Powered by Blogger.

രുദ്രസേന Rudrasena (Novel/paperback) By Vinod Narayanan

ഹിമാചലത്തില്‍ കാളി ഗണ്ഢകി നദിക്ക് കിഴക്ക് ദക്ഷിണഅന്നപൂര്‍ണാ കൊടുമുടിയും കടന്നുള്ള അജ്ഞാതമേരുവിനപ്പുറത്ത് കേയൂരകദേശമാണ്. അത് മനുഷ്യര്‍ക്ക് ദൃഷ്ടിഗോചരമല്ല, അതിനാല്‍ അത് അപ്രാപ്യവുമാണ്. എന്നാല്‍ കേയൂരകന്മാര്‍ അജ്ഞാതമേരുവും കടന്ന് ഹിമാചല താഴ്വരയിലേക്കും ജംബുദ്വീപത്തിന്‍റെ നാനാ ദിക്കുകളിലേക്കും ആകാശമാര്‍ഗമോ അദൃശ്യരായോ സഞ്ചരിക്കും. അവര്‍ ദേവകള്‍ക്കും മനുഷ്യര്‍ക്കുമിടയില്‍ ആത്മാവിന്‍റെ ശക്തിയാല്‍ ജന്മത്തില്‍ത്തന്നെ അണിമാദിവിദ്യകള്‍ കരഗതമാക്കിയവരാണ്. അവര്‍ ആധുനിക മനുഷ്യരുടെ സൈബര്‍ ലോകത്തിലേക്ക് കടന്നുവരും. രതിവേഗത്തിന്‍റെ പ്രചണ്ഡതാളങ്ങള്‍ രചിക്കാന്‍ അവര്‍ക്കല്ലാതെ മറ്റാര്‍ക്കാണ് കഴിയുക. വിനോദ് നാരായണന്‍റെ ഫാന്‍റസി ത്രില്ലര്‍ നോവല്‍



Warning This novel contains adult content. So this book may not be suitable for children.


Vinod Narayanan



Rs 180.00
Add to Cart

മാരിയമ്മന്‍ തെരുവ്/ Mariyamman Theruvu (Horror novel Paper Back) By Vinod Narayanan

ദക്ഷിണേന്ത്യയിലെ പ്രശസ്ത ചാനലായ ചന്ദ്രാ ടിവിക്ക് വേണ്ടി സിരിയല് രംഗത്തെ സൂപ്പര് ഹിറ്റ് ജോഡികളായ സംവിധായകന് ജഗനും തിരക്കഥാകൃത്ത് പ്രദീപ് മേനോനും പുതിയ ഒരു ഹൊറര് സീരിയല് ആരംഭിക്കുന്നു. നമ്പര് 8 മാരിയമ്മന് തെരുവ് എന്ന ആ സീരിയല് കൊച്ചിയിലെ മട്ടാഞ്ചേരിയിലെ മാരിയമ്മന് തെരുവില് വര്ഷങ്ങള്ക്ക് മുമ്പ് നടന്ന ഒരു കൂട്ടക്കൊലയെക്കുറിച്ചുള്ളതായിരുന്നു. കഥാപാത്രങ്ങള് പ്രേതരൂപികളായി അവരെ വേട്ടയാടാന് തുടങ്ങി. ഒടുവില് യഥാര്ത്ഥ വില്ലന്മാരും രംഗത്തെത്തി. സിനിമ പോലെ ഒരു നോവല്.

