മന്ദാകിനിയുടെ തിരോധാനം (Crime Thriller) By Vinod Narayanan
സ്നേഹം വില്‍ക്കുന്ന സ്ത്രീയുടെ പ്രണയം ഊഷ്മളമായിരിക്കുമെന്ന് ഒരാണും വിചാരിക്കുന്നില്ല. ഒരു അഭിനേത്രിയുടെ ചാരുതയോടെ പ്രണയത്തെ വശ്യമായും ആകര്‍ഷകമായും അഭിനയിച്ചു പ്രതിഫലിപ്പിക്കാന്‍ സ്നേഹം വില്‍ക്കുന്ന സ്ത്രീകള്‍ക്കു കഴിയും. എത്രയോ അനാകര്‍ഷകവും അറപ്പേറിയതുമായ ഉടലുകളെ സ്നേഹം അഭിനയിച്ച് സന്തോഷിപ്പിക്കാന്‍ അവളെപ്പോലെ ഒരഭിനേത്രി പരിശ്രമിക്കും. പക്ഷേ അവള്‍ ചോദിക്കുന്നു, പ്രണയം എന്നാലെന്താണെന്ന്. മന്ദാകിനിയുടെ തിരോധാനത്തിന്‍റെ വേറിട്ട വെളിപ്പെടുത്തലുകള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ വളരെ വലുതാണ്. തികച്ചും വ്യത്യസ്തമായ ആഖ്യാനത്തിലൂടെ ചുരുള്‍ നിവര്‍ത്തുന്ന ഒരു നാടന്‍ കുറ്റാന്വേഷണകഥ.
Ra 140.00 |
Add to Cart |
No comments:
Post a Comment