Powered by Blogger.

ഗൗരീപഥം / Memoir / By ഗൗരി സാവിത്രി

"താന്‍ അനുഭവിച്ചറിഞ്ഞ ജീവിതപ്രയാണത്തിന്‍റെ ഒരു ഏട് മാത്രമാണ് ഗൗരി സാവിത്രി ഇവിടെ എഴുതിവെയ്ക്കുന്നത്. ഒറ്റ വായനയില്‍ ഇതൊരു പെണ്ണിന്‍റെ ഓര്‍മ്മകളാണെന്ന തോന്നല്‍ നമ്മുടെ മനോവ്യാപാരങ്ങളില്‍ ഉടക്കുമെങ്കിലും, പെണ്ണിന്‍റെ ഭൂപടം നിസ്സീമമെന്ന സത്യം ഈ എഴുത്തിന്‍റെ അടരുകളില്‍ അന്തര്‍ലീനമാകുന്നു. അന്നക്കുട്ടിയും, ഷീബചേച്ചിയും, ശാന്തപ്പന്‍ ചേട്ടനുമൊക്കെ തനിക്കാരായിരുന്നു എന്ന് പറയുമ്പോഴും, ഒരു ദീര്‍ഘനിശ്വാസത്തിന്‍റെ ജനല്‍ പാളിക്കപ്പുറം നിന്ന് ഞാന്‍ അവര്‍ക്കാരായിരുന്നു എന്ന് നമ്മിലേക്ക് ഒരു കനല്‍ കോരിയിടുന്നതായും കാണാം."
വിജയരാജമല്ലികയുടെ അവതാരികയില്‍ നിന്ന്
പ്രശസ്ത ട്രാന്‍സ് വുമണ്‍ മോഡല്‍ ഗൗരി സാവിത്രി എഴുതിയ ബാല്യകാലസ്മരണകള്‍ "ഗൗരീപഥം"


Rs 199.00
Add to Cart

പാമ്പുമേക്കാട്ടെ സര്‍പ്പക്കഥകള്‍ / Snake Stories / Paperback / By Vinod Narayanan

കേരളത്തിന്‍റെ സവിശേഷമായ പാരമ്പര്യമാണ് സര്‍പ്പാരാധന. മാണിക്യം വഹിക്കുന്ന അഞ്ചുതലയുള്ള സ്വര്‍ണനാഗത്തിന്‍റെ അത്ഭുത കഥകള്‍ പണ്ടുമുതലേ പ്രശസ്തമാണ്. കേരളത്തിലെ മിക്കവാറും എല്ലാ ഹൈന്ദവ തറവാട്ടുഭവനങ്ങളിലും സര്‍പ്പക്കാവുകള്‍ ഉണ്ടായിരുന്നു. കാവുകള്‍ ഭൂമിയുടെ ശ്വാസകോശങ്ങളാണ് എന്നതുകൊണ്ട് കാവുകളെ നിലനിര്‍ത്താന്‍ മിക്കവരും ശ്രമിച്ചിട്ടുണ്ട്. കേരളത്തിന്‍റെ തനതായ കാലാവസ്ഥ നിലനിര്‍ത്താന്‍ കാവുകള്‍ക്ക് കഴിഞ്ഞു. അത്ഭുത സര്‍പ്പങ്ങളുടെ രസകരമായ കഥകള്‍ പുതിയ തലമുറ കേട്ടിട്ടുണ്ടാകില്ല. കേരളത്തിലെ  പ്രശസ്തമായ സര്‍പ്പാരാധന കേന്ദ്രമാണ് പമ്പു മേക്കാട്ടുമന. ആ മനയുടെ കിഴക്കിനിയില്‍ വാസുകിയേയും നാഗയക്ഷിയേയും പ്രതിഷ്ഠിച്ചിരിക്കുന്നു. പാമ്പുമേക്കാട്ടു മനയെയും അതിലെ നാഗദൈവങ്ങളെയും അവിടത്തെ നമ്പൂരിമാരെയും ചുറ്റിപ്പറ്റി നിരവധി രസകരമായ കഥകളുണ്ട്. അവയിൽ ചില കഥകൾ ഈ പുസ്തകത്തില്‍ വായിക്കാം.

