Powered by Blogger.

ആര്യാവര്‍ത്തം ഒന്നാം ഭാഗം Part 1 / Historic Thriller Novel / By Dhaneesh Ananthan

ആര്യാവര്‍ത്തം ഒന്നാം ഭാഗം Part 1

ആര്യാവര്‍ത്തത്തിലെ ശൈലരാജ്യത്തെ രാജാവ് ഹിമദന്തിയുടെ മകള്‍ ഇന്ദ്രശിഖിയുടെ സ്വയംവരത്തിന്‍റെ തലേന്ന് രാത്രിയാണ് കഥയാരംഭിക്കുന്നത്. വരാനിരിക്കുന്ന മഹാവിപത്തുകളുടെ സൂചനകള്‍ ഹിമദന്തിയുടെ മുഖത്തും വാക്കുകളിലും വെളിപ്പെടുന്നുണ്ട്.

'ഞാനിവിടെ വെറും പാവയാണ്' എന്നവള്‍ വിതുമ്പുന്നു. പിതാവിന്‍റെ നിയന്ത്രണത്തില്‍ ചലിക്കേണ്ടിവരുന്ന പാവ. തുടര്‍ന്ന് സംഘര്‍ഷഭരിതമായ ഒട്ടനവധി രംഗങ്ങളിലൂടെ നാടകീയമായി കഥ വളര്‍ന്നു വികസിക്കുകയാണ്. ഉന്മേഷകരമായ ഒരു വായനയാവുമിത് എന്നതിലൊരു സംശയവുമില്ല.

        (വി. കെ.  ശ്രീരാമന്‍റെ അവതാരികയില്‍ നിന്ന്)


Rs 349.00
Add to Cart

ആര്യാവര്‍ത്തം ഒന്നാം ഭാഗം Part 2 / Historic Thriller Novel / By Dhaneesh Ananthan

ആര്യാവര്‍ത്തം ഒന്നാം ഭാഗം Part 2

ആര്യാവര്‍ത്തത്തിലെ ശൈലരാജ്യത്തെ രാജാവ് ഹിമദന്തിയുടെ മകള്‍ ഇന്ദ്രശിഖിയുടെ സ്വയംവരത്തിന്‍റെ തലേന്ന് രാത്രിയാണ് കഥയാരംഭിക്കുന്നത്. വരാനിരിക്കുന്ന മഹാവിപത്തുകളുടെ സൂചനകള്‍ ഹിമദന്തിയുടെ മുഖത്തും വാക്കുകളിലും വെളിപ്പെടുന്നുണ്ട്.

'ഞാനിവിടെ വെറും പാവയാണ്' എന്നവള്‍ വിതുമ്പുന്നു. പിതാവിന്‍റെ നിയന്ത്രണത്തില്‍ ചലിക്കേണ്ടിവരുന്ന പാവ. തുടര്‍ന്ന് സംഘര്‍ഷഭരിതമായ ഒട്ടനവധി രംഗങ്ങളിലൂടെ നാടകീയമായി കഥ വളര്‍ന്നു വികസിക്കുകയാണ്. ഉന്മേഷകരമായ ഒരു വായനയാവുമിത് എന്നതിലൊരു സംശയവുമില്ല.

        (വി. കെ.  ശ്രീരാമന്‍റെ അവതാരികയില്‍ നിന്ന്)


Rs 399.00
Add to Cart

സൃഷ്ടി സിദ്ധാന്തം ഒരു ശാസ്ത്ര സത്യം (Non-Fiction) by Chandran. P

പരിണാമ സിദ്ധാന്തവും സൃഷ്ടി സിദ്ധാന്തവും  ആണ് ഭൂമിയിൽ ജീവൻ എങ്ങനെയുണ്ടായി എന്നതിനെപ്പറ്റി  നിലവിലുള്ള  രണ്ടു സിദ്ധാന്തങ്ങൾ. ഒരു പൊതുപൂർവികനിന്നും പരിണമിച്ചാണ് എല്ലാ ജീവികളും ഉണ്ടായത് എന്ന് പരിണാമസിദ്ധാന്തവും ദൈവമാണ് എല്ലാത്തിനെയും സൃഷ്ടിച്ചത് എന്ന് സൃഷ്ടി സിദ്ധാന്തവും പറയുന്നു. എല്ലാവരുടെയും ദൈവവിശ്വാസം അവരവർ വിശ്വസിക്കുന്ന മതത്തിനെ അടിസ്ഥാനമാക്കി ഉള്ളതാണ്. ഒരു വിശ്വാസം എന്നതിൽ കവിഞ്ഞ് ദൈവം ഉണ്ടെന്നുള്ളതിന്  യാതൊരു തെളിവുകളും ഇല്ല. എന്നാൽ ദൈവം ഉണ്ടെന്നും പ്രകൃതിയിൽ ഉള്ളതെല്ലാം ദൈവത്തിന്റെ സൃഷ്ടിയാണെന്നും ശാസ്ത്രീയമായി തെളിയിക്കുക സാധ്യമാണ്. അതിനുള്ള തെളിവുകളാണ് Mathematics ഉം Physics ഉം പരീക്ഷണ തെളിവുകളും ഉപയോഗിച്ച് ശാസ്ത്രീയമായി  ഈ പുസ്തകത്തിൽ ആർക്കും മനസ്സിലാകുന്ന ലളിതമായ ഉദാഹരണത്തിലൂടെ വിശദീകരിക്കുന്നത്.  മതങ്ങളിലുള്ള യാതൊരു ആശയങ്ങളെയും ഈ പുസ്തകത്തിൽ   ഉപയോഗിക്കുന്നില്ല. അതായത്, ദൈവം ഉണ്ടെന്നും ദൈവമാണ് ജീവജാലങ്ങളെ അടക്കം ഈ പ്രപഞ്ചത്തെ മുഴുവനും സൃഷ്ടിച്ചത് എന്നതിനുമുള്ള ശാസ്ത്രീയമായ തെളിവാണ്  ഈ പുസ്തകത്തിൽ ഉള്ളത്.


