്ലാക്ക് ഹൗസില്‍ സാത്താനിസം ആരംഭിക്കുന്നത്. സാത്താനിസം ശരിയോ തെറ്റോ എന്ന് നിര്‍വചിക്കാനല്ല, മനുഷ്യമനസിനെ ദൈവവും സാത്താനും സ്വാധീനിക്കുന്നത് എങ്ങനെ  എന്ന് വിലയിരുത്തുകയാണ് ഈ ക്രൈം ത്രില്ലര്‍ നോവലില്‍. 


Rs: 175.00
Add to Cart

Viriryan Vykiya Pookkal/വിരിയാന്‍ വൈകിയ പൂക്കള്‍/ Malayalam memoir/ By Aboobacker K.P

"ചോരത്തിളപ്പുള്ള യൗവനത്തില്‍ മലബാറില്‍ നിന്നും ആന്‍ഡമാനിലേക്കു പറിച്ചു നടപ്പെടുകയായിരുന്നു ഞാന്‍. അതോടൊപ്പം സ്നേഹഹബന്ധങ്ങളും എന്‍റെ പ്രിയപ്പെട്ട ജന്മനാടായ പാറലും എല്ലാം നഷ്ടമായി. ഇന്നെനിക്കു എന്‍റെ നൊസ്റ്റാള്‍ജിയാണ് പാറല്‍. ഇത് നൊസ്റ്റാള്‍ജിയയുടെ പുസ്തകമാണ്. ഒപ്പം ഏതാനും പ്രണയകഥകളുടേയും. ഈ പുസ്തകം എന്‍റെ രസകരമായ ചില ഓര്‍മക്കുറിപ്പുകളില്‍നിന്നും എടുത്തതാണ്." ആന്‍ഡമാനിലെ റിട്ടയേര്‍ഡ് ഫോറസ്റ്റ് ഓഫീസറും ഇപ്പോള്‍ ട്രേഡ് യൂണിയന്‍ നേതാവുമായ ശ്രീ അബൂബക്കര്‍ കെ പി യുടെ ഓര്‍മ്മക്കുറിപ്പുകള്‍


Rs: 120.00
Add to Cart

Crime 44/ Crime Thriller Novel/ By Pallikkunnan

ഒരു കുടുംബത്തിന്‍റെ നട്ടെല്ലായിരുന്നു ആ ടാക്സി ഡ്രൈവര്‍. ഒരു നാള്‍ കോയമ്പത്തൂരിലേക്ക് ഓട്ടം പോയ അയാള്‍ സ്വന്തം പുതിയ കാറുമായി അപ്രത്യക്ഷമായി. എവിടെയാണയാള്‍ പോയി മറഞ്ഞത്. ആ അന്വേഷണത്തിന്‍റെ കഥയാണ്ക്രൈം 44. 


Rs: 299.00
Add to Cart

ഇരുവര്‍ /നോവല്‍/ അനൂപ് അപ്പു

“ജീവിതത്തിന്റെ സങ്കീർണ്ണമായ വഴികളിലൂടെയുള്ള സഞ്ചാരത്തിൽ, ചില മനുഷ്യർ നമ്മുടെ ഉള്ളിലേക്ക് തീയായി പടരും. എന്നാൽ മറ്റു ചിലരാകട്ടെ, ആ തീനാളങ്ങളെ പോലും തണുപ്പിച്ച് തന്നിലേക്ക് തന്നെ ഒതുക്കിക്കളയും.

 ചതിയുടെയും തെറ്റിധാരണകളുടെയും കൊടുങ്കാറ്റിൽ ചിതറിപ്പോയ രണ്ട് മനുഷ്യരുടെ ജീവിതം. പ്രണയം കൈവിട്ടുപോയപ്പോൾ മരണത്തിന്റെ വക്കോളം പോയവനെ കൈവിടാതെ, സ്വന്തം ജീവനുതുല്യം ചേർത്തുപിടിച്ച ഒരു കൂട്ടുകാരന്റെ വിശ്വസ്തതയുടെ കഥ.”

 "ഇരുവർ..."