Rs 99.00
Add to Cart

പ്രണയമേഘങ്ങളെയണിഞ്ഞ കൊല്‍ക്കത്ത (Stories Paperback edition) by Sumi Prasanth

ജീവിത യാഥാര്‍ഥ്യങ്ങളിലൂടെയും ഓരോ മനുഷ്യന്‍റെ അനുഭവങ്ങളിലൂടെയും കടന്നു പോകുന്ന ഇതിലെ എഴുത്തു ശൈലി എടുത്തു പറയേണ്ടത് തന്നെയാണ്. ലളിതമായ ഭാഷയിലൂടെ മനുഷ്യ മനസ്സിനെ കീഴടക്കാനുള്ള കഴിവ് ഇതിലെ ഓരോ കഥകള്‍ക്കുമുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. ഏറ്റവും മികച്ചൊരു വയനാ നുഭവം നല്‍കാന്‍ കഥാകാരി ഇതിലെ എല്ലാ കഥകളിലൂടെയും ശ്രമിച്ചിരിക്കുന്നു. ദാമ്പത്യം, പ്രണയം, വിരഹം, നൊമ്പരം, മരണം, ആത്മാവ് തുടങ്ങി ഒരോ പാത കളിലൂടെയാണ് ഇതിലെ എല്ലാ കഥകളും കടന്നു പോകുന്നത്.. സ്നേഹത്തില്‍ കൊരുത്ത ഒരുപിടി നല്ല മുഹൂര്‍ത്തങ്ങള്‍ക്കൊപ്പം ചെറിയ നൊമ്പരങ്ങളും വായനക്കാരന് സമ്മാനിക്കുകയാണ് ശ്രീമതി സുമി പ്രശാന്ത് 'പ്രണയമേഘങ്ങളെയണിഞ്ഞ കൊല്‍ക്കത്ത' എന്ന കഥാസമാഹാരത്തിലൂടെ.


Rs 180.00
Add to Cart

ഉച്ചവെയിലില്‍ വനസ്ഥലി Malayalam stories by Vinod Narayanan

അഞ്ചു കഥകളുടെ സമാഹാരമാണ് ഈ പുസ്തകത്തില്‍. 'ഉച്ചവെയിലില്‍ വനസ്ഥലി', 'പക്ഷികള്‍ ചേക്കേറു ന്നിടം', 'മുന്തിരിത്തോപ്പുകളുടെ കാവല്‍ക്കാരി' ഇരുളില്‍ പെരുമഴയത്ത്, കറുത്ത കാഴ്ചകള്‍ എന്നിങ്ങനെയുള്ള അഞ്ചുകഥകളും മനുഷ്യജീവിതത്തിന്‍റെ  സങ്കീര്ണമായ വികാരങ്ങളെ പങ്കുവയ്ക്കുന്നു. ഒരാളുമായുള്ള തീവ്രമായ പ്രണയത്തില്‍ നിന്നും മറ്റൊരാളുടെ കരവലയത്തിലേക്ക് എടുത്തെറിയപ്പെടുന്ന സ്ത്രീയുടെ യഥാര്‍ത്ഥ മനസ് എന്തായിരിക്കും. പലര്‍ക്കും  ഉത്തരം കിട്ടാത്ത ചോദ്യമാണത്. 'ഉച്ചവെയിലില്‍ വനസ്ഥലി' എന്ന കഥ പൂരിപ്പിക്കുന്നത് അത്തരം ചോദ്യങ്ങളുടെ ഉത്തരാവലിയാണ്. 1998 ല്‍ മനോരാജ്യം വാരിക പ്രസിദ്ധീകരിച്ച ചെറുകഥയാണത്. 'പക്ഷികള് ചേക്കേറുന്നിടം' വിനോദ് നാരായണന്‍റെ പ്രസിദ്ധീകരിക്കപ്പെടുന്ന ആദ്യത്തെ കഥയാണ്. 1997 ല്‍ മംഗളം വാരികയാണ് ഈ കഥ പ്രസിദ്ധീകരിച്ചത്. സ്ത്രീ എല്ലായ്പോഴും ഒരു പ്രഹേളികയാണ്. ചിലപ്പോള്‍ ചില പുരുഷന്മാരുടെ ജീവിതത്തിലേക്ക്  കടന്നുവരുന്ന സ്ത്രീകളെല്ലാം  ഒരു രീതിയില്‍ത്തന്നെ മുദ്രണം ചെയ്യപ്പെട്ടവരായിരിക്കുമോ. ആവര്‍ത്തനസ്വഭാവമുള്ള ജന്മാന്തരജീവിതങ്ങളുടെ കാഴ്ചയെ വിശകലനം ചെയ്യുകയാണ് 'പക്ഷികള്‍ ചേക്കേറുന്നിടം' എന്ന കഥയില്‍. 'മുന്തിരിത്തോപ്പുകളുടെ കാവല്‍ക്കാരി' 2006 ല് സുശിഖം മാസികയില്‍ പ്രസിദ്ധീകരിച്ച കഥയാണ്. കൗമാരക്കാരിയായ ഒരു പെണ്‍കുട്ടിയുടെ മനസ് ഇതുവരെ മറ്റാരും കാണാത്ത വഴികളിലൂടെ സഞ്ചരിക്കുകയാണ്.  കാമവും പ്രണയവും ഭക്തിയും മനസിന്‍റെ ഉള്ളറകളില്‍ നിറയ്ക്കുന്നത് എന്താണ്. ഒരു പെണ്ണിന്‍റെ വികാരഭരിതമായ മനസിലൂടെ സഞ്ചരിക്കുകയാണ് 'മുന്തിരിത്തോപ്പുകളുടെ കാവല്‍ക്കാരി' എന്ന കഥ. ഇങ്ങനെ അഞ്ച് നീണ്ട കഥകളുടെ സമാഹാരമാണ് ഈ പുസ്തകം.

