Powered by Blogger.

മന്ദാകിനിയുടെ തിരോധാനം (Crime Thriller) By Vinod Narayanan

സ്നേഹം വില്‍ക്കുന്ന സ്ത്രീയുടെ പ്രണയം ഊഷ്മളമായിരിക്കുമെന്ന് ഒരാണും വിചാരിക്കുന്നില്ല. ഒരു അഭിനേത്രിയുടെ ചാരുതയോടെ പ്രണയത്തെ വശ്യമായും ആകര്‍ഷകമായും അഭിനയിച്ചു പ്രതിഫലിപ്പിക്കാന്‍ സ്നേഹം വില്‍ക്കുന്ന സ്ത്രീകള്‍ക്കു കഴിയും. എത്രയോ അനാകര്‍ഷകവും അറപ്പേറിയതുമായ ഉടലുകളെ സ്നേഹം അഭിനയിച്ച് സന്തോഷിപ്പിക്കാന്‍ അവളെപ്പോലെ ഒരഭിനേത്രി പരിശ്രമിക്കും. പക്ഷേ അവള്‍ ചോദിക്കുന്നു, പ്രണയം എന്നാലെന്താണെന്ന്. മന്ദാകിനിയുടെ തിരോധാനത്തിന്‍റെ വേറിട്ട വെളിപ്പെടുത്തലുകള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ വളരെ വലുതാണ്. തികച്ചും വ്യത്യസ്തമായ ആഖ്യാനത്തിലൂടെ ചുരുള്‍ നിവര്‍ത്തുന്ന ഒരു നാടന്‍ കുറ്റാന്വേഷണകഥ. 



Ra 140.00
Add to Cart

വെല്‍കം റ്റു കൊച്ചി (Crime Thriller) by Vinod Narayanan

കേരളത്തിന്‍റെ മഹാനഗരമായ കൊച്ചിയുടെ വരേണ്യമുഖത്തിന്‍റെ കാഴ്ച  അത്ര നല്ലതൊന്നുമല്ല. പണവും അധികാരവും മതവും രാഷട്രീയവും  ചേര്‍ന്നു സൃഷ്ടിച്ച ദുര്‍മേദസായ മാധ്യമ മാഫിയയുടെ കുതന്ത്രങ്ങളുടെ കഥ  വളരെ വലുതാണ്. തങ്ങളിലൊരുവളെ ഒറ്റിക്കൊടുത്ത് അവളുടെ ചുടുനിണം  രുചിക്കുന്ന കഴുകന്മാരുടെ കഥയാണിത്. ഒരു സെക്സ് റാക്കറ്റിന്‍റെ കഥ... മെട്രോപോളിറ്റന്‍ നഗരമായ കൊച്ചിയുടെ ഉള്‍ത്തളങ്ങളില്‍ അരങ്ങുവാഴുന്ന സമ്പന്നതയുടെ മറുമുഖത്തിന്‍റെ കാഴ്ചയാണ് ഇവിടെ വെളിപ്പെടുന്നത്. 
നഗരത്തിലെ പ്രമുഖ വാര്‍ത്താ ചാനലിന്‍റെ വനിതാ റിപ്പോര്‍ട്ടര്‍രായ അന്‍സുലയും ലൈലയും ഒരു സെക്സ് റാക്കറ്റിനെ കുടുക്കുന്നതിന് സ്റ്റിങ് ഓപ്പറേഷന്‍ മുഖേന വല വിരിക്കുന്നു. 
ആ ഇന്‍വെസ്റ്റിഗേഷന്‍റെ ക്ലൈമാക്സ് ചൂടുപിടിച്ചതും സ്ഫോടനാത്മകവുമായിരുന്നു. 
ഒരു സെക്സ് റാക്കറ്റിന്‍റെ കാണാച്ചരടുകള്‍ തേടിയുള്ള യാത്ര.


Rs 99.00
Add to Cart

Mumbai Restaurant (crime thriller novel English edition) By Vinod Narayanan

Mumbai Restaurant: Indian spy investigation series crime thriller novel English Edition. 

Pakistan's spy agency ISI operates under the cover of a private hospital in Apbara, Islamabad. From the outside it looks like a private hospital. They are carrying out various destructive activities by joining Lashkar-e-Toiba to act against India. One of them is the promotion of fake Indian currency made by Pakistan. How are such currencies distributed in India? Who are its agents in Kerala? The Indian spy organization 'R&AW' is unraveling the chain of serious crimes. Mumbai Restaurant is a book in that series of novels.

