Powered by Blogger.

ഹോണ്ട‍ഡ് അവേഴ്സ്/Haunted Hours/Malayalam Horror Novel, Paperback/By Vinod Narayanan

ഇംഗ്ലണ്ടിലെ എസക്സിലെ ബോര്‍ലെ എന്ന സ്ഥലത്തെ പുരാതനമായ ചര്‍ച്ചിനോടു ചേര്‍ന്നുള്ള വികാരിയച്ചന്‍റെ വീടാണ് ബോര്‍ലെ റെക്ടറി എന്ന പേരില്‍ ഇപ്പോള്‍ കുപ്രസിദ്ധിയാര്‍ജിച്ചിരിക്കുന്ന ഗോസ്റ്റ് ഹൗസ്. ആ പള്ളി പന്ത്രണ്ടാം നൂറ്റാണ്ടില്‍ പണി കഴിപ്പിക്കപ്പെട്ടതായിരുന്നു. അക്കാലത്ത് ചര്‍ച്ചിനോടു ചേര്‍ന്ന് ഒരു ബനഡിക്ടന്‍ ആശ്രമം ഉണ്ടായിരുന്നു. അവിടത്തെ അന്തേവാസിയായ ഒരു സന്യാസി അടുത്തുള്ള  മഠത്തിലെ ഒരു കന്യാസ്ത്രീയുമായി പ്രണയത്തിലായി. മഠത്തിലെ വേലക്കാരന്‍ അവരെ സഭക്ക് ഒറ്റിക്കൊടുത്തു. സഭയുടെ അധികാരികള്‍ സന്യാസിയേയും കന്യാസ്ത്രീയേയും ക്രൂരമായി വധിച്ചു. പിന്നീട് ഇങ്ങോട്ടുള്ള കാലമത്രയും നാട്ടുകാര്‍ കണ്ടത് അവരുടെ പ്രേതങ്ങളുടെ പ്രതികാരമായിരുന്നു. ആശ്രമം ഇടിച്ചു പൊളിച്ച് അവിടെ റെക്ടറി പണിതെങ്കിലും ആര്‍ക്കും അവിടെ സ്വൈര്യമായി താമസിക്കാനായില്ല. അവിടെ ഒത്തിരി പേര്‍ ദുര്‍മരണപ്പെട്ടു. ആ പ്രേതാലയത്തിലേക്കായിരുന്നു പ്രേത ഗവേഷകനായ മൈക്കിളും അവന്‍റെ കാമുകിയും കൂടി വാരാന്ത്യം ആഘോഷിക്കാന്‍ പുറപ്പെട്ടത്. അവിടെ ആ കാളരാത്രിയില്‍ അവര്‍ക്കു നേരിടേണ്ടി വന്നത് ഭയാനകമായ മണിക്കൂറുകളെ ആയിരുന്നു.

Vinod Narayanan (About the author)

Rs 170.00
Add to Cart

Pamela 24/പമേല 24 /Malayalam Crime Thriller Screenplay/ By Vinod Narayanan

എസ്പി അവിനാശിനെ അന്നു പുലര്‍ച്ചെ സ്വാഗതം ചെയ്തത് തലേ രാത്രി നടന്ന രണ്ടു കൊലപാതകങ്ങളായിരുന്നു. ഒന്ന് ബാംഗ്ലൂര്‍ നഗരത്തിലെ ഒരു നൈറ്റ് ക്ലബില്‍ നടന്ന ക്രൂരമായ കൊലപാതകം. രണ്ടാമതായി കുടകിലെ മാണ്ഡ്യ ബംഗ്ലാവ് എന്ന റിസോര്‍ട്ടില്‍ നടന്ന യുവാവിന്‍റെ കൊലപാതം. ഇതു രണ്ടും തമ്മിലുള്ള അസാധാരണമായ സാമ്യങ്ങളാണ് കര്‍ണാടക പോലീസിനെ കുഴക്കിയത്. സംഭവസ്ഥലങ്ങളില്‍ നിന്നും കിട്ടിയ ഒരു പ്രത്യേക ബ്രാന്‍ഡിലുള്ള ലിപ്സ്റ്റി്ക്ക് തുണ്ടും 'ക്യാച്ച് മി ഇഫ് യൂ ക്യാന്' എന്ന സിനിമാപേരുമാണ് ആകെയുള്ള തെളിവുകള്‍.. 
ഒരു കുറ്റാന്വേഷണ കഥയുടെ തിരക്കഥാ രൂപം. 
വിനോദ് നാരായണന്‍ എഴുതിയ 'പമേല 24'

