മലയാളിക്ക് മലയാളം പോലെ തന്നെ ഒഴിവാക്കാനാവാത്ത ഒന്നാണ് അരി. ' ഞങ്ങളും കഴിക്കുന്നത്
അരിയാഹാരമാണ് 'എന്ന ഒരു ചൊല്ലുതന്നെ മലയാളത്തിലുണ്ട്. ഗോതമ്പുള്പ്പെടെ ധാന്യങ്ങള്
പലതുണ്ടെങ്കിലും മലയാളിയുടെ അടുക്കളയില് ഇന്നും റാണിയായി വാഴുന്നത് അരി തന്നെയാണ്.
കഞ്ഞിയില് നിന്നു ചോറായി ചോറില് നിന്നും ബിരിയാണിയില് എത്തി നില്ക്കുമ്പോഴും പകരക്കാരനില്ലാതെ
അരിയിപ്പോഴും അടുക്കളയിലുണ്ട്
കോരന് കുമ്പിളില്‍ കഞ്ഞി ' എന്ന ദ്വയാര്‍ത്ഥ പ്രയോഗത്തിലൂടെ ഒരു കാലത്തെ സാമൂഹ്യക്രമത്തെയും
,ദാരിദ്ര്യാവസ്ഥയെയും സൂചിപ്പിക്കുന്ന അടയാളമായി കഞ്ഞിയെ മാറ്റുമ്പോഴും അന്നും കര പ്രമാണിമാരുടെ
തീന്‍മേശയിലെ പ്രധാന വിഭവമായി കഞ്ഞി തിളങ്ങി നിന്നു. പാടത്തും പറമ്പിലും പണിയുന്നവര്‍ക്ക്
കഞ്ഞി കൊടുക്കാന്‍ കഴിയുക എന്നത് ഒരഭിമാന പ്രശ്നമായും തറവാട്ടു മഹിമയായും കരുതിയിരുന്ന
ഒരു നീണ്ട കാലം കേരളത്തിനുണ്ടായിരുന്നു. ഇരുപതാം നൂറ്റാണ്ടില്‍ കഞ്ഞിയുടെ സ്ഥാനം പലഹാരങ്ങള്‍
കൈയ്യടക്കി എങ്കിലും വീടുകളില്‍ നിന്നും പുറത്തായ കഞ്ഞി സ്കൂളുകളിലൂടെ ഉച്ചക്കഞ്ഞിയുടെ
രൂപത്തില്‍ മലയാളിയുടെ മനോമുകുരത്തിലും നിത്യജീവിതത്തിലും അരുമയായിത്തന്നെ അലിഞ്ഞു
ചേര്‍ന്നു കിടന്നു
ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ നക്ഷത്ര പദവിയുള്ള ഹോട്ടലുകളില്‍ നൊസ്റ്റാള്‍ജിക്ക്
ആഹാരങ്ങളുടെ ശ്രേണിയില്‍ എണ്ണപ്പെടുന്ന ഒന്നായി മണ്‍ചട്ടിയില്‍ വിളമ്പി പ്ലാവില കയിലുകൊണ്ട്
കോരി കുടിക്കുന്ന കഞ്ഞി മാറി
കേരളത്തിലെ ചൂടുകാലാവസ്ഥയും കഞ്ഞിയും തമ്മിലുള്ള ബന്ധം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്
എന്നാകിലും നൂറ്റാണ്ടുകളോളം മലയാളിയുടെ അതിജീവനത്തിന്‍റെ അടിസ്ഥാനമായി ക'ഞ്ഞി മാറിയെന്നതാണ്
കൂടുതല്‍ പ്രധാനം
ദീര്‍ലകാലം പലചരക്കുകട നടത്തിയിരുന്ന എന്‍റെ പൂര്‍വികര്‍ പറഞ്ഞു തന്ന അറിവുകളില്‍
നിന്നും ഒരു പ്രദേശത്തെ ജനങ്ങളുടെ ആഹാരക്രമത്തില്‍ കഞ്ഞിയുടെ സ്ഥാനം, പഞ്ഞകാലത്തെ കഞ്ഞിയുടെ
പങ്ക് ദരിദ്രകുടുംബങ്ങളില്‍ എത്രത്തോളം ആണെന്നും അരിയും ഉപ്പും മാത്രം കൊണ്ട് ദിനങ്ങള്‍
തള്ളി നീക്കിയ ജനങ്ങളുടെ ജീവിതങ്ങള്‍. ഇങ്ങനെ കേട്ടറിഞ്ഞതും ചെറുപ്പകാലത്ത് കണ്ടറിഞ്ഞതും
ആയ സംഭവങ്ങളാണ് ഈ പുസ്തകത്തില്‍ പറയുന്നത്. ഇവയൊന്നും കഥകളല്ല കഥാ പാത്രങ്ങള്‍ യഥാര്‍ത്ഥത്തില്‍
ഉള്ളവര്‍ തന്നെയാണ്
നേര്‍ച്ചക്കഞ്ഞിയും, ഉച്ചക്കഞ്ഞിയും, പഷ്ണിക്കഞ്ഞിയുമായി കഞ്ഞി ഇന്നും മലയാള
സംസ്ക്കാരത്തിന്‍റെ ഭാഗമായി ,വേര്‍പെടുത്താനാവത്ത ബന്ധമായി നിറഞ്ഞ് നില്‍ക്കുമ്പേള്‍
കഞ്ഞിക്കഥകള്‍ വായിക്കപ്പെടും എന്നു പ്രതീക്ഷയുണ്ട്, തലമുറകള്‍ കൈമാറി മലയാളം ഉള്ളിടത്തോളം കഞ്ഞിയെയും കൈമാറാന്‍ ഈ പുസ്തകം ഒരു കാരണമാകട്ടെ. മലയാളിക്ക് മലയാളം പോലെ തന്നെ ഒഴിവാക്കാനാവാത്ത ഒന്നാണ് അരി. ' ഞങ്ങളും കഴിക്കുന്നത്
അരിയാഹാരമാണ് 'എന്ന ഒരു ചൊല്ലുതന്നെ മലയാളത്തിലുണ്ട്. ഗോതമ്പുള്പ്പെടെ ധാന്യങ്ങള് പലതുണ്ടെങ്കിലും
മലയാളിയുടെ അടുക്കളയില് ഇന്നും റാണിയായി വാഴുന്നത് അരി തന്നെയാണ്. കഞ്ഞിയില് നിന്നു
ചോറായി ചോറില് നിന്നും ബിരിയാണിയില് എത്തി നില്ക്കുമ്പോഴും പകരക്കാരനില്ലാതെ കഞ്ഞി
ഇപ്പോഴും അടുക്കളയിലുണ്ട്
ജോഷി മേരി വര്‍ഗീസ് എഴുതിയ രസകരമായ
കഥകളുടെ സമാഹാരം