Rs 199.00
Add to Cart

സുനന്ദ മേനോന്‍ മര്‍ഡര്‍ കേസ് Sunanda Menon Murder Case (Crime thriller novel) by Vinod Narayanan

ക്രൈം നമ്പര്‍ 442-088-1995 
സുനന്ദ മേനോന്‍ മര്‍ഡര്‍ കേസ് 
1995 ല്‍ കേരളത്തെ ഇളക്കിമറിച്ച പ്രമാദമായ ഒരു മര്‍ഡര്‍ കേസ് ആയിരുന്നു സുനന്ദമേനോന്‍റെ കൊലപാതകം. ഈ കേസ് വലിയ തോതില്‍ മാധ്യമശ്രദ്ധനേടി. അതിനു കാരണമുണ്ടായിരുന്നു. സുനന്ദമേനോന്‍റെ ഭര്‍ത്താവ് വിജയന്‍ മേനോന്‍ സിപിവൈയുടെ എംഎല്‍എ കൂടിയാണ് മാത്രമല്ല ഇവരുടെ ഫാമിലി ബിസിനസ് ആയ കൊട്ടാരത്തില്‍ ഗ്രൂപ്പ് കേരളക്കരയാകെ പടര്‍ന്നു പന്തലിച്ചുകിടക്കുന്ന മാര്‍ക്കറ്റിംഗ് ശൃംഘലകൂടിയായിരുന്നു. നിരവധി സ്വര്‍ണക്കടകളും തുണിക്കടകളും കൊട്ടാരത്തില്‍ ഗ്രൂപ്പിന്‍റേതായി കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ഉണ്ട്. ഈ കേസിന്‍റെ അന്വേഷണം വിജയകരമായി കലാശിച്ചോ ഇല്ലയോ എന്നത് ഇപ്പോഴും പലരും ചോദിക്കുന്ന ചോദ്യമാണ്. തുടക്കം മുതല്‍ അവസാനം വരെ ഉദ്വേഗജനകമായ ഒരു ത്രില്ലര്‍ നോവലാണ് ഈ പുസ്തകം.

സീക്രട്ട് ഏജന്‍റ് ജാനകി Crime thriller novel (Paperback) By Vinod Narayanan

അയാള്‍ പറഞ്ഞു, "ജാനകി, ഇത് നിങ്ങളുടെ കേരളത്തില്‍ നിന്ന് കിട്ടിയതാണ്. ഇന്‍റാഗ്ലിയോ പ്രിന്‍റിംഗ് രീതി പോലും കൃത്യം. കൊച്ചി തുറമുഖത്ത് വന്നുചേര്‍ന്ന പാക്ക് നിര്‍മിത ഇന്ത്യന്‍ കറന്‍സി. കള്ളനോട്ടുമെഷീനുകലില്‍ തിരിച്ചറിയപ്പെടാത്ത ഒന്നാണിത്. പാക്കിസ്ഥാനുവേണ്ടി ആരോ ഒരാള്‍ ഇന്ത്യയില്‍ കള്ളനോട്ട് പ്രിന്‍റ് ചെയ്യുന്നു. സാധാരണഗതിയില്‍ രാഷ്ട്രക്കമ്മട്ടങ്ങള്‍ക്ക് മാത്രം അനുവദിക്കപ്പെടുന്ന ഇന്‍റാഗ്ലിയോ പ്രസ് ആര്‍ക്കോ ലഭിച്ചിട്ടുണ്ട്. 2003 ല്‍ ജര്‍മനിയില്‍ നിന്നും ഇന്ത്യയിലേക്ക് കപ്പല്‍മാര്‍ഗം കൊണ്ടുവന്ന അഞ്ചു കെബിഎ ജിയോറി ഇന്‍റാഗ്ലിയോ പ്രസുകളില്‍ ഒന്ന് മോഷണം പോയിരുന്നു. അതാരുടെ കൈയിലായാലും ഇപ്പോള്‍ പാക്ക് തീവ്രവാദികള്‍ക്ക് വേണ്ടി പണിയെടുക്കുന്നു എന്നതാണ് സത്യം. രഹസ്യാന്വേഷണ ഏജന്‍സിയുടെ ഈ റിപ്പോര്‍ട്ട് പക്ഷേ അന്ന് കേരളത്തിലും കേന്ദ്രത്തിലും ഒരു പോലെ സ്വാധീനമുണ്ടായിരുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നിര്ബന്ധപ്രകാരം പൂഴ്ത്തി വയ്ക്കപ്പെട്ടു. ഐബി ഉദ്യാഗസ്ഥര്‍ക്ക് ഇങ്ങനെ ചില തലവേദനകളുമുണ്ട്." 

ഇന്ത്യന്‍ സീക്രട്ട് സര്‍വീസ് സംഘടനയുടെ ആരും കടന്നെത്താത്ത മേഖലകളിലേക്ക് ചുഴിഞ്ഞിറങ്ങുന്ന നോവല്‍. ഇന്ത്യയെ വേട്ടയാടുന്ന അധോലോകത്തിന്‍റെ പുതു തന്ത്രങ്ങളുടെ കഥ.

വിനോദ് നാരായണന്‍ എഴുതിയ ക്രൈം ത്രില്ലര്‍ നോവല്‍ ‘സീക്രട്ട് ഏജന്‍റ് ജാനകി.

