Rs 399.00 |
Add to Cart |
Displaying All
ദി റെഡ് /The Red (Crime thriller novel Paperback) By Vinod Narayanan
The story of Toto Chan / ടോട്ടോച്ചാന്‍റെ കഥ by Vinod Narayanan
ഇത് ടോട്ടോചാന് എന്ന അഞ്ചുവയസ്സുകാരിയുടെ വികൃതികളുടെ കഥയാണ്.ഒപ്പം ജപ്പാനിലെ ടോക്കിയോവിലെ ഗ്രാമീണാന്തരീഷത്തില് സൊസാകു കൊബായാഷി എന്ന അധ്യാപകന് നടത്തിവന്ന റ്റോമോ എന്ന ചെറിയ സ്കൂളിന്റേയും കഥയാണ്.വളരെ പ്രത്യേകതകളുള്ള ഒരു സ്കൂളാണ് റ്റോമോ.ആ സ്കൂളിലെ വിദ്യാഭ്യാസരീതികള് ടോട്ടോചാന് എന്ന വികൃതിക്കുട്ടിയെ എങ്ങനെ മാറ്റിയെടുത്തു എന്ന സന്ദേശമാണ് ഈ കൃതിയെ ലോകപ്രശസ്തമാക്കിയത്. കേരളത്തിലെ ഡിപിഇപി പാഠ്യസമ്പ്രദായവുമായി റ്റോമോ സ്കൂളിലെ രീതികള്ക്ക് സാമ്യമുള്ളതുകൊണ്ട് ഇവിടത്തെ കുട്ടികളും അധ്യാപകരും തീര്ച്ചയായും വായിച്ചിരിക്കേണ്ട പുസ്തകമാണിത്.
ഈ പുസ്തകത്തിന് സ്വതന്ത്ര പുനരാഖ്യാനം നിര്വഹിച്ചിരിക്കുന്നത് വിനോദ് നാരായണന്‍. ചിത്രങ്ങള്‍ വരച്ചിരിക്കുന്നത് അനില്‍ നാരായണന്‍
Vinod Narayanan (About the author)
Rs 99.00 |
Add to Cart |
വെല്‍കം റ്റു കൊച്ചി Crime thriller novel (Paper Back) By Vinod Narayanan
"കണ്ടത് കണ്ടില്ലെന്നും കാണാത്തത് കണ്ടെന്നും പറയേണ്ടി വരുന്നു.
ആരുടെ ചോര വീണാലും അതു ഞങ്ങള്‍ക്കു നക്കി കുടിക്കണം
മാധ്യമങ്ങളുടെ ഉള്ളറകളില്‍ ചെകുത്താന്മാര്‍ കുടിയിരിക്കുന്നു.."
മെട്രോപോളിറ്റന്‍ നഗരമായ കൊച്ചിയുടെ ഉള്‍ത്തളങ്ങളില്‍ അരങ്ങുവാഴുന്ന സമ്പന്നതയുടെ ക്രൂരമായ മറുമുഖത്തിന്‍റെ കാഴ്ചയാണ് ഈ നോവലില്‍ അനാവരണം ചെയ്യപ്പെടുന്നത്. നഗരത്തിലെ പ്രമുഖ വാര്ത്താ ചാനലിന്റെ വനിതാ റിപ്പോര്‍ട്ടര്‍ നേതൃത്വം കൊടുക്കുന്ന സ്റ്റിങ് ഓപ്റേഷന്‍ ടീം ഒരു സെക്സ് റാക്കറ്റിനെ കുടുക്കുന്നതിനായി വല വിരിക്കുന്നു. ഒരു സെക്സ് റാക്കറ്റിന്റെ കാണാച്ചരടുകള് തേടിയുള്ള യാത്ര. വിനോദ് നാരായണന്‍ എഴുതിയ ക്രൈം ത്രില്ലര്‍ നോവല്‍.
Vinod Narayanan (About the author)
Rs: 80.00 |
Add to Cart |
ഉച്ചവെയിലില്‍ വനസ്ഥലി Malayalam stories by Vinod Narayanan
ഹൃദയത്തില്‍ ഹൃദയം Malayalam short stories by Sarala. D. Eravankara
Rs 180.00 |
Add to Cart |
സുനന്ദ മേനോന്‍ മര്‍ഡര്‍ കേസ് Sunanda Menon Murder Case (Crime thriller novel) by Vinod Narayanan
GERARD MANLEY HOPKINS AND INDIAN POETICS by Dr. Lima Antony
ഡ്രോയിംഗ് പഠിക്കാന്‍ ഒരു ഫോര്‍മുല (Paperback) Drawing learning step by step method
- കുട്ടികള്‍ക്ക് എളുപ്പത്തില്‍ ഡ്രോയിംഗ് പഠിക്കാനുതകുന്ന കോളം ടെക്നിക്.
