ഡോ. ലിമ ആന്‍റണി
ഡോ. ലിമ ആന്‍റണിയുടെ മൂന്ന് പുസ്തകങ്ങളാണ് നൈന ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 'പെറ്റൂണിയപ്പൂക്കളുടെ ഘാതകന്‍', 'കടലിലേക്കുള്ള സവാരിക്കാര്‍' എന്ന നാടകങ്ങള്‍ മലയാളത്തിലും ബ്രിട്ടിഷ് കവിയായ ജെറാര്‍ഡ് മാന്‍ലി ഹോപ്കിന്‍സിനെകുറിച്ചുള്ള പുസ്തകം ഇംഗ്ലീഷിലുമാണ് പുറത്തിറങ്ങിയത്. കേരളത്തിലെ ആലുവ സെന്‍റ് സേവിയേഴ്സ് കോളജ് ഫോര്‍ വിമന്‍ എന്ന കലാലയത്തിലെ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്‍റില്‍ പതിനഞ്ച് വര്‍ഷമായി ഡോ. ലിമ ആന്‍റണി അസിസ്റ്റന്‍റ് പ്രഫസറാണ്. അതോടൊപ്പം കോട്ടയം മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ കീഴില്‍ ഒരു റിസര്‍ച്ച് ഗൈഡ് കൂടിയാണ്. നിരവധി ഗവേഷണ പ്രബ ന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുളള ഡോ. ലിമ, പ്രശസ്ത ബ്രിട്ടിഷ് കവിയായ ജെറാര്‍ഡ് മാന്‍ലി ഹോപ്കിന്‍സിന്‍റെ കൃതികളിലെ കാവ്യഭംഗിയുടെ സവിശേഷതകളും പ്രാചീന ഭാരതത്തിലെ സൗന്ദര്യ ശാസ്ത്ര സങ്കല്പങ്ങളുമായി നടത്തിയ താരതമ്യ പഠനത്തിലാണ് പി.എച്ച്.ഡി. ബിരുദം നേടിയിട്ടുള്ളത്. ദേശീയ തലത്തില്‍ നിരവധി കോണ്‍ഫറന്‍സുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഒരു പ്രശസ്ത വിദേശ ഗവേഷണ ജേര്‍ണലിന്‍റെ പരിശോധന സമിതിയില്‍ അംഗവുമാണ്.
ഡോ. ലിമ ആന്‍റണിയുമായുള്ള അഭിമുഖത്തില്‍ നിന്ന്
1. എഴുതിത്തുടങ്ങിയത് എപ്പോള് മുതലായിരുന്നു?
2012 മുതല്‍ എഴുതിത്തുടങ്ങി.
2. സ്വന്തം രചന ആദ്യമായി അച്ചടിച്ചുവന്നത് എങ്ങനെ?
2006 SJOR Research Journal ല്‍ ആണ് ആദ്യരചന പ്രസിദ്ധീകരിച്ചത്.
3. ഇഷ്ടപ്പെട്ട എഴുത്തുകാര് ആരൊക്കെ. അവരെ ഇഷ്ടപ്പെടാന് എന്താണ് കാരണം?
ജെറാൾഡ് മാൻലി ഹോപ്ക്കിൻസ് ആണ് ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരന്‍. അദ്ദേഹംമൗലികതയുള്ള കവിയാണ്. അൽബർ ക്യാമൂ ആണ് മറ്റൊരാള്‍. അസ്ഥിത്വവാദത്തിലെ മൗലികതയാണ് അദ്ദേഹത്തിന്‍റെ പ്രത്യേകത.
4. രാഷട്രീയവും സാമൂഹികവുമായ ചിന്തകള് എഴുത്തില് കൊണ്ടുവരാന് ഇഷ്ടപ്പെടുന്നുണ്ടോ?
ഉണ്ട്
അഥവാ തങ്ങളുടെ അത്തരം ചിന്തകള് പൊതുജനങ്ങള്ക്ക് ഇഷ്ടമാകില്ല എന്നുകരുതി മാറ്റിവയ്ക്കാറുണ്ടോ?
ഇല്ല
5. സ്വാധീനിച്ചിട്ടുള്ള വിദേശസാഹിത്യകാരന്മാര്
ആൽബേർ ക്യാമു, ജറാഡ് മാൻലി ഹോപ്കിൻസ്, എലിയറ്റ് ഇവരൊക്കെ സ്വാധീനിച്ചിട്ടുള്ള സാഹിത്യകാരന്മാരാണ്.
6. പഠിക്കുന്നകാലത്ത് സ്കൂളില് നിന്നോ കോളജില് നിന്നോ പ്രോത്സാഹനം ലഭിച്ചിട്ടുണ്ടോ?
ഉണ്ട്
7. വീട്ടില് നിന്നുള്ള പ്രോത്സാഹനം എങ്ങനെ?
വളരെ നല്ല പ്രോത്സാഹനം ലഭിച്ചു, ലഭിച്ചുകൊണ്ടിരിക്കുന്നു.
8. ലിമയുടെ കുടുംബത്തെ പരിചയപ്പെടുത്താമോ?
ഭർത്താവ് ഡോക്ടർ സേതു ബാബു, മകൾ ശ്രേയ, പിതാവ് പ്രൊഫസർ വിഎസ് ആൻറണി, മാതാവ് ഹെലൻ എന്നിവരടങ്ങുന്നതാണ് എന്‍റെ കുടുംബം
9. നൈനബുക്സുമായുള്ള സഹകരണം എഴുത്തില് ഗുണം ചെയ്തോ?
വളരെയധികം ഗുണം ചെയ്തു
10. പുതിയ രചനകളെപ്പറ്റി പറയൂ.
പോസ്റ്റ് കൊളോണിയൽ കവിതകളെ കുറിച്ച് ഒരു ആമുഖം എന്ന പുതിയ പുസ്തകത്തിന്‍റെ പണിപ്പുരയിലാണ് ഞാന്‍.
നൈന ബുക്സ് പ്രസിദ്ധീകരിച്ച ഡോ. ലിമയുടെ പുസ്തകങ്ങള്‍