ചന്ദ്രന്‍. പി
1966 ജനുവരി 20-ന് വയനാട്ടിൽ സുൽത്താൻ ബത്തേരിയിൽ പന്തലാനിക്കൽ കൃഷ്ണൻകുട്ടിയുടെയും തങ്കമ്മയുടെയും മകനായി ജനിച്ചു. അച്ഛൻ കൃഷിക്കാരനും അമ്മ വീട്ടമ്മയുമായിരുന്നു. രണ്ടുപേരും ഇപ്പോൾ ജീവിച്ചിരിപ്പില്ല. സത്യസന്ധതയ്ക്ക് എന്റെ അച്ഛൻ എന്റെ നാട്ടിൽ അറിയപ്പെടുന്ന ആളായിരുന്നു. അച്ഛന്റെ സത്യസന്ധത എന്ന ഗുണം എനിക്കും കിട്ടി. അതാണ് അച്ഛനിൽ നിന്നും എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്പാദ്യം. പറയുന്നത് സത്യമായിരിക്കാൻ ഞാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഞാൻ ഒരു ചെറിയ കുട്ടിയായിരിക്കുമ്പോൾ അച്ഛന്റെ ഈശ്വര പ്രാർത്ഥന മൂലം അച്ഛന്റെ ജീവിതത്തിൽ നടന്ന ഒരു അത്ഭുത സംഭവത്തെ പറ്റി പറഞ്ഞുകേൾപ്പിച്ചിട്ടുണ്ട്. അന്നുമുതൽ ഞാനൊരു തികഞ്ഞ ഈശ്വര ഭക്തനായി വളർന്നു.
BSc Physics ന് വയനാട്ടിലെ സുൽത്താൻ ബത്തേരിയിലെ St. Mary’s College ൽ പഠിച്ചു. അതിനുശേഷം ചെന്നൈയിൽ പോയി Institution of Engineers നടത്തുന്ന AMIE(Electronics and Communication Engineering) പൂർത്തിയാക്കി. പഠിക്കുന്ന കാര്യങ്ങൾ ശരിയായി മനസ്സിലാക്കി പഠിക്കുക എന്റെ സ്വഭാവമായിരുന്നു. എന്റെ അഭിരുചിക്കനുസരിച്ചുള്ള കോഴ്സുകളാണ് ഞാൻ തിരഞ്ഞെടുത്തു പഠിച്ചത്. Technical ജോലികൾ ചെയ്യുന്നതിൽ ജന്മസിദ്ധമായ അഭിരുചി എനിക്കുണ്ടായിരുന്നു.
AMIE ക്കുശേഷം രണ്ടുവർഷം Electronics Lecturer ആയി ജോലി നോ ക്കി. അതിനു ശേഷം R&D Engineer ആയി ജോലി നോക്കാൻ തുടങ്ങി. അഞ്ചു കമ്പനികളിൽ ജോലി ചെയ്തിട്ടുണ്ട്. അതിൽ Medical Equipments ഡെവലപ്പ് ചെയ്യുകയും നിർമ്മിക്കുകയും ചെയ്യുന്ന പോണ്ടിച്ചേരിയിൽ ഉള്ള Schiller Healthcare India Pvt.Ltd ഉം Automobile Parts കൾ ഡെവലപ്പ്
ഞാൻ കൈകാര്യം ചെയ്യുന്ന subject-ൽ എനിക്ക് indepth knowledge ഉണ്ട്. ഞാൻ ജോലി ചെയ്തിട്ടുള്ളിടത്തെല്ലാം ഒന്നാമൻമാരിൽ ഒന്നാമനാ യി നിൽക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്. ശാസ്ത്രവും സാങ്കേതികവിദ്യയും എന്റെ നിത്യജീവിതത്തിന്റെ ഭാഗമാണ്. ഒരു ഡിസൈൻ എൻജിനീയർ ആയതിനുശേഷം ഈ പ്രപഞ്ചത്തിൽ ഉള്ളതെല്ലാം ഓരോ ഡിസൈൻ ആണെന്നും ഒരു ഡിസൈൻ തനിയെ ഉണ്ടായിത്തീരുകയില്ലെന്നും ഞാൻ മനസ്സിലാക്കി. ജീവികൾ തമ്മിലുള്ള പരസ്പര സാദൃശ്യത്തെ മാത്രം അടിസ്ഥാനമാക്കി ശാസ്ത്രീയമായ യാതൊരു തെളിവുകളും ഇല്ലെങ്കിലും ശാസ്ത്രത്തിന്റെ പേരിൽ പ്രചരിപ്പിക്കപ്പെടുന്ന പരിണാമ സിദ്ധാന്തം ഒരു വിഡ്ഢിത്തമാണെന്ന് ഞാൻ പറയാൻ തുടങ്ങിയിട്ട് 20 വർഷത്തിലേറെ യായി. പരിണാമ സിദ്ധാന്തത്തെ വിമർശിച്ചുകൊണ്ട് ഞാൻ എഴുതിയ ഒരു കത്ത് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിക്കുന്ന ശാസ്ത്രഗ തി മാസികയിൽ 2012 ജൂണിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. "രാമായണം മുഴുവ ൻ വായിച്ചിട്ട് സീത രാമന്റെ ആരാണെന്ന്" ചോദിച്ചതു പോലുണ്ടല്ലോ എന്നുപറഞ്ഞ് അവരെന്നെ പരിഹസിച്ചു. കഴിഞ്ഞ 20 വർഷങ്ങളിൽ ഞാൻ ചർച്ച ചെയ്തവരിൽ നിന്നും അനുകൂലിച്ചും പ്രതികൂലിച്ചും ഉള്ള പല തരത്തിലുള്ള പ്രതികരണങ്ങൾ ഉണ്ടായിട്ടുണ്ട്. ഒന്നര നൂറ്റാണ്ടോളമായി ശാസ്ത്രലോകം അംഗീകരിച്ച പരിണാമ സിദ്ധാന്തം തെറ്റാണെന്ന് പറയുന്നതിൽ എന്തർത്ഥമാണുള്ളതെന്ന് ചോദിച്ചവരും ഉണ്ട്. പരിണാ മത്തെ പറ്റിയും സൃഷ്ടിവാദത്തെ പറ്റിയും ഞാൻ എഴുതിയതു വായിച്ച എന്റെ ഒരു അടുത്ത ബന്ധു ആദ്യമാദ്യം എന്നോട് ഒരുപാട് തർക്കിച്ചിട്ടുണ്ടെങ്കിലും പിന്നീട് അത് പൂർണ്ണമായും ഉൾക്കൊള്ളുകയും പകുതി ദൈവവിശ്വാസി ആയിരുന്ന അദ്ദേഹം മുഴുവൻ ദൈവവിശ്വാസിയായി മാറുകയും ആത്മീയ മായ ജീവിതം നയിക്കാൻ തുടങ്ങുകയും ചെയ്ത മറക്കാനാവാത്ത ഒരനു ഭവവും എനിക്കുണ്ടായിട്ടുണ്ട്.
ഇപ്പോൾ ഇതിനെപ്പറ്റി ഒരു പുസ്തകം എഴുതണമെന്ന് ആഗ്രഹിക്കുകയും NYNA BOOKS ന്റെ ഗൈഡൻസും സഹായവും ലഭിച്ചതിനാലും ജഗദീശ്വ രന്റെ അനുഗ്രഹത്തിനാലും എന്റെ ആഗ്രഹം സഫലീകരിക്കപ്പെടുകയും ചെയ്തിരിക്കുന്നു.
ഇപ്പോൾ തമിഴ്നാട്ടിൽ ഉള്ള ഹൊസൂരിൽ ഭാര്യയോടും രണ്ട് ആൺമക്ക ളോടും കൂടി ജീവിക്കുന്നു. ഭാര്യ ഹൈസ്കൂൾ അധ്യാപികയായും മൂത്ത മകൻ BCom നു ശേഷം ഒരു കമ്പ്യൂട്ടർ സെന്ററിൽ അദ്ധ്യാപകനായും ഇളയ മകൻ BE(EEE)ക്ക് പഠിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.
CHANDRAN . P
46/14, 4th Cross, 4th Main,
Manjushree Nagar 2nd Phase,
Near TVS Nagar, Hosur,
Tamilnadu- 635 110
Email: chandranpdy@yahoo.co.in,