- പഴം, പച്ചക്കറി, പൂക്കള്‍, വാഹനങ്ങള്‍ എന്നിവ എങ്ങനെ എളുപ്പത്തില്‍ വരക്കാം.
- കൂടാതെ മുതിര്‍ന്ന കുട്ടികള്‍ക്കുള്ള പെന്‍സില്‍ ഡ്രോയിംഗ്, ഷേഡിങ്ങ്, ഡിസൈന്‍, റണ്ണിങ്ങ് ഡിസൈന്‍, മോഡല്‍ ഡ്രോയിംഗ്, ജ്യോമട്രി ഡ്രോയിംഗ്, അനാട്ടമി, നേച്ചര്‍, പോര്‍ട്രെയിറ്റ് തുടങ്ങി ഡ്രോയിംഗിന്‍റെ വിവിധ വശങ്ങള്‍ പഠിപ്പിക്കുന്നു.
Rs 199.00 |
Add to Cart |
ആനമയിലൊട്ടകം (Paperback) Village thriller novel by Vinod Narayanan
Rs 160.00 |
Add to Cart |
Mandarayakshi (English paperback Edition) by Vinod Narayanan
Mandarayakshi The story of six murders. (English paperback edition) Mysteries of witchcraft and Indian black magic (Horror Novel) “As long as there is the semen of Kandakattan in her abdomen, Mandarayakshi will not leave her. The semen of the Kandakattan is born as the Keeladwwajan. It is the incarnation of Keelakan, one of the thirty-two Ketu, the sons of Rahu. All the men who try to sex her will be killed. Human men cannot satisfy Mandarayakshi, the fourteenth Vadayakshini, in sex. ”
Rs 199.00 |
Add to Cart |
കടലിലേയ്ക്കുള്ള സവാരിക്കാര്‍ (Paperback Edition) By Dr. Lima Antony
ആധുനിക ജ്യോതിഷം Modern Astrology (paperback Edition) By Dr. Kudamalur Sharma
കാട്ടാനകളും പേരാച്ചികളും (Children's novel Paperback) By Vinod Narayanan
മനുഷ്യന്‍ ആദ്യം പിറന്നുവീണത് കാട്ടിലായിരുന്നു. കാട് ഭൂമിയുടെ ശരീരമായിരുന്നു. ഉയരം കൂടിയ വൃക്ഷങ്ങളും നിറയെ പൂക്കളും കായ്കളും പൊതിഞ്ഞു നില്‍ക്കുന്ന ലതാനികുഞ്ജങ്ങളും സമൃദ്ധമായ അടിക്കാടുകളും കാടിനെ തണുപ്പുള്ളതാക്കി മാറ്റി. തണുത്ത സ്ഫടികജലമുള്ള കാട്ടാറുകളും തുള്ളിയാര്‍ക്കുന്ന വെള്ളച്ചാട്ടങ്ങളും കാട്ടിലെപ്പോഴും ഹൃദ്യമായ അന്തരീഷം നിലനിര്‍ത്തി . ആ കാട് മനുഷ്യന്‍റെ പ്രിയപ്പെട്ട അമ്മയായിരുന്നു. ആ കാട്ടിലെ പക്ഷിമൃഗാദികള്‍ മനുഷ്യന്‍റെ സഹജീവികളായിരുന്നു. ഈ നോവല്‍ മറ്റാര്‍ക്കും പരിചയപ്പെടുത്താനാവാത്തവിധം നിങ്ങള്‍ക്കു കാടിനെ പരിചയപ്പെടുത്തും. ഈ നോവല്‍ കാട്ടാനകളുടേയും കാട്ടിലെ താമസക്കാരായ പേരാച്ചികളുടേയും കഥയാണ്. അവരുടെ ഊഷ്മളമായ സ്നേഹബന്ധങ്ങളുടെ കഥയാണ്
Rs 100.00 |
Add to Cart |
ഹിമലയം; പ്രാലേയാചലപഥങ്ങളിലൂടെ ഒരു യാത്ര (Travelogue Paperback) By T.V.Chandran
'..മഞ്ഞുപൊതിഞ്ഞ കുളു, മണാലിയിലേയ്ക്ക് ചെല്ലുമ്പോൾ കാലുപൊള്ളിക്കുന്ന ഉഷ്ണജലപ്രവാഹവും ആവിപറക്കുന്ന ശിവപ്രതിമയും അവിശ്വസനീയമായക്കാഴ്ചകളായി നിലകൊള്ളുന്നു. പഞ്ചപാണ്ഡവരുടെ അജ്ഞാതവാസക്കാല കഥ പറയുന്ന മണാലി ഹിഡുംബക്ഷേത്രവും അവിടുത്തെ ആപ്പിൾ തോട്ടങ്ങളുടെ ഇടയിൽക്കാണുന്ന ടിബറ്റൻ മോണാസ്ട്രിയും നെയ്പമാ ബുദ്ധിസ്റ്റ് ടെമ്പിളും സംസ്കാരത്തിന്റെ വിഭിന്നതലങ്ങൾ പ്രത്യക്ഷപ്പെടുത്തുന്ന വിവരണങ്ങളാണ്...'