Vinod Narayanan


Rs: 250.00
Add to Cart

I am not a Film Star (crime thriller novel Paperback) By Vinod Narayanan

The international sex market is worth billions. It is intertwined with all other illegal businesses. From drug dealing to money laundering, it's all about the sex business. This novel tells the story of such an underworld. (This is the English translation of Malayalam novel "Nayika")

ദി റെഡ് /The Red (Crime thriller novel Paperback) By Vinod Narayanan

പകയെരിയുന്ന മനസുമായി അവന്‍ വരുന്നു, ശിവന്‍ കുട്ടി! അവന്‍ ചോര കൊണ്ട്കണക്കു തീര്‍ക്കുമ്പോള്‍ എതിരാളികളുടെ ഹൃദയം നടുങ്ങുന്നു.  ഹൈറേഞ്ചിന്‍റെ പശ്ചാത്തലത്തില്‍ ഒരു ക്രൈം ത്രില്ലര്‍ നോവല്‍. വശ്യമായ ഗ്രാമീണപശ്ചാത്തലത്തില് വരഞ്ഞിട്ട ഹൃദ്യമായ ഒരു കുടുംബ കഥയാണ് ഈ നോവല്. പ്രണയവും പ്രതികാരവുമായി ഞരമ്പുകള് ത്രസിപ്പിക്കുന്ന ഒരു സുരേഷ് ഗോപി ചിത്രം പോലെ ഒറ്റയിരുപ്പിന് വായിക്കാവുന്ന നോവലാണ് ദി റെഡ്. 1999ല് മനോരാജ്യം വാരികയില് ഖണ്ഢശഃ പ്രസിദ്ധീകരിക്കപ്പെട്ട നോവലാണിത്.  ഓരോ പേജിലും ത്രസിപ്പിക്കുന്ന മുഹൂര്‍ത്തങ്ങളെ അണി നിരത്തി ഒരു സസ്‍പെന്‍സ് ക്രൈം ത്രില്ലര്‍. 160 ല്‍പരം പുസ്തകങ്ങള്‍ രചിച്ച വിനോദ് നാരായണന്‍റെ ജനപ്രിയ നോവല്‍.



Rs 399.00
Add to Cart

വെല്‍കം റ്റു കൊച്ചി Crime thriller novel (Paper Back) By Vinod Narayanan

"കണ്ടത് കണ്ടില്ലെന്നും കാണാത്തത് കണ്ടെന്നും പറയേണ്ടി വരുന്നു.

ആരുടെ ചോര വീണാലും അതു ഞങ്ങള്‍ക്കു നക്കി കുടിക്കണം

മാധ്യമങ്ങളുടെ ഉള്ളറകളില്‍ ചെകുത്താന്മാര്‍ കുടിയിരിക്കുന്നു.."

മെട്രോപോളിറ്റന്‍ നഗരമായ കൊച്ചിയുടെ ഉള്‍ത്തളങ്ങളില്‍ അരങ്ങുവാഴുന്ന സമ്പന്നതയുടെ ക്രൂരമായ മറുമുഖത്തിന്‍റെ കാഴ്ചയാണ് ഈ നോവലില്‍ അനാവരണം ചെയ്യപ്പെടുന്നത്.  നഗരത്തിലെ പ്രമുഖ വാര്‍ത്താ ചാനലിന്‍റെ വനിതാ റിപ്പോര്‍ട്ടര്‍ നേതൃത്വം കൊടുക്കുന്ന സ്റ്റിങ് ഓപ്റേഷന്‍ ടീം ഒരു സെക്സ് റാക്കറ്റിനെ കുടുക്കുന്നതിനായി വല വിരിക്കുന്നു. ഒരു സെക്സ് റാക്കറ്റിന്‍റെ കാണാച്ചരടുകള്‍ തേടിയുള്ള യാത്ര. വിനോദ് നാരായണന്‍ എഴുതിയ ക്രൈം ത്രില്ലര്‍ നോവല്‍.

Vinod Narayanan


Rs: 80.00
Add to Cart

സുനന്ദ മേനോന്‍ മര്‍ഡര്‍ കേസ് Sunanda Menon Murder Case (Crime thriller novel) by Vinod Narayanan

ക്രൈം നമ്പര്‍ 442-088-1995 
സുനന്ദ മേനോന്‍ മര്‍ഡര്‍ കേസ് 
1995 ല്‍ കേരളത്തെ ഇളക്കിമറിച്ച പ്രമാദമായ ഒരു മര്‍ഡര്‍ കേസ് ആയിരുന്നു സുനന്ദമേനോന്‍റെ കൊലപാതകം. ഈ കേസ് വലിയ തോതില്‍ മാധ്യമശ്രദ്ധനേടി. അതിനു കാരണമുണ്ടായിരുന്നു. സുനന്ദമേനോന്‍റെ ഭര്‍ത്താവ് വിജയന്‍ മേനോന്‍ സിപിവൈയുടെ എംഎല്‍എ കൂടിയാണ് മാത്രമല്ല ഇവരുടെ ഫാമിലി ബിസിനസ് ആയ കൊട്ടാരത്തില്‍ ഗ്രൂപ്പ് കേരളക്കരയാകെ പടര്‍ന്നു പന്തലിച്ചുകിടക്കുന്ന മാര്‍ക്കറ്റിംഗ് ശൃംഘലകൂടിയായിരുന്നു. നിരവധി സ്വര്‍ണക്കടകളും തുണിക്കടകളും കൊട്ടാരത്തില്‍ ഗ്രൂപ്പിന്‍റേതായി കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ഉണ്ട്. ഈ കേസിന്‍റെ അന്വേഷണം വിജയകരമായി കലാശിച്ചോ ഇല്ലയോ എന്നത് ഇപ്പോഴും പലരും ചോദിക്കുന്ന ചോദ്യമാണ്. തുടക്കം മുതല്‍ അവസാനം വരെ ഉദ്വേഗജനകമായ ഒരു ത്രില്ലര്‍ നോവലാണ് ഈ പുസ്തകം.

