പി.സി. റോക്കി
ചേരാനല്ലൂരില്‍ പുത്തന്‍കുടി ചാക്കപ്പന്‍റേയും ഏല്യയുടേയും മകനായി ജനനം. ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം വെസ്റ്റ് ബംഗാളില്‍ വിവിധ കമ്പനികളില്‍ സ്റ്റെനോഗ്രാഫറായി ജോലി ചെയ്തു. പിന്നീട് ഇഎസ്ഐ ആശുപത്രിയില്‍ സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകനായി ജോലി ചെയ്യുന്നു. ആനുകാലികങ്ങളില്‍ ലേഖനങ്ങളും കഥകളും എഴുതുന്നുണ്ട്. വിവിധ സംഘടനകളുടെ സാരഥ്യം വഹിക്കുകയും ചെയ്യുന്നു.
അച്ഛാ ദേ മാവേലി, ദുഃഖമരം, സ്പെല്ലിംഗ് മിസ്റ്റേക്ക്, ചിരി വിരിയും കഥകള്‍, ഇന്നു ഞാന്‍ നാളെ നീ ഇവ പ്രസിദ്ധീകരിക്കപ്പെട്ട കഥാസമഹാരങ്ങള്‍ ആണ്. കോഴി കുറുക്കച്ചനെ തോല്‍പ്പിച്ച കഥ, ക്ലാസ്റൂം ചിരിമുത്തുകള്‍, പിശുക്കനും മുട്ടക്കോഴിയും, മഞ്ഞക്കിളിയുടെ ദുഃഖം എന്നിവ ബാലസാഹിത്യ കൃതികള്‍ ആണ്.
വിലാസം: പിസി. റോക്കി, പുത്തന്‍കുടി, ഈസ്റ്റ് ചേരാനല്ലൂര്‍ പി.ഒ, കൂവപ്പടി, പെരുമ്പാവൂര്‍.