അരുണ്‍ വിശ്വനാഥ്
നൈന ബുക്സിലൂടെ അരുണിന്റെ രണ്ടു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. 'സ്നേഹപൂര്‍വ്വം ഞാന്‍' എന്ന കവിതാ സമാഹാരവും 'സൈലന്‍സ് ഓഫ് ലൗ' എന്ന നോവലും. മാതൃഭൂമിയില്‍ ജോലി ചെയ്യുന്ന അരുണ്‍, പത്തനംതിട്ട ജില്ലയില്‍ എഴുമറ്റൂര്‍ കണികുന്നേല്‍ വിശ്വനാഥന് നായരുടെയും, വൈക്കം കുലശേഖരമംഗലം കിഴക്കേച്ചിറത്തറ രമാദേവിയുടേയും മകനായി 1986 മാര്‍ച്ച് 15ന് ജനിച്ചു. പൂര്‍ണ്ണമായ പേര് അരുണ്‍ വിശ്വനാഥ്. സ്കൂള്‍ വിദ്യാഭ്യാസകാലംമുതല്‍ കവിതയും, കഥകളും എഴുതുമായിരുന്നു. പിന്നീട് സിനിമയോടുള്ള അഭിനിവേശത്താല്‍ നിരവധി ഹ്രസ്വചിത്രങ്ങളും, ആല്‍ബം സോങ്ങുകളും ചെയ്തു. സൈലന്‍സ് ഓഫ് ലവ് എന്ന പേരില്‍ ഫെയ്സ്ബുക്കില്‍ ഉള്ള പേജില്‍ ഹ്രസ്വചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മയക്കുമരുന്നിനെതിരെ "drops", നൂറിന്റെ വിജയം, അറിയാത്ത നക്ഷത്രം എന്നീ ഹ്രസ്വ ചിത്രങ്ങളും, dream for you, പ്രണയ ദിനം, മധുമൊഴി, എന്നീ സോങ്ങുകളും ചെയ്തു. 'സ്നേഹപൂര്‍വ്വം ഞാന്‍' എന്ന പേരില്‍ ഒരു കവിതാ സമാഹാരവും എഴുതിയിട്ടുണ്ട്. ഒരു മൃദംഗം കലാകാരന് കൂടിയാണ് അരുണ്‍. സിനിമാലോകത്തേക്കു ചുവടുവയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് ഇദ്ദേഹം.
1. എഴുതിത്തുടങ്ങിയത് എപ്പോള്‍ മുതലായിരുന്നു?
2001 മുതൽ എഴുതിത്തുടങ്ങി.. ഭാരത സ്ത്രീകൾ തൻ ഭാവശുദ്ധി എന്ന വള്ളത്തോൾ പദ്യം നാടകത്തിനു വേണ്ടി സ്ക്രിപ്റ്റ് എഴുതി.
2. സ്വന്തം രചന ആദ്യമായി അച്ചടിച്ചുവന്നത് എങ്ങനെ?
2003 ല്‍ കോളേജ് മാഗസിനിലാണ് ആദ്യരചന പ്രസിദ്ധീകരിച്ചത്.. വർണ്ണ മഴ എന്ന കവിതയായിരുന്നു അത്.
3. ഇഷ്ടപ്പെട്ട എഴുത്തുകാര്‍ ആരൊക്കെ. അവരെ ഇഷ്ടപ്പെടാന്‍ എന്താണ് കാരണം?
എം.ടി. വാസുദേവന്‍ നായര്‍, ഒഎന്‍വി കുറുപ്പ് ഇവരാണ് എന്റെ ഇഷ്ടപ്പെട്ട എഴുത്തുകാര്‍. രണ്ട് പേരുടെയും എഴുത്തിന്റെ മൂല്യം അത്ര മാത്രം ഉണ്ട്.
4. രാഷട്രീയവും സാമൂഹികവുമായ ചിന്തകള്‍ എഴുത്തില്‍ കൊണ്ടുവരാന്‍ ഇഷ്ടപ്പെടുന്നുണ്ടോ. അഥവാ തങ്ങളുടെ അത്തരം ചിന്തകള്‍ പൊതുജനങ്ങള്‍ക്ക് ഇഷ്ടമാകില്ല എന്നുകരുതി മാറ്റിവയ്ക്കാറുണ്ടോ?
ഉണ്ട്.എഴുതാറുണ്ട്.മാറ്റി വയ്ക്കാറില്ല.
5. സ്വാധീനിച്ചിട്ടുള്ള വിദേശസാഹിത്യകാരന്മാര്
ഷേക്സ്പിയർ.
6. പഠിക്കുന്നകാലത്ത് സ്കൂളില്‍ നിന്നോ കോളജില്‍ നിന്നോ പ്രോത്സാഹനം ലഭിച്ചിട്ടുണ്ടോ?
തീർച്ചയായും പ്രോത്സാഹനം കിട്ടിയിട്ട് ഉണ്ട്.
7. വീട്ടില്‍ നിന്നുള്ള പ്രോത്സാഹനം എങ്ങനെ?
നല്ല സപ്പോർട്ട് ആണ്
8. കുടുംബത്തെ പരിചയപ്പെടുത്താമോ?
അച്ഛൻ, അമ്മ. സഹോദരി
9. നൈനബുക്സുമായുള്ള സഹകരണം എഴുത്തില്‍ ഗുണം ചെയ്തോ?
ഉണ്ട്. തീർച്ചയായും
10. പുതിയ രചനകളെപ്പറ്റി പറയൂ.
ഒരെണ്ണം എഴുതി.