Vinod Narayanan (About the author)

Rs 100.00
Add to Cart

Hush Little Wanderer/Children's Picture Story Book/ by Felleh Zainab Aslam

Hush Little Wanderer is a spellbinding collection of short stories that whisk young readers into worlds where magic, courage, and kindness reign. In her second literary gem, Fellah Zainab Aslam crafts unforgettable tales—from Olivia’s friendship with a lost bear cub, to Princess Begonia’s cursed journey, to a clever girl unraveling a chilling village mystery. With underwater quests and enchanted forests, each story invites wonder, adventure, and meaningful reflection. Perfect for bedtime or classroom reading, this book celebrates imagination, empathy, and the quiet bravery in every little wanderer. A Nyna Books publication.

Rs 100.00
Add to Cart

ഉന്നത പഠനം; കോഴ്സുകള്‍ സ്ഥാപനങ്ങള്‍ /Higher studies /New edition/ Paperback/ By Vinod Narayanan & Linda Johny

പ്ലസ് ടുവിനു ശേഷം എന്തു പഠിക്കണം? ഉന്നത പനത്തിനുള്ള ഉത്തമ മാര്‍ഗദര്‍ശിയായ ഈ പുസ്തകത്തിന്‍റെ ഏറ്റവും പുതിയ ഈ പതിപ്പില്‍ കരിയര്‍ പ്രാധാന്യമാക്കി കോഴ്സ് തിരയുന്ന വിദ്യാര്‍ത്ഥികള്‍ക്കു പ്രയോജനപ്പെടുന്ന കോഴ്സുകള്‍ ആണ് ഉള്ളത്. എഐ അടിസ്ഥാനമായുള്ള കോഴ്സുകള്‍ ഉള്‍പ്പെടെ പുതിയ തൊഴില്‍ സാധ്യതകള്‍ തരുന്ന ന്യൂ ജനറേഷന്‍ കോഴ്സുകളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കോഴ്സുകളുടെ ജോലി സാധ്യതകള്‍, സ്ഥാപനങ്ങള്‍, ഫീസ്, കാലാവധി എന്നീ വിവരങ്ങളാണ് ഈ പുസ്തകത്തില്‍ ഉള്ളത്. കൂടാതെ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ സ്കോളര്‍ഷിപ്പുകള്‍, ഇന്‍റര്‍വ്യൂവിനെ എങ്ങനെ നേരിടണം? തുടങ്ങിയ ലേഖനങ്ങളും വായിക്കാം.  പുതിയ പതിപ്പ്

Rs: 220.00
Add to Cart

മറവന്‍ തുരുത്ത് പോലീസ് സ്റ്റേഷന്‍ /ക്രൈം ത്രില്ലര്‍ നോവല്‍/മൂന്നാം പതിപ്പ്/ Paperback/ By Vinod Narayanan

മറവന്‍ തുരുത്ത് പോലീസ് സ്റ്റേഷന്‍
ക്രൈം ത്രില്ലര്‍ നോവല്‍
പ്രതികാരം, അത് വീട്ടാനുള്ളതാണ്. അതിന് ധര്‍മവുമില്ല, നീതിയുമില്ല. ഒരു പോലീസ് സേനയേയും ഭരണകൂടത്തേയും തറപറ്റിക്കാന്‍ ‍വെറും സാധാരണക്കാരനായ അവനെപ്പോലെ മറ്റാര്‍ക്കാണ് കഴിയുക. 
മുറിവേറ്റ ഒരു സാധാരണക്കാരന്‍റെ അസാധാരണമായ പ്രതികാരം കഥ. 
വിനോദ് നാരായണന്‍റെ ക്രൈം ത്രില്ലര്‍  നോവല്‍.

Vinod Narayanan (About the author)


മുഖവില 300 രൂപ
നൈന ബുക്സ് ഡിസ്ക്കൗണ്ട് വില 190 രൂപ

Rs: 190.00
Add to Cart

ലാലീസ് അച്ചാറുകമ്പനി / Crime thriller novel/ രണ്ടാം പതിപ്പ് /Paperback/ by Vinod Narayanan

