ഈസ്റ്റ് ചോരാനല്ലൂരില്‍ പുത്തന്‍കുടി ചാക്കപ്പന്‍റേയും ഏല്യയുടെയും മകനായി ജനനം. ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം വെസ്റ്റ് ബംഗാളില്‍ വിവിധ എക്സ്പോര്‍ട്ടിംഗ് കമ്പനികളില്‍
സ്റ്റെനോഗ്രാഫറായി സേവനമനുഷ്ഠിച്ചു. അസുഖം മൂലം നാട്ടിലെത്തിയ ശേഷം സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിച്ചു.
ഇ.എസ്.ഐ ആശുപത്രിയില്‍ ജോലി ചെയ്തിരുന്നപ്പോള്‍ ആശുപത്രി ജീവനക്കാരുടെ സംഘടനയായ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വ്വീസ് സ്റ്റാഫ് യൂണിയന്‍ ജില്ലാ പ്രസിഡന്‍റായും സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനയായ ഹാന്‍ഡിക്യാപ്ഡ് എംപ്ലോയീസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റായും പ്രവര്‍ത്തിച്ചിരുന്നു. കേരള നദീസംരക്ഷണ സമിതി പെരുമ്പാവൂര്‍ മണ്ഡലം പ്രസിഡന്‍റ് എന്ന നിലയിലും ശോഭിച്ചിരുന്നു.
ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകനായും കുറേക്കാലം പ്രവര്‍ത്തിച്ചു. ആനുകാലികങ്ങളില്‍ ലേഖനങ്ങളും കഥക ളും എഴുതാറുണ്ട്.
പെന്‍ഷന്‍ പറ്റിയ ശേഷം മുഴുവന്‍ സമയ സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. അഴിമതി, അനീതി, അവകാശനീതി നിഷേധങ്ങ ള്‍, വികസനമുരടിപ്പ്, അന്ധവിശ്വാസങ്ങള്‍ അനാചാരങ്ങള്‍ ഇവയ്ക്കെതിരേ നിരന്തര പോരാട്ടങ്ങളില്‍ വ്യാപതനാണ്. നിരവധി പൊതുപ്രശ്നങ്ങള്‍ക്കുവേണ്ടിനിരന്തരം സമരം ചെയ്ത് അവയ്ക്കെല്ലാം പരിഹാരങ്ങള്‍ ഉണ്ടാക്കി.
അച്ഛാ ദേ മാവേലി, ദുഃഖമരം, സ്പെല്ലിംഗ് മിസ്റ്റേക്ക്, ചിരിവിരിയും കഥകള്‍ (കഥാസമാഹാരങ്ങള്‍) എന്‍റെ സാമൂഹ്യ ഇടപെ ടലുകളുടെ കാണാപ്പുറങ്ങള്‍ ഉജ്ജ്വല ജനസേവന പ്രതികരണ ങ്ങള്‍ (ലേഖനങ്ങള്‍), കോഴി കുറുക്കച്ചനെ തോല്‍പ്പിച്ചകഥ, ക്ലാസ് റൂം ചിരിമുത്തുകള്‍, പിശുക്കനും മുട്ടക്കോഴിയും (ബാലസാഹിത്യ
കൃതികള്‍), മഞ്ഞക്കിളിയുടെ ദുഃഖം (ബാലസാഹിത്യം) ഇന്നു ഞാന്‍ നാളെ നീ (കഥാസമാഹാരം) എന്നിവ പ്രധാന കൃതികളാണ്.
വിലാസം: പി.സി. റോക്കി
പുത്തന്‍കുടി, ഈസ്റ്റ് ചേരാനല്ലൂര്‍ പി.ഒ ,
കൂവപ്പടി, പെരുമ്പാവൂര്‍- 683 544, എറണാകുളം ജില്ല.
മൊബൈല്‍: 9645768493