Rs 120.00
Add to Cart

പരോള്‍ / Parole (Novel) by Vineetha Palyathu

പ്രണയവും പ്രതികാരവും ഒരേപോലെ ഫെലിക്സ് എന്ന യുവാവിന്‍റെ ജീവിതത്തെ മാറ്റിമറിക്കുന്നു. ജീവിതത്തില്‍ പുതിയൊരധ്യായമെഴുതി തുടങ്ങിയപ്പോഴേക്കും വിധി കുറ്റബോധത്തിന്‍റെ രൂപത്തിലായി കടന്നുവന്ന് അവന്‍റേയും ജീവനെടുക്കുന്നു. 

Rs 120.00
Add to Cart

ഇനിയൊന്നുറങ്ങട്ടെ ഞാന്‍ (Novel Paperback Edition) by Suresh Narayanamangalam

ഈ നോവല്‍ ചര്‍ച്ച ചെയ്യുന്നത് ജന്മജന്മാന്തരങ്ങളുടെ ഗൗരവതരമായ സീമകളെക്കുറിച്ചാണ്. ശത്രുഘ്നന്‍പിള്ള എന്ന മനുഷ്യന്‍റെ മരണാനന്തരലോകത്തിലേക്കുള്ള പ്രയാണത്തെ, അയാളുടെ ജീവിതഖണ്ഡികയുടെ  പ്രതിസന്ധികളെ കൃത്യമായി സ്പര്‍ശിക്കുന്ന കഥ. 
സുരേഷ് നാരായണമംഗലം എഴുതിയ നോവല്‍

ലാലീസ് അച്ചാറുകമ്പനി: Comedy thriller novel by Vinod Narayanan

ഇത് ലാലിയുടെ കഥയാണ്. അവളുടെ അച്ചാറു കമ്പനിയുടെ കഥയാണ്. അവളെ ചുറ്റിപ്പറ്റി നില്‍ക്കുന്ന മറ്റു പെണ്ണുങ്ങളുടേയും അവള്‍ ആറ്റുനോറ്റിരുന്ന കണ്ടെത്തിയ അവളുടെ സിക്സ് പാക്ക് കാമുകന്‍ മനോജ് മാധവന്‍റേയും കഥയാണ്. ലാലി ആഗ്രഹിച്ചത് ഒരു ബിസിനസ് സംരംഭകയാവാനാണ്. ലോകമൊട്ടാകെ ബ്രാഞ്ചുകളുള്ള ഒരു ബിസിനസ് മാഗ്നറ്റ് ആകണമായിരുന്നു ലാലിയ്ക്ക്. പക്ഷേ, അവള്‍ക്കു നേരിടേണ്ടിയിരുന്നത് ചില്ലറക്കാരെയായിരുന്നില്ല, അവള്‍ താമസിക്കുന്ന ബിഗ്ഫ്ളവര്‍ വര്‍ക്കിങ്ങ് വിമന്‍ ഹോസ്റ്റലിലെ മേട്രണ്‍ ഡയാനാ കുര്യന്‍ മുതല്‍ അവളുടെ പൂച്ച സില്‍സില വരെ അവളെ ചുമ്മാ ചൊറിഞ്ഞുകൊണ്ടിരുന്നു.

