Powered by Blogger.

ബാലചന്ദ്രൻ നായർ

 



തിരുവനന്തപുരം ജില്ലയിൽ,  ആറ്റിങ്ങൽ 1951 ൽ ജനനം. ആറ്റിങ്ങൽ ബോയ്സ് ഹൈസ്കൂളിലും നാഗർകോവിൽ എസ്.എൽ.ബി. സ്കൂളിലും വിദ്യാഭ്യാസം. തുടർന്ന് സി.ആർ. പി.എഫ്. അർദ്ധസൈനിക വിഭാഗത്തിൽ 29 വർഷം സേവ നം. ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി ഭാരതത്തിന്റെ മുക്കിലും മൂലയിലും ചെന്നെത്തുവാനും വൈവിധ്യങ്ങളായ ജീവിത രീതികളും സംസ്കാരങ്ങളും ചിട്ടകളും ആചാരങ്ങളും നേരിൽ കണ്ട് പഠിക്കുവാനും ഭാഗ്യമുണ്ടായി. പിൽക്കാലത്ത് എഴുത്തിന്റെ വഴിയിൽ സഞ്ചരിക്കുമ്പോൾ അപ്രകാരം കൈ വന്ന അനുഭവ പാഠം രചനകളിൽ പ്രതിഭലിപ്പിക്കുവാൻ സഹായകമായി. ഓഫീസർ തസ്തികയിൽ സർവിസിൽ നിന്നും സ്വമേധയാ വിരമിക്കലിനു ശേഷം ആറ്റിങ്ങൽ ഒരു കച്ചവട സ്ഥാപനം തുടങ്ങുവാൻ ഇടയായി. മുപ്പതോളം വർഷം സർവീസിലായിരുന്നപ്പോൾ സിദ്ധിച്ചതിലും വലുതായിരുന്നു കേവലം ഏഴു വർഷം മാത്രം നീണ്ടു നിന്ന വ്യവസായ മേഘല യിലെ അനുഭവം. മലയാളി ഉപഭോക്താവ് എത്ര മണ്ടനും മഠയനും ബുദ്ധിശൂന്യനുമാണ് എന്നതിന് അടിവര ഇടുന്ന തായിരുന്നു കച്ചവടത്തിലൂടെ കിട്ടിയ ചുരുങ്ങിയ കാല അനു ഭവ പാഠം.

 സ്കൂളിൽ പഠിക്കുമ്പോൾ തന്നെ റാണി മാസിക, ആനന്ദവി കടൻ എന്നീ തമിഴ് പ്രസിദ്ധീകരണങ്ങളിൽ ചെറുകഥകളും ഹാസ്യ നുറുക്കുകളും(ചിരിപ്പോം, ചിന്തിപ്പോം) എഴുതുവാൻ അവസരമുണ്ടായി. എൺപതുകളുടെ ഒടുവിലും തൊണ്ണൂറു കളുടെ തുടക്കത്തിലും മലയാളത്തിലും തമിഴിലും ചലച്ചിത്ര തിരക്കഥകളുമായി മദ്രാസിലെ ഒട്ടുമിക്ക സ്റ്റുഡിയോകളിലും പ്രശസ്തരായ നിർമ്മാതാക്കളുടെയും സംവിധായകരുടെയും താമസ സ്ഥലങ്ങളിലും കയറിയിറങ്ങി. പരിപ്പു വിറ്റു കാശാക്കു ന്നവനും അതു തിന്നുന്നവനും അറിയുന്നില്ല, അണ്ടി തല്ലി ആസിഡ് വീണ് കൈ പൊള്ളുന്ന തൊഴിലാളിയുടെ അവ സ്ഥ. അതുപോലെ, മണ്ടത്തരങ്ങൾ ആവർത്തിച്ചപ്പോൾ, ചെരിപ്പ് തേഞ്ഞ്, കൈയും പൊള്ളിയപ്പോൾ സ്ക്രീപ്റ്റുകൾ ഇരുമ്പു ട്രങ്കിലിട്ടു പൂട്ടി, താക്കോൽ ദൂരേക്കു വലിച്ചെറിഞ്ഞു.