പ്രണയമേഘങ്ങളെയണിഞ്ഞ കൊല്‍ക്കത്ത (Stories Paperback edition) by Sumi Prasanth

ജീവിത യാഥാര്‍ഥ്യങ്ങളിലൂടെയും ഓരോ മനുഷ്യന്‍റെ അനുഭവങ്ങളിലൂടെയും കടന്നു പോകുന്ന ഇതിലെ എഴുത്തു ശൈലി എടുത്തു പറയേണ്ടത് തന്നെയാണ്. ലളിതമായ ഭാഷയിലൂടെ മനുഷ്യ മനസ്സിനെ കീഴടക്കാനുള്ള കഴിവ് ഇതിലെ ഓരോ കഥകള്‍ക്കുമുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. ഏറ്റവും മികച്ചൊരു വയനാ നുഭവം നല്‍കാന്‍ കഥാകാരി ഇതിലെ എല്ലാ കഥകളിലൂടെയും ശ്രമിച്ചിരിക്കുന്നു. ദാമ്പത്യം, പ്രണയം, വിരഹം, നൊമ്പരം, മരണം, ആത്മാവ് തുടങ്ങി ഒരോ പാത കളിലൂടെയാണ് ഇതിലെ എല്ലാ കഥകളും കടന്നു പോകുന്നത്.. സ്നേഹത്തില്‍ കൊരുത്ത ഒരുപിടി നല്ല മുഹൂര്‍ത്തങ്ങള്‍ക്കൊപ്പം ചെറിയ നൊമ്പരങ്ങളും വായനക്കാരന് സമ്മാനിക്കുകയാണ് ശ്രീമതി സുമി പ്രശാന്ത് 'പ്രണയമേഘങ്ങളെയണിഞ്ഞ കൊല്‍ക്കത്ത' എന്ന കഥാസമാഹാരത്തിലൂടെ.


Rs 180.00
Add to Cart

Silence of Film (Novel paperback Edition) by Arun Viswanath

ചിലരുടെ സ്നേഹം നിശബ്ദമാണ്, പക്ഷേ അതിന്‍റെ ആഴം വളരെ കൂടുതലാണ്. സൈലന്‍റ്സ് ഓഫ് ലൗ എന്ന പ്രമേയത്തിന്‍റെ സത്തയാണത്. സൈലന്‍റ്സ് ഓഫ് ലൗ ഒരു സിനിമയാണ്. ആ സിനിമയുടെ പിന്നിലെ പ്രയത്നത്തിന്‍റെ കഥയാണ് ഈ പുസ്തകം. ഇതൊരു നോവലാണ്. പക്ഷേ ഈ നോവലിന്‍റെ ഭാഷ മറ്റൊരു സ്വരമാണ്. സംവിധായകന്‍റെ കണ്ണിലൂടെയുള്ള കാഴ്ചയാണ് സിനിമ. അതുപോലെ ഈ നോവലും സംവിധായകന്‍റെ കണ്ണിലൂടെയുള്ള കാഴ്ചയാണ്. ഒരു സംവിധായകന്‍ കഥ പറയുന്ന രീതിയിലാണ് ഈ നോവല്‍ അവതരിപ്പിച്ചിരിക്കുന്നത്. സിനിമ ജീവശ്വാസമായി കൊണ്ടു നടക്കുന്ന സഞ്ജയ് എന്ന യുവാവിന്‍റെ കഥയാണ് ഇത്. ഇത് അവന്‍റെ ചുറ്റുമുള്ള കഥാപാത്രങ്ങളുടെ കഥയാണ് മാത്രമല്ല ഈ കഥക്കുള്ളിലെ വേറിട്ടൊരു കഥയായി അവന്‍റെ സ്വപ്നമായ സിനിമയുടെ കഥയും ഇതള്‍ വിരിയുന്നു. 



