കാലഭേദങ്ങളിലൂടെ / Kalabhedhangaliloode / Memoir / Jose Kodikattu
അനുഭവങ്ങളുടെ തീച്ചൂളയില്‍പാകപ്പെട്ട
അഗ്നിസ്ഫുലിംഗങ്ങളുതിരുന്ന ഒരുവലിയകൂട്ടം അനുഭവക്കുറിപ്പുകളുടെ സമാഹാരമാണ് ഈ പുസ്തകം.
ജോസ് കൊടിക്കാട്ട് എന്ന പച്ചയായ മനുഷ്യന്‍സഞ്ചരിച്ച പാതകള്‍, കണ്ടറിഞ്ഞ ലോകങ്ങള്‍, തനിക്കൊപ്പം സഞ്ചരിച്ചവരും ഈ ലോകത്ത്
കണ്ടുമുട്ടിയവരുമായ മനുഷ്യജന്മങ്ങള്‍, ഇവയെല്ലാത്തിനേയും സൂക്ഷ്മമായി
നിരീക്ഷിക്കുകയും വ്യക്തമായി അപഗ്രഥിക്കുകയും ചെയ്തിട്ടുണ്ട് ഈ ഓര്‍മ്മക്കുറിപ്പുകളില്‍.
ഇതുവെറും ഓര്‍മ്മക്കുറിപ്പുകളല്ല, സത്യത്തിന്‍റേയും ധാര്‍മ്മികതയുടേയും
കരുണയുടേയും സഹാനുഭൂതിയുടേയും നേര്‍ച്ചിത്രങ്ങള്‍കൂടിയാണ്.
ഈ പുസ്തകം തീര്‍ച്ചയായും വായനക്കാരെ
കൂട്ടിക്കൊണ്ടുപോവുക, അവരവരുടെ ബാല്യയൗവ്വനങ്ങളിലേക്കാകും. ഗൃഹാതുരതയുടെ
മഞ്ഞുകണങ്ങള്‍വായനക്കാരുടെ ഹൃദയത്തിലേക്കു കോരിയിടുകയാണ് ജോസ് കൊടിക്കാട്ടിന്‍റെ കാലഭേദങ്ങളിലൂടെ
എന്ന ഈ പുസ്തകം.
Rs 299.00 |
Add to Cart |
No comments:
Post a Comment