രുദ്രസേന Rudrasena (Novel/paperback) By Vinod Narayanan

ഹിമാചലത്തില്‍ കാളി ഗണ്ഢകി നദിക്ക് കിഴക്ക് ദക്ഷിണഅന്നപൂര്‍ണാ കൊടുമുടിയും കടന്നുള്ള അജ്ഞാതമേരുവിനപ്പുറത്ത് കേയൂരകദേശമാണ്. അത് മനുഷ്യര്‍ക്ക് ദൃഷ്ടിഗോചരമല്ല, അതിനാല്‍ അത് അപ്രാപ്യവുമാണ്. എന്നാല്‍ കേയൂരകന്മാര്‍ അജ്ഞാതമേരുവും കടന്ന് ഹിമാചല താഴ്വരയിലേക്കും ജംബുദ്വീപത്തിന്‍റെ നാനാ ദിക്കുകളിലേക്കും ആകാശമാര്‍ഗമോ അദൃശ്യരായോ സഞ്ചരിക്കും. അവര്‍ ദേവകള്‍ക്കും മനുഷ്യര്‍ക്കുമിടയില്‍ ആത്മാവിന്‍റെ ശക്തിയാല്‍ ജന്മത്തില്‍ത്തന്നെ അണിമാദിവിദ്യകള്‍ കരഗതമാക്കിയവരാണ്. അവര്‍ ആധുനിക മനുഷ്യരുടെ സൈബര്‍ ലോകത്തിലേക്ക് കടന്നുവരും. രതിവേഗത്തിന്‍റെ പ്രചണ്ഡതാളങ്ങള്‍ രചിക്കാന്‍ അവര്‍ക്കല്ലാതെ മറ്റാര്‍ക്കാണ് കഴിയുക. വിനോദ് നാരായണന്‍റെ ഫാന്‍റസി ത്രില്ലര്‍ നോവല്‍



Warning This novel contains adult content. So this book may not be suitable for children.


Vinod Narayanan



Rs 180.00
Add to Cart

Silence of Film (Novel paperback Edition) by Arun Viswanath

ചിലരുടെ സ്നേഹം നിശബ്ദമാണ്, പക്ഷേ അതിന്‍റെ ആഴം വളരെ കൂടുതലാണ്. സൈലന്‍റ്സ് ഓഫ് ലൗ എന്ന പ്രമേയത്തിന്‍റെ സത്തയാണത്. സൈലന്‍റ്സ് ഓഫ് ലൗ ഒരു സിനിമയാണ്. ആ സിനിമയുടെ പിന്നിലെ പ്രയത്നത്തിന്‍റെ കഥയാണ് ഈ പുസ്തകം. ഇതൊരു നോവലാണ്. പക്ഷേ ഈ നോവലിന്‍റെ ഭാഷ മറ്റൊരു സ്വരമാണ്. സംവിധായകന്‍റെ കണ്ണിലൂടെയുള്ള കാഴ്ചയാണ് സിനിമ. അതുപോലെ ഈ നോവലും സംവിധായകന്‍റെ കണ്ണിലൂടെയുള്ള കാഴ്ചയാണ്. ഒരു സംവിധായകന്‍ കഥ പറയുന്ന രീതിയിലാണ് ഈ നോവല്‍ അവതരിപ്പിച്ചിരിക്കുന്നത്. സിനിമ ജീവശ്വാസമായി കൊണ്ടു നടക്കുന്ന സഞ്ജയ് എന്ന യുവാവിന്‍റെ കഥയാണ് ഇത്. ഇത് അവന്‍റെ ചുറ്റുമുള്ള കഥാപാത്രങ്ങളുടെ കഥയാണ് മാത്രമല്ല ഈ കഥക്കുള്ളിലെ വേറിട്ടൊരു കഥയായി അവന്‍റെ സ്വപ്നമായ സിനിമയുടെ കഥയും ഇതള്‍ വിരിയുന്നു. 