Rs 150.00
Add to Cart

സീക്രട്ട് ഏജന്‍റ് ജാനകി Crime thriller novel (Paperback) By Vinod Narayanan

അയാള്‍ പറഞ്ഞു, "ജാനകി, ഇത് നിങ്ങളുടെ കേരളത്തില്‍ നിന്ന് കിട്ടിയതാണ്. ഇന്‍റാഗ്ലിയോ പ്രിന്‍റിംഗ് രീതി പോലും കൃത്യം. കൊച്ചി തുറമുഖത്ത് വന്നുചേര്‍ന്ന പാക്ക് നിര്‍മിത ഇന്ത്യന്‍ കറന്‍സി. കള്ളനോട്ടുമെഷീനുകലില്‍ തിരിച്ചറിയപ്പെടാത്ത ഒന്നാണിത്. പാക്കിസ്ഥാനുവേണ്ടി ആരോ ഒരാള്‍ ഇന്ത്യയില്‍ കള്ളനോട്ട് പ്രിന്‍റ് ചെയ്യുന്നു. സാധാരണഗതിയില്‍ രാഷ്ട്രക്കമ്മട്ടങ്ങള്‍ക്ക് മാത്രം അനുവദിക്കപ്പെടുന്ന ഇന്‍റാഗ്ലിയോ പ്രസ് ആര്‍ക്കോ ലഭിച്ചിട്ടുണ്ട്. 2003 ല്‍ ജര്‍മനിയില്‍ നിന്നും ഇന്ത്യയിലേക്ക് കപ്പല്‍മാര്‍ഗം കൊണ്ടുവന്ന അഞ്ചു കെബിഎ ജിയോറി ഇന്‍റാഗ്ലിയോ പ്രസുകളില്‍ ഒന്ന് മോഷണം പോയിരുന്നു. അതാരുടെ കൈയിലായാലും ഇപ്പോള്‍ പാക്ക് തീവ്രവാദികള്‍ക്ക് വേണ്ടി പണിയെടുക്കുന്നു എന്നതാണ് സത്യം. രഹസ്യാന്വേഷണ ഏജന്‍സിയുടെ ഈ റിപ്പോര്‍ട്ട് പക്ഷേ അന്ന് കേരളത്തിലും കേന്ദ്രത്തിലും ഒരു പോലെ സ്വാധീനമുണ്ടായിരുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നിര്ബന്ധപ്രകാരം പൂഴ്ത്തി വയ്ക്കപ്പെട്ടു. ഐബി ഉദ്യാഗസ്ഥര്‍ക്ക് ഇങ്ങനെ ചില തലവേദനകളുമുണ്ട്." 

ഇന്ത്യന്‍ സീക്രട്ട് സര്‍വീസ് സംഘടനയുടെ ആരും കടന്നെത്താത്ത മേഖലകളിലേക്ക് ചുഴിഞ്ഞിറങ്ങുന്ന നോവല്‍. ഇന്ത്യയെ വേട്ടയാടുന്ന അധോലോകത്തിന്‍റെ പുതു തന്ത്രങ്ങളുടെ കഥ.

വിനോദ് നാരായണന്‍ എഴുതിയ ക്രൈം ത്രില്ലര്‍ നോവല്‍ ‘സീക്രട്ട് ഏജന്‍റ് ജാനകി.

Vinod Narayanan


Rs: 250.00
Add to Cart

അയ്യപ്പന്‍; പതിനെട്ട് മലകളുടെ തമ്പുരാന്‍ (Historic thriller novel Paperback ) by Vinod Narayanan