ഇത് ലാലിയുടെ കഥയാണ്. അവളുടെ അച്ചാറു കമ്പനിയുടെ കഥയാണ്. അവളെ ചുറ്റിപ്പറ്റി നില്‍ക്കുന്ന മറ്റു പെണ്ണുങ്ങളുടേയും അവള്‍ ആറ്റുനോറ്റിരുന്ന കണ്ടെത്തിയ അവളുടെ സിക്സ് പാക്ക് കാമുകന്‍ മനോജ് മാധവന്‍റേയും കഥയാണ്. ലാലി ആഗ്രഹിച്ചത് ഒരു ബിസിനസ് സംരംഭകയാവാനാണ്. ലോകമൊട്ടാകെ ബ്രാഞ്ചുകളുള്ള ഒരു ബിസിനസ് മാഗ്നറ്റ് ആകണമായിരുന്നു ലാലിയ്ക്ക്. പക്ഷേ, അവള്‍ക്കു നേരിടേണ്ടിയിരുന്നത് ചില്ലറക്കാരെയായിരുന്നില്ല, അവള്‍ താമസിക്കുന്ന ബിഗ്ഫ്ളവര്‍ വര്‍ക്കിങ്ങ് വിമന്‍ ഹോസ്റ്റലിലെ മേട്രണ്‍ ഡയാനാ കുര്യന്‍ മുതല്‍ അവളുടെ പൂച്ച സില്‍സില വരെ അവളെ ചുമ്മാ ചൊറിഞ്ഞുകൊണ്ടിരുന്നു.

Vinod Narayanan (About the author)

Rs 180.00
Add to Cart

ദ നൈറ്റ്/ The Night /Paperback/Crime Thriller/By Krishnan.P. Pallikkal

ദ നൈറ്റ് - ആക്ഷന്‍ ത്രില്ലര്‍ നോവല്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ വായിക്കാനും ചിന്തിക്കാനും ആസ്വദിക്കാനുമുള്ള താല്‍പര്യം വര്‍ദ്ധിക്കണം എന്ന ഉദ്ദേശത്തോടെ കൃഷ്ണന്‍. പി. പള്ളിക്കല്‍ എഴുതിയ നോവലാണ് ദ നൈറ്റ്. പ്രതിസന്ധിഘട്ടങ്ങളില്‍ പകച്ചു നില്‍ക്കുന്ന കുട്ടികളെയാണ് നാമിന്നു കാണുന്നത്. പ്രശ്നങ്ങളെ അഭിമുഖീകരിക്കാനുള്ള കഴിവ് അവര്‍ക്കു നഷ്ടപ്പെടുന്നു. കുട്ടികളില്‍ ആത്മവിശ്വാസവും ധൈര്യവും വളര്‍ത്തുക എന്നതാണ് ഈ കഥയുടെ ആത്യന്തികമായ ലക്ഷ്യം. പ്രതിസന്ധിഘട്ടങ്ങളില്‍ പതറാതെ സന്ദര്‍ഭത്തിന് അനുസരിച്ച് മുന്നേറാനുള്ള കഴിവ് ഓരോ കുട്ടിയും ആര്‍ജിച്ചിരിക്കണം. തിരമാലകള്‍ കണ്ടു പതറിപ്പോയാല്‍ ഒരു കപ്പിത്താനും ലക്ഷ്യത്തിലെത്താന്‍ കഴിയില്ല. തിരമാലകളെ കീഴടക്കിയേ മതിയാവൂ.

Rs 299.00
Add to Cart

നിഴലും നിലാവും/Nizhalum Nilavum/ Paperback /ലേഖന സമാഹാരം/ By Luji Biju

നിഴലും നിലാവും ഈ സമാഹാരത്തിലെ ലേഖനങ്ങളെല്ലാം തന്നെ ശ്രീമതി ലുജി ബിജു സജീവമായ ആനുകാലിക വിഷയങ്ങളെ അധികരിച്ചെഴുതിയവയാണ്. കലകളുടെ, ബിംബങ്ങളുടെ, ഉപാധികളുടെ ശുദ്ധ സ്വഭാവം എന്നിവ ഏറ്റവുമധികം പ്രതിബിംബിക്കുന്നവയാണ് ഇതിലെ ലേഖനങ്ങളെല്ലാം തന്നെ. പ്രകാശമോ വൈദ്യുതാഘാതമോ പോലെ അനുവാചകമനസ്സുകളെ ഉണര്‍ത്തുന്ന കിടയറ്റ ഒരു ലേഖന സമാഹാരമാണിത്. 

