Powered by Blogger.

രക്തചാമുണ്ഡി / Rakthachamundi / Mantrika Novel / Paperback / Vinod Narayanan

കേരളത്തില്‍ ഇതുവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള മാന്ത്രിക നോവലുകളില്‍ നിന്നും തികച്ചും വ്യത്യസ്തമായി കേരളത്തിലെ മാന്ത്രികലോകത്തിന്‍റെ യഥാര്‍ത്ഥ കാണാപ്പുറങ്ങളെ അനാവരണം ചെയ്യുന്ന നോവലാണ് രക്തചാമുണ്ഡി. മന്ദാരയക്ഷി പരമ്പരയിലെ മറ്റു നോവലുകളായ മന്ദാരയക്ഷി, ദുര്‍ഗാഷ്ടമി തുടങ്ങിയ നോവലുകളിലെ പ്രധാന കഥാപാത്രങ്ങളായ സലോമിയും ഉത്തസ്വാമിയും മംഗലത്ത് ദേവനാരായണനുമെല്ലാം ഈ നോവലില്‍ പ്രത്യക്ഷപ്പെടുന്നു. ഓര്‍ക്കുക, ഈ നോവലില്‍ ഉപയോഗിച്ചിരിക്കുന്നത് യഥാര്‍ത്ഥ മന്ത്രങ്ങളും മന്ത്രവാദരീതികളുമാണ്. 


Rs 199.00
Add to Cart

വെങ്കിടപുരത്തിന്‍റെ പുണ്യതീരം / Paperback / T.V.Chandran

വൈക്കത്ത് വേമ്പനാട്ട് കായലിനോടുരുമ്മിക്കിടക്കുന്ന തിരുമണി വെങ്കിടപുരം എന്ന ടിവി പുരം ഗ്രാമത്തിന്‍റെ വിശേഷങ്ങളും ഐതിഹ്യപെരുമകളും പങ്കുവയ്ക്കുകയാണ് ശ്രീ ടിവി ചന്ദ്രന്‍ ഈ ഗ്രന്ഥത്തിലൂടെ. ടിവിപുരം ശ്രീരാമസ്വാമിക്ഷേത്രം, മൂത്തേടത്ത് കാവ് ഭഗവതീക്ഷേത്രം, കോട്ടച്ചിറ ഭദ്രകാളി സുവര്‍ണ്ണക്ഷേത്രം. വൈക്കം മഹാദേവക്ഷേത്രം തുടങ്ങിയ അമ്പലങ്ങളുടെ ചരിത്രത്തിന്‍റെ ഇതള്‍ വിരിയുകയാണ് വെങ്കിടപുരത്തിന്‍റെ പുണ്യതീരം എന്ന ഈ പുസ്തകത്തില്‍

Rs 99.00
Add to Cart

നരഭോജികളുടെ താഴ്വരയിലേക്ക് ഒരു സാഹസിക യാത്ര (Novel ) By വിനോദ് നാരായണന്‍

കേരളത്തിന്‍റെ കിഴക്കേ അതിരില്‍ തലയുയര്‍ത്തി നില്‍ക്കുന്ന പശ്ചിമഘട്ടം ഒട്ടേറെ ദുരൂഹതകള്‍ ഒളിപ്പിക്കുന്ന ഒരു പ്രഹേളികയാണ്. തമിഴ്നാടിന്‍റെയും കൂടി അതിര്‍ത്തി പങ്കിടുന്ന ഈ സഹ്യപര്‍വതത്തിന്‍റെ ഉള്ളറകളിലെ വിചിത്രമായ കാഴ്ചകളെ തുറന്നുകാണിക്കുകയാണ് ഈ നോവല്‍. മനുഷ്യനയനങ്ങള്‍ക്ക് ഗോചരമായതു മാത്രമാണ് വിശ്വസിക്കുവാന്‍ പറ്റുകയുള്ളൂ എന്ന മനുഷ്യന്‍റെ അന്ധവിശ്വാസത്തെ തച്ചുതകര്‍ത്തുകൊണ്ട് ഞെട്ടിപ്പിക്കുന്ന പലതും സഹ്യപര്വതത്തിന്‍റെ മടിത്തട്ടില്‍ ഒളിഞ്ഞിരിക്കുന്നത് ഈ നോവലില്‍ നിങ്ങള്‍ക്ക് കാണാം. ഒരു ഡോക്ടറും ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റും ചേര്‍ന്ന് നടത്തിയ ഒരു വലിയ സാഹസിക യാത്രയുടെ കഥയാണിത്. ഒടുവില്‍ അവര്‍ ചെന്നെത്തിയതോ നരഭോജികളുടെ താവളത്തിലും. പ്രശസ്ത ചിത്രകാരന്‍ അനില്‍ നാരായണന്‍റെ ചിത്രങ്ങള്‍ സഹിതം ഈ നോവല്‍ വായിക്കൂ. 


