Rs 120.00 |
Add to Cart |
Children's books
കുഴിയാന / Kuzhiyana / Picture Story / By Malavika Saji
നരഭോജികളുടെ താഴ്വരയിലേക്ക് ഒരു സാഹസിക യാത്ര (Novel ) By വിനോദ് നാരായണന്‍
ചിന്നയുടെ പറക്കുംകപ്പല്‍ (Picture Story Book) By Vinod Narayanan
The story of Toto Chan / ടോട്ടോച്ചാന്‍റെ കഥ by Vinod Narayanan
ഇത് ടോട്ടോചാന് എന്ന അഞ്ചുവയസ്സുകാരിയുടെ വികൃതികളുടെ കഥയാണ്.ഒപ്പം ജപ്പാനിലെ ടോക്കിയോവിലെ ഗ്രാമീണാന്തരീഷത്തില് സൊസാകു കൊബായാഷി എന്ന അധ്യാപകന് നടത്തിവന്ന റ്റോമോ എന്ന ചെറിയ സ്കൂളിന്റേയും കഥയാണ്.വളരെ പ്രത്യേകതകളുള്ള ഒരു സ്കൂളാണ് റ്റോമോ.ആ സ്കൂളിലെ വിദ്യാഭ്യാസരീതികള് ടോട്ടോചാന് എന്ന വികൃതിക്കുട്ടിയെ എങ്ങനെ മാറ്റിയെടുത്തു എന്ന സന്ദേശമാണ് ഈ കൃതിയെ ലോകപ്രശസ്തമാക്കിയത്. കേരളത്തിലെ ഡിപിഇപി പാഠ്യസമ്പ്രദായവുമായി റ്റോമോ സ്കൂളിലെ രീതികള്ക്ക് സാമ്യമുള്ളതുകൊണ്ട് ഇവിടത്തെ കുട്ടികളും അധ്യാപകരും തീര്ച്ചയായും വായിച്ചിരിക്കേണ്ട പുസ്തകമാണിത്.
ഈ പുസ്തകത്തിന് സ്വതന്ത്ര പുനരാഖ്യാനം നിര്വഹിച്ചിരിക്കുന്നത് വിനോദ് നാരായണന്‍. ചിത്രങ്ങള്‍ വരച്ചിരിക്കുന്നത് അനില്‍ നാരായണന്‍
Vinod Narayanan (About the author)
Rs 99.00 |
Add to Cart |
ഡ്രോയിംഗ് പഠിക്കാന്‍ ഒരു ഫോര്‍മുല (Paperback) Drawing learning step by step method
- കുട്ടികള്‍ക്ക് എളുപ്പത്തില്‍ ഡ്രോയിംഗ് പഠിക്കാനുതകുന്ന കോളം ടെക്നിക്.
- പഴം, പച്ചക്കറി, പൂക്കള്‍, വാഹനങ്ങള്‍ എന്നിവ എങ്ങനെ എളുപ്പത്തില്‍ വരക്കാം.
- കൂടാതെ മുതിര്‍ന്ന കുട്ടികള്‍ക്കുള്ള പെന്‍സില്‍ ഡ്രോയിംഗ്, ഷേഡിങ്ങ്, ഡിസൈന്‍, റണ്ണിങ്ങ് ഡിസൈന്‍, മോഡല്‍ ഡ്രോയിംഗ്, ജ്യോമട്രി ഡ്രോയിംഗ്, അനാട്ടമി, നേച്ചര്‍, പോര്‍ട്രെയിറ്റ് തുടങ്ങി ഡ്രോയിംഗിന്‍റെ വിവിധ വശങ്ങള്‍ പഠിപ്പിക്കുന്നു.