Rs 100.00
Add to Cart

മാരിയമ്മന്‍ തെരുവ് / Mariyamman Theruvu/ Horror thriller novel / മൂന്നാം പതിപ്പ് / By വിനോദ് നാരായണന്‍

മലയാള ടെലിവിഷന്‍ സീരിയലിന്‍റെ പശ്ചാത്തലത്തില്‍ വിനോദ് നാരായണന്‍ എഴുതിയ ഒരു ഹൊറര്‍ നോവലാണിത്. ഈ നോവലിന്‍റെ മൂന്നാം പതിപ്പാണ് ഇപ്പോള്‍ വില്‍പ്പനയില്‍ ഉള്ളത്. വര്‍ത്തമാനകാല  ടെലിവിഷന്‍ കഥപരമ്പരാ രംഗം ശബളമാണ്. സീരിയല്‍ നടീനടന്മാര്‍ സിനിമാ താരങ്ങളേക്കാള്‍ പ്രശസ്തിയും പണവും നേടുന്നു. അതുകൊണ്ടുതന്നെ ആ രംഗത്ത് ഉള്‍പ്പോരുകളും വടംവലികളും ധാരാളമായി ഉണ്ടാവുകയും ചെയ്യുന്നു. മാരിയമ്മന്‍ തെരുവ് കഥക്കുള്ളിലെ കഥയാണ് പറയുന്നത്. മലയാള ടെലിവിഷന്‍ പരമ്പരാ രംഗത്തെ സൂപ്പര്‍ സംവിധായകനായ ജഗന്‍ ഒരു ഹൊറര്‍ സീരിയല്‍ ചെയ്യാന്‍ ആരംഭിക്കുന്നു. അതോടെ ദുരാത്മാക്കളും കുറ്റവാളികളും തലപൊക്കുന്നു.

Vinod Narayanan (About the author)

Rs 199.00
Add to Cart

മുംബൈ റസ്റ്റോറന്‍റ് / Mumbai Restaurent /മൂന്നാം പതിപ്പ് / Crime thriller novel / By Vinod Narayanan

ഇസ്ലാബാദിലെ ആപ്ബാരയില്‍ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിന്‍റെ മറവിലാണ് പാക്ക് ചാരസംഘടനയായ ഐഎസ്ഐ യുടെ ഹെഡ് ക്വാര്‍ട്ടേഴ്സ് പ്രവര്‍ത്തിക്കുന്നത്. പുറമേ നിന്ന് നോക്കിയാല്‍ അതൊരു പ്രൈവറ്റ് ഹോസ്പിറ്റലാണെന്നേ തോന്നൂ. ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കാന്‍ ലഷ്കറെ തോയിബയെ കൂട്ടുപിടിച്ചുകൊണ്ട് പലതരത്തിലുള്ള വിധ്വംസക പ്രവര്‍ത്തനങ്ങളാണ് അവര്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്.. അതിലൊന്നാണ് പാക്ക് നിര്‍മിത വ്യാജ ഇന്ത്യന്‍ കറന്‍സിയുടെ പ്രചാരണം. അത്തരം കറന്‍സികള്‍ ഇന്ത്യയില്‍ എങ്ങനെ വിതരണം ചെയ്യപ്പെടുന്നു? കേരളത്തിലെ അതിന്‍റെ ഏജന്‍റുമാര്‍ ആരൊക്കെ? തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളുടെ കെട്ടഴിക്കുകയാണ് ഇന്ത്യന്‍ ചാര സംഘടനയായ ‘റോ’. ആ നോവല്‍ പരമ്പരയിലെ ഒരു പുസ്തകമാണ് മുംബൈ റസ്റ്റോറന്‍റ്.

Vinod Narayanan (About the author)

Rs: 120.00
Add to Cart

രവീന്ദ്രനാദം / Memoir / By അരുണ്‍ വിശ്വനാഥ്

അടിയന്തിരാവസ്ഥക്കാലത്തെ അതിക്രൂരമായ പീഡാനുഭങ്ങള്‍ നേരിട്ട കലാദര്‍പ്പണം രവീന്ദ്രനാഥിന്‍റെ  അനുഭവങ്ങളാണ് എഴുത്തുകാരനായ അരുണ്‍ വിശ്വനാഥ് ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്നത്.
മാതാ അമൃതാനന്ദമയി ദേവിയുമായുള്ള അനുഭവങ്ങളും പുട്ടപര്‍ത്തിയില്‍ സത്യ സായി ബാബയുടെ സവിധത്തില്‍ ലഭിച്ച ദിവ്യാനുഭവങ്ങളും രവീന്ദ്രനാഥ് ഈ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.