Rs: 150.00
Add to Cart

ഗൗരീപഥം / Memoir / By ഗൗരി സാവിത്രി

"താന്‍ അനുഭവിച്ചറിഞ്ഞ ജീവിതപ്രയാണത്തിന്‍റെ ഒരു ഏട് മാത്രമാണ് ഗൗരി സാവിത്രി ഇവിടെ എഴുതിവെയ്ക്കുന്നത്. ഒറ്റ വായനയില്‍ ഇതൊരു പെണ്ണിന്‍റെ ഓര്‍മ്മകളാണെന്ന തോന്നല്‍ നമ്മുടെ മനോവ്യാപാരങ്ങളില്‍ ഉടക്കുമെങ്കിലും, പെണ്ണിന്‍റെ ഭൂപടം നിസ്സീമമെന്ന സത്യം ഈ എഴുത്തിന്‍റെ അടരുകളില്‍ അന്തര്‍ലീനമാകുന്നു. അന്നക്കുട്ടിയും, ഷീബചേച്ചിയും, ശാന്തപ്പന്‍ ചേട്ടനുമൊക്കെ തനിക്കാരായിരുന്നു എന്ന് പറയുമ്പോഴും, ഒരു ദീര്‍ഘനിശ്വാസത്തിന്‍റെ ജനല്‍ പാളിക്കപ്പുറം നിന്ന് ഞാന്‍ അവര്‍ക്കാരായിരുന്നു എന്ന് നമ്മിലേക്ക് ഒരു കനല്‍ കോരിയിടുന്നതായും കാണാം."
വിജയരാജമല്ലികയുടെ അവതാരികയില്‍ നിന്ന്
പ്രശസ്ത ട്രാന്‍സ് വുമണ്‍ മോഡല്‍ ഗൗരി സാവിത്രി എഴുതിയ ബാല്യകാലസ്മരണകള്‍ "ഗൗരീപഥം"


Rs 199.00
Add to Cart

ആര്യാവര്‍ത്തം ഒന്നാം ഭാഗം Part 1 / Historic Thriller Novel / By Dhaneesh Ananthan

ആര്യാവര്‍ത്തം ഒന്നാം ഭാഗം Part 1

ആര്യാവര്‍ത്തത്തിലെ ശൈലരാജ്യത്തെ രാജാവ് ഹിമദന്തിയുടെ മകള്‍ ഇന്ദ്രശിഖിയുടെ സ്വയംവരത്തിന്‍റെ തലേന്ന് രാത്രിയാണ് കഥയാരംഭിക്കുന്നത്. വരാനിരിക്കുന്ന മഹാവിപത്തുകളുടെ സൂചനകള്‍ ഹിമദന്തിയുടെ മുഖത്തും വാക്കുകളിലും വെളിപ്പെടുന്നുണ്ട്.

'ഞാനിവിടെ വെറും പാവയാണ്' എന്നവള്‍ വിതുമ്പുന്നു. പിതാവിന്‍റെ നിയന്ത്രണത്തില്‍ ചലിക്കേണ്ടിവരുന്ന പാവ. തുടര്‍ന്ന് സംഘര്‍ഷഭരിതമായ ഒട്ടനവധി രംഗങ്ങളിലൂടെ നാടകീയമായി കഥ വളര്‍ന്നു വികസിക്കുകയാണ്. ഉന്മേഷകരമായ ഒരു വായനയാവുമിത് എന്നതിലൊരു സംശയവുമില്ല.

        (വി. കെ.  ശ്രീരാമന്‍റെ അവതാരികയില്‍ നിന്ന്)


Rs 349.00
Add to Cart

ആര്യാവര്‍ത്തം ഒന്നാം ഭാഗം Part 2 / Historic Thriller Novel / By Dhaneesh Ananthan

ആര്യാവര്‍ത്തം ഒന്നാം ഭാഗം Part 2

ആര്യാവര്‍ത്തത്തിലെ ശൈലരാജ്യത്തെ രാജാവ് ഹിമദന്തിയുടെ മകള്‍ ഇന്ദ്രശിഖിയുടെ സ്വയംവരത്തിന്‍റെ തലേന്ന് രാത്രിയാണ് കഥയാരംഭിക്കുന്നത്. വരാനിരിക്കുന്ന മഹാവിപത്തുകളുടെ സൂചനകള്‍ ഹിമദന്തിയുടെ മുഖത്തും വാക്കുകളിലും വെളിപ്പെടുന്നുണ്ട്.

