ടി.വി. ചന്ദ്രന്‍ കാട്ടിക്കുന്ന്
1959 മാര്‍ച്ച് 2 ന് കാട്ടിക്കുന്ന് തുരുത്തേല്‍ വേലായുധന്‍റേയും അംബുജാക്ഷിയുടേയും മകനായി ജനിച്ചു. സ്കൂള്‍ വിദ്യാഭ്യാസം കാട്ടിക്കുന്ന് എല്‍.പി.സ്കൂളിലും കെ.പി.എം.എച്ച്.എസ് പൂത്തോട്ടയിലുമായിരുന്നു. തേവര എസ്.എച്ച് കോളജില്‍ കലാലയവിദ്യാഭ്യാസം പൂര്‍ത്തീകരിച്ചു. തുടര്‍ന്ന് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ മറൈന്‍ ഡിപ്പാര്‍ട്ട്മെന്‍റില്‍ ഉദ്യോഗസ്ഥനായി. 33 വര്‍ഷത്തെ സേവനത്തിന് ശേഷം 2019 മാര്‍ച്ചില്‍ പോര്‍ട്ട് ട്രസ്റ്റില്‍ നിന്നും വിരമിച്ചു. റിട്ടയേര്‍ഡ് ജീവിതം എഴുത്തിനും യാത്രകള്‍ക്കും യോഗയ്ക്കുമായി ചിലവഴിക്കുന്നു.
രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തനമേഖലകളില്‍ സജീവ സാന്നിധ്യമാണ്. ആധ്യാത്മിക പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിനൊപ്പം തന്നെ പ്രമുഖഗുരുക്കډാരുടെ കീഴില്‍ ജ്യോതിഷപഠനവും പ്രാക്ടീസും പൂജാവിധികളുടെ പഠനവും നടത്തി.യശഃശരീരനായ സദനം ദിവാകരമാരാരുടെ കീഴില്‍ സോപാനസംഗീതം അഭ്യസിച്ചു. നോര്‍ത്ത് പറവൂര്‍ പതഞ്ജലി കോളജ് ഓഫ് യോഗയില്‍ നിന്നും യോഗയില്‍ ടി.ടി.സി യോഗ്യത നേടി. ബാംഗ്ലൂര്‍ എസ്. വ്യാസാ യൂണിവേഴ്സിറ്റിയില്‍ നിന്ന് യോഗാ ഇന്‍സ്ട്രക്ടര്‍ കോഴ്സും പാസായി. ഭാരതമൊട്ടാകെ ധാരാളം യാത്രകള്‍ നടത്തി. ഹിമലയം, ദേവദേവന്‍റെ പുണ്യഭൂമിയില്‍ എന്നിവ പ്രസിദ്ധീകരിക്കപ്പെട്ട ഗ്രന്ഥങ്ങളാണ്.
ഭാര്യ: ജയശ്രീ
മക്കള്‍: വൈശാഖ്, വിഷ്ണു
മരുമകള്‍: രാധിക വൈശാഖ്,
ചെറുമകന്‍: ദേവദേവ്
വിലാസം: തുരുത്തേല്‍ ഹൗസ്, കാട്ടിക്കുന്ന്,
ചെമ്പ്. പി.ഒ പിന്‍ - 686608 വൈക്കം,
കോട്ടയം ജില്ല.
ഫോണ്‍ നമ്പര്‍ - 9567146193