Rs 220.00
Add to Cart

ആനമയിലൊട്ടകം (Paperback) Village thriller novel by Vinod Narayanan

മാപ്രാണംകാട്ടെ മന്ദാകിനി തീയറ്ററില്‍ ഫല്‍ഗുനന്‍റെ കുണ്ഠിതങ്ങള്‍ സെക്കന്‍റ് ഷോ തുടങ്ങിയപ്പോഴാണ് കോക്കാച്ചി സാബുവിനെ അജ്ഞാതരായ ചിലര്‍ ആക്രമിച്ചത്. അവിടെ മുതല്‍ക്കാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നതും വെറും ഒരു രാത്രിയും ഒരു പകലും കൊണ്ട് മാപ്രാണംകാട്ടെ ഇളക്കിമറിച്ച സംഭവങ്ങള്‍ അരങ്ങേറുന്നതും. വ്യത്യസ്തമായ ഒരു സസ്പെന്‍സ് വില്ലേജ് ത്രില്ലര്‍ നോവലാണ് വിനോദ് നാരായണന്‍ എഴുതിയ ആനമയിലൊട്ടകം.

Rs 160.00
Add to Cart

The Kopycats (Crime thriller novel paperback) By Suren

The sandalwood actor’s sudden disappearance from a Sarjapur Road resort sees the fury of Kopycats, the fan club of the star. As Kopycats run wild and vandalize cities, an IPS aspirant CID officer is called back from her vacation to deal with it. As she struggles to decode the events that happened in the wee hours of the party night, she faces a whole lot of hurdles: A rags-to-riches resort owner- His Machiavellian lawyer and fashion icon wife- Seasoned criminals- Ego clash between police forces- Public outcry…… As the story unfolds, some characters change their roles and what follows is most unexpected.

Rs: 250.00
Add to Cart

സാത്താന്‍റെ സന്തതികള്‍ (ഏഴ് ത്രില്ലര്‍ നോവലെറ്റുകള്‍ Paper back ) By ബി.എല്‍. ജയശങ്കര്‍ & സജീവ് കോയിക്കല്‍

മനുഷ്യമനസ് ഒരു പ്രഹേളികയാണ്. ജീവിതത്തിന്‍റെ താളം തെറ്റിയ ദുരൂഹ സാഹചര്യങ്ങള്‍ മനുഷ്യമനസിനെ തെറ്റി ലേക്ക് എടുത്തെറിയുന്നു. അന്ധമായ ആത്മചക്ഷുസ്സിന്‍റെ അഭാവത്തില്‍ അവന്‍ വിഹരിക്കുന്നത് തെറ്റിലോ ശരിയോ എന്ന് നിര്‍ണയിക്കാനാകാതെ വരുന്നു. ആ ഘട്ടത്തില്‍ അവന്‍റെ ജീവിതത്തിലെ ചില നിമിഷങ്ങള്‍ തികച്ചും നിര്‍ ണായകമായിരിക്കും. വിഭ്രാന്തിയുടെ ആ നിമിഷങ്ങളില്‍ അവന്‍ സാത്താന്‍റെ സന്തതിയായി മാറും. മനുഷ്യമനസിന്‍റെ വിഹ്വലതകളിലേക്ക് ശക്തമായി വിരല്‍ ചൂണ്ടുകയാണ് ഈ പുസ്തകം.

 സാത്താന്‍റെ സന്തതികള്‍ എന്ന ഈ പുസ്തകത്തില്‍ ഉള്‍ പ്പെടുത്തിയിരിക്കുന്നത്  ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഏഴ് ലഘു നോവലുകളാണ്. ബി.എല്‍. ജയശങ്കറും സജീവ് കോയിക്കലും ഈ ഒരു പുസ്തകത്തില്‍ ഒരുമിക്കുന്നു. വെള്ളിത്തിര, പാപഫലം, പ്രതിഫലനം, ഇത്തിള്‍ എന്നീ നോവലെറ്റുകള്‍ ബി.എല്‍. ജയശങ്കര്‍ എഴുതിയിരിക്കുന്നു. ജെസി, കാത്തിരിപ്പ്, ഒരു ശീതകാലത്തിന്‍റെ ഓര്‍മയ്ക്ക് എന്നീ നോവലെറ്റുകള്‍ സജീവ് കോയിക്കല്‍ എഴുതിയിരി ക്കുന്നു. ആമസോണ്‍ കിന്‍ഡില്‍ എഡിഷനിലൂടെ ഹിറ്റായ നോവലുകള്‍ രചിച്ച യുവപ്രതിഭകളാണ് ഇരുവരും. ശക്തമായ കഥയും ആഴമേറിയ പാത്രസൃഷ്ടിയും ഈ നോവലെറ്റുകളെ മികവുറ്റതാക്കുന്നു.