Rs: 180.00
Add to Cart

മലബാറില്‍ നിന്നും ആന്‍ഡമാനിലേക്ക് (Malayalam Edition) By Aboobacker K P

1921 ലെ മലബാര്‍ മാപ്പിലലഹളയില്‍ പ്രതിയായി പിടിക്കപ്പെട്ട് ആന്‍ഡമാനിലേക്ക് നാടുകടത്തപ്പെടുകയും അവിടത്തെ സെല്ലുലാര്‍ ജയിലിലെ ഭീകരതകള്‍ അനുഭവിക്കുകയും ചെയ്ത കരിക്കുമ്പുറത്ത് പോക്കുട്ടി മൊല്ലയുടെ പേരക്കിടാവാണ് ഈ പുസ്തകത്തിന്‍റെ രചയിതാവായ ശ്രീ അബൂബക്കര്‍ കെ പി. ആന്‍ഡമാനിലേക്ക് നാടുകടത്തപ്പെട്ട മാപ്പിളമാരില്‍ ഭൂരിപക്ഷം പേരും പിന്നീട് ആ ദ്വീപുകളില്‍ ജീവിക്കാന്‍ നിര്‍ബന്ധിതരായി. ദ്വീപുകളുടെ പരിവര്‍ത്തനവും വികസനവും അറിഞ്ഞ് അവിടത്തെ ജനതയോടൊപ്പം ഈ മാപ്പിള സമൂഹവും അവിടെ വളര്‍ന്നു. ആ കഥയാണ് ഈ പുസ്തകം. നിരവധി ഫോട്ടോകള്‍ ചേര്‍ക്കപ്പെട്ടിട്ടുള്ള ഫുള്‍ കളര്‍ എഡിഷനാണ് ഈ പുസ്തകം. 



Rs: 450.00
Add to Cart

Pavizham, Andaman - Nicobar Stories/പവിഴം, ആന്‍ഡമാന്‍ നിക്കോബാര്‍ കഥകള്‍/ Full Colour Edition) Dr Manju Nair/ Dr. Manikandan A D

മാനവ സംസ്കാരത്തിന്റെയും നാഗരികതയുടെയും വാഹകരായ നാടോടിക്കഥകൾ അജ്ഞാതരായ കഥാകൃത്തുക്കളിൽ നിന്നും നമുക്ക് ലഭിച്ച അമൂല്യമായ രത്നങ്ങളാണ്. ആന്തമാൻ -നിക്കോബാർ ദ്വീപുകളുമായി ബന്ധപ്പെട്ട നാടോടിക്കഥകളെ പ്രധാനമായും ഹെറിറ്റേജ്, പനോരമ (ജാരോഖ), കൊറലെ (ഓംഗെ ഹട്ട്) എന്നീ മൂന്ന് തലക്കെട്ടുകളിലാണ്  ഡോക്ടര്‍ മഞ്ജു നായര്‍ വായനക്കാർക്ക് മുമ്പിൽ പുസ്തക രൂപത്തിൽ സമർപ്പിക്കുന്നത്. (Full Colour Edition) വിവര്‍ത്തനം : ഡോ. മണികണ്ഠന്‍ എ ഡി


Rs: 399.00
Add to Cart

ഗോണ്‍, ഒരു കുഞ്ഞിക്കുറുക്കന്‍റെ കഥ/ Gone, the little fox/ Illustrated Story book/ By Vinod Narayanan

ഗോൺ ഒരു കുഞ്ഞുകുറുക്കന്റെ കഥ (Gon, the Little Fox / Gongitsune) എന്ന പ്രശസ്തമായ ജപ്പാനീസ് കഥ രചിച്ചത് നിമി നങ്കിച്ചി (Nimi Nankichi) ആണ്. കുട്ടിക്കാലത്തിന്റെ കുസൃതികളും, മനസ്സറിയാതെ ചെയ്യുന്ന ഒരു ചെറിയ തെറ്റ് പിന്നീട് ഹൃദയത്തിൽ സൃഷ്ടിക്കുന്ന നീറ്റലും മനോഹരമായി വരച്ചുകാട്ടുന്ന വിശ്വപ്രസിദ്ധമായ ജാപ്പനീസ് കഥയാണ് നിമി നങ്കിച്ചിയുടെ 'ഗോൺ ഒരു കുഞ്ഞുകുറുക്കന്റെ കഥ' (Gongitsune).

 (ഈ പുസ്തകം കോംബോ ഓഫറില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.)