ഹിമഗിരി ശൃംഗങ്ങളിലെ വിശുദ്ധാനുഭവങ്ങൾ ചേർത്തിണക്കി ആത്മ നിർവൃതിയുടെ ശുദ്ധ ധവളഭാഷയിലെഴുതിയ സഞ്ചാരകൃതിയാണ് ശ്രീ ടി.വി.ചന്ദ്രൻ കാട്ടിക്കുന്ന് രചിച്ച 'ഹിമലയം'.
T.V.Chandran (About the author)
Rs 175.00 |
Add to Cart |
The Kopycats (Crime thriller novel paperback) By Suren
Rs: 250.00 |
Add to Cart |
കൊച്ചു കൊച്ചു നിഗൂഢകഥകള്‍ (Children's stories Paperback) by വിനോദ് നാരായണന്‍
എരിഞ്ഞടങ്ങുന്ന സന്ധ്യയില്‍ ഒറ്റയടിപ്പാതയില്‍ വിലങ്ങനെ വന്നു നിന്ന പ്രേതവും, നട്ടുച്ചയിലെ വിജനതയില്‍ തൊടിയില്‍ മിന്നായം പോലെ മറഞ്ഞു പോയ പ്രേതവും, അര്‍ദ്ധരാത്രിയില്‍ ജനാലയ്ക്കല്‍ വന്നു പല്ലിളിച്ചു കാണിച്ച പ്രേതവും, അങ്ങിനെ നാട്ടിന്‍പുറത്ത് ഭീതി പരത്തി നിന്ന ഒരു കാലം. അക്കാലത്ത് കേരളത്തില്‍ വൈദ്യുതി പലയിടത്തും വന്നു തുടങ്ങുന്നതേയുള്ളൂ. ആ ഇരുളില്‍ പല വിചിത്രരൂപികളും വന്നു നാട്ടുകാരെ ഭയപ്പെടുത്തി. പലരും വാതിലുകളും കതകുകളും അടച്ചിട്ടിരുന്ന് മണ്ണെണ്ണ വിളക്കിന്‍റെ വെളിച്ചത്തില്‍ കപ്പ പുഴുങ്ങിയതും കാന്താരി മുളക് ചമ്മന്തിയും കഴിച്ചുകൊണ്ട് മാടന്‍റേയും മറുതയുടേയും കഥകള്‍ പറഞ്ഞു. ഇത് വെറും പ്രേതകഥകളല്ല. ഏതൊരു മലയാളിക്കും നൊസ്റ്റാള്‍ജിയ സമ്മാനിക്കുന്ന രസകരമായ കഥകളാണ്. ഒപ്പം അനില്‍ നാരായണന്‍റെ ചിത്രങ്ങളും.
Rs 120.00 |
Add to Cart |
സാത്താന്‍റെ സന്തതികള്‍ (ഏഴ് ത്രില്ലര്‍ നോവലെറ്റുകള്‍ Paper back ) By ബി.എല്‍. ജയശങ്കര്‍ & സജീവ് കോയിക്കല്‍
മനുഷ്യമനസ് ഒരു പ്രഹേളികയാണ്. ജീവിതത്തിന്‍റെ താളം തെറ്റിയ ദുരൂഹ സാഹചര്യങ്ങള്‍ മനുഷ്യമനസിനെ തെറ്റി ലേക്ക് എടുത്തെറിയുന്നു. അന്ധമായ ആത്മചക്ഷുസ്സിന്‍റെ അഭാവത്തില്‍ അവന്‍ വിഹരിക്കുന്നത് തെറ്റിലോ ശരിയോ എന്ന് നിര്‍ണയിക്കാനാകാതെ വരുന്നു. ആ ഘട്ടത്തില്‍ അവന്‍റെ ജീവിതത്തിലെ ചില നിമിഷങ്ങള്‍ തികച്ചും നിര്‍ ണായകമായിരിക്കും. വിഭ്രാന്തിയുടെ ആ നിമിഷങ്ങളില്‍ അവന്‍ സാത്താന്‍റെ സന്തതിയായി മാറും. മനുഷ്യമനസിന്‍റെ വിഹ്വലതകളിലേക്ക് ശക്തമായി വിരല്‍ ചൂണ്ടുകയാണ് ഈ പുസ്തകം.