 ഫേസ്ബുക്കിൽ വരുന്ന കവിതകൾ വായിച്ച് അഭിപ്രായം എഴുതുന്നതിലൂടെയാണ് ബാലചന്ദ്രൻ നായർ ഇംഗ്ലീഷ് കവിത രചനാ ലോകത്തേക്ക് കാൽ വയ്ക്കുന്നത്. അവരുടെ കവിതയെക്കാൾ ഹൃദ്യമായിരിക്കുന്നു ഇദ്ദേഹത്തിന്റെ കമെ ന്റ് എന്നു ചിലർ പ്രശംസിച്ചപ്പോൾ താനേ ഒന്നു പൊങ്ങി, ഇദ്ദേഹം കവിതാ രചനയിലേക്ക് തിരിഞ്ഞു. പ്രോത്സാഹിപ്പി ക്കുവാനും തെറ്റുകൾ തിരുത്തി മുന്നേറാനും പ്രേരിപ്പിച്ചു കൂടെ നിന്നവർ അനേകം.

 ഇംഗ്ലീഷ് ഭാഷയിലുള്ള അഞ്ച് കവിതാ സമാഹാരങ്ങൾ ... Dancing Shadows, Dripping Haze, Steal, Effluxing Reflections, Aging Wanderlust... സ്വന്തമായി പ്രസിദ്ധീക രിച്ചതിനു പുറമെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള തൊണ്ണൂറ്റി രണ്ടു കവിതാ സമാഹാരങ്ങളിലും വിവിധ ആനുകാലികങ്ങ ളിലും ബാലചന്ദ്രൻ നായരുടെ കവിതകൾ സ്ഥാനം നേടി യിട്ടുണ്ട്. മോട്ടിവേഷണൽ സ്ട്രിപ്സ്, കാവ്യകൗമുദി എന്നീ ആഗോള സാഹിത്യ കൂട്ടായ്മകളിലൂടെയുള്ള സാഹിത്യ സംഭാവനകളെ മാനിച്ച് തെലങ്കാന, ഗുജറാത്ത് സംസ്ഥാന ങ്ങളിൽ നിന്നും സാഹിത്യ അക്കാദമി അവാർഡുകളും കൈ വന്നു. നൂറിൽ ഏറെ ലോക രാജ്യങ്ങളിൽ നിന്നും ചെറുതും വലുതുമായ ഒട്ടനവധി അന്താരാഷ്ട്ര അംഗീകാരങ്ങളും. ജാവ (ഇൻഡോനേഷ്യ) രാജ്യത്തിന്റെ ഓണററി നോബിലിറ്റി ഓഫീസർ & നൈറ്റ്ഹുഡ്, ഇന്റർനാഷണൽ അക്കാദമി ഓഫ് എത്തിക്സ് പ്രഥമ റോൾ ഓഫ് ഓണർ, റഷ്യയിൽ നിന്നും V M തെരേഖോവ് ഡിപ്ലോമ, ഇൻഡോ യൂണിവേഴ്സ് വോയ്സസ് ഓഫ് പൊയറ്റ്റി രബീന്ദ്രനാഥ ടാഗോർ അവാ ർഡ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൾച്ചുറൽ കൊളംബിയ  ഫെല്ലോ ഷിപ്പ് എന്നിവ അവയിൽ കുറിപ്പിടത്തക്ക ചിലതു മാത്രം. ഇതിനെല്ലാം ഉപരിയാണ് ഇതുവരെ . അഞ്ഞൂറിൽ ഏറെ തുടർച്ചയായ ദിവസങ്ങളിൽ, പിറന്ന നാടിന്റെയും മാതൃരാജ്യ ത്തിന്റെയും പേര് ഇവിടത്തെ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ മധുര ശബ്ദത്തിലൂടെ നിത്യവും രാവിലെ നൂറിൽ ഏറെ രാജ്യങ്ങളിൽ , അവിടെ മുഴങ്ങിക്കേൾക്കുമ്പോ ൾ കിട്ടുന്ന അത്യപൂർവ്വ ആത്മ സംതൃപ്തി.  കവികളായി പരിച യപ്പെടുത്തപ്പെടുന്ന കുട്ടികൾക്ക് ഓരോരുത്തർക്കും നിത്യേന അഞ്ചിലേറെ വിദേശ രാജ്യങ്ങളിൽ നിന്നും വന്നുചേരുന്ന സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും കാണുമ്പോൾ അവരുടെ രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും മുഖത്തു വിടരുന്ന അഭിമാനവും ലോകത്ത് മറ്റേതൊരു പാരിതോഷികത്തെ ക്കാളും സംതൃപ്തി ഏകുന്നതാണ് എന്നാണ് ബാലചന്ദ്രൻ നായരുടെ അഭിപ്രായം.