'ഞാനിവിടെ വെറും പാവയാണ്' എന്നവള്‍ വിതുമ്പുന്നു. പിതാവിന്‍റെ നിയന്ത്രണത്തില്‍ ചലിക്കേണ്ടിവരുന്ന പാവ. തുടര്‍ന്ന് സംഘര്‍ഷഭരിതമായ ഒട്ടനവധി രംഗങ്ങളിലൂടെ നാടകീയമായി കഥ വളര്‍ന്നു വികസിക്കുകയാണ്. ഉന്മേഷകരമായ ഒരു വായനയാവുമിത് എന്നതിലൊരു സംശയവുമില്ല.

        (വി. കെ.  ശ്രീരാമന്‍റെ അവതാരികയില്‍ നിന്ന്)


Rs 399.00
Add to Cart

കാലഭേദങ്ങളിലൂടെ / Kalabhedhangaliloode / Memoir / Jose Kodikattu

അനുഭവങ്ങളുടെ തീച്ചൂളയില്‍പാകപ്പെട്ട അഗ്നിസ്ഫുലിംഗങ്ങളുതിരുന്ന ഒരുവലിയകൂട്ടം അനുഭവക്കുറിപ്പുകളുടെ സമാഹാരമാണ് ഈ പുസ്തകം. ജോസ് കൊടിക്കാട്ട് എന്ന പച്ചയായ മനുഷ്യന്‍സഞ്ചരിച്ച പാതകള്‍, കണ്ടറിഞ്ഞ ലോകങ്ങള്‍, തനിക്കൊപ്പം സഞ്ചരിച്ചവരും ഈ ലോകത്ത് കണ്ടുമുട്ടിയവരുമായ മനുഷ്യജന്മങ്ങള്‍, ഇവയെല്ലാത്തിനേയും സൂക്ഷ്മമായി നിരീക്ഷിക്കുകയും വ്യക്തമായി അപഗ്രഥിക്കുകയും ചെയ്തിട്ടുണ്ട് ഈ ഓര്‍മ്മക്കുറിപ്പുകളില്‍. ഇതുവെറും ഓര്‍മ്മക്കുറിപ്പുകളല്ല, സത്യത്തിന്‍റേയും ധാര്‍മ്മികതയുടേയും കരുണയുടേയും സഹാനുഭൂതിയുടേയും നേര്‍ച്ചിത്രങ്ങള്‍കൂടിയാണ്.

ഈ പുസ്തകം തീര്‍ച്ചയായും വായനക്കാരെ കൂട്ടിക്കൊണ്ടുപോവുക, അവരവരുടെ ബാല്യയൗവ്വനങ്ങളിലേക്കാകും. ഗൃഹാതുരതയുടെ മഞ്ഞുകണങ്ങള്‍വായനക്കാരുടെ ഹൃദയത്തിലേക്കു കോരിയിടുകയാണ് ജോസ് കൊടിക്കാട്ടിന്‍റെ കാലഭേദങ്ങളിലൂടെ എന്ന ഈ പുസ്തകം.      


Rs 299.00
Add to Cart

ധീരപുത്രര്‍/Dheeraputhrar (Biography) By Arun Viswanath

നമ്മുടെ നാടിനുവേണ്ടി പോരാടി വീര ചരമം പ്രാപിച്ചിട്ടുള്ള മഹാരഥന്മാരില്‍പലരും കേരളചരിത്രത്തിന്‍റെ എഴുതപ്പെട്ട ഏടുകളില്‍അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കാതെ പോയിട്ടുണ്ട്. അവരില്‍എടുത്തു പറയേണ്ട പേരാണ് വൈക്കം പദ്മനാഭപിള്ളയുടേത്. ആ വീരപുരുഷന്‍റെ സാഹസിക കഥയാണ് ഈ പുസ്തകത്തില്‍ കുറിയ്ക്കുന്നത്. ഒപ്പം വീരപുത്രരായ പഴശിരാജാവ്, വേലുത്തമ്പി ദളവ, ചെമ്പിലരയന്‍, കുഞ്ചിക്കുട്ടിപ്പിള്ള, കോയാക്കുട്ടി, തുടങ്ങിയവരുടെ പോരാട്ടത്തിന്‍റെ ചരിത്രവും അരുണ്‍വിശ്വനാഥിന്‍റെ ധീരപുത്രര്‍എന്ന ഈ പുസ്തകത്തില്‍എഴുതിച്ചേര്‍ത്തിരിക്കുന്നു. നൈന ബുക്സ് പ്രസിദ്ധീകരിക്കുന്ന അരുണിന്‍റെ മൂന്നാമത്തെ പുസ്തമാണിത്.