ഹൃദയത്തില്‍ ഹൃദയം Malayalam short stories by Sarala. D. Eravankara

സരള. ഡി. ഇറവങ്കരയുടെ കഥാസാമാഹാരം ‘ഹൃദയത്തില്‍ ഹൃദയം’
ഓരോ കഥക്കും കനല്‍ക്കട്ടപോലെയുള്ള കുറുങ്കഥകളുടെ സ്വഭാവമാണുള്ളത്. പല കഥകളും വായിച്ചു തീരുമ്പോള്‍ സങ്കടത്താലോ സന്തോഷത്തിന്‍റെ രോമഹര്‍ഷത്താലോ വായനക്കാരുടെ കണ്ണുകളെ ഈറനണിയിക്കും എന്നത് വാസ്തവമാണ്. അടിസ്ഥാനപരമായി ശാന്തിയാണ് എല്ലാ കഥകളുടേയും ഭാവം. ഇരുപത്തിയൊമ്പത് കഥകളാണ് ഈ സമാഹരത്തിലുള്ളത്.


Rs 180.00
Add to Cart

കഞ്ഞിക്കഥകള്‍ (Malayalam stories - Paperback) by ജോഷി മേരി വര്‍ഗീസ്

മലയാളിക്ക് മലയാളം പോലെ തന്നെ ഒഴിവാക്കാനാവാത്ത ഒന്നാണ് അരി. ' ഞങ്ങളും കഴിക്കുന്നത് അരിയാഹാരമാണ് 'എന്ന ഒരു ചൊല്ലുതന്നെ മലയാളത്തിലുണ്ട്. ഗോതമ്പുള്‍പ്പെടെ ധാന്യങ്ങള്‍ പലതുണ്ടെങ്കിലും മലയാളിയുടെ അടുക്കളയില്‍ ഇന്നും റാണിയായി വാഴുന്നത് അരി തന്നെയാണ്. കഞ്ഞിയില്‍ നിന്നു ചോറായി ചോറില്‍ നിന്നും ബിരിയാണിയില്‍ എത്തി നില്‍ക്കുമ്പോഴും പകരക്കാരനില്ലാതെ അരിയിപ്പോഴും അടുക്കളയിലുണ്ട്

 കോരന് കുമ്പിളില്‍ കഞ്ഞി ' എന്ന ദ്വയാര്‍ത്ഥ പ്രയോഗത്തിലൂടെ ഒരു കാലത്തെ സാമൂഹ്യക്രമത്തെയും ,ദാരിദ്ര്യാവസ്ഥയെയും സൂചിപ്പിക്കുന്ന അടയാളമായി കഞ്ഞിയെ മാറ്റുമ്പോഴും അന്നും കര പ്രമാണിമാരുടെ തീന്‍മേശയിലെ പ്രധാന വിഭവമായി കഞ്ഞി തിളങ്ങി നിന്നു. പാടത്തും പറമ്പിലും പണിയുന്നവര്‍ക്ക് കഞ്ഞി കൊടുക്കാന്‍ കഴിയുക എന്നത് ഒരഭിമാന പ്രശ്നമായും തറവാട്ടു മഹിമയായും കരുതിയിരുന്ന ഒരു നീണ്ട കാലം കേരളത്തിനുണ്ടായിരുന്നു. ഇരുപതാം നൂറ്റാണ്ടില്‍ കഞ്ഞിയുടെ സ്ഥാനം പലഹാരങ്ങള്‍ കൈയ്യടക്കി എങ്കിലും വീടുകളില്‍ നിന്നും പുറത്തായ കഞ്ഞി സ്കൂളുകളിലൂടെ ഉച്ചക്കഞ്ഞിയുടെ രൂപത്തില്‍ മലയാളിയുടെ മനോമുകുരത്തിലും നിത്യജീവിതത്തിലും അരുമയായിത്തന്നെ അലിഞ്ഞു ചേര്‍ന്നു കിടന്നു

 ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ നക്ഷത്ര പദവിയുള്ള ഹോട്ടലുകളില്‍ നൊസ്റ്റാള്‍ജിക്ക് ആഹാരങ്ങളുടെ ശ്രേണിയില്‍ എണ്ണപ്പെടുന്ന ഒന്നായി മണ്‍ചട്ടിയില്‍ വിളമ്പി പ്ലാവില കയിലുകൊണ്ട് കോരി കുടിക്കുന്ന കഞ്ഞി മാറി

 കേരളത്തിലെ ചൂടുകാലാവസ്ഥയും കഞ്ഞിയും തമ്മിലുള്ള ബന്ധം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ് എന്നാകിലും നൂറ്റാണ്ടുകളോളം മലയാളിയുടെ അതിജീവനത്തിന്‍റെ അടിസ്ഥാനമായി ക'ഞ്ഞി മാറിയെന്നതാണ് കൂടുതല്‍ പ്രധാനം

 ദീര്‍ലകാലം പലചരക്കുകട നടത്തിയിരുന്ന എന്‍റെ പൂര്‍വികര്‍ പറഞ്ഞു തന്ന അറിവുകളില്‍ നിന്നും ഒരു പ്രദേശത്തെ ജനങ്ങളുടെ ആഹാരക്രമത്തില്‍ കഞ്ഞിയുടെ സ്ഥാനം, പഞ്ഞകാലത്തെ കഞ്ഞിയുടെ പങ്ക് ദരിദ്രകുടുംബങ്ങളില്‍ എത്രത്തോളം ആണെന്നും അരിയും ഉപ്പും മാത്രം കൊണ്ട് ദിനങ്ങള്‍ തള്ളി നീക്കിയ ജനങ്ങളുടെ ജീവിതങ്ങള്‍. ഇങ്ങനെ കേട്ടറിഞ്ഞതും ചെറുപ്പകാലത്ത് കണ്ടറിഞ്ഞതും ആയ സംഭവങ്ങളാണ് ഈ പുസ്തകത്തില്‍ പറയുന്നത്. ഇവയൊന്നും കഥകളല്ല കഥാ പാത്രങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഉള്ളവര്‍ തന്നെയാണ്

 നേര്‍ച്ചക്കഞ്ഞിയും, ഉച്ചക്കഞ്ഞിയും, പഷ്ണിക്കഞ്ഞിയുമായി കഞ്ഞി ഇന്നും മലയാള സംസ്ക്കാരത്തിന്‍റെ ഭാഗമായി ,വേര്‍പെടുത്താനാവത്ത ബന്ധമായി നിറഞ്ഞ് നില്‍ക്കുമ്പേള്‍ കഞ്ഞിക്കഥകള്‍ വായിക്കപ്പെടും എന്നു പ്രതീക്ഷയുണ്ട്,   തലമുറകള്‍ കൈമാറി മലയാളം ഉള്ളിടത്തോളം കഞ്ഞിയെയും കൈമാറാന്‍ ഈ പുസ്തകം ഒരു കാരണമാകട്ടെ. മലയാളിക്ക് മലയാളം പോലെ തന്നെ ഒഴിവാക്കാനാവാത്ത ഒന്നാണ് അരി. ' ഞങ്ങളും കഴിക്കുന്നത് അരിയാഹാരമാണ് 'എന്ന ഒരു ചൊല്ലുതന്നെ മലയാളത്തിലുണ്ട്. ഗോതമ്പുള്പ്പെടെ ധാന്യങ്ങള് പലതുണ്ടെങ്കിലും മലയാളിയുടെ അടുക്കളയില് ഇന്നും റാണിയായി വാഴുന്നത് അരി തന്നെയാണ്. കഞ്ഞിയില് നിന്നു ചോറായി ചോറില് നിന്നും ബിരിയാണിയില് എത്തി നില്ക്കുമ്പോഴും പകരക്കാരനില്ലാതെ കഞ്ഞി ഇപ്പോഴും അടുക്കളയിലുണ്ട്