Rs 150.00
Add to Cart

സീക്രട്ട് ഏജന്‍റ് ജാനകി Crime thriller novel (Paperback) By Vinod Narayanan

അയാള്‍ പറഞ്ഞു, "ജാനകി, ഇത് നിങ്ങളുടെ കേരളത്തില്‍ നിന്ന് കിട്ടിയതാണ്. ഇന്‍റാഗ്ലിയോ പ്രിന്‍റിംഗ് രീതി പോലും കൃത്യം. കൊച്ചി തുറമുഖത്ത് വന്നുചേര്‍ന്ന പാക്ക് നിര്‍മിത ഇന്ത്യന്‍ കറന്‍സി. കള്ളനോട്ടുമെഷീനുകലില്‍ തിരിച്ചറിയപ്പെടാത്ത ഒന്നാണിത്. പാക്കിസ്ഥാനുവേണ്ടി ആരോ ഒരാള്‍ ഇന്ത്യയില്‍ കള്ളനോട്ട് പ്രിന്‍റ് ചെയ്യുന്നു. സാധാരണഗതിയില്‍ രാഷ്ട്രക്കമ്മട്ടങ്ങള്‍ക്ക് മാത്രം അനുവദിക്കപ്പെടുന്ന ഇന്‍റാഗ്ലിയോ പ്രസ് ആര്‍ക്കോ ലഭിച്ചിട്ടുണ്ട്. 2003 ല്‍ ജര്‍മനിയില്‍ നിന്നും ഇന്ത്യയിലേക്ക് കപ്പല്‍മാര്‍ഗം കൊണ്ടുവന്ന അഞ്ചു കെബിഎ ജിയോറി ഇന്‍റാഗ്ലിയോ പ്രസുകളില്‍ ഒന്ന് മോഷണം പോയിരുന്നു. അതാരുടെ കൈയിലായാലും ഇപ്പോള്‍ പാക്ക് തീവ്രവാദികള്‍ക്ക് വേണ്ടി പണിയെടുക്കുന്നു എന്നതാണ് സത്യം. രഹസ്യാന്വേഷണ ഏജന്‍സിയുടെ ഈ റിപ്പോര്‍ട്ട് പക്ഷേ അന്ന് കേരളത്തിലും കേന്ദ്രത്തിലും ഒരു പോലെ സ്വാധീനമുണ്ടായിരുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നിര്ബന്ധപ്രകാരം പൂഴ്ത്തി വയ്ക്കപ്പെട്ടു. ഐബി ഉദ്യാഗസ്ഥര്‍ക്ക് ഇങ്ങനെ ചില തലവേദനകളുമുണ്ട്." 

ഇന്ത്യന്‍ സീക്രട്ട് സര്‍വീസ് സംഘടനയുടെ ആരും കടന്നെത്താത്ത മേഖലകളിലേക്ക് ചുഴിഞ്ഞിറങ്ങുന്ന നോവല്‍. ഇന്ത്യയെ വേട്ടയാടുന്ന അധോലോകത്തിന്‍റെ പുതു തന്ത്രങ്ങളുടെ കഥ.

വിനോദ് നാരായണന്‍ എഴുതിയ ക്രൈം ത്രില്ലര്‍ നോവല്‍ ‘സീക്രട്ട് ഏജന്‍റ് ജാനകി.

Vinod Narayanan


Rs: 250.00
Add to Cart

അയ്യപ്പന്‍; പതിനെട്ട് മലകളുടെ തമ്പുരാന്‍ (Historic thriller novel Paperback ) by Vinod Narayanan

ബിസി 6400

സഹ്യാദ്രിയുടെ തെക്കോട്ട് കുമരിഭൂഖണ്ഡം ഉൾപ്പെടെയുള്ള വലിയ ഭൂപ്രദേശം മഹാപ്രളയത്തിൽ കടലെടുത്തത് ത്രേതായുഗത്തിന് മുമ്പായിരുന്നു. രാമാവതാരത്തിന് മുമ്പുള്ള പരശുരാമന്റെ കാലത്ത് അദ്ദേഹം നടത്തിയ ക്ഷത്രിയ നിഗ്രഹങ്ങളുടെ പാപപരിഹാരാർത്ഥം ഭൂമി ദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ഗോകർണപർവതത്തിന് തെക്കോട്ട് സഞ്ചരിച്ചെത്തിയപ്പോൾ അവിടെ നിന്നും കന്യാകുമാരി വരെ ഒരു പുതിയ കര സമുദ്രം നീങ്ങി രൂപപ്പെട്ടതായി മനസിലാക്കി. മലയപർവതം എന്നറിയപ്പെടുന്ന സഹ്യപർവതസാനുക്കളെ തൊട്ടുരുമ്മിയെത്തിയ സമുദ്രതിരമാലകൾ പിന്നോട്ടു നീങ്ങി രൂപപ്പെട്ട കരയെ അദ്ദേഹം മലനാട് എന്നു വിളിച്ചു.. സമുദ്രത്തിന്റെ ആ പിന്നോക്കം വലിച്ചിലിൽ സൃഷ്ടിക്കപ്പെട്ടതായിരുന്നു ലങ്കയടക്കമുള്ള ഹിന്ദുമഹാസമുദ്രത്തിലെ ദ്വിപുകളും. പരശുരാമൻ പുതുതായി കണ്ടെത്തിയ ആ പുതുഭൂമികയിലേക്ക് ഉത്തരദേശത്തുനിന്ന് ബ്രാഹ്മണരേയും അവരുടെ അനുയായികളായി നാഗങ്ങളെ ആരാധിക്കുന്ന നാഗന്മാരേയും (നായന്മാര്‍) വരുത്തി. പക്ഷേ മഹിഷ ഊരു (മൈസൂര്‍) കേന്ദ്രീകരിച്ച് മഹിഷസാമ്രാജ്യത്തിലെ ഹിരണ്യകശിപുവിന്റെ പുത്രനായ പ്രഹ്ലാദനും അദ്ദേഹത്തിന്റെ പുത്രനായ മഹാബലിയും ബലിയുടെ പുത്രനായ ക്രൂരനായ ബാണാസുരനും ബ്രാഹ്മണരേയും നാഗന്മാരേയും അടിച്ചമർത്തി രാക്ഷസസാമ്രാജ്യം വ്യാപിപ്പിച്ചിരുന്നു. ബാണാസുരൻ വധിക്കപ്പെട്ടതോടെ മലയനാടിൽ പിന്നേയും ബ്രാഹ്മണരുടേയും നാഗന്മാരുടേയും ആധിപത്യം വന്നു. ഒന്നാം ചേരസാമ്രാജ്യത്തിന്റെ ഉദയം നടന്നു. പെരുമാക്കൻമാർ രാജാക്കന്മാരായി മലയനാട് ഭരിക്കാൻ തുടങ്ങി. മഹാബലിയുടെ തലസ്ഥാനമായിരുന്ന തൃക്കളൂർക്കരയിൽ നിന്നും രാജ്യതലസ്ഥാനം തിരുവഞ്ചിക്കുളത്തേക്ക് മാറ്റി. മലയനാട്ടുകാർ കൊടുങ്കോളൂർ എന്നും ഫിനിഷ്യന്മാർ മുചിരിസ് എന്നും വിളിച്ചിരുന്ന തുറമുഖം പ്രധാന വാണിജ്യസങ്കേതമായി മാറി. കൂടാതെ തിണ്ടിസ്, നെൽക്കിണ്ട എന്നീ തുറമുഖങ്ങളും സജീവമായിരുന്നു. അവിടേക്ക് ബാബിലോണിയയിൽ നിന്നും മെസപ്പൊട്ടേമിയയിൽ നിന്നും യവനന്മാർ കപ്പൽ മാര്ഗം കച്ചവടത്തിനു വന്നു....

