നികിത ജോണ്‍
വയനാട്ടിലെ ചെമ്പ്ര കൊടുമുടിയുടെ താഴ്വരയില്‍ ചുണ്ട എന്ന സ്ഥലത്താണ് നികിതയുടെ ജനനം. അച്ഛന്‍ പരേതനായ കെ.കെ ജോണ്‍ അമ്മ വത്സ. സ്കൂള്‍ വിദ്യാഭ്യാസം കല്‍പ്പറ്റയിലെ സെന്‍റ് ജോസഫ് കോണ്‍വെന്‍റ് സ്കൂളില്‍. അവിടെ എസ്എസ്എല്‍സിക്കു ശേഷം മുണ്ടേരിയിലെ കേന്ദ്രീയ വിദ്യാലയത്തില്‍ തുടര്‍ വിദ്യാഭ്യാസം ചെയ്തു. കോളജ് പഠനം ദില്ലിയിലായിരുന്നു. ദില്ലി സെന്‍റ് സ്റ്റീഫന്‍ കോളജില്‍ നിന്ന് ഇംഗ്ലീഷ് ബിരുദം നേടി. പിന്നീട് ദില്ലി ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റിയില്‍ ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും എംഫിലും കരസ്ഥമാക്കി. ഇപ്പോള്‍ ബാംഗ്ലൂര്‍ എബനേസര്‍ കോളേജില്‍ ഇംഗ്ലീഷ് അധ്യാപികയാണ് നികിത. രണ്ടു സഹോദരിമാരില്‍ ഡോക്ടര്‍ നീതു ജോണ്‍ കോഴിക്കോട് പീഡിയാട്രീഷ്യന്‍ ആണ്. രണ്ടാമത്തെ സഹോദരി ഗീതു ജോണ്‍ യുഎസ്എയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ആണ്.