സാത്താന്‍റെ സന്തതികള്‍ എന്ന ഈ പുസ്തകത്തില്‍ ഉള്‍ പ്പെടുത്തിയിരിക്കുന്നത് ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഏഴ് ലഘു നോവലുകളാണ്. ബി.എല്‍. ജയശങ്കറും സജീവ് കോയിക്കലും ഈ ഒരു പുസ്തകത്തില്‍ ഒരുമിക്കുന്നു. വെള്ളിത്തിര, പാപഫലം, പ്രതിഫലനം, ഇത്തിള്‍ എന്നീ നോവലെറ്റുകള്‍ ബി.എല്‍. ജയശങ്കര്‍ എഴുതിയിരിക്കുന്നു. ജെസി, കാത്തിരിപ്പ്, ഒരു ശീതകാലത്തിന്‍റെ ഓര്‍മയ്ക്ക് എന്നീ നോവലെറ്റുകള്‍ സജീവ് കോയിക്കല്‍ എഴുതിയിരി ക്കുന്നു. ആമസോണ്‍ കിന്‍ഡില്‍ എഡിഷനിലൂടെ ഹിറ്റായ നോവലുകള്‍ രചിച്ച യുവപ്രതിഭകളാണ് ഇരുവരും. ശക്തമായ കഥയും ആഴമേറിയ പാത്രസൃഷ്ടിയും ഈ നോവലെറ്റുകളെ മികവുറ്റതാക്കുന്നു.
Rs 199.00 |
Add to Cart |
പെറ്റൂണിയപ്പൂക്കളുടെ ഘാതകന്‍ ( Drama- Paper back Edition) by Dr. Lima Antony
Rs 85.00 |
Add to Cart |
നെടുങ്കണ്ടം ഗ്യാങ്ങ്; ക്രൈം ത്രില്ലർ നോവൽ (Paperback) By Vinod Narayanan
'ആഭ്യന്തരമന്ത്രി ശിശുപാലൻ പെട്ടു. നാളെ നേരം പുലരുമ്പോൾ ചാനലുകളൊക്കെ ആഘോഷിക്കുന്ന വാർത്തയിലേക്ക് ഓടിക്കയറിയിരിക്കുകയാണ് ആഭ്യന്തരമന്ത്രി ശിശുപാലൻ. പുലർച്ചെ രണ്ടരമണിക്ക് കൊലപാതകങ്ങൾ നടന്ന കതൃക്കടവിലെ ലേവിൻസ്റ്റർ ബ്യൂട്ടിപാർലറിൽ അയാള്‍ വരുന്നത് ആ ഏരിയയിലെ ഷോപ്പുകളുടെ മുഴുവൻ സിസിടിവി ക്യാമറകളിലും ഉണ്ടാവും. പോലീസ് എങ്ങനെ ഒതുക്കാൻ നോക്കിയാലും ആ വിഷ്വൽസ് ചോരും. മുഖ്യധാരാ മീഡിയ ആ വാര്‍ത്ത ഒതുക്കും. പക്ഷേ നമ്മൾ സോഷ്യൽമീഡിയയിലെ ഫേക്ക് അക്കൗണ്ടുകളിലൂടെയും സത്യം പറയുന്ന ചില ഓണ്‍ലൈന്‍ പത്രക്കാരിലൂടെയും ശോഭചേച്ചിയുടേയും മന്ത്രിച്ചേട്ടന്‍റേയും വിഷ്വൽസ് അങ്ങ് പ്രചരിപ്പിക്കും. അതോടെ പോലീസ് 'ശോഭാ - പ്രാഞ്ചി' വധക്കേസിൽ തൊടാൻ മടിക്കും. വേറേ പരാതിക്കാരില്ലാത്തതുകൊണ്ട് ചാനലുകളുടെ കഴപ്പ് തീരുന്നതുവരെ അതൊന്നു മുനിഞ്ഞുകത്തിയേക്കും. നെടുങ്കണ്ടം ഗ്യാങ്ങിനോടാണ് അവരുടെ കളി
Rs75.00 |
Add to Cart |
സ്നേഹപൂര്‍വം ഞാന്‍ (കവിതകള്‍ paperback edition) By അരുണ്‍ വിശ്വനാഥ്
Rs 85.00 |