Rs 150.00
Add to Cart

Hibishu/ഹിബിഷൂ / Novel/ By Rahesh Raj

പ്രപഞ്ചത്തിന്‍റെ ദൈവ സങ്കല്‍പ്പത്തിന്‍റെ നിഗുഢത തേടി അലയുന്ന രാജീവ് എന്ന വ്യക്തിയുടെ ജീവിത ത്തിലുണ്ടായ വളരെ മിസ്റ്റീരിയസ് ആയ സാഹസിക യാത്രയാണ് ഈ കഥയുടെ ഇതിവൃത്തം. അയാള്‍ ദൈവത്തിന്‍റെ രഹസ്യം തേടിയാണ് നടക്കുന്നത്. ആ അലച്ചിലിനൊടുവില്‍ യാദൃച്ഛികമായി ഹിബിഷൂ എന്ന അന്ധകാര സാമ്രാജ്യത്തിന്‍റെ ഉടമയുടെ അരികിലെത്തി. ഹിബിഷു അവന്‍റെ ഭക്തരെ പന പോലെ വളര്‍ത്തി. പക്ഷേ അത് എന്തിനായിരുന്നു എന്നത് നിഗൂഢമാണ്. ഒടുവില്‍ അത് ഹിബിഷുവും രാജീവും തമ്മിലുള്ള യുദ്ധമായി മാറി..

കേരള സംസ്ഥാന സേവനാവകാശ നിയമം, 2012 / By Adv. Bineesh. P. Chacko

കേരള സംസ്ഥാന സേവനാവകാശ നിയമം, 2012 കേരള നിയമസഭ പാസാക്കിയിട്ട് ഒരു വ്യാഴവട്ടം കഴിഞ്ഞിരിക്കുന്നു. ഒരു പൊതു അധികാര കേന്ദ്രത്തില്‍ നിന്ന് ആര്‍ജിക്കാവുന്ന സേവനം തേടാന്‍ ഈ നിയമം കേരളജനതയെ പ്രാപ്തരാക്കുകയും ഗവണ്‍മെന്‍റിനെയും, പൊതു സേവകരെയും ബാധ്യതപ്പെടുത്തുകയും ഉത്തരവാദിത്തപെടുത്തുകയും ചെയ്യുന്നു. സമൂഹത്തില്‍ നിന്ന് അഴിമതി തുടച്ചു നീക്കുന്നതിനുള്ള ഒരു ഉപകരണമായി സേവനാവകാശ നിയമം ഓരോ സംസ്ഥാനങ്ങളിലും മാറിയിരിക്കുന്നു. നിലവിലുള്ള പല പുസ്തകങ്ങളിലും ലഭ്യമല്ലാത്ത അപേക്ഷ, അപ്പീല്‍ മാതൃകകള്‍ ഉള്‍കൊള്ളിച്ചുള്ള ഈ സേവനാവകാശ നിയമ പുസ്തകം എല്ലാവര്‍ക്കും പ്രയോജനപ്പെടും. ഈ പുസ്തകം തയ്യാറാക്കിയത് കേരളത്തിലെ പ്രശസ്ത അഭിഭാഷകനായ അഡ്വ. ബിനീഷ്.പി.ചാക്കോയാണ്.

Unakkapputtum Thengapperayum/ഉണക്കപ്പുട്ടും തേങ്ങാപ്പീരയും/ Novel/ by Anish Soman

മസ്കുലര്‍ ഡിസ്ട്രോഫി എന്ന മാരക രോഗത്തെ അതിജീവിച്ച് കഥകളിലൂടെയും കവിതകളിലൂടെയും സഞ്ചരിച്ച്, രോഗത്തെ ആട്ടിപ്പുറത്താക്കിയ അനീഷ് സോമന്‍റെ ഇരുപത് കഥകളുടെ സമാഹാരമാണ് ഉണക്കപ്പുട്ടും തേങ്ങാപ്പീരയും. ഇതിലെ ഓരോ കഥയും ചിന്തോദ്ദീപകങ്ങളും മനുഷ്യനെ നന്മയിലേക്കു നയിക്കാന്‍ പ്രേരിപ്പിക്കുന്നതുമായ മോട്ടിവേഷന്‍ ബോക്സുകളാണ്. തനിക്കു ചുറ്റും ജീവിക്കുന്ന സമൂഹത്തില്‍ നിന്നും വ്യത്യസ്തമായ കഥാപാത്രങ്ങളായ മനുഷ്യരെ അടര്‍ത്തിയെടുത്ത് വിജയകരമായി കഥകള്‍ നിര്‍മിക്കുകയാണ് അനീഷ്.