ബിസി 6400

സഹ്യാദ്രിയുടെ തെക്കോട്ട് കുമരിഭൂഖണ്ഡം ഉൾപ്പെടെയുള്ള വലിയ ഭൂപ്രദേശം മഹാപ്രളയത്തിൽ കടലെടുത്തത് ത്രേതായുഗത്തിന് മുമ്പായിരുന്നു. രാമാവതാരത്തിന് മുമ്പുള്ള പരശുരാമന്റെ കാലത്ത് അദ്ദേഹം നടത്തിയ ക്ഷത്രിയ നിഗ്രഹങ്ങളുടെ പാപപരിഹാരാർത്ഥം ഭൂമി ദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ഗോകർണപർവതത്തിന് തെക്കോട്ട് സഞ്ചരിച്ചെത്തിയപ്പോൾ അവിടെ നിന്നും കന്യാകുമാരി വരെ ഒരു പുതിയ കര സമുദ്രം നീങ്ങി രൂപപ്പെട്ടതായി മനസിലാക്കി. മലയപർവതം എന്നറിയപ്പെടുന്ന സഹ്യപർവതസാനുക്കളെ തൊട്ടുരുമ്മിയെത്തിയ സമുദ്രതിരമാലകൾ പിന്നോട്ടു നീങ്ങി രൂപപ്പെട്ട കരയെ അദ്ദേഹം മലനാട് എന്നു വിളിച്ചു.. സമുദ്രത്തിന്റെ ആ പിന്നോക്കം വലിച്ചിലിൽ സൃഷ്ടിക്കപ്പെട്ടതായിരുന്നു ലങ്കയടക്കമുള്ള ഹിന്ദുമഹാസമുദ്രത്തിലെ ദ്വിപുകളും. പരശുരാമൻ പുതുതായി കണ്ടെത്തിയ ആ പുതുഭൂമികയിലേക്ക് ഉത്തരദേശത്തുനിന്ന് ബ്രാഹ്മണരേയും അവരുടെ അനുയായികളായി നാഗങ്ങളെ ആരാധിക്കുന്ന നാഗന്മാരേയും (നായന്മാര്‍) വരുത്തി. പക്ഷേ മഹിഷ ഊരു (മൈസൂര്‍) കേന്ദ്രീകരിച്ച് മഹിഷസാമ്രാജ്യത്തിലെ ഹിരണ്യകശിപുവിന്റെ പുത്രനായ പ്രഹ്ലാദനും അദ്ദേഹത്തിന്റെ പുത്രനായ മഹാബലിയും ബലിയുടെ പുത്രനായ ക്രൂരനായ ബാണാസുരനും ബ്രാഹ്മണരേയും നാഗന്മാരേയും അടിച്ചമർത്തി രാക്ഷസസാമ്രാജ്യം വ്യാപിപ്പിച്ചിരുന്നു. ബാണാസുരൻ വധിക്കപ്പെട്ടതോടെ മലയനാടിൽ പിന്നേയും ബ്രാഹ്മണരുടേയും നാഗന്മാരുടേയും ആധിപത്യം വന്നു. ഒന്നാം ചേരസാമ്രാജ്യത്തിന്റെ ഉദയം നടന്നു. പെരുമാക്കൻമാർ രാജാക്കന്മാരായി മലയനാട് ഭരിക്കാൻ തുടങ്ങി. മഹാബലിയുടെ തലസ്ഥാനമായിരുന്ന തൃക്കളൂർക്കരയിൽ നിന്നും രാജ്യതലസ്ഥാനം തിരുവഞ്ചിക്കുളത്തേക്ക് മാറ്റി. മലയനാട്ടുകാർ കൊടുങ്കോളൂർ എന്നും ഫിനിഷ്യന്മാർ മുചിരിസ് എന്നും വിളിച്ചിരുന്ന തുറമുഖം പ്രധാന വാണിജ്യസങ്കേതമായി മാറി. കൂടാതെ തിണ്ടിസ്, നെൽക്കിണ്ട എന്നീ തുറമുഖങ്ങളും സജീവമായിരുന്നു. അവിടേക്ക് ബാബിലോണിയയിൽ നിന്നും മെസപ്പൊട്ടേമിയയിൽ നിന്നും യവനന്മാർ കപ്പൽ മാര്ഗം കച്ചവടത്തിനു വന്നു....

An untold epic of അയ്യപ്പന്‍ ; പതിനെട്ട് മലകളുടെ തമ്പുരാന്‍
വിനോദ് നാരായണന്‍ എഴുതിയ നോവല്‍
Illustrations: Anil Narayanan

Pages: 200

Rs 240
Add to Cart

Mayakkottaram / മായക്കൊട്ടാരം (Novel Paperback edition) By Vinod Narayanan

തൊണ്ണൂറുകളുടെ കാലഘട്ടത്തില്‍ തീയറ്ററുകളെ ഇളക്കിമറിച്ചിരുന്നത് സിദ്ദീക് ലാല്‍ മാരുടെ ഫാമിലി കോമഡി ത്രില്ലറുകളായിരുന്നു. അതിശയോക്തിപരമായ കാര്യങ്ങള്‍ സാധാരണകുടുംബങ്ങളില്‍ സംഭവിക്കുന്നത് നര്‍മത്തില്‍ ചാലിച്ച് ഒരു ത്രില്ലറായി പറയുന്ന കഥനരീതിയായിരുന്നു അവരുടേത്. തെറ്റിദ്ധാരണകളുടെ പുറത്ത് കാര്യങ്ങള്‍ കെട്ടുപിണഞ്ഞ് സങ്കീര്‍ണമാവുകയും ക്ലൈമാക്സില്‍ കുരുക്കുകളെല്ലാം അഴിഞ്ഞ് ശുഭപര്യവസായി ആയി കലാശിക്കുന്നതുമായ സിനിമകള്‍ ജനങ്ങളെ വളരെയധികം ആകര്‍ഷിച്ചിരുന്നു. ഈ നോവല്‍ അത്തരമൊരു സിനിമാക്കഥയാണ്, ഒരു ഫാമിലി കോമഡി ത്രില്ലര്‍. 