Add to Cart |
മരിച്ചിട്ടും കാത്തിരിക്കുന്നവർ (Paperback) Horror Thriller Novel By Sivadas Nair
മധ്യ ആഫ്രിക്കയിലെ ഗബോൺ എന്ന രാജ്യത്തേക്ക് ഭാവിയെ പറ്റിയുള്ള സ്വപ്നങ്ങളുമായി വിമാനം കയറുന്ന നായകൻ. എന്നാൽ അവിടെ അയാളെ കാത്തിരുന്നത് അദൃശ്യരായ ആയിരക്കണക്കിന് ദുരാത്മാക്കളാണ്. അവരുടെ ഇടയിൽ ജീവിക്കേണ്ടി വരുന്ന നായകന്റെ അതിജീവനത്തിന്റെയും മരണത്തിന്റെയും ഇടയിലെ ഭീദിതവും അവിശ്വസനീയവുമായ കഥ പറയുന്നു - " മരിച്ചിട്ടും കാത്തിരിക്കുന്നവർ " ഒരേസമയം ആകാംക്ഷയും ഭയവും വായനക്കാരിൽ ജനിപ്പിക്കുന്ന ഹൊറർ ത്രില്ലർ നോവൽ.
Rs 200.00 |
Add to Cart |
നായിക Novel (Paper Back) By Vinod Narayanan
Rs 99.00 |
Add to Cart |
ഉന്നത പഠനം; കോഴ്സുകള്‍ സ്ഥാപനങ്ങള്‍ Higher studies (Paperback)
Rs: 199.00 |
Add to Cart |
അയ്യപ്പന്‍; പതിനെട്ട് മലകളുടെ തമ്പുരാന്‍ (Paperback novel) by Vinod Narayanan
Rs 250 |
Add to Cart |
ദുര്‍ഗ്ഗാഷ്ടമി (മലയാളം മാന്ത്രിക നോവല് Paperback Edition) By Vinod Narayanan
Rs 140.00 |
Add to Cart |
നരഭോജികളുടെ താഴ്വരയിലേക്ക് ഒരു സാഹസിക യാത്ര (Novel - Paperback) By വിനോദ് നാരായണന്‍
ബ്ലാക്ക് നൈറ്റ് ഗൗണ്‍ (Paper Back) By Vinod Narayanan
നോര്മലിന്‍റേയും അബ്നോര്‍മലിന്‍റേയും അതിര്‍വരമ്പുകള്‍ വളരെ ലോലമാണ്. മനസിന്‍റെ മായികമായ ആ ലോലപാതയിലൂടെ സഞ്ചരിക്കുമ്പോള്‍ ജീവിച്ചിരിക്കുന്നവരുടേയും മരിച്ചുപോയവരുടേയും ആത്മാവുകള് ശരീരത്തിന്‍റെ ജൈവനാഡീബന്ധമില്ലാതെ നമുക്കൊപ്പം സഞ്ചരിക്കും. ആത്മാക്കളുടെ സാന്നിധ്യത്തെ പലരും പലരീതിയിലാണ് അറിയുക. ആധുനികശാസ്ത്രം ദന്ദ്വവ്യക്തിത്വം എന്നു പറയു കാര്യത്തെ മാന്ത്രികലോകം കാണുന്നത് പ്രേതബാധയായാണ്. പ്രേതം മനുഷ്യമനസിന്‍റെ കുസൃതിയാണോ ശരിക്കുമുള്ള എന്തെങ്കിലും സംഗതിയാണോ എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് വിനോദ് നാരായണന്‍ എഴുതിയ ബ്ലാക്ക് നൈറ്റ് ഗൗണ്‍ എന്ന ഈ സൈക്കോളജിക്കല്‍ സസ്പെന്‍സ് ഹൊറര്‍ ത്രില്ലര്‍ തിരക്കഥ.