Rs 199.00
Add to Cart

മന്ദാകിനിയുടെ തിരോധാനം (Crime Thriller) By Vinod Narayanan

സ്നേഹം വില്‍ക്കുന്ന സ്ത്രീയുടെ പ്രണയം ഊഷ്മളമായിരിക്കുമെന്ന് ഒരാണും വിചാരിക്കുന്നില്ല. ഒരു അഭിനേത്രിയുടെ ചാരുതയോടെ പ്രണയത്തെ വശ്യമായും ആകര്‍ഷകമായും അഭിനയിച്ചു പ്രതിഫലിപ്പിക്കാന്‍ സ്നേഹം വില്‍ക്കുന്ന സ്ത്രീകള്‍ക്കു കഴിയും. എത്രയോ അനാകര്‍ഷകവും അറപ്പേറിയതുമായ ഉടലുകളെ സ്നേഹം അഭിനയിച്ച് സന്തോഷിപ്പിക്കാന്‍ അവളെപ്പോലെ ഒരഭിനേത്രി പരിശ്രമിക്കും. പക്ഷേ അവള്‍ ചോദിക്കുന്നു, പ്രണയം എന്നാലെന്താണെന്ന്. മന്ദാകിനിയുടെ തിരോധാനത്തിന്‍റെ വേറിട്ട വെളിപ്പെടുത്തലുകള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ വളരെ വലുതാണ്. തികച്ചും വ്യത്യസ്തമായ ആഖ്യാനത്തിലൂടെ ചുരുള്‍ നിവര്‍ത്തുന്ന ഒരു നാടന്‍ കുറ്റാന്വേഷണകഥ. 



Ra 140.00
Add to Cart

സൃഷ്ടി സിദ്ധാന്തം ഒരു ശാസ്ത്ര സത്യം (Non-Fiction) by Chandran. P

പരിണാമ സിദ്ധാന്തവും സൃഷ്ടി സിദ്ധാന്തവും  ആണ് ഭൂമിയിൽ ജീവൻ എങ്ങനെയുണ്ടായി എന്നതിനെപ്പറ്റി  നിലവിലുള്ള  രണ്ടു സിദ്ധാന്തങ്ങൾ. ഒരു പൊതുപൂർവികനിന്നും പരിണമിച്ചാണ് എല്ലാ ജീവികളും ഉണ്ടായത് എന്ന് പരിണാമസിദ്ധാന്തവും ദൈവമാണ് എല്ലാത്തിനെയും സൃഷ്ടിച്ചത് എന്ന് സൃഷ്ടി സിദ്ധാന്തവും പറയുന്നു. എല്ലാവരുടെയും ദൈവവിശ്വാസം അവരവർ വിശ്വസിക്കുന്ന മതത്തിനെ അടിസ്ഥാനമാക്കി ഉള്ളതാണ്. ഒരു വിശ്വാസം എന്നതിൽ കവിഞ്ഞ് ദൈവം ഉണ്ടെന്നുള്ളതിന്  യാതൊരു തെളിവുകളും ഇല്ല. എന്നാൽ ദൈവം ഉണ്ടെന്നും പ്രകൃതിയിൽ ഉള്ളതെല്ലാം ദൈവത്തിന്റെ സൃഷ്ടിയാണെന്നും ശാസ്ത്രീയമായി തെളിയിക്കുക സാധ്യമാണ്. അതിനുള്ള തെളിവുകളാണ് Mathematics ഉം Physics ഉം പരീക്ഷണ തെളിവുകളും ഉപയോഗിച്ച് ശാസ്ത്രീയമായി  ഈ പുസ്തകത്തിൽ ആർക്കും മനസ്സിലാകുന്ന ലളിതമായ ഉദാഹരണത്തിലൂടെ വിശദീകരിക്കുന്നത്.  മതങ്ങളിലുള്ള യാതൊരു ആശയങ്ങളെയും ഈ പുസ്തകത്തിൽ   ഉപയോഗിക്കുന്നില്ല. അതായത്, ദൈവം ഉണ്ടെന്നും ദൈവമാണ് ജീവജാലങ്ങളെ അടക്കം ഈ പ്രപഞ്ചത്തെ മുഴുവനും സൃഷ്ടിച്ചത് എന്നതിനുമുള്ള ശാസ്ത്രീയമായ തെളിവാണ്  ഈ പുസ്തകത്തിൽ ഉള്ളത്.


