
സാത്താന്‍റെ സന്തതികള്‍ (ഏഴ് ത്രില്ലര്‍ നോവലെറ്റുകള്‍ Paper back ) By ബി.എല്‍. ജയശങ്കര്‍ & സജീവ് കോയിക്കല്‍
മനുഷ്യമനസ് ഒരു പ്രഹേളികയാണ്. ജീവിതത്തിന്‍റെ താളം തെറ്റിയ ദുരൂഹ സാഹചര്യങ്ങള്‍ മനുഷ്യമനസിനെ തെറ്റി ലേക്ക് എടുത്തെറിയുന്നു. അന്ധമായ ആത്മചക്ഷുസ്സിന്‍റെ അഭാവത്തില്‍ അവന്‍ വിഹരിക്കുന്നത് തെറ്റിലോ ശരിയോ എന്ന് നിര്‍ണയിക്കാനാകാതെ വരുന്നു. ആ ഘട്ടത്തില്‍ അവന്‍റെ ജീവിതത്തിലെ ചില നിമിഷങ്ങള്‍ തികച്ചും നിര്‍ ണായകമായിരിക്കും. വിഭ്രാന്തിയുടെ ആ നിമിഷങ്ങളില്‍ അവന്‍ സാത്താന്‍റെ സന്തതിയായി മാറും. മനുഷ്യമനസിന്‍റെ വിഹ്വലതകളിലേക്ക് ശക്തമായി വിരല്‍ ചൂണ്ടുകയാണ് ഈ പുസ്തകം.
സാത്താന്‍റെ സന്തതികള്‍ എന്ന ഈ പുസ്തകത്തില്‍ ഉള്‍ പ്പെടുത്തിയിരിക്കുന്നത് ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഏഴ് ലഘു നോവലുകളാണ്. ബി.എല്‍. ജയശങ്കറും സജീവ് കോയിക്കലും ഈ ഒരു പുസ്തകത്തില്‍ ഒരുമിക്കുന്നു. വെള്ളിത്തിര, പാപഫലം, പ്രതിഫലനം, ഇത്തിള്‍ എന്നീ നോവലെറ്റുകള്‍ ബി.എല്‍. ജയശങ്കര്‍ എഴുതിയിരിക്കുന്നു. ജെസി, കാത്തിരിപ്പ്, ഒരു ശീതകാലത്തിന്‍റെ ഓര്‍മയ്ക്ക് എന്നീ നോവലെറ്റുകള്‍ സജീവ് കോയിക്കല്‍ എഴുതിയിരി ക്കുന്നു. ആമസോണ്‍ കിന്‍ഡില്‍ എഡിഷനിലൂടെ ഹിറ്റായ നോവലുകള്‍ രചിച്ച യുവപ്രതിഭകളാണ് ഇരുവരും. ശക്തമായ കഥയും ആഴമേറിയ പാത്രസൃഷ്ടിയും ഈ നോവലെറ്റുകളെ മികവുറ്റതാക്കുന്നു.
Rs 199.00 |
Add to Cart |
No comments:
Post a Comment