Rs: 100.00
Add to Cart

Puzz in Boots/പുസ് ഇന്‍ ബൂട്സ്/ Illustrated story book/ By Vinod Narayanan

നിരവധി അനിമേഷന്‍ ചലച്ചിത്രങ്ങള്‍ക്ക് പ്രചോദനമായ ഒരു ഇറ്റാലിയന്‍ ബാലസാഹിത്യ കഥയാണ് പുസ് ഇന്‍ ബൂട്ട്സ്. പിന്നീട് യൂറോപ്പിന്‍റെ മറ്റു ഭാഗങ്ങളിലേക്കും ഈ കഥ വ്യാപിച്ചു. ഒരു തന്ത്രശാലിയായ പൂച്ച ദരിദ്രനായ  തന്‍റെ യുവ യജമാനന് അധികാരവും സമ്പത്തും നേടിക്കൊടുക്കാന്‍ നടത്തുന്ന കൗശലങ്ങളുടേയും തന്ത്രങ്ങളുടേയും രസകരമായ കഥയാണ് ഈ പുസ്തകം. (ഈ പുസ്തകം കോംബോ ഓഫറില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.)



Rs: 100.00
Add to Cart

Malabar to Andamans: A Journey of Defiance to Democracy and Development ; Full colour edition by Aboobacker A.P

Exiled by the British in the wake of the 1921 Malabar Rebellion, hundreds of men and families were cast into the unforgiving penal colony of the Andaman Islands. Among them was the author’s grandfather, Pokutty Molla Karikkumpurathu, who walked through the daunting gates of the Cellular Jail in 1922. 'Malabar to Andamans' is a profound chronicle of that dark chapter—and a powerful testament to human endurance. Tracing a remarkable trajectory from punishment and exile to adaptation, resilience, and nation-building, this book transforms a legacy of colonial repression into an inspiring story of hope, democracy, and community. Discover a forgotten saga of courage, identity, and the triumph of the human spirit across turbulent seas. 



Rs: 399.00
Add to Cart

Dracula in Kochi; The Dark Harbor/ഡ്രാക്കുള ഇന്‍ കൊച്ചി/ Malayalam horror thriller novel by Vinod Narayanan

കാര്‍പാത്തിയന്‍ മലനിരകളിലെ ആ ഭീകരമായ കോട്ടയില്‍ നിന്നും ഫോർട്ട് കൊച്ചിയുടെ കടലോരത്തേക്ക് അവന്‍ വരുന്നു! നൂറ്റാണ്ടുകൾക്ക് മുമ്പ് വാൻഹെൽസിങ് തളച്ച അതേ 'കൗണ്ട് ഡ്രാക്കുള' 2026-ൽ വീണ്ടും ഉയിർത്തെഴുന്നേൽക്കുകയാണ്. മീനാ മുറേയുടെ പരമ്പരയിലെ അവസാന കണ്ണിയായ മേരി മുറേയും അവളുടെ കാമുകന്‍ എഡ്വിനും ചേര്‍ന്ന് കൊച്ചിന്‍ ‍ഫോര്‍ട്ട് എന്ന ഹോട്ടലിലേക്ക് എത്തുമ്പോള്‍ അവിടെ അവരെ സ്വാഗതം ചെയ്യുന്നത് മലയാളസിനിമയിലെ പ്രശസ്തരായ ഒരു സംവിധായകനും തിരക്കഥാകൃത്തുമായിരുന്നു. ഒപ്പം അവനും... ഇരുട്ടിന്‍റെ രാജാവും.. വിനോദ് നാരായണന്‍റെ ഏറ്റവും പുതിയ ഹൊറര്‍ ത്രില്ലര്‍ നോവല്‍ 'ഡ്രാക്കുള ഇന്‍ കൊച്ചി, ദ ഡാര്‍ക്ക് ഹാര്‍ബര്‍!'