Rs 199.00
Add to Cart

നെടുങ്കണ്ടം ഗ്യാങ്ങ്; ക്രൈം ത്രില്ലർ നോവൽ (Paperback) By Vinod Narayanan

'ആഭ്യന്തരമന്ത്രി ശിശുപാലൻ പെട്ടു. നാളെ നേരം പുലരുമ്പോൾ ചാനലുകളൊക്കെ ആഘോഷിക്കുന്ന വാർത്തയിലേക്ക് ഓടിക്കയറിയിരിക്കുകയാണ് ആഭ്യന്തരമന്ത്രി ശിശുപാലൻ. പുലർച്ചെ രണ്ടരമണിക്ക് കൊലപാതകങ്ങൾ നടന്ന കതൃക്കടവിലെ ലേവിൻസ്റ്റർ ബ്യൂട്ടിപാർലറിൽ അയാള്‍ വരുന്നത് ആ ഏരിയയിലെ ഷോപ്പുകളുടെ മുഴുവൻ സിസിടിവി ക്യാമറകളിലും ഉണ്ടാവും. പോലീസ് എങ്ങനെ ഒതുക്കാൻ നോക്കിയാലും ആ വിഷ്വൽസ് ചോരും. മുഖ്യധാരാ മീഡിയ ആ വാര്‍ത്ത ഒതുക്കും. പക്ഷേ നമ്മൾ സോഷ്യൽമീഡിയയിലെ ഫേക്ക് അക്കൗണ്ടുകളിലൂടെയും സത്യം പറയുന്ന ചില ഓണ്‍ലൈന്‍ പത്രക്കാരിലൂടെയും ശോഭചേച്ചിയുടേയും മന്ത്രിച്ചേട്ടന്‍റേയും വിഷ്വൽസ് അങ്ങ് പ്രചരിപ്പിക്കും. അതോടെ പോലീസ് 'ശോഭാ - പ്രാഞ്ചി' വധക്കേസിൽ തൊടാൻ മടിക്കും. വേറേ പരാതിക്കാരില്ലാത്തതുകൊണ്ട് ചാനലുകളുടെ കഴപ്പ് തീരുന്നതുവരെ അതൊന്നു മുനിഞ്ഞുകത്തിയേക്കും. നെടുങ്കണ്ടം ഗ്യാങ്ങിനോടാണ് അവരുടെ കളി


Rs75.00
Add to Cart

നായിക Novel (Paper Back) By Vinod Narayanan

“നായിക” എന്ന നോവല്‍ “വെല്‍കം റ്റു കൊച്ചി” എന്ന വിനോദ് നാരായണന്‍റെ ലഘു നോവലിന്‍റെ തുടര്‍ച്ചയായുള്ള രണ്ടാമത്തെ പുസ്തകമാണ്. മെട്രോപോളിറ്റന് നഗരമായ കൊച്ചിയുടെ പകല്‍ മാന്യതയുടേയും സദാചാര മൂടുപടത്തിന്‍റേയും മറുമുഖ കാഴ്ചയാണ് ആദ്യഭാഗത്തില്‍ വെളിപ്പെടുന്നത്. മലയാളത്തിലെ പ്രമുഖ വാര്ത്താ ചാനലിന്റെ വനിതാ റിപ്പോര്ട്ടര്മാരായ അന്സുലയും ലൈലയും നഗരത്തില്‍ പടര്‍ന്ന് പന്തലിച്ചിരിക്കുന്ന ഓണ്‍ലൈന്‍ സെക്സ് റാക്കറ്റിനെ കുടുക്കുന്നതിന് സ്റ്റിങ് ഓപ്പറേഷന് മുഖേന വല വിരിക്കുന്നു. അപ്രതീക്ഷിതമായ ട്വിസ്റ്റുകളാണ് പിന്നീട് സംഭവിച്ചത്. കോടികള്‍ കിലുങ്ങുന്ന ടിവി ചാനലുകളുടെ ജീര്‍ണമുഖങ്ങളും അധോലോക ബന്ധങ്ങളും ഞെട്ടിപ്പിക്കുന്നതാണ്. ഒരു സെക്സ് റാക്കറ്റിന്റെ കാണാച്ചരടുകള് തേടിയുള്ള യാത്രയായിരുന്നു ആദ്യ പുസ്തകം. പത്രപ്രവര്‍ത്തക എന്ന റോളില്‍ നിന്ന് അപ്രതീക്ഷിതമായി ഒരു പോണ്‍ സ്റ്റാറിന്‍റെ താരപദവിയിലേക്കുള്ള യാത്രയായിരുന്നു പിന്നീട് അന്‍സുലക്ക് ലഭിച്ചത്. ആ പദവി ഏതൊക്കെ വിധത്തിലാണ് അവളുടെ ജീവിതത്തെ ഉലച്ചത്?

അന്താരാഷ്ട്ര പോണ്‍ വിപണി കോടികള്‍ മറിയുന്ന ഒന്നാണ്. മറ്റെല്ലാ നിയമവിരുദ്ധ ബിസിനസുകളോടും അത് കൂടിക്കലര്‍ന്നുകിടക്കുന്നു. മയക്കുമരുന്ന് വ്യാപാരം മുതല്‍ കുഴല്‍പ്പണ ഇടപാട് വരെ പോണ്‍ ബിസിനസിന്‍റെ ശ്രേണിയില്‍ സമ്മേളിക്കുന്നു. ഈ നോവല്‍ അത്തരമൊരു അധോലോകത്തിന്‍റെ കഥയാണ് പറയുന്നത്.