Rs 120.00
Add to Cart

വെല്‍കം റ്റു കൊച്ചി (Crime Thriller) by Vinod Narayanan

കേരളത്തിന്‍റെ മഹാനഗരമായ കൊച്ചിയുടെ വരേണ്യമുഖത്തിന്‍റെ കാഴ്ച  അത്ര നല്ലതൊന്നുമല്ല. പണവും അധികാരവും മതവും രാഷട്രീയവും  ചേര്‍ന്നു സൃഷ്ടിച്ച ദുര്‍മേദസായ മാധ്യമ മാഫിയയുടെ കുതന്ത്രങ്ങളുടെ കഥ  വളരെ വലുതാണ്. തങ്ങളിലൊരുവളെ ഒറ്റിക്കൊടുത്ത് അവളുടെ ചുടുനിണം  രുചിക്കുന്ന കഴുകന്മാരുടെ കഥയാണിത്. ഒരു സെക്സ് റാക്കറ്റിന്‍റെ കഥ... മെട്രോപോളിറ്റന്‍ നഗരമായ കൊച്ചിയുടെ ഉള്‍ത്തളങ്ങളില്‍ അരങ്ങുവാഴുന്ന സമ്പന്നതയുടെ മറുമുഖത്തിന്‍റെ കാഴ്ചയാണ് ഇവിടെ വെളിപ്പെടുന്നത്. 
നഗരത്തിലെ പ്രമുഖ വാര്‍ത്താ ചാനലിന്‍റെ വനിതാ റിപ്പോര്‍ട്ടര്‍രായ അന്‍സുലയും ലൈലയും ഒരു സെക്സ് റാക്കറ്റിനെ കുടുക്കുന്നതിന് സ്റ്റിങ് ഓപ്പറേഷന്‍ മുഖേന വല വിരിക്കുന്നു. 
ആ ഇന്‍വെസ്റ്റിഗേഷന്‍റെ ക്ലൈമാക്സ് ചൂടുപിടിച്ചതും സ്ഫോടനാത്മകവുമായിരുന്നു. 
ഒരു സെക്സ് റാക്കറ്റിന്‍റെ കാണാച്ചരടുകള്‍ തേടിയുള്ള യാത്ര.


Rs 99.00
Add to Cart

പരോള്‍ / Parole (Novel) by Vineetha Palyathu

പ്രണയവും പ്രതികാരവും ഒരേപോലെ ഫെലിക്സ് എന്ന യുവാവിന്‍റെ ജീവിതത്തെ മാറ്റിമറിക്കുന്നു. ജീവിതത്തില്‍ പുതിയൊരധ്യായമെഴുതി തുടങ്ങിയപ്പോഴേക്കും വിധി കുറ്റബോധത്തിന്‍റെ രൂപത്തിലായി കടന്നുവന്ന് അവന്‍റേയും ജീവനെടുക്കുന്നു. 

Rs 120.00
Add to Cart

ചിന്നയുടെ പറക്കുംകപ്പല്‍ (Picture Story Book) By Vinod Narayanan

ചിന്ന എന്ന നിഷ്കളങ്കനായ വിഡ്ഢിയെ, ഒരു വനദേവത എങ്ങനെ റഷ്യന്‍ സാമ്രാജ്യത്തിലെ രാജകുമാരിയെക്കൊണ്ട് കല്യാണം കഴിപ്പിച്ചു എന്ന കഥയാണ് ഈ പുസ്തകത്തില്‍ പറയുന്നത്. ഒരു യുക്രേനിയന്‍ നാടോടിക്കഥയാണിത്. അക്കാലത്ത് റഷ്യ എന്ന വിശാലസാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്നു യുക്രേയ്ന്‍. ഈ കഥയില്‍ പറയുന്ന കുശുമ്പനായ രാജാവ് റഷ്യയെ ഏറെക്കാലം ഭരിച്ച സാര്‍ ചക്രവര്‍ത്തിയാണ്. പണ്ടുമുതലേ റഷ്യന്‍ ഏകാധിപതികളോടുള്ള യുക്രേനിയന്‍ വിരോധത്തിന്‍റെ പ്രതിഫലനങ്ങളാകാം ഇത്തരം നാടോടിക്കഥകള്‍. പക്ഷേ വളരെ നിഷ്ടകളങ്കമായ, രസകരമായ ഒരു നാടോടിക്കഥയാണിത്. 