Rs: 280.00
Add to Cart

AyurBhodhi;Insight of Ayurveda/ആയുര്‍ബോധി/ By Dr. Tonn Thomas

ആയുർവേദം എന്നത് കേവലം പഴഞ്ചൻ ചികിത്സാരീതിയല്ല; ഇന്നത്തെ അതിവേഗതയേറിയ ജീവിതശൈലി മനുഷ്യരിൽ അടിച്ചേൽപ്പിക്കുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് പ്രകൃതി കൽപ്പിച്ചുനൽകുന്ന ശാശ്വതമായ പരിഹാരമാണ്. ആധുനിക മെഡിക്കൽ സയൻസിന്റെ കണ്ടെത്തലുകളുമായി പൗരാണിക ജ്ഞാനം എങ്ങനെ ഒത്തൊരുമിക്കുന്നു എന്ന് ഈ പുസ്തകം വ്യക്തമാക്കുന്നു. മാറുന്ന കാലത്തിന്റെ രോഗങ്ങൾക്ക് ആയുർവേദം എങ്ങനെ പുതിയ അർത്ഥങ്ങൾ നൽകുന്നുവെന്ന് തിരിച്ചറിയാൻ ഓരോ വായനക്കാരനും ഈ കൃതി വഴിയൊരുക്കുന്നു. പ്രകൃതിയോടിണങ്ങിയുള്ള ജീവിതത്തിലൂടെ യഥാർത്ഥ ആരോഗ്യം വീണ്ടെടുക്കാനുള്ള ഒരു വഴികാട്ടിയാണിത്. നിലമ്പൂര്‍ നമസ്തേ ആയുര്‍വേദാശുപത്രിയില്‍ ഡോക്ടറായി സേവനമനുഷ്ടിക്കുന്ന, സ്വന്തമായി ആശുപത്രി നടത്തുന്ന ന്‍റെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ പിറവിയെടുത്ത ഗ്രന്ഥം.



Rs: 160.00
Add to Cart

Samudrathinte Azhangalil/ സമുദ്രത്തിന്‍റെ ആഴങ്ങളിൽ/ Malayalam Novel by Babu Ittoop

സമുദ്രത്തിന്‍റെ ആഴങ്ങളിൽ കടലിന്‍റെ അടിത്തട്ടിൽ മറഞ്ഞിരിക്കുന്ന കഥകൾ… മനുഷ്യന്‍റെ ഹൃദയത്തിന്‍റെ ആഴങ്ങളിൽ ഒളിച്ചിരിക്കുന്ന ഓർമ്മകൾ… അതിനിടയിലൂടെ സഞ്ചരിക്കുന്ന ഒരു ജീവിതം… കടൽ ഒരിക്കലും അതിന്‍റെ രഹസ്യങ്ങൾ മുഴുവൻ മനുഷ്യന് വെളിപ്പെടുത്തിയിട്ടില്ല. തിരമാലകളുടെ മുകളിലൂടെ നോക്കുമ്പോൾ കടൽ ശാന്തമാണ്. എന്നാൽ അതിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ— അവിടെ ഇരുട്ടുണ്ട്, നിശ്ശബ്ദതയുണ്ട്, അപകടങ്ങളുണ്ട്… അതോടൊപ്പം മനുഷ്യന്‍റെ സങ്കൽപ്പത്തിനും അതീതമായ ഒരു വിസ്മയലോകവുമുണ്ട്. ആ ആഴങ്ങളിലേക്കുള്ള ഒരു യാത്രയാണ് “സമുദ്രത്തിന്‍റെ ആഴങ്ങളിൽ.”


Rs: 250.00
Add to Cart

കുഞ്ഞേലിപ്രേതത്തിന്‍റെ ഐതിഹ്യം; മാര്‍ത്ത പറഞ്ഞ കഥ/ Malayalam horror thriller novel by Vinod Narayanan

കൊച്ചി നഗരത്തിലെ ഒരു പ്രമുഖ സ്ഥാപനത്തെ ലക്ഷ്യമാക്കി ആഭിചാര ക്വട്ടേഷന്‍ ഏറ്റെടുത്ത ഒരു ഗോത്രമന്ത്രവാദിയുടെ 'കുമ്മെ' എന്ന പുരാതന വാദ്യം കാട്ടുമാടം ജോസഫ് എന്ന തന്ത്രശാലിയായ പുരാവസ്തു ഗവേഷകന്‍ മോഷ്ടിച്ചപ്പോൾ അയാൾ അറിഞ്ഞിരുന്നില്ല, താൻ കൈക്കലാക്കിയത് കാടിനെ വിറപ്പിച്ച 'കുഞ്ഞേലി' എന്ന മഹാപ്രേതത്തിന്‍റെ' തടവറയാണെന്ന്...