Rs 199.00 |
Add to Cart |
കാട്ടാനകളും പേരാച്ചികളും (Children's novel Paperback) By Vinod Narayanan
മനുഷ്യന്‍ ആദ്യം പിറന്നുവീണത് കാട്ടിലായിരുന്നു. കാട് ഭൂമിയുടെ ശരീരമായിരുന്നു. ഉയരം കൂടിയ വൃക്ഷങ്ങളും നിറയെ പൂക്കളും കായ്കളും പൊതിഞ്ഞു നില്‍ക്കുന്ന ലതാനികുഞ്ജങ്ങളും സമൃദ്ധമായ അടിക്കാടുകളും കാടിനെ തണുപ്പുള്ളതാക്കി മാറ്റി. തണുത്ത സ്ഫടികജലമുള്ള കാട്ടാറുകളും തുള്ളിയാര്‍ക്കുന്ന വെള്ളച്ചാട്ടങ്ങളും കാട്ടിലെപ്പോഴും ഹൃദ്യമായ അന്തരീഷം നിലനിര്‍ത്തി . ആ കാട് മനുഷ്യന്‍റെ പ്രിയപ്പെട്ട അമ്മയായിരുന്നു. ആ കാട്ടിലെ പക്ഷിമൃഗാദികള്‍ മനുഷ്യന്‍റെ സഹജീവികളായിരുന്നു. ഈ നോവല്‍ മറ്റാര്‍ക്കും പരിചയപ്പെടുത്താനാവാത്തവിധം നിങ്ങള്‍ക്കു കാടിനെ പരിചയപ്പെടുത്തും. ഈ നോവല്‍ കാട്ടാനകളുടേയും കാട്ടിലെ താമസക്കാരായ പേരാച്ചികളുടേയും കഥയാണ്. അവരുടെ ഊഷ്മളമായ സ്നേഹബന്ധങ്ങളുടെ കഥയാണ്
Rs 100.00 |
Add to Cart |
കൊച്ചു കൊച്ചു നിഗൂഢകഥകള്‍ (Children's stories Paperback) by വിനോദ് നാരായണന്‍
എരിഞ്ഞടങ്ങുന്ന സന്ധ്യയില്‍ ഒറ്റയടിപ്പാതയില്‍ വിലങ്ങനെ വന്നു നിന്ന പ്രേതവും, നട്ടുച്ചയിലെ വിജനതയില്‍ തൊടിയില്‍ മിന്നായം പോലെ മറഞ്ഞു പോയ പ്രേതവും, അര്‍ദ്ധരാത്രിയില്‍ ജനാലയ്ക്കല്‍ വന്നു പല്ലിളിച്ചു കാണിച്ച പ്രേതവും, അങ്ങിനെ നാട്ടിന്‍പുറത്ത് ഭീതി പരത്തി നിന്ന ഒരു കാലം. അക്കാലത്ത് കേരളത്തില്‍ വൈദ്യുതി പലയിടത്തും വന്നു തുടങ്ങുന്നതേയുള്ളൂ. ആ ഇരുളില്‍ പല വിചിത്രരൂപികളും വന്നു നാട്ടുകാരെ ഭയപ്പെടുത്തി. പലരും വാതിലുകളും കതകുകളും അടച്ചിട്ടിരുന്ന് മണ്ണെണ്ണ വിളക്കിന്‍റെ വെളിച്ചത്തില്‍ കപ്പ പുഴുങ്ങിയതും കാന്താരി മുളക് ചമ്മന്തിയും കഴിച്ചുകൊണ്ട് മാടന്‍റേയും മറുതയുടേയും കഥകള്‍ പറഞ്ഞു. ഇത് വെറും പ്രേതകഥകളല്ല. ഏതൊരു മലയാളിക്കും നൊസ്റ്റാള്‍ജിയ സമ്മാനിക്കുന്ന രസകരമായ കഥകളാണ്. ഒപ്പം അനില്‍ നാരായണന്‍റെ ചിത്രങ്ങളും.
Rs 120.00 |
Add to Cart |
മഹാമാന്ത്രികന്‍ തേവലശേരി നമ്പി Novel (E Book) By Vinod Narayanan
ലോകത്തെവിടെയുമുള്ള യക്ഷിക്കഥകളിലെ പ്രധാന കഥാപാത്രങ്ങളാണ് മന്ത്രവാദികളും മന്ത്രവാദിനികളും. അവരുടെ കൂട്ടുകാരായി കുട്ടിച്ചാത്തന്മാരും പിശാചുക്കളും യക്ഷികളും ഉണ്ടാവും. പ്രാചീനകേരളത്തില് പ്രചരിച്ചിരുന്ന നിറപകിട്ടാര്ന്ന കഥകളില് യക്ഷിയോടും ഗന്ധര്വനോടും മാടനോടും മറുതയോടുമൊപ്പം ശക്തന്മാരും ഉഗ്രപ്രതാപികളുമായിരുന്ന മന്ത്രവാദികളും ഉണ്ടായിരുന്നു. പ്രാചീനകേരളചരിത്രം എഴുതപ്പെട്ടിട്ടുള്ള പല രേഖകളിലും പ്രബലരായ നാട്ടുരാജാക്ക ന്മാരോടൊപ്പം തന്നെ പ്രധാനികളായിരുന്നു മന്ത്രവാദികളും. തിരുവിതാംകൂറിലെ പ്രശസ്തനും പ്രഗല്ഭനുമായിരുന്ന മഹാമാന്ത്രികനായിരുന്നു തേവലശേരി നമ്പി. ഗന്ധര്വനേയും വടയക്ഷിണിയേയും മറുതയേയുമൊക്കെ തന്റെ മന്ത്രവടിക്ക് മുമ്പില് അടക്കിനിര്ത്തിയ ആ അസാധാരണ മനുഷ്യന്റെ കഥയാണ് ഈ നോവല്.
Paper back edition only on Amazon.