ജോഷി മേരി വര്‍ഗീസ് എഴുതിയ രസകരമായ കഥകളുടെ സമാഹാരം 

Rs: 160.00
Add to Cart

ശംഖുപുഷ്പങ്ങൾ (കഥകൾ Paperback) By സ്മിത ദാസ്

ഒറ്റയിരിപ്പിൽ വായിച്ചുപോകാവുന്ന ഇരുപതു കഥകളുടെ സമാഹാരമാണ് സ്മിത ദാസിന്റെ ' ശംഖുപുഷ്പങ്ങൾ ' . അങ്ങേയറ്റം പാരായണക്ഷമമായ കഥകൾ . കഥകളിൽ ജീവിതമുണ്ട് . നല്ല ഭാഷ , നവീനമായ ആഖ്യാന ശൈലി . പുതിയ കാലവും പുതിയ ജീവിതവും പുതിയ പ്രശ്നങ്ങ ളുമുണ്ട് . ഇതുവരെ കേൾക്കാത്ത സ്ത്രീയുടെ അപൂർവ്വവ്യത്യസ്തമായ സ്വരമുണ്ട് . നാട്ടുകഥപറച്ചിലിന്റെ സ്വാഭാവികതയുണ്ട് . ഏറ്റവും നവീനമായ കഥാഖ്യാനത്തിന്റെ ശിൽപത്രന്തവുമുണ്ട് . എല്ലാ അർത്ഥത്തിലും മൗലികതയും വ്യത്യസ്തതയുമുള്ള കഥകളുടെ സമാഹാരമാണ്ശംഖുപുഷ്പങ്ങൾ '
Rs: 139
Add to Cart

ലുജുഫുവും ജുസുജുവും (Children's Book Paper back) By Vinod Narayanan

ബംഗാളും ആസാമും ഉള്‍പ്പെട്ട കിഴക്കന്‍ ഭാരതത്തിന്‍റെ പര്‍വതപ്രാന്തങ്ങളില്‍ വസിക്കുന്ന കാനനവാസികളായ ഗോത്രവര്‍ഗക്കാരുടെയിടയില്‍ പ്രചാര മുള്ള കഥകളാണ് ലുജുഫുവും ജുസുജുവും എന്ന പുസ്തകത്തില്‍. ചിന്താസമൃദ്ധവും സാംസ്കാരിക സമ്പന്നവുമായ ശക്തമായ പൈതൃകം ഗോത്രകഥകള്‍ക്ക് അവകാശപ്പെടാനുണ്ട്. അഗറിയാ വര്‍ഗ്ഗക്കാര്‍, മുരിയകള്‍, മിഷ്മികള്‍, മിന്യോങ്ങുകള്‍ തുടങ്ങിയ ഗോത്രവര്‍ഗ്ഗക്കാരാണ് കിഴക്കന്‍ പര്‍വതപ്രാന്തങ്ങളിലെ താമസക്കാര്‍. അവരുടെ കഥകള്‍ അതീവരസകരവും കാമ്പുള്ളതുമാണ്

Rs: 90.00
Add to Cart

സബാങ്ങിന്‍റെ സംഘം (Children's Book) By Vinod Narayanan

മലയാളികള്‍ക്ക് അധികം പരിചയമില്ലാത്ത അപൂര്‍വമായ കുറെ ഗോത്രവര്‍ഗക്കഥകള്‍ പരിചയപ്പെടുത്തുകയാണ് ഗോത്രകഥാപരമ്പര എന്ന പുസ്തകസീരിസിലൂടെ. സബാങ്ങിന്‍റെ സംഘം എന്ന പുസ്തകം ഇന്ത്യന്‍ സംസ്ഥാനമായ ഒറീസയുടെ ഗോത്രവര്‍ഗ ക്കാരുടെ ഇടയില്‍ പ്രചാരത്തിലുള്ള രസകരമായ കഥകളുടെ സമാഹാരമാണ്. ജുവാങ്ങ്, സവോറ, ഗോണ്ടുകള്‍, മിന്യോങ് തുടങ്ങിയ ഗോത്രങ്ങളാണ് ഒറീസയിലെ ആദിമമനുഷ്യ വര്‍ഗം. അവിടത്തെ മനോഹരമായ ഭൂപ്രകൃതി, മനുഷ്യര്‍, നദികള്‍, പര്‍വതങ്ങള്‍, കാടുകള്‍, ദേവതകള്‍ തുടങ്ങിയവയെല്ലാം ഇവിടെ കഥാപാത്രങ്ങളാകുന്നു.