An untold epic of അയ്യപ്പന്‍ ; പതിനെട്ട് മലകളുടെ തമ്പുരാന്‍
വിനോദ് നാരായണന്‍ എഴുതിയ നോവല്‍
Illustrations: Anil Narayanan

Pages: 200

Rs 240
Add to Cart

Mayakkottaram / മായക്കൊട്ടാരം (Novel Paperback edition) By Vinod Narayanan

തൊണ്ണൂറുകളുടെ കാലഘട്ടത്തില്‍ തീയറ്ററുകളെ ഇളക്കിമറിച്ചിരുന്നത് സിദ്ദീക് ലാല്‍ മാരുടെ ഫാമിലി കോമഡി ത്രില്ലറുകളായിരുന്നു. അതിശയോക്തിപരമായ കാര്യങ്ങള്‍ സാധാരണകുടുംബങ്ങളില്‍ സംഭവിക്കുന്നത് നര്‍മത്തില്‍ ചാലിച്ച് ഒരു ത്രില്ലറായി പറയുന്ന കഥനരീതിയായിരുന്നു അവരുടേത്. തെറ്റിദ്ധാരണകളുടെ പുറത്ത് കാര്യങ്ങള്‍ കെട്ടുപിണഞ്ഞ് സങ്കീര്‍ണമാവുകയും ക്ലൈമാക്സില്‍ കുരുക്കുകളെല്ലാം അഴിഞ്ഞ് ശുഭപര്യവസായി ആയി കലാശിക്കുന്നതുമായ സിനിമകള്‍ ജനങ്ങളെ വളരെയധികം ആകര്‍ഷിച്ചിരുന്നു. ഈ നോവല്‍ അത്തരമൊരു സിനിമാക്കഥയാണ്, ഒരു ഫാമിലി കോമഡി ത്രില്ലര്‍. 

ക്ളര്‍ലോവിച്ചിന്‍റെ സമാന്തര രേഖകള്‍ (Novel Paperback) By Nigitha John

മലയാള സാഹിത്യത്തിന് അപരിചിതമായ രചനാസങ്കീര്‍ണതയെ അവലംബിച്ചുകൊണ്ട് നിഗിത ജോണ്‍ എഴുതിയ നോവലാണ് 'ക്ളര്‍ ലോവിച്ചിന്‍റെ സമാന്തര രേഖകള്‍' ക്ളര്‍ലോവിച് എന്ന കാല്‍പനികമായ സങ്കേതത്തില്‍ ഊന്നി നിന്നുകൊണ്ട് കാമുക സങ്കല്‍പമായ വ്ലോറിച്ചിലൂടെ തികച്ചും വ്യത്യസ്തമായ ഒരു കഥ പറയുകയാണ് കഥാകാരി. പുരാതനമായ ലോകക്രമം തൊട്ടുകൊണ്ട് വേദേതിഹാസങ്ങളേയും ലോകസാഹിത്യത്തേയും സിനിമയേ യും അത് ഉല്‍പാദിപ്പിച്ച ചരിത്രത്തേയും നിശിതമായി വിമര്‍ശിക്കുകയും ഒരു പൂന്തെന്നല്‍ പോലെ തലോടുകയും ചരിത്രത്തിന്‍റെ കാമുകിയെ പോലെ പൗരാണികതയുടെ ഏടുകളിലേക്ക് നൂണിറങ്ങുകയും ചെയ്യുന്നുണ്ട്  നിഗിത ജോണ്‍. ദില്ലി ജെഎന്‍യു പൂര്‍വ വിദ്യാര്‍ത്ഥിനിയും ബാംഗ്ലൂര്‍ എബനേസര്‍ ഇന്‍സ്റ്റിറ്റ്യൂഷനില്‍ ഇംഗ്ലീഷ് പ്രൊഫസറുമായ നിഗിതയുടെ തികച്ചും വ്യത്യസ്ഥമായ രചനയാണ് ഈ നോവല്‍.

