വിനീത പാല്യത്ത്
(വിനു റേയ്ച്ചല്‍ പാല്യത്ത്)
1988 ഒക്ടോബർ 13 ന് ആലപ്പുഴ ജില്ലയിൽ തൈക്കൽ എന്ന ഗ്രാമത്തിൽ പാല്യത്ത് ജോബിന്റെയും പൊന്നമ്മയുടെയും മകളയായി ജനനം. ചേർത്തല എൻ.എസ്.എസ് കോളേജിൽ നിന്ന് മലയാള ഭാഷയിൽ ബിരുദവും ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ നിന്ന് മലയാളത്തിലും എം.ജി യൂണിവേഴ്സിറ്റിയിൽ നിന്ന് വിദ്യാഭ്യാസത്തിലും കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന് സോഷ്യോളജിയിലുംബിരുദാനന്തര ബിരുദവും കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ടി.ടി.സിയും, പിന്നീട് ബി.എഡും, ആവില കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷനിൽ നിന്ന് എം. എഡും പൂർത്തിയാക്കി.
സെന്റ. ജോസഫ്സ് പബ്ലിക് സ്കൂൾ പട്ടണക്കാട്, സെന്റ തേരേസാസ് എച്ച്.എസ് മണപ്പുറം, സെന്റ . മൈക്കിൾസ് കോളേജ് ചേർത്തല എന്നിവിടങ്ങളിൽ അധ്യാപികയായി സേവനം അനുഷ്ഠിച്ചു.
സഫലം (കവിതാസമാഹാരം), വർത്തമാനകാല സ്ത്രീ ആത്മകഥകളുടെ സാംസ്കാരിക പരിപ്രേഷ്യം ( പഠനം) ,The legend Arattupuzha velayudhapanickar ( പഠനം ) , ജാലകം (കവിതാസമാഹാരം) തുടങ്ങിയ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോൾ മലയാള സാഹിത്യത്തിൽ ഗവേഷണം നടത്തുന്നു.
email:.Jobvineetha2 @ gmail .com
Ph.7306136495
വിനീത പാല്യത്തുമായുള്ള ഇന്‍റര്‍വ്യൂവില്‍ നിന്നും
1. എഴുതിത്തുടങ്ങിയത് എപ്പോള്‍ മുതലാണ്?
5-ാം ക്ലാസ്സു മുതൽ എഴുതി തുടങ്ങി. സ്വന്തം സൃഷ്ടികൾ പുറം ലോകത്തെ കാണിക്കാൻ അക്കാലത്ത് ധൈര്യമുണ്ടായിരുന്നില്ല.
2. സ്വന്തം രചന ആദ്യമായി അച്ചടിച്ചുവന്നത് എപ്പോഴായിരുന്നു?
മലയാള മനോരമ ദിനപത്രത്തിൽ ആദ്യമായി അച്ചടിച്ചുവന്നു .അത് ഒരു മത്സരമായിരുന്നു. 8th ൽ പഠിക്കുമ്പോഴായിരുന്നു ആ മത്സരത്തിൽ പങ്കെടുത്തത്. അതിന് ഒന്നാം സമ്മാനം ലഭിക്കുകയുണ്ടായി.
മാധവികുട്ടി എം.ടി വാസുദേവൻ നായർ, തകഴി, ബഷീർ, പെരുമ്പടവം.
ശ്രീധരൻ , സച്ചിദാനന്ദൻ, വയലാർ രാമവർമ്മ, ഒ.എൻ.വി എൻ.എൻ.കക്കാട്..
ഈ എഴുത്തുകാരുടെ ശൈലികൾ എനിക്കിഷ്ടമാണ്. എന്‍റെ ചിന്തകളുമായി ബന്ധിപ്പിക്കാവുന്ന തരത്തിലുള്ള രചനകൾ ആണ് അവരുടേത് എന്ന് തോന്നിയിട്ടുണ്ട്.
എന്റെ രാഷ്ട്രീയം ഒരു പാർട്ടിയുടെതും അല്ല. സ്വന്തമായ രാഷ്ട്രീയം ഉണ്ട്. അത് എഴുത്തിൽ മന: പൂർവ്വമല്ലാതെ വരാറുണ്ട്. ആരെയും ഭയന്ന് ഒന്നും ഒഴിവാക്കാൻ ശ്രമിക്കാറില്ല. തുറന്നെഴുത്ത് ആണ് എനിക്കിഷ്ടം
5. സ്വാധീനിച്ചിട്ടുള്ള വിദേശസാഹിത്യകാരന്മാര്‍?
വില്യം ഷേക്സ്പിയർ, കീറ്റ്സ് .
6. പഠിക്കുന്നകാലത്ത് സ്കൂളില്‍ നിന്നോ കോളജില്‍ നിന്നോ പ്രോത്സാഹനം ലഭിച്ചിട്ടുണ്ടോ?
ഉണ്ട്. സ്കൂളിൽ നിന്നും കോളേജിൽ നിന്നും പ്രോത് സാഹനം ലഭിച്ചിട്ടുണ്ട്. അധ്യാപകർ എന്നും പ്രചോദനമായിരുന്നു.
7. വീട്ടില്‍ നിന്നുള്ള പ്രോത്സാഹനം എങ്ങനെ?
എല്ലാവരും നല്ല രീതിയിൽ പ്രോത്സാഹനം നൽകുന്നു.
8. കുടുംബത്തെ പരിചയപ്പെടുത്താമോ?
പിതാവ് : ജോബ് പാല്യത്ത് .
മാതാവ്: പൊന്നമ്മ
രണ്ട് മുത്ത സഹോദരിമാർ
മകൻ: അഭിഷേക്
9. നൈനബുക്സുമായുള്ള സഹകരണം എഴുത്തില്‍ ഗുണം ചെയ്തോ?
തീർച്ചയായും. മെച്ചപ്പെടുത്താൻ സാധിക്കുന്നു . നവ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്ന പ്രസാധകർ ആണ് നൈന ബുക്സ്.
10. രചനകളെപ്പറ്റി പറയൂ.
1. സഫലം (കവിതാ സമാഹാരം)
2.. ദ ലജന്‍റ് ആറാട്ടുപുഴ പലായുധ പണിക്കർ (പഠനം)
3. വർത്തമാന കാല സ്ത്രീ, ആത്മകഥകളുടെ സാംസ്കാരിക പരിപ്രേഷ്യം (പഠനം)
4. ജാലകം (കവിതകൾ)
5. പരോൾ - (നോവൽ)