Rs: 200.00
Add to Cart

പ്രണയത്തിന്‍റെ ബലി പെരുന്നാള്‍/ നോവല്‍/ by Muhammed Sadik Athaloor

പ്രണയം ചിലപ്പോള്‍ ഒരാഘോഷമാണ്, മറ്റുചിലപ്പോള്‍ ഒരു സമര്‍പ്പണവും. നാം ജീവിക്കുന്ന ഓരോ നിമിഷത്തിലും അറിയാതെ നമ്മിലേക്ക് പടരുന്ന ചില ഓര്‍മ്മകളുണ്ട്. നഷ്ടപ്പെട്ടുവെന്ന് കരുതിയിടത്തുനിന്ന് തിരികെ ലഭിക്കുന്ന പ്രണയത്തേക്കാള്‍ വലിയൊരു സന്തോഷം ജീവിതത്തില്‍ വേറെന്തുണ്ട്? മലബാറിന്‍റെ മണ്ണില്‍ വേരുകളുള്ള, പ്രവാസത്തിന്‍റെ ഏകാന്തതയില്‍ തളിര്‍ത്ത ഒരുപിടി ജീവിതങ്ങളുടെ കഥയാണിത്. നോവലിന്‍റെ ഓരോ താളിലും നിങ്ങള്‍ നിങ്ങളെത്തന്നെ കണ്ടുമുട്ടിയേക്കാം...



Rs: 250.00
Add to Cart

Dubai: A Land of Wonders by Seethathode Vikraman ,

Dubai: A Land of Wonders is more than a travelogue — it is a heartfelt journey through a city where dreams rise from the desert sands and touch the skies. In this captivating work, Seethathodu Vikraman explores the soul of Dubai beyond its glittering skyline, unveiling its culture, history, innovation, and breathtaking transformation into one of the world’s most extraordinary destinations. Written originally in Malayalam with vivid emotion and authentic observation, the book beautifully captures the wonder, warmth, and grandeur of the Emirates through the eyes of a passionate traveller. Every page invites readers to experience Dubai’s iconic landmarks, vibrant traditions, modern marvels, and the inspiring spirit of a land built on vision and ambition. The elegance and essence of the original Malayalam travel narrative have been masterfully brought into English by Dr. Ammu Ashok, whose translation preserves the richness, emotion, and literary charm of the original text. 

Published by Nyna Books, Dubai: A Land of Wonders is a celebration of travel, culture, and human imagination — a book that inspires readers to dream, explore, and discover the extraordinary.



Rs: 180.00
Add to Cart

Attappadi Album (Photo Collection) by Dr Manikandan. A.D & Prof. (Dr.) V. Mathew Kurian

Attappadi Album: A Journey through History, Culture and People (Photo Collection)

Nestled in the folds of the Western Ghats, Attappadi is a land of breathtaking beauty, ancient heritage and resilient people. This photo collection is a visual journey through its misty mountains, lush valleys, winding rivers, tribal hamlets, age-old traditions and the quiet strength of its communities. From the golden light of dawn over rolling hills to the vibrant rhythms of tribal life, from sacred groves and stone carvings to festivals, crafts and everyday moments – each photograph captures a fragment of Attappadi's soul. More than just images, this album is a tribute to a region where history, culture and nature exist in perfect harmony. A timeless record for those who have lived it, those who love it, and those yet to discover it. ABOUT THE BOOK This photo collection presents Attappadi in all its splendour – its landscapes, heritage, culture and people. It is both a document of the past and a celebration of the present, preserving memories for generations to come.


Rs: 180.00
Add to Cart

സമയം പന്ത്രണ്ടു മണി /കഥകള്‍/ by Sarala.D. Eravankara

നാല്‍പത് കഥകളുടെ സമാഹാരമാണ് സമയം പന്ത്രണ്ടു മണി. ഏറ്റവും ലളിതമായ ഭാഷയില്‍ വായനക്കാരോട് സംവദിക്കുന്ന കഥകളാണ് ഇവ. തന്‍റെ മുന്നിലൂടെ കടന്നുപോയ മൂന്നു തലമുറകളെയെങ്കിലും അതിസൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ട് സാധാരണജീവിതത്തിലെ നാമാരും കാണാത്ത കഥകളെ അതിവിദഗ്ദമായി പെറുക്കിയെടുത്ത് അവതരിപ്പിക്കുകയാണ് കഥാകാരിയായ ശ്രീമതി സരള. ഡി. ഇറവങ്കര. നൈന ബുക്സ് പ്രസിദ്ധീകരിക്കുന്ന ശ്രീമതി സരളട്ടീച്ചറിന്‍റെ മൂന്നാമത് പുസ്തകമാണ് ഇത്. ഇതിനു മുമ്പ് ടീച്ചറുടെ ഇംഗ്ലീഷ് കവിതകളുടെ സമാഹാരമായ 'Drizzling Drops' മലയാള കഥകളുടെ സമാഹാരമായ 'ഹൃദയത്തിന്‍ ഹൃദയം' എന്നീ പുസ്തകങ്ങള്‍ നൈന ബുക്സ് പ്രസിദ്ധീകരിച്ചിരുന്നു.