Rs: 180.00 |
Add to Cart |
100 ബിസിനസ് സംരംഭങ്ങളും മാര്‍ക്കറ്റിംഗും (Paper back)
സൈക്കോ ട്രാക്ക് Crime thriller novel (Paperback) By ശിവദാസ് നായര്
Rs: 200.00 |
Add to Cart |
വെല്‍കം റ്റു കൊച്ചി Novel (Paper Back) By Vinod Narayanan
"കണ്ടത് കണ്ടില്ലെന്നും കാണാത്തത് കണ്ടെന്നും പറയേണ്ടി വരുന്നു.
ആരുടെ ചോര വീണാലും അതു ഞങ്ങള്‍ക്കു നക്കി കുടിക്കണം
മാധ്യമങ്ങളുടെ ഉള്ളറകളില്‍ ചെകുത്താന്മാര്‍ കുടിയിരിക്കുന്നു.."
മെട്രോപോളിറ്റന്‍ നഗരമായ കൊച്ചിയുടെ ഉള്‍ത്തളങ്ങളില്‍ അരങ്ങുവാഴുന്ന സമ്പന്നതയുടെ ക്രൂരമായ മറുമുഖത്തിന്‍റെ കാഴ്ചയാണ് ഈ നോവലില്‍ അനാവരണം ചെയ്യപ്പെടുന്നത്. നഗരത്തിലെ പ്രമുഖ വാര്ത്താ ചാനലിന്റെ വനിതാ റിപ്പോര്‍ട്ടര്‍ നേതൃത്വം കൊടുക്കുന്ന സ്റ്റിങ് ഓപ്റേഷന്‍ ടീം ഒരു സെക്സ് റാക്കറ്റിനെ കുടുക്കുന്നതിനായി വല വിരിക്കുന്നു. ഒരു സെക്സ് റാക്കറ്റിന്റെ കാണാച്ചരടുകള് തേടിയുള്ള യാത്ര. വിനോദ് നാരായണന്‍ എഴുതിയ ക്രൈം ത്രില്ലര്‍ നോവല്‍.
Rs: 80.00 |
Add to Cart |
മുംബൈ റസ്റ്റോറന്‍റ് Novel(Paper Back) By Vinod Narayanan
Rs: 120.00 |
Add to Cart |
മാരിയമ്മന് തെരുവ് Novel (Paper Back) By Vinod Narayanan
Rs 199.00 |
Add to Cart |
കാമിക Novel (Paper Back) By Vinod Narayanan
Rs 199.00 |
Add to Cart |
മന്ദാരയക്ഷി Novel (Paper Back) By Vinod Narayanan
ജീവിച്ചുതീര്‍ക്കുന്നവര്‍ (നോവല്‍ Paperback) By മിനി ആനന്ദവല്ലി
Rs:199.00 |
Add to Cart |
മഴയോടാണെന്‍റെ പ്രണയം (കവിതകള്‍ E Book) By സംഘം അബ്ബാസ്
Rs: 50.00 |
Add to Cart |
സീക്രട്ട് ഏജന്‍റ് ജാനകി Crime thriller novel (Paperback) By Vinod Narayanan
അയാള്‍ പറഞ്ഞു, "ജാനകി, ഇത് നിങ്ങളുടെ കേരളത്തില്‍ നിന്ന് കിട്ടിയതാണ്. ഇന്‍റാഗ്ലിയോ പ്രിന്‍റിംഗ് രീതി പോലും കൃത്യം. കൊച്ചി തുറമുഖത്ത് വന്നുചേര്‍ന്ന പാക്ക് നിര്‍മിത ഇന്ത്യന്‍ കറന്‍സി. കള്ളനോട്ടുമെഷീനുകലില്‍ തിരിച്ചറിയപ്പെടാത്ത ഒന്നാണിത്. പാക്കിസ്ഥാനുവേണ്ടി ആരോ ഒരാള്‍ ഇന്ത്യയില്‍ കള്ളനോട്ട് പ്രിന്‍റ് ചെയ്യുന്നു. സാധാരണഗതിയില്‍ രാഷ്ട്രക്കമ്മട്ടങ്ങള്‍ക്ക് മാത്രം അനുവദിക്കപ്പെടുന്ന ഇന്‍റാഗ്ലിയോ പ്രസ് ആര്‍ക്കോ ലഭിച്ചിട്ടുണ്ട്. 2003 ല്‍ ജര്‍മനിയില്‍ നിന്നും ഇന്ത്യയിലേക്ക് കപ്പല്‍മാര്‍ഗം കൊണ്ടുവന്ന അഞ്ചു കെബിഎ ജിയോറി ഇന്‍റാഗ്ലിയോ പ്രസുകളില്‍ ഒന്ന് മോഷണം പോയിരുന്നു. അതാരുടെ കൈയിലായാലും ഇപ്പോള്‍ പാക്ക് തീവ്രവാദികള്‍ക്ക് വേണ്ടി പണിയെടുക്കുന്നു എന്നതാണ് സത്യം. രഹസ്യാന്വേഷണ ഏജന്‍സിയുടെ ഈ റിപ്പോര്‍ട്ട് പക്ഷേ അന്ന് കേരളത്തിലും കേന്ദ്രത്തിലും ഒരു പോലെ സ്വാധീനമുണ്ടായിരുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നിര്ബന്ധപ്രകാരം പൂഴ്ത്തി വയ്ക്കപ്പെട്ടു. ഐബി ഉദ്യാഗസ്ഥര്‍ക്ക് ഇങ്ങനെ ചില തലവേദനകളുമുണ്ട്."