 അദ്ദേഹത്തിന്റെ രണ്ടു കവിതകൾ (Steal, The Other Mother Outlook) നൂറോളം ലോക ഭാഷകളിലേക്ക് ഇതി നകം തർജ്ജമചെയ്യപ്പെട്ടു കഴിഞ്ഞു. വർഷം 2022-ൽ ദ ഹാവെൻ ഇന്റർനാഷണൽ എന്ന സാഹിത്യ സംഘടന യുമായി സഹകരിച്ച് കേരളത്തിലെ ഗവ. സ്കൂളുകളിൽ നിന്നു മാത്രം നാനൂറ്റി ഏഴ് സ്കൂൾ വിദ്യാർത്ഥികളെ കവികളായി ലോക സാഹിത്യ വേദിയിലേക്ക് ആനയിക്കുവാനായി. ഇടതടവില്ലാതെ ഒരു വർഷം നീണ്ടു നിന്ന പ്രസ്തുത പരിപാ ടിയിലൂടെ സാഹിത്യത്തിൽ അനിതരസാധാരണമായ മൂന്നു ലോക റെക്കോഡുകളും സൃഷ്ടിക്കാനായി. അതിന്റെ തുടർച്ച എന്നവണ്ണം 2025 ആഗസ്റ്റ് ഒന്നാം തീയതി ആരംഭിച്ച  IAE ബാലകവി സ്കൂൾതല യുവ കവിപരിചയ പരിപാടിയിലൂടെ കഴിഞ്ഞ തുടർച്ചയായ ദിവസങ്ങളിലായി ഇതുവരെ ഭാരത ത്തിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നുമായി  250-ൽ ഏറെ സ്കൂൾ കുട്ടികളെ കൂടി ലോക സാഹിത്യ പൂങ്കാവനത്തിലേക്ക് ആനയിക്കുവാൻ കഴിഞ്ഞു. തന്റെ സമകാലികർ അംഗീകാരങ്ങളുടെയും അഭിനന്ദന ങ്ങളുടെയും പുറകെ പായുമ്പോൾ, ഒരു പുതു യുവ തലമുറ എഴുത്തുകാരെ സൃഷ്ടിക്കുന്നതിനും അവർക്ക് ആത്മവിശ്വാസ വും കരുത്തും ആർജ്ജിതമാക്കുന്നതിനും തന്റെ ശിഷ്ടജീവിതം ഉഴിഞ്ഞു വച്ചിരിക്കുന്നു, ബാലചന്ദ്രൻ നായർ.