ഇനിയൊന്നുറങ്ങട്ടെ ഞാന്‍ (Novel Paperback Edition) by Suresh Narayanamangalam

ഈ നോവല്‍ ചര്‍ച്ച ചെയ്യുന്നത് ജന്മജന്മാന്തരങ്ങളുടെ ഗൗരവതരമായ സീമകളെക്കുറിച്ചാണ്. ശത്രുഘ്നന്‍പിള്ള എന്ന മനുഷ്യന്‍റെ മരണാനന്തരലോകത്തിലേക്കുള്ള പ്രയാണത്തെ, അയാളുടെ ജീവിതഖണ്ഡികയുടെ  പ്രതിസന്ധികളെ കൃത്യമായി സ്പര്‍ശിക്കുന്ന കഥ. 
സുരേഷ് നാരായണമംഗലം എഴുതിയ നോവല്‍

ലാലീസ് അച്ചാറുകമ്പനി: Comedy thriller novel by Vinod Narayanan

ഇത് ലാലിയുടെ കഥയാണ്. അവളുടെ അച്ചാറു കമ്പനിയുടെ കഥയാണ്. അവളെ ചുറ്റിപ്പറ്റി നില്‍ക്കുന്ന മറ്റു പെണ്ണുങ്ങളുടേയും അവള്‍ ആറ്റുനോറ്റിരുന്ന കണ്ടെത്തിയ അവളുടെ സിക്സ് പാക്ക് കാമുകന്‍ മനോജ് മാധവന്‍റേയും കഥയാണ്. ലാലി ആഗ്രഹിച്ചത് ഒരു ബിസിനസ് സംരംഭകയാവാനാണ്. ലോകമൊട്ടാകെ ബ്രാഞ്ചുകളുള്ള ഒരു ബിസിനസ് മാഗ്നറ്റ് ആകണമായിരുന്നു ലാലിയ്ക്ക്. പക്ഷേ, അവള്‍ക്കു നേരിടേണ്ടിയിരുന്നത് ചില്ലറക്കാരെയായിരുന്നില്ല, അവള്‍ താമസിക്കുന്ന ബിഗ്ഫ്ളവര്‍ വര്‍ക്കിങ്ങ് വിമന്‍ ഹോസ്റ്റലിലെ മേട്രണ്‍ ഡയാനാ കുര്യന്‍ മുതല്‍ അവളുടെ പൂച്ച സില്‍സില വരെ അവളെ ചുമ്മാ ചൊറിഞ്ഞുകൊണ്ടിരുന്നു.

Mumbai Restaurant (crime thriller novel English edition) By Vinod Narayanan

Mumbai Restaurant: Indian spy investigation series crime thriller novel English Edition. 

Pakistan's spy agency ISI operates under the cover of a private hospital in Apbara, Islamabad. From the outside it looks like a private hospital. They are carrying out various destructive activities by joining Lashkar-e-Toiba to act against India. One of them is the promotion of fake Indian currency made by Pakistan. How are such currencies distributed in India? Who are its agents in Kerala? The Indian spy organization 'R&AW' is unraveling the chain of serious crimes. Mumbai Restaurant is a book in that series of novels.

Rs 199.00
Add to Cart

ദേവദേവന്‍റെ പുണ്യഭൂമിയില്‍ (യാത്രാവിവരണം Paperback) by T.V.Chandran

കാളിദാസഭാവനയുടെ മേച്ചിൽപ്പുറങ്ങളായിരുന്ന മഞ്ഞണിഞ്ഞ ഹിമാലയ പർവ്വതനിരകൾ കാണാനാഗ്രഹിക്കാത്ത ഏതു ഭാരതീയനാണുണ്ടാവുക!  ഹരിദ്വാറിൽ നിന്നാരംഭിച്ച് ഹൃഷികേശ്, യമുനോത്രി , ഗംഗോത്രി , കേദാർനാഥ്, ബദരീനാഥ്, മാനാ ഗ്രാമം, സരസ്വതി നദിയുടെ ഉത്ഭവസ്ഥാനം വരെയുള്ള ഹൃദ്യമായ യാത്രാവിവരണമാണ് ദേവദേവന്‍റെ പുണ്യഭൂമിയില്‍ ഈ ഗ്രന്ഥത്തിൽ.