ഇന്ത്യന്‍ സീക്രട്ട് സര്‍വീസ് സംഘടനയുടെ ആരും കടന്നെത്താത്ത മേഖലകളിലേക്ക് ചുഴിഞ്ഞിറങ്ങുന്ന നോവല്‍. ഇന്ത്യയെ വേട്ടയാടുന്ന അധോലോകത്തിന്‍റെ പുതു തന്ത്രങ്ങളുടെ കഥ.
വിനോദ് നാരായണന്‍ എഴുതിയ ക്രൈം ത്രില്ലര്‍ നോവല്‍ ‘സീക്രട്ട് ഏജന്‍റ് ജാനകി
Rs: 260.00 |
Add to Cart |
മറവന്‍ തുരുത്ത് പോലീസ് സ്റ്റേഷന്‍ (Crime thriller novel Paperback) by Vinod Narayanan
മുറിവേറ്റവര്‍ (നോവല്‍ Paperback) By സജയന്‍.പി.വാസുദേവന്‍
സജയന്‍.പി.വാസുദേവന്‍ എഴുതിയ നോവല്‍ 'മുറിവേറ്റവര്‍'
"ഗ്രാമത്തിലെ ഏതോ മാലിന്യക്കൂമ്പാരത്തില്‍ നിന്ന് ഇന്നലെ
വന്നുകയറിയ ഒരുവാക്ക് നിമിഷം തോറും വളര്‍ന്ന്
സംഘര്‍ഷഭരിതമാക്കുന്ന ജീവിതങ്ങളാണ് ഇവിടെയുള്ളത്. ലോകം
വല്ലാതെചുരുങ്ങി വിരലറ്റത്തു നില്‍ക്കുമ്പോഴും സൗഹൃദങ്ങളും അ/
സംബന്ധങ്ങളും ബ്രാന്‍ഡഡ് ആക്കാന്‍ വേണ്ടി ദുരഭിമാന
പൊങ്ങച്ചക്കോലങ്ങളായി ആത്മഹത്യക്കും കൊലയ്ക്കുമിടയിലൂടെ
കൂകിപ്പായുന്നവരെക്കൊണ്ട്
ഗ്രാമം നിറയുന്നു. ട്രപ്പീസുകളിക്കാര്‍ ഒന്നില്‍
നിന്നു മറ്റൊന്നിലേയ്ക്ക് ചാടുന്നപോലെ നമ്മുടെ കണ്ണുകളെ
അവസാനവരിയിലേയ്ക്കു ക്രമമായി എഴുത്തുകാരന്‍ എത്തിക്കുന്നു.
വള്ളത്തുകാവ് എന്ന നിഗൂഢഭൂമികയിലേയ്ക്ക് ഇടയ്ക്കിടെ
മുങ്ങാങ്കുഴിയിട്ട് മറയുന്ന അഖിലയെന്ന പെണ്‍കുട്ടിയാണ് കേന്ദ്രബിന്ദു."
- (മീര ബെന്‍ എഴുതിയ അവതാരികയില്‍ നിന്ന്)
Rs: 180.00 |
Add to Cart |
ഡബിള്‍ മര്‍ഡര്‍ Novel (Paper back) By Vinod Narayanan
“സ്വര്‍ഗത്തില്‍
വലിയ ഒരടയാളം കാണപ്പെട്ടു. സൂര്യനെ ഉടയാടയാക്കിയ
ഒരു സ്ത്രീ. അവളുടെ
പാദങ്ങള്‍ക്കടിയില്‍ ചന്ദ്രന്.