 ശ്രീമതി മഹേശ്വരി അമ്മയാണ് ഭാര്യ. രണ്ടു പെൺമക്കൾ, സരിതയും സിതാരയും. മരുമക്കൾ, ബിജു, ബിനു. ഇളയ മകൾ സിതാര, കോമ്പാറ(ആലുവ) ഗവ. ഹൈസ്കൂൾ പ്രധാനാധ്യാപിക. നാല് ചെറുമക്കളിൽ മൂത്ത ആൾ ഒരു ഐ.ടി. കമ്പിനിയിൽ ഉദ്യോഗസ്ഥ. ബാക്കി മൂന്നുപേർ വിദ്യാർ ത്ഥികൾ.

 മേൽ വിലാസം:

 ബാലചന്ദ്രൻ നായർ

'സിതാര', SMRA -65,

കൊടുമൺ,

ആറ്റിങ്ങൽ,

കേരളം -695 101.

ഇ-മെയിൽ: balachandrannaircs@gmail.com

 

 

 

 

Please include messages to us here.

Shipping

 കാഷ് ഓണ്‍ ഡെലിവറി

ഞങ്ങള്‍ വിതരണം ചെയ്യുന്ന പ്രിന്‍റഡ് പുസ്തകങ്ങള്‍ കാഷ് ഓണ്‍ ഡെലിവറി ആയി ലഭിക്കും. ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസിന്‍റെ വിപിപി സൗകര്യമാണ് ഉപയോഗിക്കുന്നത്. ചില പോസ്റ്റ് ഓഫീസുകള്‍ വിപിപി പാക്കേജില്‍ എഴുതുന്ന തുകക്കു പുറമേ കൂടുതല്‍ തുക ഈടാക്കുന്നതായി പരാതിയുണ്ട്. അതില്‍ ഞങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ല എന്ന് ഖേദപൂര്‍വം അറിയിക്കട്ടെ. കാഷ് ഓണ്‍ ഡെലിവറി ആയി പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍  ഈ വെബ്സൈറ്റിലെ ചെക്കൗട്ട് ഓപ്ഷന്‍ ഉപയോഗിക്കുക. വിലാസവും പുസ്തകലിസ്റ്റും ഞങ്ങള്‍ക്ക് ലഭിച്ചാലുടന്‍ തന്നെ പുസ്തകങ്ങള്‍ വിപിപി ആയി അയക്കുന്നതാണ്. 

ഓണ്‍ലൈന്‍ പേയ്മെന്‍റ്

സൈറ്റില്‍ കാണുന്ന് ബൈ ബട്ടണ്‍ ഉപയോഗിച്ച്  ഓണ്‍ലൈന്‍ പേയ്മെന്‍റ് ചെയ്യാം. ഓണ്‍ലൈന്‍ പേയ്മെന്‍റെ ചെയ്യാന്‍ നെറ്റ് ബാങ്കിങ്ങ്, കാര്‍ഡ്, ഗൂഗിള്‍ പേ മുതലായ സൗകര്യങ്ങള്‍ എന്നിവ ഉണ്ട്. 400 രൂപയ്ക്ക് മുകളില്‍ വാങ്ങുന്ന പുസ്തകങ്ങള്‍ക്ക് പോസ്റ്റേജ് സൗജന്യമാണ്. സിംഗിള്‍ ആയി വാങ്ങുന്ന പുസ്തകങ്ങള്‍ക്ക് 40 രൂപ പോസ്റ്റേജ് ഉണ്ടാകും. 

ഗൂഗിള്‍ പേ

പുസ്തകങ്ങള്‍ കൊറിയറില്‍ വേണമെങ്കില്‍ ഗൂഗിള്‍ പേ വഴി പണം അടക്കാം. ഗുഗിള്‍ പേ നമ്പര്‍ 9567216134. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക അല്ലെങ്കില്‍ വാട്സാപ്പില്‍ ബന്ധപ്പെടുക. 9567216134

Info

Printed Book

Paper back Edition

Inside Paper: Super quality 80 GSM natural Shade paper.

Cover: International Standard 300 GSM Paper.

Book Size: 5.5 x 8.5 Inches.

Quality packing

E Book store