Rs 99.00
Add to Cart

ദുര്‍ഗ്ഗാഷ്ടമി (മലയാളം മാന്ത്രിക നോവല്‍ Paperback Edition) By Vinod Narayanan

മലയാളത്തിൽ ഇതുവരെയുണ്ടായിട്ടുള്ള മന്ത്രവാദനോവൽ സാഹിത്യത്തിൽ നിന്നും തികച്ചും വിഭിന്നമായ ഒരു ആസ്വാദനതലത്തെ മുന്നിലേക്കു വയ്ക്കുകയായിരുന്നു വിനോദ് നാരായണൻ എഴുതിയ മന്ദാരയക്ഷി എന്ന നോവൽ. സലോമി എന്ന യുവതി ധനികനായ ഒരു വികലാംഗനെ കല്യാണം കഴിച്ചു. അവള്‍ക്ക് ഒരു കാമുകനുണ്ട്. അവനോടൊപ്പം ജിവിക്കുന്നതിനും ഭര്‍ത്താവിന്‍റെ സ്വത്ത് കൈക്കലാക്കുന്നതിനുമായി അവൾ ഒരു മന്ത്രവാദിയെ സമീപിച്ചു. ഒരു തെളിവുകളും അവശേഷിക്കാതെ ഭർത്താവിനെ കൊല്ലാൻ കഴിയണം. അത് ഒരു ആഭിചാരക്രിയയിലൂടെ സാധ്യമാകണം. പിന്നെ അവൾക്ക് ആറു വിചിത്രമായ കൊലപാതകങ്ങളുടെ ഭാഗമാകേണ്ടി വന്നു. മന്ദാരയക്ഷി എന്ന നോവലിലൂടെ ആദ്യഭാഗം പൂർത്തിയായി. ആ നോവലിന്‍റെ രണ്ടാം ഭാഗമാണ് ദുർഗാഷ്ടമി. മന്ദാരയക്ഷിയിലെ കഥാപാത്രങ്ങളെ സന്നിവേശിപ്പിച്ചുകൊണ്ട് അതിതീവ്രമായ ഒരു ത്രില്ലർ മാന്ത്രികനോവലിനെ അവതരിപ്പിക്കുകയാണ് വിനോദ് നാരായണൻ ദുർഗാഷ്ടമി എന്ന ഈ നോവലിലൂടെ.   

Rs 140.00
Add to Cart

സൈക്കോ ട്രാക്ക് Crime thriller novel (Paperback) By ശിവദാസ് നായര്‍

ക്രൈം ത്രില്ലര് നോവലിസ്റ്റകള്‍ക്കിടയിലെ പുതുമുഖമായ ശ്രീ ശിവദാസ് നായര് എഴുതിയ ഉദ്വേഗഭരിതമായ സൈക്കോ സസ്പെന്‍സ് ത്രില്ലര‍്‍ നോവലാണ്  സൈക്കോ ട്രാക്ക്. പാസ്റ്റ് ലൈഫ് റിഗ്രഷനിലും, പാരാ സൈക്കോളജിയിലും അസാധാരണമായ പ്രാവീണ്യം നേടിയ  ഡോക്ടർ സുകേശിന് ഒരു സൈക്കോ കില്ലർ വിധിച്ചിരിക്കുന്നത് ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ഏഴ് ദിവസങ്ങളാണ്. ഈ നിര്‍ണായകമായ ഏഴുദിവസങ്ങള്‍ക്കുള്ളില്‍ അസാധാരണമായ പലതും സംഭവിക്കുന്നു.നിഗൂഢതകളും സാഹസികതകളും അപ്രതീക്ഷിത വഴിത്തിരിവുകളുമായി വായനക്കാരെ  ആകാംക്ഷയുടെയും ഉത്കണ്ഠയുടെയും മുൾമുനയിൽ നിർത്തുന്ന ഒരു വേറിട്ട സസ്പെൻസ് സൈക്കോ ത്രില്ലർ നോവലാണ് ഇത്. 

Rs: 200.00
Add to Cart

വെല്‍കം റ്റു കൊച്ചി Novel (Paper Back) By Vinod Narayanan

"കണ്ടത് കണ്ടില്ലെന്നും കാണാത്തത് കണ്ടെന്നും പറയേണ്ടി വരുന്നു.

ആരുടെ ചോര വീണാലും അതു ഞങ്ങള്‍ക്കു നക്കി കുടിക്കണം

മാധ്യമങ്ങളുടെ ഉള്ളറകളില്‍ ചെകുത്താന്മാര്‍ കുടിയിരിക്കുന്നു.."

മെട്രോപോളിറ്റന്‍ നഗരമായ കൊച്ചിയുടെ ഉള്‍ത്തളങ്ങളില്‍ അരങ്ങുവാഴുന്ന സമ്പന്നതയുടെ ക്രൂരമായ മറുമുഖത്തിന്‍റെ കാഴ്ചയാണ് ഈ നോവലില്‍ അനാവരണം ചെയ്യപ്പെടുന്നത്.  നഗരത്തിലെ പ്രമുഖ വാര്‍ത്താ ചാനലിന്‍റെ വനിതാ റിപ്പോര്‍ട്ടര്‍ നേതൃത്വം കൊടുക്കുന്ന സ്റ്റിങ് ഓപ്റേഷന്‍ ടീം ഒരു സെക്സ് റാക്കറ്റിനെ കുടുക്കുന്നതിനായി വല വിരിക്കുന്നു. ഒരു സെക്സ് റാക്കറ്റിന്‍റെ കാണാച്ചരടുകള്‍ തേടിയുള്ള യാത്ര. വിനോദ് നാരായണന്‍ എഴുതിയ ക്രൈം ത്രില്ലര്‍ നോവല്‍.


