Powered by Blogger.

സരള.ഡി.ഇറവൻകര


 സരള.ഡി.ഇറവൻകര

മാവേലിക്കരതാലൂക്കിൽ ഇറവൻകരയെന്ന ഗ്രാമത്തിലാണു ജനനം. അച്ഛൻ എൻ. രാമകൃഷ്ണപിള്ള, അമ്മ ദേവകിപിള്ള. ആറുസഹോദരങ്ങളിൽ മൂന്നാമത്തെയാൾ.  സംഗീതജ്ഞരും സാഹിത്യകാരന്മാരുമായി വന്നവരും നിന്നവരുമായി പലരും കുടുംബത്തിലുണ്ട്. അപ്പൂപ്പൻ തിരുവിതാംകൂർ രാജകൊട്ടാരത്തിലെ ആസ്ഥാനഗായകൻ ആയിരുന്നു. അറിയപ്പെടുന്ന വ്യക്തിത്വമുള്ള പലരും കുടുംബാംഗങ്ങളായുണ്ട്.


സ്കൂൾപഠനം കുന്നം ഹൈസ്കൂളിലും ഇറവൻകര ഹൈസ്കൂളിലുമായിരുന്നു. കോളജുപഠനം പന്തളം,തിരുവനന്തപുരം എന്നിവിടങ്ങളിലായിരുന്നു..

ചോദ്യം - കുടുംബത്തെക്കുറിച്ചു പറയാമോ?

എറണാകുളത്ത് ഇടപ്പള്ളിയിൽ താമസിക്കുന്നു. കേന്ദ്രീയവിദ്യാലയ അദ്ധ്യാപനത്തിൽനിന്നും വിരമിച്ച്, ഇപ്പോൾ ഗൃഹഭരണം. ഭർത്താവ് എഫ്. എ.സി.ടി.ഉദ്യോഗസ്ഥനായിരുന്നു. രണ്ടുമക്കൾ, മണ്ണിന്‍റെ മക്കളായി കുടുംബസമേതം കൊച്ചിയിൽത്തന്നെയുണ്ട്.

മക്കളും മരുമക്കളും പേരക്കിടാങ്ങളും

ചോദ്യം - സാഹിത്യം ജീവിതത്തിലേക്കു കടന്നുവന്നത് എപ്പോള്‍മുതലായിരുന്നു?

സ്ക്കൂൾ പഠനകാലത്ത് ഒന്നുരണ്ടു കഥകളെഴുതിയെങ്കിലും തുടർന്നില്ല. അദ്ധ്യാപികയായപ്പോൾ ഇംഗ്ലീഷിലെന്തെങ്കിലുമൊക്കെ കുത്തിക്കുറിച്ചത് കുട്ടികളെക്കൊണ്ട്  സ്കൂളിലെ പ്രാർത്ഥനാവേളയിൽ വിശേഷപരിപാടിയിൽ അവതരിപ്പിച്ചിരുന്നു. രചയിതാവിന്‍റെ പേരുപറഞ്ഞിരുന്നില്ല. എങ്കിലും അനുമോദനങ്ങൾ കിട്ടിയിരുന്നു. 

ഭര്‍ത്താവിനോടൊപ്പം

ചോദ്യം - എഴുതാന്‍ ലഭിച്ച പ്രോത്സാഹനങ്ങള്‍ എവിടെനിന്നുമായിരുന്നു, എന്തെല്ലാമായിരുന്നു?

കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപകജോലിയില്‍ നിന്ന് വിരമിച്ച ദിവസം, യാത്രയയപ്പുവേളയിൽ സഹാദ്ധ്യാപകര്‍ എന്‍റെ കവിതകൾ ഞാനറിയാതെ സ്വരുക്കൂട്ടി ഒരു പുസ്തകമാക്കി എനിക്കുതന്നു. ഉദ്യോഗവിരാമത്തിനുശേഷം കൂടുതലെഴുതുന്നു. വാട്സാപ്പ് കൂട്ടായ്മയിലും ബ്ലോഗിലും കൂടുതലായെഴുതുന്നുണ്ട്. ഇടക്കൊക്കെ എഫ്. ബി. യിലും സാന്നിദ്ധ്യമറിയിക്കാറുണ്ട്.

വേദികളില്‍ വിശിഷ്ടാതിഥിയായും

ചോദ്യം - സരളട്ടീച്ചറുടെ രചനാരീതികളെക്കുറിച്ചു പറയൂ.

ഞാൻ കൂടുതലും ഫ്രീ വേർസസായിട്ടാണ് എഴുതുന്നത്. ചെറുകഥകളും കവിതകളും ലേഖനങ്ങളും മലയാളത്തിലും ഇംഗ്ളീഷിലും എഴുതിവരുന്നു. നാലുപുസ്തകങ്ങൾ ആകെ പ്രസിദ്ധീകരിച്ചു. ഒരു നോവൽ രണ്ടു കവിതാപുസ്തകം ഒരു ചെറുകഥാപുസ്തകം. രണ്ടെണ്ണം Nyna ബുക്സിലൂടെയാണ് പിറന്നുവീണത്.

പുരസ്കാരനിറവില്‍


ചോദ്യം - ജീവിതത്തില്‍ വായിക്കാനിഷ്ടപ്പെട്ട രചയിതാക്കള്‍ ആരായിരുന്നു. അവരെങ്ങനെയാണ് സ്വാധീനിച്ചത്?