Where the Light Shines /Novel/English/Paperback/ By Bal Gopal

Where the Light Shines
Two brilliant young minds, a world at the brink of transformation.

When Bridget, a rising star in AI, and Bal, a frontline oncologist with a gift for seeing patterns others miss, cross paths at a university in India, their journeys intertwine in unexpected ways. What begins as a collaboration across disciplines becomes a deeper quest - to listen to the silences coded in human cells, in family lineages, in ancient wisdom.

From the laboratories of Trinity College and the quantum halls of IBM, to the sacred quietude of an ashram where science meets soul, Where the Light Shines explores a provocative question: Can technology not only predict disease, but illuminate inherited truths - and perhaps even healing?

As their research gains global traction, they face fierce resistance, ethical fault lines, and moments of unspeakable clarity. This is a story of breakthroughs, yes - but also of the inner turnings that precede them.


Rs 299.00
Add to Cart

Truth as Reality /Paperback/English/by Bal Gopal,

·         Truth as Reality by Bal Gopal, his second insightful work published by Nyna Books, offers a profound yet accessible exploration of Vedanta. This volume decodes three timeless texts, unraveling their wisdom with clarity and depth. Readers are guided through practical techniques for meditation, key philosophical insights, and the correction of common misconceptions. With original Sanskrit verses, simplified transliterations, and clear meanings, the book bridges ancient teachings with modern understanding. A must-read for seekers of truth, spiritual growth, and deeper self-awareness.

Rs 399.00
Add to Cart

നീലി / Neeli/ Thriller Novel/Paperback/ By Vinod Narayanan

നീലി, കള്ളിയങ്കാട്ടു നീലിയുടെ കഥ,

പുരാതന ദക്ഷിണഭാരതത്തിലെ ശക്തമായ ഒരു പ്രതികാരകഥ പറയുന്ന കാവ്യമാണ് നീലികഥ. ചോളസാമ്രാജ്യകാലത്തോളം പഴക്കമുള്ള ഈ തമിഴ് കൃതി കള്ളിയങ്കാട്ടു നീലിയുടെ ജീവിതകഥയുടെ ആചാരഗീതമാണ്. നീലികഥയെ അവലംബമാക്കി വിനോദ് നാരായണന്‍ എഴുതിയ ത്രില്ലര്‍ നോവലാണ് നീലി. പുനര്‍ജ്ജന്മം, ശകുനം, നിമിത്തം, മന്ത്രവാദം, ജ്യോതിഷം, യക്ഷി, ചോരകുടിക്കുന്ന ദുരാത്മാക്കള്‍ തുടങ്ങിയ കൗതുകകരങ്ങളായ കാര്യങ്ങള്‍ മറ്റേതു ലോക യക്ഷിക്കഥകളിലേയും പോലെ നീലികഥയിലും സ്ഥാനം പിടിക്കുന്നു. നീലികഥ ആസ്പദമാക്കിയുള്ള ഒരു സ്വതന്ത്ര ആഖ്യാനമാണ് ഈ യക്ഷിക്കഥ. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍പ്പോലും കള്ളിയങ്കാട്ട് നീലിയുടെ കഥ കടമറ്റത്ത് കത്തനാരുമായി ബന്ധപ്പെട്ട് പരാമര്‍ശിച്ചുപോകുന്നതേയുള്ളൂ. പക്ഷേ നീലിയുടെ യഥാര്‍ത്ഥ ചരിത്രകഥ അതല്ല. പ്രണയവും പകയും പ്രതികാരവും കൊലപാതകങ്ങളും ഇടകലര്‍ന്ന രക്തരൂഷിതമായ കഥയാണ് നീലിയുടെ യഥാര്‍ത്ഥ  കഥ. ചരിത്രത്തിന്‍റെ ഏടുകളില്‍ നിന്ന് അടര്‍ത്തിയെടുത്ത ആ കഥയാണ് ഈ നോവലില്‍. 

