സീക്രട്ട് ഏജന്‍റ് ജാനകി Crime thriller novel (Paperback) By Vinod Narayanan
അയാള്‍ പറഞ്ഞു, "ജാനകി, ഇത് നിങ്ങളുടെ കേരളത്തില്‍ നിന്ന് കിട്ടിയതാണ്. ഇന്‍റാഗ്ലിയോ പ്രിന്‍റിംഗ് രീതി പോലും കൃത്യം. കൊച്ചി തുറമുഖത്ത് വന്നുചേര്‍ന്ന പാക്ക് നിര്‍മിത ഇന്ത്യന്‍ കറന്‍സി. കള്ളനോട്ടുമെഷീനുകലില്‍ തിരിച്ചറിയപ്പെടാത്ത ഒന്നാണിത്. പാക്കിസ്ഥാനുവേണ്ടി ആരോ ഒരാള്‍ ഇന്ത്യയില്‍ കള്ളനോട്ട് പ്രിന്‍റ് ചെയ്യുന്നു. സാധാരണഗതിയില്‍ രാഷ്ട്രക്കമ്മട്ടങ്ങള്‍ക്ക് മാത്രം അനുവദിക്കപ്പെടുന്ന ഇന്‍റാഗ്ലിയോ പ്രസ് ആര്‍ക്കോ ലഭിച്ചിട്ടുണ്ട്. 2003 ല്‍ ജര്‍മനിയില്‍ നിന്നും ഇന്ത്യയിലേക്ക് കപ്പല്‍മാര്‍ഗം കൊണ്ടുവന്ന അഞ്ചു കെബിഎ ജിയോറി ഇന്‍റാഗ്ലിയോ പ്രസുകളില്‍ ഒന്ന് മോഷണം പോയിരുന്നു. അതാരുടെ കൈയിലായാലും ഇപ്പോള്‍ പാക്ക് തീവ്രവാദികള്‍ക്ക് വേണ്ടി പണിയെടുക്കുന്നു എന്നതാണ് സത്യം. രഹസ്യാന്വേഷണ ഏജന്‍സിയുടെ ഈ റിപ്പോര്‍ട്ട് പക്ഷേ അന്ന് കേരളത്തിലും കേന്ദ്രത്തിലും ഒരു പോലെ സ്വാധീനമുണ്ടായിരുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നിര്ബന്ധപ്രകാരം പൂഴ്ത്തി വയ്ക്കപ്പെട്ടു. ഐബി ഉദ്യാഗസ്ഥര്‍ക്ക് ഇങ്ങനെ ചില തലവേദനകളുമുണ്ട്."
ഇന്ത്യന്‍ സീക്രട്ട് സര്‍വീസ് സംഘടനയുടെ ആരും കടന്നെത്താത്ത മേഖലകളിലേക്ക് ചുഴിഞ്ഞിറങ്ങുന്ന നോവല്‍. ഇന്ത്യയെ വേട്ടയാടുന്ന അധോലോകത്തിന്‍റെ പുതു തന്ത്രങ്ങളുടെ കഥ.
വിനോദ് നാരായണന്‍ എഴുതിയ ക്രൈം ത്രില്ലര്‍ നോവല്‍ ‘സീക്രട്ട് ഏജന്‍റ് ജാനകി
Rs: 260.00 |
Add to Cart |
Paperback Edition
ഈ പുസ്തകത്തിന്റെ വീഡിയോ ട്രെയ്ലര് കാണാന് ഇവിടെ ക്ലിക്ക് ചെയ്യൂ
Nyna Books printed edition In Stock
Price Rs 260 + 40 Postage
Postage is free for books purchased above Rs.400.
You can pay with Google Pay, Phone pay, Paytm, Bheem App etc. and Net banking.
No comments:
Post a Comment