ശിരസില്‍ പന്ത്രണ്ട് നക്ഷത്രങ്ങള്‍ കൊണ്ടുള്ള ഒരു
കിരീടം. അവള്‍ ഗര്‍ഭിണിയായിരുന്നു. പ്രസവവേദനയാല്‍ അവള്‍
നിലവിളിച്ചു. അപ്പോള് അഗ്നിമയനായ
ഒരുഗ്ര സര്പ്പം
വാപിളര്ന്നുവന്നു. അതിന്
കിരീടങ്ങളോടുകൂടിയ ഏഴ്
തലകളും പത്ത് കൊമ്പും
ഉണ്ടായിരുന്നു…”
സെക്യുലറിസത്തില് ഊന്നിയ എതീസ്റ്റ് സാത്താനിസം ഇപ്പോള്‍ വളരെ വേഗം വ്യാപിക്കുന്നു. ന്യൂയോര്‍ക്കില്‍ ആന്റണ്‍ സന്റോര് ലാവേയ് 1966 ലാണ് ബ്ലാക്ക് ഹൗസില്‍ സാത്താനിസം ആരംഭിക്കുന്നത്. സാത്താനിസം ശരിയോ തെറ്റോ എന്ന് നിര്വചിക്കാനല്ല, മനുഷ്യമനസിനെ ദൈവവും സാത്താനും സ്വാധീനിക്കുന്നത് എങ്ങനെ എന്ന് വിലയിരുത്തുകയാണ് ഈ ക്രൈം ത്രില്ലര് നോവലില്‍.
Rs: 175.00 |
Add to Cart |
Shipping
കാഷ് ഓണ്‍ ഡെലിവറി
ഞങ്ങള്‍ വിതരണം ചെയ്യുന്ന പ്രിന്‍റഡ് പുസ്തകങ്ങള്‍ കാഷ് ഓണ്‍ ഡെലിവറി ആയി ലഭിക്കും. ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസിന്‍റെ വിപിപി സൗകര്യമാണ് ഉപയോഗിക്കുന്നത്. ചില പോസ്റ്റ് ഓഫീസുകള്‍ വിപിപി പാക്കേജില്‍ എഴുതുന്ന തുകക്കു പുറമേ കൂടുതല്‍ തുക ഈടാക്കുന്നതായി പരാതിയുണ്ട്. അതില്‍ ഞങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ല എന്ന് ഖേദപൂര്‍വം അറിയിക്കട്ടെ. കാഷ് ഓണ്‍ ഡെലിവറി ആയി പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ഈ വെബ്സൈറ്റിലെ ചെക്കൗട്ട് ഓപ്ഷന്‍ ഉപയോഗിക്കുക. വിലാസവും പുസ്തകലിസ്റ്റും ഞങ്ങള്‍ക്ക് ലഭിച്ചാലുടന്‍ തന്നെ പുസ്തകങ്ങള്‍ വിപിപി ആയി അയക്കുന്നതാണ്.
ഓണ്‍ലൈന്‍ പേയ്മെന്‍റ്
സൈറ്റില്‍ കാണുന്ന് ബൈ ബട്ടണ്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ പേയ്മെന്‍റ് ചെയ്യാം. ഓണ്‍ലൈന്‍ പേയ്മെന്‍റെ ചെയ്യാന്‍ നെറ്റ് ബാങ്കിങ്ങ്, കാര്‍ഡ്, ഗൂഗിള്‍ പേ മുതലായ സൗകര്യങ്ങള്‍ എന്നിവ ഉണ്ട്. 400 രൂപയ്ക്ക് മുകളില്‍ വാങ്ങുന്ന പുസ്തകങ്ങള്‍ക്ക് പോസ്റ്റേജ് സൗജന്യമാണ്. സിംഗിള്‍ ആയി വാങ്ങുന്ന പുസ്തകങ്ങള്‍ക്ക് 40 രൂപ പോസ്റ്റേജ് ഉണ്ടാകും.
ഗൂഗിള്‍ പേ
പുസ്തകങ്ങള്‍ കൊറിയറില്‍ വേണമെങ്കില്‍ ഗൂഗിള്‍ പേ വഴി പണം അടക്കാം. ഗുഗിള്‍ പേ നമ്പര്‍ 9567216134. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക അല്ലെങ്കില്‍ വാട്സാപ്പില്‍ ബന്ധപ്പെടുക. 9567216134
Info
Printed Book
Paper back Edition
Inside Paper: Super quality 80 GSM natural Shade paper.
Cover: International Standard 300 GSM Paper.
Book Size: 5.5 x 8.5 Inches.
Quality packing