സൂര്യ വിനീഷ്
1984 ജൂലൈ 2 ന് കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലാണ് ജനനം. മരുതിയാട്ട് ബാലകൃഷ്ണന്‍റെയും ശാന്തയുടെയും മകളായ സൂര്യ ബികോം ബിരുദ പഠനത്തിനു ശേഷം, കാലിക്കറ്റ് പ്രസ്സ് ക്ലബില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍റ് ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ നേടി.
ഏഴു വര്‍ഷക്കാലം ജയ്ഹിന്ദ് ചാനലില്‍ വിഷ്വല്‍ മീഡിയ ജേര്‍ണലിസ്റ്റായി പ്രവര്‍ത്തിച്ചു. പിന്നീട് അമൃത ചാനലിനും പ്രവര്‍ത്തിച്ചു. നിലവില്‍ അബുദാബിയില്‍ പ്രവര്‍ത്തിക്കുന്ന ഗള്‍ഫ് ചന്ദ്രിക ഡിജിറ്റല്‍ മീഡിയയില്‍ സീനിയര്‍ ന്യൂസ് കറസ്പോണ്ടന്‍റായി ജോലി ചെയ്യുന്നു.
മാധ്യമപ്രവര്‍ത്തനത്തിലും വായന, യാത്ര, സാമൂഹ്യ നിരീക്ഷണം തുടങ്ങിയ മേഖലകളിലും സജീവമാണ്. ക്രിയാത്മകമായ എഴുത്തുകളില്‍ തുടക്കക്കാരിയാണ്.
ഭര്‍ത്താവ്: വിനീഷ് പുനത്തില്‍
മകന്‍: ആഷ്വിന്‍ ദേവജ്
സഹോദരന്‍: സൂരജ് മരുതിയാട്ട്