Rs 80.00
Add to Cart

കല്ലണപ്പോര് (Children's Book paper back) By Vinod Narayanan

പ്രാക്തന കേരളത്തിന്‍റെ യഥാര്‍ത്ഥമായ ചൂടും ചൂരും പേറുന്ന കഥകളാണ് ഇവിടത്തെ ആദിമവര്‍ഗ്ഗക്കാരുടെ യിടയില്‍ പ്രചരിക്കുന്ന കഥകള്‍. ഗോത്രകഥാപരമ്പരയുടെ മറ്റൊരു പുസ്തകമാണ് കേരളത്തിലെ ഗോത്രവര്‍ഗ്ഗക്കഥകള്‍ പ്രതിപാദിക്കുന്ന കല്ലണപ്പോര്. കേരളത്തിലെ ആദിവാസിവിഭാഗങ്ങള്‍ ഊഷ്മളമായ കലാ സാഹിത്യ സംസ്കാരം പേറുന്നവ യാണ്. യുദ്ധം, വനദേവതമാര്‍, മന്ത്രവാദം, അങ്കം തുടങ്ങിയ രസകരമായ വിഷയങ്ങളാ ണ് കഥകള്‍ക്ക് പ്രമേയങ്ങളാകുന്നത്. വാമൊഴിയായി പകര്‍ന്നുവന്നിരുന്ന ഗോത്രവര്‍ഗ്ഗക്കഥകള്‍ ഈ പുസ്തകത്തില്‍ വായിക്കാം. 

Rs: 90.00
Add to Cart

Incest English stories By Vinod Narayanan (E Book)

The book is a compilation of three stories. ‘Incest’, ‘What happened at midnights’, ’The beauty of the murderer’ are the three thriller short stories. All of these stories show the problem of women. Women who live in different moods face different types of problems. Sex is the root of all problems. The heroines in all three stories are either murders or similar things. They have their own justifications for each story.

Rs: 30.00
Add to Cart

ജാരസങ്കല്പം Stories (Paper Back) By Vinod Narayanan

വിനോദ് നാരായണന്റെ ഏതാനും കഥകളുടെ സമാഹാരമാണ് ജാരസങ്കല്പം മനുഷ്യജീവിതത്തില്രതിയുടെ വിവിധഭാവങ്ങള്വ്യത്യസ്ത രൂപങ്ങളില്പ്രകടിപ്പിക്കപ്പെടുന്ന കഥകളാണ് പുസ്തകത്തില്‍. കടമയായും ഭീഷണിയായും സ്നേഹമായും ആര്ത്തിയായും രതി മഴ പോലെ വന്നണയുമ്പോള്മനുഷ്യജീവിതങ്ങള്തകിടം മറിയുന്നത് നാം ഇതില്കാണുന്നു. പാശ്ചാത്യ പൗരസ്ത്യഭേദമില്ലാതെ മനുഷ്യകാമം ജീവിതത്തിന്റെ അതിര്വരമ്പുകള്ഭേദിച്ച് ചാട്ടുളി പോലെ പായുന്നു, പല ജീവനുകളും ഹനിച്ചുകൊണ്ട്

Rs: 90.00
Add to Cart

ഉച്ചവെയിലില്‍ വനസ്ഥലി By Vinod Narayanan

“അല്ലയോ ജറുശലേം പുത്രിമാരേ,
ഞാന് കറുകറുമ്പിയെങ്കിലും കേദാറിലെ കൂടാരങ്ങള് പോലെയും സോളമന്റെ തിരശീലകള് പോലെയും അഴകുള്ളവളാണ്.
എരിവെയിലേറ്റ് കറുത്തവളാകയാല് എന്നെ തുറിച്ചുനോക്കരുത്.
എന്റെ മുലക്കണ്ണുകളുടെ കറുപ്പ് അവര്ക്ക് അരോചകമായിരുന്നു.
എന്റെ നിതംബങ്ങള് വിടര്ന്നിരുന്നത് അവരെ അസ്വസ്ഥമാക്കി.
എന്റെ നാഭീരോമങ്ങള് അവരുടെ കുലത്തെ ഇല്ലായ്മ ചെയ്യുമെന്ന് അവര് കണക്കുകൂട്ടി.
അവര് എന്നെ മുന്തിരിത്തോട്ടങ്ങളുടെ കാവല്ക്കാരിയാക്കി.
എന്റെ സ്വന്തം മുന്തിരത്തോട്ടമോ ഞാന് സംരക്ഷിച്ചതുമില്ല.”
പ്രമുഖ ആനുകാലികങ്ങളില്‍ പ്രസിദ്ധീകൃതമായ വിനോദ് നാരായണന്‍റെ ഏതാനും കഥകളുടെ സമാഹാരം.