Rs: 200.00
Add to Cart

Taj Mahal/ താജ് മഹല്‍ / Romantic Thriller Novel/ By Vinod Narayanan

പ്രണയം എന്നത് കേവലം രണ്ടു വ്യക്തികൾ തമ്മിലുള്ള ആകർഷണം മാത്രമല്ല, അത് മനുഷ്യ മനസ്സിന്റെ ഏറ്റവും സങ്കീർണ്ണമായ സൈക്കോളജിക്കൽ അനുഭവമാണ്. വിനോദ് നാരായണൻ എഴുതിയ ''താജ് മഹൽ''എന്ന നോവൽ, പ്രണയത്തെ പരമ്പരാഗത ചട്ടക്കൂടുകൾക്ക് പുറത്തുനിന്നും മനഃശാസ്ത്രപരമായ ആഴത്തോടെയും നോക്കിക്കാണുന്ന ഒരു നോവലാണ്.

ആധുനിക ഡിജിറ്റൽ യുഗത്തിലെ സിറ്റുവേഷൻഷിപ്പുകളിലും (Situationship), ബഞ്ചിംഗിലും (Benching) അനിശ്ചിതത്വങ്ങളിലും ഉലയുന്ന ഷഹനാസ്-ഹരി ദമ്പതികളുടെ പ്രണയവും; അതിലേക്ക് നൂറ്റാണ്ടുകൾക്ക് മുൻപുള്ള ഭാനു-ഹരി എന്ന പ്രണയത്തിന്റെ ആഴമേറിയ ഓർമ്മകൾ കടന്നുവരുമ്പോഴുണ്ടാകുന്ന വൈകാരിക പ്രതിസന്ധികളുമാണ് ഈ നോവലിന്റെ കാതൽ.

ഇതൊരു സാധാരണ പൈങ്കിളി പ്രണയകഥയല്ല; പുനർജന്മം എന്ന സങ്കൽപ്പത്തെ അമാനുഷിക തലത്തിൽ അവതരിപ്പിക്കുന്നതിന് പകരം, ഉപബോധമനസ്സിലെ ചിന്തകളെയും ആവർത്തനങ്ങളെയും വിശകലനം ചെയ്യുന്ന തികഞ്ഞ ഒരു സൈക്കോളജിക്കൽ ത്രില്ലറാണ്. പ്രണയത്തിന്റെ നിഗൂഢതകളും പുതിയ കാലത്തെ മനുഷ്യബന്ധങ്ങളുടെ അസ്ഥിരതകളും വരച്ചുകാട്ടുന്ന വ്യത്യസ്തമായ ഒരു വായനാനുഭവം!



Rs: 200.00
Add to Cart

നിര്‍മ്മിത ബുദ്ധിയുടെ ഇരകള്‍/ Crime Thriller Novel/ By Thelliyoor Karunakaran

‘ഈ ആന പണീം ഐ.റ്റി-പണീം ഒന്നു തന്നെയാ കുട്ട്യോളെ.... എപ്പോഴാ എടുത്തെറിയുന്നതെന്നറിയില്ല... പക്ഷെ തോല്‍വി സമ്മതിക്കരുത് നിങ്ങള്‍... മുന്നോട്ട് തന്നെ നീങ്ങണം... ആന ചവുട്ടിയാല്‍ എല്ലുകള്‍ക്കാണ് ക്ഷതം പറ്റുക... നിങ്ങള്‍ക്കോ മസ്തിഷ്കത്തിലും... ആനയെ മേയ്ച്ചു നടന്ന പാപ്പാന് പിന്നീട് ആടിനെ മേയ്ച്ചു നടക്കാനാവില്ല... ആനയെ തന്നെ നയിക്കണം... അന്ത്യം വരെയും... നിങ്ങളും അതുപോലെ ആവണം... ഈ ഭീമന്‍ ഐ.റ്റി- മുതലാളിമാരെ വെല്ലണം... ഞങ്ങള്‍ ആനയെ കീഴടക്കുന്നതു പോലെ ലവന്മാരെ ചങ്ങലയിട്ടു പൂട്ടി നടത്തിക്കണം ... എന്നിട്ട് മുന്നിലും പിന്നിലുമായി നിങ്ങളും’. ഒരു ചെറുമഴ പെയ്താല്‍ കടലാവുന്ന, കാന്തശക്തിയാല്‍ ആരെയും ആകര്‍ഷിക്കുന്ന വിശ്വമോഹിനിയായ കൊച്ചി നഗരത്തിന്‍റെ പശ്ചാലത്തില്‍, ഒരു സുപ്രഭാതത്തിൽ ജോലി നഷ്ടപ്പെട്ട, പിങ്ക് സ്ലിപ്പ് കൈയിൽ പിടിച്ചു നിൽക്കുന്ന, ഒരു കൂട്ടം ഐ. റ്റി.ചെറുപ്പക്കാരുടെ അതിജീവനത്തിൻ്റെ കഥ. ഒപ്പം അഭ്യസ്തവിദ്യനായ ഒരു ആനക്കാരൻ്റെ LIFE AND TIMES OF A MAHOUT എന്ന വിശ്വപ്രസിദ്ധ കൃതിയുടെയും പിന്നാമ്പുറ കാഴ്ചകൾ.