Vinod Narayanan (About the author)


Rs: 220.00
Add to Cart

സീക്രട്ട് ഏജന്‍റ് ജാനകി / 4th Edition/Crime thriller novel /Paperback/ By Vinod Narayanan

ദുഷ്ടശക്തികളില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കാന്‍ സുസജ്ജമായ ഒരു ഇന്ത്യന്‍ ചാര ഏജന്‍സിയുടെ പറയപ്പെടാത്ത കഥ അനാവരണം ചെയ്യുകയാണ് ഈ നോവല്‍. ജീവിതത്തിലെ കനത്ത പ്രതിസന്ധികളെ തരണം ചെയ്ത് അതിശക്തമായ ഈ ചാര സംഘടനയുടെ ഭാഗമാകുമ്പോള്‍ ജാനകി എന്ന പെണ്‍കുട്ടി ഒട്ടും പ്രതീക്ഷിച്ചില്ല, അതിനകത്തും അവള്‍ക്ക് എതിര്‍പ്പുകള്‍ നേരിടേണ്ടി വരുമെന്ന്. വഞ്ചനയുടേയും വിശ്വസ്തതയുടേയും കാമത്തിന്‍റേയും പ്രണയത്തിന്‍റേയും അതിലുപരി അപകടത്തിന്‍റേയും ലോകത്ത് നിര്‍ഭയയായി സഞ്ചരിക്കുകയാണ് ജാനകി.

വിനോദ് നാരായണന്‍ എഴുതിയ സൂപ്പര്‍ഹിറ്റ് നോവലിന്‍റെ നാലാം പതിപ്പ്.

ഇന്ത്യന്‍ സീക്രട്ട് സര്‍വീസ് സംഘടനയുടെ ആരും കടന്നെത്താത്ത മേഖലകളിലേക്ക് ചുഴിഞ്ഞിറങ്ങുന്ന നോവല്‍. ഇന്ത്യയെ വേട്ടയാടുന്ന അധോലോകത്തിന്‍റെ പുതു തന്ത്രങ്ങളുടെ കഥ.

Vinod Narayanan (About the author)


Rs: 250.00
Add to Cart

വെല്‍കം റ്റു കൊച്ചി / മൂന്നാം പതിപ്പ് /Crime Thriller Novel/ by Vinod Narayanan

കേരളത്തിന്‍റെ മഹാനഗരമായ കൊച്ചിയുടെ വരേണ്യമുഖത്തിന്‍റെ കാഴ്ച  അത്ര നല്ലതൊന്നുമല്ല. പണവും അധികാരവും മതവും രാഷട്രീയവും  ചേര്‍ന്നു സൃഷ്ടിച്ച ദുര്‍മേദസായ മാധ്യമ മാഫിയയുടെ കുതന്ത്രങ്ങളുടെ കഥ  വളരെ വലുതാണ്. തങ്ങളിലൊരുവളെ ഒറ്റിക്കൊടുത്ത് അവളുടെ ചുടുനിണം  രുചിക്കുന്ന കഴുകന്മാരുടെ കഥയാണിത്. ഒരു സെക്സ് റാക്കറ്റിന്‍റെ കഥ... മെട്രോപോളിറ്റന്‍ നഗരമായ കൊച്ചിയുടെ ഉള്‍ത്തളങ്ങളില്‍ അരങ്ങുവാഴുന്ന സമ്പന്നതയുടെ മറുമുഖത്തിന്‍റെ കാഴ്ചയാണ് ഇവിടെ വെളിപ്പെടുന്നത്. 
നഗരത്തിലെ പ്രമുഖ വാര്‍ത്താ ചാനലിന്‍റെ വനിതാ റിപ്പോര്‍ട്ടര്‍രായ അന്‍സുലയും ലൈലയും ഒരു സെക്സ് റാക്കറ്റിനെ കുടുക്കുന്നതിന് സ്റ്റിങ് ഓപ്പറേഷന്‍ മുഖേന വല വിരിക്കുന്നു. 
ആ ഇന്‍വെസ്റ്റിഗേഷന്‍റെ ക്ലൈമാക്സ് ചൂടുപിടിച്ചതും സ്ഫോടനാത്മകവുമായിരുന്നു. 
ഒരു സെക്സ് റാക്കറ്റിന്‍റെ കാണാച്ചരടുകള്‍ തേടിയുള്ള യാത്ര.