വായിക്കാനിഷ്ടമാണ്. കൈയിൽകിട്ടുന്നതൊക്കെ വായിക്കും. മാതൃഭൂമി ആഴ്ചപ്പതിപ്പ് സ്ഥിരം വായിച്ചിരുന്നു. വി.എസ്. ഖാണ്ടേക്കർ, ശ്രീകൃഷ്ണ ആലനഹള്ളി, അന്നപൂർണ്ണാദേവി, അമൃത പ്രീതം തുടങ്ങിയ അന്യസംസ്ഥാന സാഹിത്യകാരന്മാരുടെ പുസ്തകങ്ങൾ (വിവർത്തനം) വായിച്ചിട്ടുണ്ട്.  മലയാളത്തിലെ എഴുത്തുകാരുടെ പുസ്തകങ്ങൾ വായിക്കാനാണ് കൂടുതലിഷ്ടം.

കേരളസാഹിത്യമണ്ഡലം അംഗങ്ങളോടൊപ്പം

ചോദ്യം - ഇംഗ്ലീഷില്‍ കവിതകളും ലേഖനുങ്ങളുമെഴുതുന്നുണ്ടല്ലോ. വിദേശസാഹിത്യത്തില്‍ ആരാണ് പ്രിയപ്പെട്ടത്?

ഇംഗ്ലീഷിലെ മാസികയായിരുന്ന ‘ഇല്ലസ്ട്രേറ്റഡ് വീക്കിലി’ സ്ഥിരം വായിച്ചിരുന്നു. ഇപ്പോൾ കൂടുതലും ഗൂഗിൾതിരയലിൽ വഴി വായിക്കുന്നു.ടി. എസ്. എലിയട്ട് ഫ്രീ വേർസസിന്‍റെ ആളായിരുന്നതിനാൽ കൂടുതലിഷ്ടം. നിയോഹിസ്റ്റോറിക്, നിയോറിയലിസ്ടിക് രചനകളൊന്നും വായിച്ചിട്ടില്ല.

നൈനബുക്സ് പ്രസിദ്ധീകരിച്ച സരള. ഡി. ഇറവങ്കരയുടെ പുസ്തകങ്ങള്‍

 Please include messages to us here.

Shipping

 കാഷ് ഓണ്‍ ഡെലിവറി

ഞങ്ങള്‍ വിതരണം ചെയ്യുന്ന പ്രിന്‍റഡ് പുസ്തകങ്ങള്‍ കാഷ് ഓണ്‍ ഡെലിവറി ആയി ലഭിക്കും. ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസിന്‍റെ വിപിപി സൗകര്യമാണ് ഉപയോഗിക്കുന്നത്. ചില പോസ്റ്റ് ഓഫീസുകള്‍ വിപിപി പാക്കേജില്‍ എഴുതുന്ന തുകക്കു പുറമേ കൂടുതല്‍ തുക ഈടാക്കുന്നതായി പരാതിയുണ്ട്. അതില്‍ ഞങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ല എന്ന് ഖേദപൂര്‍വം അറിയിക്കട്ടെ. കാഷ് ഓണ്‍ ഡെലിവറി ആയി പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍  ഈ വെബ്സൈറ്റിലെ ചെക്കൗട്ട് ഓപ്ഷന്‍ ഉപയോഗിക്കുക. വിലാസവും പുസ്തകലിസ്റ്റും ഞങ്ങള്‍ക്ക് ലഭിച്ചാലുടന്‍ തന്നെ പുസ്തകങ്ങള്‍ വിപിപി ആയി അയക്കുന്നതാണ്. 

ഓണ്‍ലൈന്‍ പേയ്മെന്‍റ്

സൈറ്റില്‍ കാണുന്ന് ബൈ ബട്ടണ്‍ ഉപയോഗിച്ച്  ഓണ്‍ലൈന്‍ പേയ്മെന്‍റ് ചെയ്യാം. ഓണ്‍ലൈന്‍ പേയ്മെന്‍റെ ചെയ്യാന്‍ നെറ്റ് ബാങ്കിങ്ങ്, കാര്‍ഡ്, ഗൂഗിള്‍ പേ മുതലായ സൗകര്യങ്ങള്‍ എന്നിവ ഉണ്ട്. 400 രൂപയ്ക്ക് മുകളില്‍ വാങ്ങുന്ന പുസ്തകങ്ങള്‍ക്ക് പോസ്റ്റേജ് സൗജന്യമാണ്. സിംഗിള്‍ ആയി വാങ്ങുന്ന പുസ്തകങ്ങള്‍ക്ക് 40 രൂപ പോസ്റ്റേജ് ഉണ്ടാകും. 

ഗൂഗിള്‍ പേ

പുസ്തകങ്ങള്‍ കൊറിയറില്‍ വേണമെങ്കില്‍ ഗൂഗിള്‍ പേ വഴി പണം അടക്കാം. ഗുഗിള്‍ പേ നമ്പര്‍ 9567216134. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക അല്ലെങ്കില്‍ വാട്സാപ്പില്‍ ബന്ധപ്പെടുക. 9567216134

Info

Printed Book

Paper back Edition

Inside Paper: Super quality 80 GSM natural Shade paper.

Cover: International Standard 300 GSM Paper.

Book Size: 5.5 x 8.5 Inches.

Quality packing

E Book store