സുരേഷ് നാരായണമംഗലം
പ്രവാസിയായ സുരേഷ് നാരായണമംഗലത്തിന്‍റെ ആദ്യനോവലാണ് ഇനിയൊന്നുറങ്ങട്ടെ ഞാന്‍. ഇപ്പോള്‍ കാനഡയില്‍ താമസിക്കുന്ന സുരേഷ്, മാഞ്ഞൂര്‍ സ്വദേശിയാണ്. 1982 സെപ്തംബറില്‍ വൈക്കത്ത് ജനിച്ചു. അച്ഛന്‍ പരേതനായ രാജഗോപാല്‍, അമ്മ സരോജം. കോളജ് പഠനം മാന്നാനം കോളജിലായിരുന്നു. തുടര്‍ന്ന് ബാംഗ്ലൂരില്‍ നഴ്സിങ്ങ് പഠിച്ചു. ഉപരിപഠനം യുകെയില്‍. കോളജ് മാഗസിനുകളില്‍ എഴുതിയായിരുന്നു സാഹിത്യജീവിതത്തിന്‍റെ തുടക്കം. അമച്വര്‍ നാടകങ്ങള്‍ക്കുവേണ്ടി സ്ക്രിപ്റ്റ് എഴുതിയിട്ടുണ്ട്.
വിലാസം: സുരേഷ് നാരായണമംഗലം,
മാഞ്ഞൂര്‍ സൗത്ത്. പി. ഒ
കോട്ടയം ജില്ല.