Mahavathar Babaji / മഹാവതാര്‍ ബാബാജി മരണമില്ലാത്ത യോഗി (Paperback edition) By Vinod Narayanan

മരണമില്ലാത്ത മഹായോഗിയാണ് മഹാവതാര്‍ ബാബാജി. ശ്രീക‍ൃഷ്ണനും ശ്രീരാമനും അവതാരപ്പിറവികൊണ്ട് മാംസശരീരത്തെ ഭൂമിയില്‍ ജീര്‍ണിപ്പിച്ചു കടന്നുപോയവരാണെങ്കില്‍ മഹാവതാര്‍ ബാബാജിയെപ്പോലുള്ളവര്‍ രണ്ടായിരം വര്‍ഷത്തിനിപ്പുറവും ജീവിച്ചിരിക്കുന്നു. പല നൂറ്റാണ്ടുകളില്‍ അദ്ദേഹത്തെ കണ്ട യോഗികളുടെ സത്യസാക്ഷ്യങ്ങള്‍ അതിന് തെളിവുകളായി നിരത്തപ്പെടുന്നു. പതിനെട്ട് സിദ്ധന്മാരില്‍ പ്രധാനിയും ശ്രീമുരുക ഭക്തനുമായിരുന്ന ഭോഗരുടെ ശിഷ്യനായിരുന്നു ബാബാജി. ആ മഹായോഗിയുടെ അത്ഭുത ജീവിത കഥയാണ് ഈ പുസ്തകത്തില്‍.

Mahamantrikan Thevalasery Nambi / മഹാമാന്ത്രികന്‍ തേവലശേരി നമ്പി (Paperback Fiction) by Vinod Narayanan

ലോകത്തെവിടെയുമുള്ള യക്ഷിക്കഥകളിലെ പ്രധാന കഥാപാത്രങ്ങളാണ് മന്ത്രവാദികളും മന്ത്രവാദിനികളും. അവരുടെ കൂട്ടുകാരായി കുട്ടിച്ചാത്തന്മാരും പിശാചുക്കളും യക്ഷികളും ഉണ്ടാവും. പ്രാചീനകേരളത്തില്‍ പ്രചരിച്ചിരുന്ന നിറപകിട്ടാര്‍ന്ന കഥകളില്‍ യക്ഷിയോടും ഗന്ധര്‍വനോടും മാടനോടും മറുതയോടുമൊപ്പം ശക്തന്‍മാരും ഉഗ്രപ്രതാപികളുമായിരുന്ന മന്ത്രവാദികളും  ഉണ്ടായിരുന്നു. പ്രാചീനകേരളചരിത്രം എഴുതപ്പെട്ടിട്ടുള്ള പല രേഖകളിലും പ്രബലരായ നാട്ടുരാജാക്കന്മാരോടൊപ്പം തന്നെ പ്രധാനികളായിരുന്നു മന്ത്രവാദികളും. തിരുവിതാംകൂറിലെ പ്രശസ്തനും പ്രഗല്‍ഭനുമായിരുന്ന മഹാമാന്ത്രികനായിരുന്നു തേവലശേരി നമ്പി. ഗന്ധര്‍വനേയും വടയക്ഷിണിയേയും മറുതയേയുമൊക്കെ തന്‍റെ മന്ത്രവടിക്ക് മുമ്പില്‍ അടക്കിനിര്‍ത്തിയ ആ അസാധാരണ മനുഷ്യന്‍റെ മഹാമാന്ത്രിക കഥകളാണ് ഈ പുസ്തകത്തിലൂടെ പറയുന്നത്.