Rs 160.00
Add to Cart

തനി ഒരുവള്‍ (Novel paperback) by Sumi Prasanth

കനലുകള്‍ എരിയുന്ന ജീവിതപാതയിലൂടെ അനസ്യൂതം യാത്ര തുടരുന്ന വസുന്ധരയുടെ കഥയാണ്  തനി ഒരുവള്‍. അയഥാര്‍ത്ഥമായ സദാചാര നിയമങ്ങള്‍ ബാദ്ധ്യതയാക്കിയ ഒരു വികല സമൂഹത്തോടും ക്രൂരമായ വിധിയോടും പടവെട്ടി ജീവിതം നയിക്കേണ്ടി വരുന്ന ഒറ്റപ്പെട്ട സ്ത്രീകളുടെ സമൂഹത്തിന്‍റെ പ്രതിനിധിയാണ് വസുന്ധര എന്ന യുവതി. അവളുടെ അനുഭവങ്ങളുടെ തീക്ഷ്ണത ഒട്ടും ചോര്‍ന്നുപോകാതെ ശക്തമായി ആവഷ്ക്കരിച്ചിട്ടുണ്ട് സുമി പ്രശാന്ത് ഈ നോവലില്‍. 

ചിത്രയക്ഷി/Chitrayakshi (Horror thriller novel Paperback) By Vinod Narayanan

ഒരു സ്ത്രീയെ അവളാക്കുന്നത് അവളുടെ ശരീരമാണെന്ന് ഞാന്‍ ധരിച്ചിരുന്നു. കാരണം ഒരു സ്ത്രീയെ തിരിച്ചറിയാന്‍ അവളുടെ ശരീരം കൊണ്ടാണല്ലോ സാധ്യമാവുക. പക്ഷേ അവളുടെ ശരീരം നഷ്ടപ്പെട്ടാല്‍ ആ ആത്മാവ് സ്ത്രീ യാണോ പുരുഷനാണോ?


കുറേയേറെ പ്രത്യേകതകളുള്ള ഒരു പെയിന്‍റിംഗ് ഒരു രക്തദാഹിയായി മാറുന്നു. ആ പെയി ന്‍റിംഗ് ചെല്ലുന്നിടത്തെല്ലാം മരണം തീമഴ പോലെ പെയ്തിറങ്ങുന്നു. ഇതിനിടയില്‍ അന്വേഷണസംഘവും ചിത്രമോഷ്ടാക്കളും തമ്മിലുള്ള കള്ളനും പോലീസും കളി. പ്രതികാര ദുര്‍ഗയായ ഒരു യക്ഷിയുടെ രംഗപ്രവേശം. മനുഷ്യനിണത്തില്‍ സ്നാനം ചെയ്യുന്ന ചിത്രയക്ഷിയുടെ ത്രസിപ്പിക്കുന്ന കഥ. 160 ല്‍ പരം പുസ്തകങ്ങള്‍ രചിച്ച പ്രശസ്ത നോവലിസ്റ്റ് വിനോദ് നാരായണന്‍റെ ജനപ്രിയ ഹൊറര്‍ നോവല്‍.


Vinod Narayanan


Rs 120.00
Add to Cart

I am not a Film Star (crime thriller novel Paperback) By Vinod Narayanan

The international sex market is worth billions. It is intertwined with all other illegal businesses. From drug dealing to money laundering, it's all about the sex business. This novel tells the story of such an underworld. (This is the English translation of Malayalam novel "Nayika")

Taliban Diary: Confession of a Muslim Jinn (Fiction, Paperback Edition) By Aabid. A

This should be viewed as a disclaimer! The compositions are done in the style of Jinnism. Each chapter is scattered like the thoughts of Jinns. These contradictory things should be read in the mind of a puzzle solver. Then you will understand something; feel like a novel, or just articles! Just sit back and relax solving a sudoku. Bringing you a different world! Thank you. Happy reading, everyone!