'ഹിമലയം' എന്ന ട്രാവലോഗിനു ശേഷം സഞ്ചാരിയും യോഗാചാര്യനുമായ ശ്രീ ടി.വി. ചന്ദ്രന്‍ കാട്ടിക്കുന്ന് എഴുതുന്ന യാത്രാവിവരണ ഗ്രന്ഥമാണിത്. 

Rs 180.00
Add to Cart

സുനന്ദ മേനോന്‍ മര്‍ഡര്‍ കേസ് Sunanda Menon Murder Case (Crime thriller novel) by Vinod Narayanan

ക്രൈം നമ്പര്‍ 442-088-1995 
സുനന്ദ മേനോന്‍ മര്‍ഡര്‍ കേസ് 
1995 ല്‍ കേരളത്തെ ഇളക്കിമറിച്ച പ്രമാദമായ ഒരു മര്‍ഡര്‍ കേസ് ആയിരുന്നു സുനന്ദമേനോന്‍റെ കൊലപാതകം. ഈ കേസ് വലിയ തോതില്‍ മാധ്യമശ്രദ്ധനേടി. അതിനു കാരണമുണ്ടായിരുന്നു. സുനന്ദമേനോന്‍റെ ഭര്‍ത്താവ് വിജയന്‍ മേനോന്‍ സിപിവൈയുടെ എംഎല്‍എ കൂടിയാണ് മാത്രമല്ല ഇവരുടെ ഫാമിലി ബിസിനസ് ആയ കൊട്ടാരത്തില്‍ ഗ്രൂപ്പ് കേരളക്കരയാകെ പടര്‍ന്നു പന്തലിച്ചുകിടക്കുന്ന മാര്‍ക്കറ്റിംഗ് ശൃംഘലകൂടിയായിരുന്നു. നിരവധി സ്വര്‍ണക്കടകളും തുണിക്കടകളും കൊട്ടാരത്തില്‍ ഗ്രൂപ്പിന്‍റേതായി കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ഉണ്ട്. ഈ കേസിന്‍റെ അന്വേഷണം വിജയകരമായി കലാശിച്ചോ ഇല്ലയോ എന്നത് ഇപ്പോഴും പലരും ചോദിക്കുന്ന ചോദ്യമാണ്. തുടക്കം മുതല്‍ അവസാനം വരെ ഉദ്വേഗജനകമായ ഒരു ത്രില്ലര്‍ നോവലാണ് ഈ പുസ്തകം.

രുദ്രസേന Rudrasena (Novel/paperback) By Vinod Narayanan

ഹിമാചലത്തില്‍ കാളി ഗണ്ഢകി നദിക്ക് കിഴക്ക് ദക്ഷിണഅന്നപൂര്‍ണാ കൊടുമുടിയും കടന്നുള്ള അജ്ഞാതമേരുവിനപ്പുറത്ത് കേയൂരകദേശമാണ്. അത് മനുഷ്യര്‍ക്ക് ദൃഷ്ടിഗോചരമല്ല, അതിനാല്‍ അത് അപ്രാപ്യവുമാണ്. എന്നാല്‍ കേയൂരകന്മാര്‍ അജ്ഞാതമേരുവും കടന്ന് ഹിമാചല താഴ്വരയിലേക്കും ജംബുദ്വീപത്തിന്‍റെ നാനാ ദിക്കുകളിലേക്കും ആകാശമാര്‍ഗമോ അദൃശ്യരായോ സഞ്ചരിക്കും. അവര്‍ ദേവകള്‍ക്കും മനുഷ്യര്‍ക്കുമിടയില്‍ ആത്മാവിന്‍റെ ശക്തിയാല്‍ ജന്മത്തില്‍ത്തന്നെ അണിമാദിവിദ്യകള്‍ കരഗതമാക്കിയവരാണ്. അവര്‍ ആധുനിക മനുഷ്യരുടെ സൈബര്‍ ലോകത്തിലേക്ക് കടന്നുവരും. രതിവേഗത്തിന്‍റെ പ്രചണ്ഡതാളങ്ങള്‍ രചിക്കാന്‍ അവര്‍ക്കല്ലാതെ മറ്റാര്‍ക്കാണ് കഴിയുക. വിനോദ് നാരായണന്‍റെ ഫാന്‍റസി ത്രില്ലര്‍ നോവല്‍



Warning This novel contains adult content. So this book may not be suitable for children.