Rs: 180.00
Add to Cart

Shipping

 കാഷ് ഓണ്‍ ഡെലിവറി

ഞങ്ങള്‍ വിതരണം ചെയ്യുന്ന പ്രിന്‍റഡ് പുസ്തകങ്ങള്‍ കാഷ് ഓണ്‍ ഡെലിവറി ആയി ലഭിക്കും. ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസിന്‍റെ വിപിപി സൗകര്യമാണ് ഉപയോഗിക്കുന്നത്. ചില പോസ്റ്റ് ഓഫീസുകള്‍ വിപിപി പാക്കേജില്‍ എഴുതുന്ന തുകക്കു പുറമേ കൂടുതല്‍ തുക ഈടാക്കുന്നതായി പരാതിയുണ്ട്. അതില്‍ ഞങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ല എന്ന് ഖേദപൂര്‍വം അറിയിക്കട്ടെ. കാഷ് ഓണ്‍ ഡെലിവറി ആയി പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍  ഈ വെബ്സൈറ്റിലെ ചെക്കൗട്ട് ഓപ്ഷന്‍ ഉപയോഗിക്കുക. വിലാസവും പുസ്തകലിസ്റ്റും ഞങ്ങള്‍ക്ക് ലഭിച്ചാലുടന്‍ തന്നെ പുസ്തകങ്ങള്‍ വിപിപി ആയി അയക്കുന്നതാണ്. 

ഓണ്‍ലൈന്‍ പേയ്മെന്‍റ്

സൈറ്റില്‍ കാണുന്ന് ബൈ ബട്ടണ്‍ ഉപയോഗിച്ച്  ഓണ്‍ലൈന്‍ പേയ്മെന്‍റ് ചെയ്യാം. ഓണ്‍ലൈന്‍ പേയ്മെന്‍റെ ചെയ്യാന്‍ നെറ്റ് ബാങ്കിങ്ങ്, കാര്‍ഡ്, ഗൂഗിള്‍ പേ മുതലായ സൗകര്യങ്ങള്‍ എന്നിവ ഉണ്ട്. 400 രൂപയ്ക്ക് മുകളില്‍ വാങ്ങുന്ന പുസ്തകങ്ങള്‍ക്ക് പോസ്റ്റേജ് സൗജന്യമാണ്. സിംഗിള്‍ ആയി വാങ്ങുന്ന പുസ്തകങ്ങള്‍ക്ക് 40 രൂപ പോസ്റ്റേജ് ഉണ്ടാകും. 

ഗൂഗിള്‍ പേ

പുസ്തകങ്ങള്‍ കൊറിയറില്‍ വേണമെങ്കില്‍ ഗൂഗിള്‍ പേ വഴി പണം അടക്കാം. ഗുഗിള്‍ പേ നമ്പര്‍ 9567216134. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക അല്ലെങ്കില്‍ വാട്സാപ്പില്‍ ബന്ധപ്പെടുക. 9567216134

Info

Printed Book

Paper back Edition

Inside Paper: Super quality 80 GSM natural Shade paper.

Cover: International Standard 300 GSM Paper.

Book Size: 5.5 x 8.5 Inches.

Quality packing

Lalee's Achar Company