Rs 99.00
Add to Cart

ഡബിള്‍ മര്‍ഡര്‍ Crime Thriller Novel (Paperback) By Vinod Narayanan

സ്വര്ഗത്തില്വലിയ ഒരടയാളം കാണപ്പെട്ടു. സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ. അവളുടെ പാദങ്ങള്ക്കടിയില്ചന്ദ്രന്‍. ശിരസില്പന്ത്രണ്ട് നക്ഷത്രങ്ങള്കൊണ്ടുള്ള ഒരു കിരീടം. അവള്ഗര്ഭിണിയായിരുന്നു. പ്രസവവേദനയാല്അവള്നിലവിളിച്ചു. അപ്പോള്അഗ്നിമയനായ ഒരുഗ്ര സര്പ്പം വാപിളര്ന്നുവന്നു. അതിന് കിരീടങ്ങളോടുകൂടിയ ഏഴ് തലകളും പത്ത് കൊമ്പും ഉണ്ടായിരുന്നു…”

 സെക്യുലറിസത്തില്ഊന്നിയ എതീസ്റ്റ് സാത്താനിസം ഇപ്പോള്വളരെ വേഗം വ്യാപിക്കുന്നു. ന്യൂയോര്ക്കില്ആന്റണ്സന്റോര്ലാവേയ് 1966 ലാണ് ബ്ലാക്ക് ഹൗസില്സാത്താനിസം ആരംഭിക്കുന്നത്. സാത്താനിസം ശരിയോ തെറ്റോ എന്ന് നിര്വചിക്കാനല്ല, മനുഷ്യമനസിനെ ദൈവവും സാത്താനും സ്വാധീനിക്കുന്നത് എങ്ങനെ  എന്ന് വിലയിരുത്തുകയാണ് ക്രൈം ത്രില്ലര്നോവലില്‍. 


Rs: 175.00
Add to Cart

Shipping

 കാഷ് ഓണ്‍ ഡെലിവറി

ഞങ്ങള്‍ വിതരണം ചെയ്യുന്ന പ്രിന്‍റഡ് പുസ്തകങ്ങള്‍ കാഷ് ഓണ്‍ ഡെലിവറി ആയി ലഭിക്കും. ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസിന്‍റെ വിപിപി സൗകര്യമാണ് ഉപയോഗിക്കുന്നത്. ചില പോസ്റ്റ് ഓഫീസുകള്‍ വിപിപി പാക്കേജില്‍ എഴുതുന്ന തുകക്കു പുറമേ കൂടുതല്‍ തുക ഈടാക്കുന്നതായി പരാതിയുണ്ട്. അതില്‍ ഞങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ല എന്ന് ഖേദപൂര്‍വം അറിയിക്കട്ടെ. കാഷ് ഓണ്‍ ഡെലിവറി ആയി പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍  ഈ വെബ്സൈറ്റിലെ ചെക്കൗട്ട് ഓപ്ഷന്‍ ഉപയോഗിക്കുക. വിലാസവും പുസ്തകലിസ്റ്റും ഞങ്ങള്‍ക്ക് ലഭിച്ചാലുടന്‍ തന്നെ പുസ്തകങ്ങള്‍ വിപിപി ആയി അയക്കുന്നതാണ്. 

ഓണ്‍ലൈന്‍ പേയ്മെന്‍റ്

സൈറ്റില്‍ കാണുന്ന് ബൈ ബട്ടണ്‍ ഉപയോഗിച്ച്  ഓണ്‍ലൈന്‍ പേയ്മെന്‍റ് ചെയ്യാം. ഓണ്‍ലൈന്‍ പേയ്മെന്‍റെ ചെയ്യാന്‍ നെറ്റ് ബാങ്കിങ്ങ്, കാര്‍ഡ്, ഗൂഗിള്‍ പേ മുതലായ സൗകര്യങ്ങള്‍ എന്നിവ ഉണ്ട്. 400 രൂപയ്ക്ക് മുകളില്‍ വാങ്ങുന്ന പുസ്തകങ്ങള്‍ക്ക് പോസ്റ്റേജ് സൗജന്യമാണ്. സിംഗിള്‍ ആയി വാങ്ങുന്ന പുസ്തകങ്ങള്‍ക്ക് 40 രൂപ പോസ്റ്റേജ് ഉണ്ടാകും. 

ഗൂഗിള്‍ പേ

പുസ്തകങ്ങള്‍ കൊറിയറില്‍ വേണമെങ്കില്‍ ഗൂഗിള്‍ പേ വഴി പണം അടക്കാം. ഗുഗിള്‍ പേ നമ്പര്‍ 9567216134. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക അല്ലെങ്കില്‍ വാട്സാപ്പില്‍ ബന്ധപ്പെടുക. 9567216134

Info

Printed Book

Paper back Edition

Inside Paper: Super quality 80 GSM natural Shade paper.

Cover: International Standard 300 GSM Paper.

Book Size: 5.5 x 8.5 Inches.

Quality packing

E Book store