Rs: 80.00
Add to Cart

മുംബൈ റസ്റ്റോറന്‍റ് Novel(Paper Back) By Vinod Narayanan

ഇസ്ലാബാദിലെ ആപ്ബാരയില്‍ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിന്‍റെ മറവിലാണ് പാക്ക് ചാരസംഘടനയായ ഐഎസ്ഐ യുടെ ഹെഡ് ക്വാര്‍ട്ടേഴ്സ് പ്രവര്‍ത്തിക്കുന്നത്. പുറമേ നിന്ന് നോക്കിയാല്‍ അതൊരു പ്രൈവറ്റ് ഹോസ്പിറ്റലാണെന്നേ തോന്നൂ. ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കാന്‍ ലഷ്കറെ തോയിബയെ കൂട്ടുപിടിച്ചുകൊണ്ട് പലതരത്തിലുള്ള വിധ്വംസക പ്രവര്‍ത്തനങ്ങളാണ് അവര്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്.. അതിലൊന്നാണ് പാക്ക് നിര്‍മിത വ്യാജ ഇന്ത്യന്‍ കറന്‍സിയുടെ പ്രചാരണം. അത്തരം കറന്‍സികള്‍ ഇന്ത്യയില്‍ എങ്ങനെ വിതരണം ചെയ്യപ്പെടുന്നു? കേരളത്തിലെ അതിന്‍റെ ഏജന്‍റുമാര്‍ ആരൊക്കെ? തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളുടെ കെട്ടഴിക്കുകയാണ് ഇന്ത്യന്‍ ചാര സംഘടനയായ ‘റോ’. ആ നോവല്‍ പരമ്പരയിലെ ഒരു പുസ്തകമാണ് മുംബൈ റസ്റ്റോറന്‍റ്.

മുഖവില 180 രൂപ
നൈന ബുക്സ് ഡിസ്ക്കൗണ്ട് വില 120 രൂപ

Rs: 120.00
Add to Cart

സീക്രട്ട് ഏജന്‍റ് ജാനകി Crime thriller novel (Paperback) By Vinod Narayanan

അയാള്‍ പറഞ്ഞു, "ജാനകി, ഇത് നിങ്ങളുടെ കേരളത്തില്‍ നിന്ന് കിട്ടിയതാണ്. ഇന്‍റാഗ്ലിയോ പ്രിന്‍റിംഗ് രീതി പോലും കൃത്യം. കൊച്ചി തുറമുഖത്ത് വന്നുചേര്‍ന്ന പാക്ക് നിര്‍മിത ഇന്ത്യന്‍ കറന്‍സി. കള്ളനോട്ടുമെഷീനുകലില്‍ തിരിച്ചറിയപ്പെടാത്ത ഒന്നാണിത്. പാക്കിസ്ഥാനുവേണ്ടി ആരോ ഒരാള്‍ ഇന്ത്യയില്‍ കള്ളനോട്ട് പ്രിന്‍റ് ചെയ്യുന്നു. സാധാരണഗതിയില്‍ രാഷ്ട്രക്കമ്മട്ടങ്ങള്‍ക്ക് മാത്രം അനുവദിക്കപ്പെടുന്ന ഇന്‍റാഗ്ലിയോ പ്രസ് ആര്‍ക്കോ ലഭിച്ചിട്ടുണ്ട്. 2003 ല്‍ ജര്‍മനിയില്‍ നിന്നും ഇന്ത്യയിലേക്ക് കപ്പല്‍മാര്‍ഗം കൊണ്ടുവന്ന അഞ്ചു കെബിഎ ജിയോറി ഇന്‍റാഗ്ലിയോ പ്രസുകളില്‍ ഒന്ന് മോഷണം പോയിരുന്നു. അതാരുടെ കൈയിലായാലും ഇപ്പോള്‍ പാക്ക് തീവ്രവാദികള്‍ക്ക് വേണ്ടി പണിയെടുക്കുന്നു എന്നതാണ് സത്യം. രഹസ്യാന്വേഷണ ഏജന്‍സിയുടെ ഈ റിപ്പോര്‍ട്ട് പക്ഷേ അന്ന് കേരളത്തിലും കേന്ദ്രത്തിലും ഒരു പോലെ സ്വാധീനമുണ്ടായിരുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നിര്ബന്ധപ്രകാരം പൂഴ്ത്തി വയ്ക്കപ്പെട്ടു. ഐബി ഉദ്യാഗസ്ഥര്‍ക്ക് ഇങ്ങനെ ചില തലവേദനകളുമുണ്ട്." 

ഇന്ത്യന്‍ സീക്രട്ട് സര്‍വീസ് സംഘടനയുടെ ആരും കടന്നെത്താത്ത മേഖലകളിലേക്ക് ചുഴിഞ്ഞിറങ്ങുന്ന നോവല്‍. ഇന്ത്യയെ വേട്ടയാടുന്ന അധോലോകത്തിന്‍റെ പുതു തന്ത്രങ്ങളുടെ കഥ.