Vinod Narayanan



Rs 180.00
Add to Cart

മാരിയമ്മന്‍ തെരുവ്/ Mariyamman Theruvu (Horror novel Paper Back) By Vinod Narayanan

ദക്ഷിണേന്ത്യയിലെ പ്രശസ്ത ചാനലായ ചന്ദ്രാ ടിവിക്ക് വേണ്ടി സിരിയല് രംഗത്തെ സൂപ്പര് ഹിറ്റ് ജോഡികളായ സംവിധായകന് ജഗനും തിരക്കഥാകൃത്ത് പ്രദീപ് മേനോനും പുതിയ ഒരു ഹൊറര് സീരിയല് ആരംഭിക്കുന്നു. നമ്പര് 8 മാരിയമ്മന് തെരുവ് എന്ന ആ സീരിയല് കൊച്ചിയിലെ മട്ടാഞ്ചേരിയിലെ മാരിയമ്മന് തെരുവില് വര്ഷങ്ങള്ക്ക് മുമ്പ് നടന്ന ഒരു കൂട്ടക്കൊലയെക്കുറിച്ചുള്ളതായിരുന്നു. കഥാപാത്രങ്ങള് പ്രേതരൂപികളായി അവരെ വേട്ടയാടാന് തുടങ്ങി. ഒടുവില് യഥാര്ത്ഥ വില്ലന്മാരും രംഗത്തെത്തി. സിനിമ പോലെ ഒരു നോവല്.

Shipping

 കാഷ് ഓണ്‍ ഡെലിവറി

ഞങ്ങള്‍ വിതരണം ചെയ്യുന്ന പ്രിന്‍റഡ് പുസ്തകങ്ങള്‍ കാഷ് ഓണ്‍ ഡെലിവറി ആയി ലഭിക്കും. ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസിന്‍റെ വിപിപി സൗകര്യമാണ് ഉപയോഗിക്കുന്നത്. ചില പോസ്റ്റ് ഓഫീസുകള്‍ വിപിപി പാക്കേജില്‍ എഴുതുന്ന തുകക്കു പുറമേ കൂടുതല്‍ തുക ഈടാക്കുന്നതായി പരാതിയുണ്ട്. അതില്‍ ഞങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ല എന്ന് ഖേദപൂര്‍വം അറിയിക്കട്ടെ. കാഷ് ഓണ്‍ ഡെലിവറി ആയി പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍  ഈ വെബ്സൈറ്റിലെ ചെക്കൗട്ട് ഓപ്ഷന്‍ ഉപയോഗിക്കുക. വിലാസവും പുസ്തകലിസ്റ്റും ഞങ്ങള്‍ക്ക് ലഭിച്ചാലുടന്‍ തന്നെ പുസ്തകങ്ങള്‍ വിപിപി ആയി അയക്കുന്നതാണ്. 

ഓണ്‍ലൈന്‍ പേയ്മെന്‍റ്

സൈറ്റില്‍ കാണുന്ന് ബൈ ബട്ടണ്‍ ഉപയോഗിച്ച്  ഓണ്‍ലൈന്‍ പേയ്മെന്‍റ് ചെയ്യാം. ഓണ്‍ലൈന്‍ പേയ്മെന്‍റെ ചെയ്യാന്‍ നെറ്റ് ബാങ്കിങ്ങ്, കാര്‍ഡ്, ഗൂഗിള്‍ പേ മുതലായ സൗകര്യങ്ങള്‍ എന്നിവ ഉണ്ട്. 400 രൂപയ്ക്ക് മുകളില്‍ വാങ്ങുന്ന പുസ്തകങ്ങള്‍ക്ക് പോസ്റ്റേജ് സൗജന്യമാണ്. സിംഗിള്‍ ആയി വാങ്ങുന്ന പുസ്തകങ്ങള്‍ക്ക് 40 രൂപ പോസ്റ്റേജ് ഉണ്ടാകും. 

ഗൂഗിള്‍ പേ

പുസ്തകങ്ങള്‍ കൊറിയറില്‍ വേണമെങ്കില്‍ ഗൂഗിള്‍ പേ വഴി പണം അടക്കാം. ഗുഗിള്‍ പേ നമ്പര്‍ 9567216134. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക അല്ലെങ്കില്‍ വാട്സാപ്പില്‍ ബന്ധപ്പെടുക. 9567216134

Info

Printed Book

Paper back Edition

Inside Paper: Super quality 80 GSM natural Shade paper.

Cover: International Standard 300 GSM Paper.

Book Size: 5.5 x 8.5 Inches.

Quality packing

E Book store