Rs: 40.00
Add to Cart

ഇരുളില്‍ പെരുമഴയത്ത് By Vinod Narayanan

കണ്ണെത്താവുന്നിടത്തൊന്നും ഒരു ലൈറ്റ് പോലുമില്ല; കറന്റ് പോയിരിക്കുന്നു.
ലോഡ്ഷെഡിംഗിന്റെ സമയമാണതെന്ന് ദിവാകരന്‍ ഓര്ത്തു.
മുന്നോട്ടുള്ള വഴി കാണാനാകുന്നില്ല.
ചീറിയടിക്കുന്ന കാറ്റിലും മഴയിലും അയാള്‍ കുതിര്ന്നു നിന്നു.
പൊടുന്നനെ ഒരു ദീനരോദനം കേട്ടു. കാതുകളില്‍ തുളച്ചുകയറുന്ന ഒരു പെണ്ണിന്റെന നിലവിളി.
നട്ടെല്ലിലൂടെ ഒരു തണുപ്പുകയറിവരുന്നതുപോലെ ദിവാകരനു തോന്നി.
അയാള്‍ വിറങ്ങലിച്ചു നിന്നു.
നിലവിളി കേട്ടത് മതില്‍ കെട്ടിത്തിരിച്ച സെമിത്തേരിവളപ്പില്‍ നിന്നാണെന്ന് അയാള്‍ ഊഹിച്ചു.
മഴയുടെ ഇരമ്പത്തില്‍ അമര്ത്ത്പ്പെട്ട നിലവിളിക്കുമേലെയായി ആക്രോശങ്ങള്‍ കേട്ടു.
കിതപ്പുള്ള, അടക്കിപ്പിടിച്ച ഒന്നിലേറെ പുരുഷസ്വരങ്ങള്‍, അയാള്ക്കു ചുറ്റുമുള്ള കനത്ത ഇരുട്ടിലെ തടിച്ച മഴനാമ്പുകളില്‍ ലയിച്ചു.
ദിവാകരന്‍ നടുങ്ങി.
ഹേമാംബികയുടെ നിലവിളി പോലെ!
മഴയുടെ ശബദത്തില്‍ അവ്യക്തമായ,മുളചീന്തുന്നതുപോലെ തുളഞ്ഞുകയറുന്ന
ആ നിലവിളി ഹേമാംബികയുടേതായിരിക്കുമോ?
Rs: 40.00
Add to Cart

വിശുദ്ധ ഏവുപ്രാസ്യാമ്മയുടെ ജീവിതകഥ By Vinod Narayanan

വിശുദ്ധ എവുപ്രാസ്യമ്മ, അത്ഭുത രഹസ്യങ്ങളുടെ കഥ എന്ന ഈ പുസ്തകം വിനോദ് നാരായണന്‍ എഴുതിയ വിശുദ്ധരുടെ ജീവചരിത്രകഥകളുടെ ഭാഗമാണ്.

 “ഹൃദയവിശുദ്ധിയുള്ളവര് ഭാഗ്യവാ ന്മാര്. അവര് ദൈവത്തെ കാണുന്നു.” വിശുദ്ധ എവുപ്രാസ്യമ്മയുടെ ജീവിതത്തില് സുവര്ണമുദ്ര പോലെ പതിപ്പിക്കപ്പെട്ടതാണ് ഈ വാക്യങ്ങള്. ആ മഹതി നിര്മലഹൃദയത്തിന്റെ ഉടമയായിരുന്നു. അവര് ദൈവത്തെ നേരില് കണ്ടു. മരിച്ചാലും മറക്കില്ല എന്നു പറയുന്ന വിശുദ്ധ ഏവുപ്രാസ്യാമ്മയുടെ ഈ ജീവിതകഥ വായിക്കുക.