വിനോദ് നാരായണന്‍ എഴുതിയ ക്രൈം ത്രില്ലര്‍ നോവല്‍ ‘സീക്രട്ട് ഏജന്‍റ് ജാനകി


Rs: 260.00
Add to Cart

മറവന്‍ തുരുത്ത് പോലീസ് സ്റ്റേഷന്‍ (Crime thriller novel Paperback) by Vinod Narayanan

"കാലം ചെല്ലുമ്പോള് ജനാധിപത്യവും അധഃപതിക്കും. അതിലും ചാതുര്വര്ണ്യം നടപ്പാക്കപ്പെടും. ഒരു വ്യക്തിയും അവന്റെ പരിവാരങ്ങളും നമ്മെ അടക്കി ഭരിക്കാന് തുടങ്ങും. നമ്മുടെ വോട്ട് നിസഹായമായി തിരസ്കരിക്കപ്പെടുന്നത് കണ്ട് നാം സ്തബ്ധരായി നില്ക്കും. നമുക്ക് ലഭിച്ച സ്വാതന്ത്ര്യത്തെ പുതിയ ജനാധിപത്യ രാജാവും അവന്റെ പരിവാരങ്ങളും ചവിട്ടിമെതിക്കും. നിയമങ്ങള് ദുര്ബലന്മാര്ക്കു മാത്രമായി മാറും. ഒരു നാള് ആരെങ്കിലും അതിനെ എതിര്ക്കും. അടിമയായിപ്പോയ സമൂഹം എതിര്ത്തവനെ പരിഹസിക്കും. അപ്പോള് അവന് നിര്ദയനായി മാറും. അവന്റെ കഥയാണിത്." 
ആമസോണ്‍ കിന്‍ഡിലില്‍ ഹിറ്റായി മാറിയ വിനോദ് നാരായണന്‍റെ ക്രൈം ത്രില്ലര്‍  നോവല്‍.

മുഖവില 300 രൂപ
നൈന ബുക്സ് ഡിസ്ക്കൗണ്ട് വില 190 രൂപ

Rs: 190.00
Add to Cart

Shipping

 കാഷ് ഓണ്‍ ഡെലിവറി

ഞങ്ങള്‍ വിതരണം ചെയ്യുന്ന പ്രിന്‍റഡ് പുസ്തകങ്ങള്‍ കാഷ് ഓണ്‍ ഡെലിവറി ആയി ലഭിക്കും. ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസിന്‍റെ വിപിപി സൗകര്യമാണ് ഉപയോഗിക്കുന്നത്. ചില പോസ്റ്റ് ഓഫീസുകള്‍ വിപിപി പാക്കേജില്‍ എഴുതുന്ന തുകക്കു പുറമേ കൂടുതല്‍ തുക ഈടാക്കുന്നതായി പരാതിയുണ്ട്. അതില്‍ ഞങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ല എന്ന് ഖേദപൂര്‍വം അറിയിക്കട്ടെ. കാഷ് ഓണ്‍ ഡെലിവറി ആയി പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍  ഈ വെബ്സൈറ്റിലെ ചെക്കൗട്ട് ഓപ്ഷന്‍ ഉപയോഗിക്കുക. വിലാസവും പുസ്തകലിസ്റ്റും ഞങ്ങള്‍ക്ക് ലഭിച്ചാലുടന്‍ തന്നെ പുസ്തകങ്ങള്‍ വിപിപി ആയി അയക്കുന്നതാണ്. 

ഓണ്‍ലൈന്‍ പേയ്മെന്‍റ്

സൈറ്റില്‍ കാണുന്ന് ബൈ ബട്ടണ്‍ ഉപയോഗിച്ച്  ഓണ്‍ലൈന്‍ പേയ്മെന്‍റ് ചെയ്യാം. ഓണ്‍ലൈന്‍ പേയ്മെന്‍റെ ചെയ്യാന്‍ നെറ്റ് ബാങ്കിങ്ങ്, കാര്‍ഡ്, ഗൂഗിള്‍ പേ മുതലായ സൗകര്യങ്ങള്‍ എന്നിവ ഉണ്ട്. 400 രൂപയ്ക്ക് മുകളില്‍ വാങ്ങുന്ന പുസ്തകങ്ങള്‍ക്ക് പോസ്റ്റേജ് സൗജന്യമാണ്. സിംഗിള്‍ ആയി വാങ്ങുന്ന പുസ്തകങ്ങള്‍ക്ക് 40 രൂപ പോസ്റ്റേജ് ഉണ്ടാകും. 

ഗൂഗിള്‍ പേ

പുസ്തകങ്ങള്‍ കൊറിയറില്‍ വേണമെങ്കില്‍ ഗൂഗിള്‍ പേ വഴി പണം അടക്കാം. ഗുഗിള്‍ പേ നമ്പര്‍ 9567216134. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക അല്ലെങ്കില്‍ വാട്സാപ്പില്‍ ബന്ധപ്പെടുക. 9567216134

Info

Printed Book

Paper back Edition

Inside Paper: Super quality 80 GSM natural Shade paper.

Cover: International Standard 300 GSM Paper.

Book Size: 5.5 x 8.5 Inches.

Quality packing

E Book store