Rs. 150.00
Add to Cart

വെല്‍കം റ്റു കൊച്ചി Crime thriller novel (Paper Back) By Vinod Narayanan

"കണ്ടത് കണ്ടില്ലെന്നും കാണാത്തത് കണ്ടെന്നും പറയേണ്ടി വരുന്നു.

ആരുടെ ചോര വീണാലും അതു ഞങ്ങള്‍ക്കു നക്കി കുടിക്കണം

മാധ്യമങ്ങളുടെ ഉള്ളറകളില്‍ ചെകുത്താന്മാര്‍ കുടിയിരിക്കുന്നു.."

മെട്രോപോളിറ്റന്‍ നഗരമായ കൊച്ചിയുടെ ഉള്‍ത്തളങ്ങളില്‍ അരങ്ങുവാഴുന്ന സമ്പന്നതയുടെ ക്രൂരമായ മറുമുഖത്തിന്‍റെ കാഴ്ചയാണ് ഈ നോവലില്‍ അനാവരണം ചെയ്യപ്പെടുന്നത്.  നഗരത്തിലെ പ്രമുഖ വാര്‍ത്താ ചാനലിന്‍റെ വനിതാ റിപ്പോര്‍ട്ടര്‍ നേതൃത്വം കൊടുക്കുന്ന സ്റ്റിങ് ഓപ്റേഷന്‍ ടീം ഒരു സെക്സ് റാക്കറ്റിനെ കുടുക്കുന്നതിനായി വല വിരിക്കുന്നു. ഒരു സെക്സ് റാക്കറ്റിന്‍റെ കാണാച്ചരടുകള്‍ തേടിയുള്ള യാത്ര. വിനോദ് നാരായണന്‍ എഴുതിയ ക്രൈം ത്രില്ലര്‍ നോവല്‍.

Vinod Narayanan


Rs: 80.00
Add to Cart

ആനമയിലൊട്ടകം (Paperback) Village thriller novel by Vinod Narayanan

മാപ്രാണംകാട്ടെ മന്ദാകിനി തീയറ്ററില്‍ ഫല്‍ഗുനന്‍റെ കുണ്ഠിതങ്ങള്‍ സെക്കന്‍റ് ഷോ തുടങ്ങിയപ്പോഴാണ് കോക്കാച്ചി സാബുവിനെ അജ്ഞാതരായ ചിലര്‍ ആക്രമിച്ചത്. അവിടെ മുതല്‍ക്കാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നതും വെറും ഒരു രാത്രിയും ഒരു പകലും കൊണ്ട് മാപ്രാണംകാട്ടെ ഇളക്കിമറിച്ച സംഭവങ്ങള്‍ അരങ്ങേറുന്നതും. വ്യത്യസ്തമായ ഒരു സസ്പെന്‍സ് വില്ലേജ് ത്രില്ലര്‍ നോവലാണ് വിനോദ് നാരായണന്‍ എഴുതിയ ആനമയിലൊട്ടകം.

Rs 160.00
Add to Cart

നെടുങ്കണ്ടം ഗ്യാങ്ങ്; ക്രൈം ത്രില്ലർ നോവൽ (Paperback) By Vinod Narayanan

'ആഭ്യന്തരമന്ത്രി ശിശുപാലൻ പെട്ടു. നാളെ നേരം പുലരുമ്പോൾ ചാനലുകളൊക്കെ ആഘോഷിക്കുന്ന വാർത്തയിലേക്ക് ഓടിക്കയറിയിരിക്കുകയാണ് ആഭ്യന്തരമന്ത്രി ശിശുപാലൻ. പുലർച്ചെ രണ്ടരമണിക്ക് കൊലപാതകങ്ങൾ നടന്ന കതൃക്കടവിലെ ലേവിൻസ്റ്റർ ബ്യൂട്ടിപാർലറിൽ അയാള്‍ വരുന്നത് ആ ഏരിയയിലെ ഷോപ്പുകളുടെ മുഴുവൻ സിസിടിവി ക്യാമറകളിലും ഉണ്ടാവും. പോലീസ് എങ്ങനെ ഒതുക്കാൻ നോക്കിയാലും ആ വിഷ്വൽസ് ചോരും. മുഖ്യധാരാ മീഡിയ ആ വാര്‍ത്ത ഒതുക്കും. പക്ഷേ നമ്മൾ സോഷ്യൽമീഡിയയിലെ ഫേക്ക് അക്കൗണ്ടുകളിലൂടെയും സത്യം പറയുന്ന ചില ഓണ്‍ലൈന്‍ പത്രക്കാരിലൂടെയും ശോഭചേച്ചിയുടേയും മന്ത്രിച്ചേട്ടന്‍റേയും വിഷ്വൽസ് അങ്ങ് പ്രചരിപ്പിക്കും. അതോടെ പോലീസ് 'ശോഭാ - പ്രാഞ്ചി' വധക്കേസിൽ തൊടാൻ മടിക്കും. വേറേ പരാതിക്കാരില്ലാത്തതുകൊണ്ട് ചാനലുകളുടെ കഴപ്പ് തീരുന്നതുവരെ അതൊന്നു മുനിഞ്ഞുകത്തിയേക്കും. നെടുങ്കണ്ടം ഗ്യാങ്ങിനോടാണ് അവരുടെ കളി