Rs: 30.00
Add to Cart

വിശുദ്ധ അല്‍ഫോന്‍സാമ്മ By Vinod Narayanan

ഗോതമ്പുമണികള് നല്ലതുപോലെ ഇടിച്ചുപൊടിക്കുമ്പോള് വെണ്മയുള്ള മാവ് ലഭിക്കുന്നതുപോലെയും മുന്തിരിങ്ങാപ്പഴങ്ങള് ചക്കിലിട്ട് ഞെരിക്കുമ്പോള് നല്ല ചാറ് നല്ല വീഞ്ഞായിത്തീരുന്നതുപോലെയും കഷ്ടതകള് മനുഷ്യരെ ശുദ്ധീകരിക്കുന്നു. എന്ന് അല്ഫോന്സാമ്മ പറഞ്ഞത് അമ്മയുടെ ജീവിതം സാക്ഷ്യമാക്കിക്കൊണ്ടായിരുന്നു. അത്യധികമായ കഷ്ടതകള് നിറഞ്ഞ ജീവിതത്തിന്റെ സമര്പ്പണത്തിനുള്ള ഫലമായിരുന്നു അല്ഫോന്സാമ്മയുടെ വിശുദ്ധത. ഭാരതത്തില് നിന്ന് വിശുദ്ധപദവിയിലേക്ക് ഉയര്ത്തപ്പെട്ട ആദ്യത്തെ വനിതയാണ് വിശുദ്ധ അല്ഫോന്സാമ്മവിശുദ്ധ അല്ഫോന്സാമ്മയുടെ അത്ഭുതകരമായ ജീവിതകഥയാണ് പുസ്തകം

Rs: 30.00
Add to Cart

Shipping

 കാഷ് ഓണ്‍ ഡെലിവറി

ഞങ്ങള്‍ വിതരണം ചെയ്യുന്ന പ്രിന്‍റഡ് പുസ്തകങ്ങള്‍ കാഷ് ഓണ്‍ ഡെലിവറി ആയി ലഭിക്കും. ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസിന്‍റെ വിപിപി സൗകര്യമാണ് ഉപയോഗിക്കുന്നത്. ചില പോസ്റ്റ് ഓഫീസുകള്‍ വിപിപി പാക്കേജില്‍ എഴുതുന്ന തുകക്കു പുറമേ കൂടുതല്‍ തുക ഈടാക്കുന്നതായി പരാതിയുണ്ട്. അതില്‍ ഞങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ല എന്ന് ഖേദപൂര്‍വം അറിയിക്കട്ടെ. കാഷ് ഓണ്‍ ഡെലിവറി ആയി പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍  ഈ വെബ്സൈറ്റിലെ ചെക്കൗട്ട് ഓപ്ഷന്‍ ഉപയോഗിക്കുക. വിലാസവും പുസ്തകലിസ്റ്റും ഞങ്ങള്‍ക്ക് ലഭിച്ചാലുടന്‍ തന്നെ പുസ്തകങ്ങള്‍ വിപിപി ആയി അയക്കുന്നതാണ്. 

ഓണ്‍ലൈന്‍ പേയ്മെന്‍റ്

സൈറ്റില്‍ കാണുന്ന് ബൈ ബട്ടണ്‍ ഉപയോഗിച്ച്  ഓണ്‍ലൈന്‍ പേയ്മെന്‍റ് ചെയ്യാം. ഓണ്‍ലൈന്‍ പേയ്മെന്‍റെ ചെയ്യാന്‍ നെറ്റ് ബാങ്കിങ്ങ്, കാര്‍ഡ്, ഗൂഗിള്‍ പേ മുതലായ സൗകര്യങ്ങള്‍ എന്നിവ ഉണ്ട്. 400 രൂപയ്ക്ക് മുകളില്‍ വാങ്ങുന്ന പുസ്തകങ്ങള്‍ക്ക് പോസ്റ്റേജ് സൗജന്യമാണ്. സിംഗിള്‍ ആയി വാങ്ങുന്ന പുസ്തകങ്ങള്‍ക്ക് 40 രൂപ പോസ്റ്റേജ് ഉണ്ടാകും. 

ഗൂഗിള്‍ പേ

പുസ്തകങ്ങള്‍ കൊറിയറില്‍ വേണമെങ്കില്‍ ഗൂഗിള്‍ പേ വഴി പണം അടക്കാം. ഗുഗിള്‍ പേ നമ്പര്‍ 9567216134. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക അല്ലെങ്കില്‍ വാട്സാപ്പില്‍ ബന്ധപ്പെടുക. 9567216134

Info

Printed Book

Paper back Edition

Inside Paper: Super quality 80 GSM natural Shade paper.

Cover: International Standard 300 GSM Paper.

Book Size: 5.5 x 8.5 Inches.

Quality packing

E Book store