- ISBN-10 : 9354386741
- ISBN-13 : 978-9354386749
Rs: 50.00 |
Add to Cart |
നരഭോജികളുടെ താഴ്വരയിലേക്ക് ഒരു സാഹസിക യാത്ര (Novel - Paperback) By വിനോദ് നാരായണന്‍
ലുജുഫുവും ജുസുജുവും (Children's Book Paper back) By Vinod Narayanan
Rs: 90.00 |
Add to Cart |
സബാങ്ങിന്‍റെ സംഘം (Children's Book) By Vinod Narayanan
മലയാളികള്‍ക്ക് അധികം പരിചയമില്ലാത്ത അപൂര്‍വമായ കുറെ ഗോത്രവര്‍ഗക്കഥകള്‍ പരിചയപ്പെടുത്തുകയാണ് ഗോത്രകഥാപരമ്പര എന്ന പുസ്തകസീരിസിലൂടെ. സബാങ്ങിന്‍റെ സംഘം എന്ന ഈ പുസ്തകം ഇന്ത്യന്‍ സംസ്ഥാനമായ ഒറീസയുടെ ഗോത്രവര്‍ഗ ക്കാരുടെ ഇടയില്‍ പ്രചാരത്തിലുള്ള രസകരമായ കഥകളുടെ സമാഹാരമാണ്. ജുവാങ്ങ്, സവോറ, ഗോണ്ടുകള്‍, മിന്യോങ് തുടങ്ങിയ ഗോത്രങ്ങളാണ് ഒറീസയിലെ ആദിമമനുഷ്യ വര്‍ഗം. അവിടത്തെ മനോഹരമായ ഭൂപ്രകൃതി, മനുഷ്യര്‍, നദികള്‍, പര്‍വതങ്ങള്‍, കാടുകള്‍, ദേവതകള്‍ തുടങ്ങിയവയെല്ലാം ഇവിടെ കഥാപാത്രങ്ങളാകുന്നു.
Rs 80.00 |
Add to Cart |
കല്ലണപ്പോര് (Children's Book paper back) By Vinod Narayanan
Rs: 90.00 |
Add to Cart |
Shipping
കാഷ് ഓണ്‍ ഡെലിവറി
ഞങ്ങള്‍ വിതരണം ചെയ്യുന്ന പ്രിന്‍റഡ് പുസ്തകങ്ങള്‍ കാഷ് ഓണ്‍ ഡെലിവറി ആയി ലഭിക്കും. ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസിന്‍റെ വിപിപി സൗകര്യമാണ് ഉപയോഗിക്കുന്നത്. ചില പോസ്റ്റ് ഓഫീസുകള്‍ വിപിപി പാക്കേജില്‍ എഴുതുന്ന തുകക്കു പുറമേ കൂടുതല്‍ തുക ഈടാക്കുന്നതായി പരാതിയുണ്ട്. അതില്‍ ഞങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ല എന്ന് ഖേദപൂര്‍വം അറിയിക്കട്ടെ. കാഷ് ഓണ്‍ ഡെലിവറി ആയി പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ഈ വെബ്സൈറ്റിലെ ചെക്കൗട്ട് ഓപ്ഷന്‍ ഉപയോഗിക്കുക. വിലാസവും പുസ്തകലിസ്റ്റും ഞങ്ങള്‍ക്ക് ലഭിച്ചാലുടന്‍ തന്നെ പുസ്തകങ്ങള്‍ വിപിപി ആയി അയക്കുന്നതാണ്.
ഓണ്‍ലൈന്‍ പേയ്മെന്‍റ്
സൈറ്റില്‍ കാണുന്ന് ബൈ ബട്ടണ്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ പേയ്മെന്‍റ് ചെയ്യാം. ഓണ്‍ലൈന്‍ പേയ്മെന്‍റെ ചെയ്യാന്‍ നെറ്റ് ബാങ്കിങ്ങ്, കാര്‍ഡ്, ഗൂഗിള്‍ പേ മുതലായ സൗകര്യങ്ങള്‍ എന്നിവ ഉണ്ട്. 400 രൂപയ്ക്ക് മുകളില്‍ വാങ്ങുന്ന പുസ്തകങ്ങള്‍ക്ക് പോസ്റ്റേജ് സൗജന്യമാണ്. സിംഗിള്‍ ആയി വാങ്ങുന്ന പുസ്തകങ്ങള്‍ക്ക് 40 രൂപ പോസ്റ്റേജ് ഉണ്ടാകും.
ഗൂഗിള്‍ പേ
പുസ്തകങ്ങള്‍ കൊറിയറില്‍ വേണമെങ്കില്‍ ഗൂഗിള്‍ പേ വഴി പണം അടക്കാം. ഗുഗിള്‍ പേ നമ്പര്‍ 9567216134. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക അല്ലെങ്കില്‍ വാട്സാപ്പില്‍ ബന്ധപ്പെടുക. 9567216134
Info
Printed Book
Paper back Edition
Inside Paper: Super quality 80 GSM natural Shade paper.
Cover: International Standard 300 GSM Paper.
Book Size: 5.5 x 8.5 Inches.
Quality packing