Rs75.00
Add to Cart

മരിച്ചിട്ടും കാത്തിരിക്കുന്നവർ (Paperback) Horror Thriller Novel By Sivadas Nair

മധ്യ ആഫ്രിക്കയിലെ ഗബോൺ എന്ന രാജ്യത്തേക്ക് ഭാവിയെ പറ്റിയുള്ള സ്വപ്നങ്ങളുമായി വിമാനം കയറുന്ന നായകൻ. എന്നാൽ അവിടെ അയാളെ കാത്തിരുന്നത് അദൃശ്യരായ ആയിരക്കണക്കിന് ദുരാത്മാക്കളാണ്. അവരുടെ ഇടയിൽ ജീവിക്കേണ്ടി വരുന്ന നായകന്റെ അതിജീവനത്തിന്റെയും മരണത്തിന്റെയും ഇടയിലെ ഭീദിതവും അവിശ്വസനീയവുമായ കഥ പറയുന്നു - " മരിച്ചിട്ടും കാത്തിരിക്കുന്നവർ " ഒരേസമയം ആകാംക്ഷയും ഭയവും വായനക്കാരിൽ ജനിപ്പിക്കുന്ന ഹൊറർ ത്രില്ലർ നോവൽ.


Rs 200.00
Add to Cart

Shipping

 കാഷ് ഓണ്‍ ഡെലിവറി

ഞങ്ങള്‍ വിതരണം ചെയ്യുന്ന പ്രിന്‍റഡ് പുസ്തകങ്ങള്‍ കാഷ് ഓണ്‍ ഡെലിവറി ആയി ലഭിക്കും. ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസിന്‍റെ വിപിപി സൗകര്യമാണ് ഉപയോഗിക്കുന്നത്. ചില പോസ്റ്റ് ഓഫീസുകള്‍ വിപിപി പാക്കേജില്‍ എഴുതുന്ന തുകക്കു പുറമേ കൂടുതല്‍ തുക ഈടാക്കുന്നതായി പരാതിയുണ്ട്. അതില്‍ ഞങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ല എന്ന് ഖേദപൂര്‍വം അറിയിക്കട്ടെ. കാഷ് ഓണ്‍ ഡെലിവറി ആയി പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍  ഈ വെബ്സൈറ്റിലെ ചെക്കൗട്ട് ഓപ്ഷന്‍ ഉപയോഗിക്കുക. വിലാസവും പുസ്തകലിസ്റ്റും ഞങ്ങള്‍ക്ക് ലഭിച്ചാലുടന്‍ തന്നെ പുസ്തകങ്ങള്‍ വിപിപി ആയി അയക്കുന്നതാണ്. 

ഓണ്‍ലൈന്‍ പേയ്മെന്‍റ്

സൈറ്റില്‍ കാണുന്ന് ബൈ ബട്ടണ്‍ ഉപയോഗിച്ച്  ഓണ്‍ലൈന്‍ പേയ്മെന്‍റ് ചെയ്യാം. ഓണ്‍ലൈന്‍ പേയ്മെന്‍റെ ചെയ്യാന്‍ നെറ്റ് ബാങ്കിങ്ങ്, കാര്‍ഡ്, ഗൂഗിള്‍ പേ മുതലായ സൗകര്യങ്ങള്‍ എന്നിവ ഉണ്ട്. 400 രൂപയ്ക്ക് മുകളില്‍ വാങ്ങുന്ന പുസ്തകങ്ങള്‍ക്ക് പോസ്റ്റേജ് സൗജന്യമാണ്. സിംഗിള്‍ ആയി വാങ്ങുന്ന പുസ്തകങ്ങള്‍ക്ക് 40 രൂപ പോസ്റ്റേജ് ഉണ്ടാകും. 

ഗൂഗിള്‍ പേ

പുസ്തകങ്ങള്‍ കൊറിയറില്‍ വേണമെങ്കില്‍ ഗൂഗിള്‍ പേ വഴി പണം അടക്കാം. ഗുഗിള്‍ പേ നമ്പര്‍ 9567216134. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക അല്ലെങ്കില്‍ വാട്സാപ്പില്‍ ബന്ധപ്പെടുക. 9567216134

Info

Printed Book

Paper back Edition

Inside Paper: Super quality 80 GSM natural Shade paper.

Cover: International Standard 300 GSM Paper.

Book Size: 5.5 x 8.5 Inches.

Quality packing

E Book store