കടാഹം (കവിതകൾ Paperback) By ഡോ. ചെറിയാൻ കുനിയന്തോടത്ത് CMI
എന്താണു കടാഹം? സമൂഹമാണത്, കൂട്ടം! കമാനത്തിലൂടെ കവാടത്തി ലെത്തി, കടാക്ഷം കഴിഞ്ഞു സമൂഹത്തിലെത്തുന്ന കാവ്യമനസാക്ഷി ജീവി തത്തിൽ നിന്നടർത്തിയെടുത്ത അനുഭൂതികളാണു കടാഹത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. നാലാമത്തെ ഈ കാവ്യസമാഹാരത്തിൽ പഴമയും പുതുമയും കൈകോർത്തു നീങ്ങുന്നു. വളരെക്കാലം മുമ്പെഴുതിയ കവി തകളുണ്ട് ഇതിൽ. ആധുനിക കാലത്തിന്റെ സ്പന്ദനങ്ങളുൾക്കൊള്ളുന്ന കവിതകളും വിരളമല്ല. കാവ്യാസ്വാദനശേഷി വ്യത്യസ്തമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ യഥാർത്ഥ കവിതയുടെ മുഖ ങ്ങൾ കാട്ടിക്കൊടുക്കാനാണ് ഇവിടെ ശ്രമിച്ചിട്ടുള്ളത്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ ഉറവക്കണ്ണികളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ കാവ്യാനുഭൂതികൾക്കു കൂടുതൽ പ്രാധാന്യം കൈവരുന്നു. എല്ലാവരെയും ഒപ്പം ആകർഷിക്കാൻ എല്ലാ കവികൾക്കും കഴിയണമെന്നില്ല. മുൻവിധികളില്ലാതെ ഈ കവിതകളിലേക്ക് ഒന്ന് ഇറങ്ങിച്ചെന്നു നോക്കു.
Pages: 510
Rs: 350.00 |
Add to Cart |
Printed Edition In Stock
No comments:
Post a Comment