ക്ളര്‍ലോവിച്ചിന്‍റെ സമാന്തര രേഖകള്‍ (Novel Paperback) By Nigitha John

മലയാള സാഹിത്യത്തിന് അപരിചിതമായ രചനാസങ്കീര്‍ണതയെ അവലംബിച്ചുകൊണ്ട് നിഗിത ജോണ്‍ എഴുതിയ നോവലാണ് 'ക്ളര്‍ ലോവിച്ചിന്‍റെ സമാന്തര രേഖകള്‍' ക്ളര്‍ലോവിച് എന്ന കാല്‍പനികമായ സങ്കേതത്തില്‍ ഊന്നി നിന്നുകൊണ്ട് കാമുക സങ്കല്‍പമായ വ്ലോറിച്ചിലൂടെ തികച്ചും വ്യത്യസ്തമായ ഒരു കഥ പറയുകയാണ് കഥാകാരി. പുരാതനമായ ലോകക്രമം തൊട്ടുകൊണ്ട് വേദേതിഹാസങ്ങളേയും ലോകസാഹിത്യത്തേയും സിനിമയേ യും അത് ഉല്‍പാദിപ്പിച്ച ചരിത്രത്തേയും നിശിതമായി വിമര്‍ശിക്കുകയും ഒരു പൂന്തെന്നല്‍ പോലെ തലോടുകയും ചരിത്രത്തിന്‍റെ കാമുകിയെ പോലെ പൗരാണികതയുടെ ഏടുകളിലേക്ക് നൂണിറങ്ങുകയും ചെയ്യുന്നുണ്ട്  നിഗിത ജോണ്‍. ദില്ലി ജെഎന്‍യു പൂര്‍വ വിദ്യാര്‍ത്ഥിനിയും ബാംഗ്ലൂര്‍ എബനേസര്‍ ഇന്‍സ്റ്റിറ്റ്യൂഷനില്‍ ഇംഗ്ലീഷ് പ്രൊഫസറുമായ നിഗിതയുടെ തികച്ചും വ്യത്യസ്ഥമായ രചനയാണ് ഈ നോവല്‍.

Rs 160.00
Add to Cart

തനി ഒരുവള്‍ (Novel paperback) by Sumi Prasanth

കനലുകള്‍ എരിയുന്ന ജീവിതപാതയിലൂടെ അനസ്യൂതം യാത്ര തുടരുന്ന വസുന്ധരയുടെ കഥയാണ്  തനി ഒരുവള്‍. അയഥാര്‍ത്ഥമായ സദാചാര നിയമങ്ങള്‍ ബാദ്ധ്യതയാക്കിയ ഒരു വികല സമൂഹത്തോടും ക്രൂരമായ വിധിയോടും പടവെട്ടി ജീവിതം നയിക്കേണ്ടി വരുന്ന ഒറ്റപ്പെട്ട സ്ത്രീകളുടെ സമൂഹത്തിന്‍റെ പ്രതിനിധിയാണ് വസുന്ധര എന്ന യുവതി. അവളുടെ അനുഭവങ്ങളുടെ തീക്ഷ്ണത ഒട്ടും ചോര്‍ന്നുപോകാതെ ശക്തമായി ആവഷ്ക്കരിച്ചിട്ടുണ്ട് സുമി പ്രശാന്ത് ഈ നോവലില്‍. 

ചിത്രയക്ഷി/Chitrayakshi (Horror thriller novel Paperback) By Vinod Narayanan

ഒരു സ്ത്രീയെ അവളാക്കുന്നത് അവളുടെ ശരീരമാണെന്ന് ഞാന്‍ ധരിച്ചിരുന്നു. കാരണം ഒരു സ്ത്രീയെ തിരിച്ചറിയാന്‍ അവളുടെ ശരീരം കൊണ്ടാണല്ലോ സാധ്യമാവുക. പക്ഷേ അവളുടെ ശരീരം നഷ്ടപ്പെട്ടാല്‍ ആ ആത്മാവ് സ്ത്രീ യാണോ പുരുഷനാണോ?


കുറേയേറെ പ്രത്യേകതകളുള്ള ഒരു പെയിന്‍റിംഗ് ഒരു രക്തദാഹിയായി മാറുന്നു. ആ പെയി ന്‍റിംഗ് ചെല്ലുന്നിടത്തെല്ലാം മരണം തീമഴ പോലെ പെയ്തിറങ്ങുന്നു. ഇതിനിടയില്‍ അന്വേഷണസംഘവും ചിത്രമോഷ്ടാക്കളും തമ്മിലുള്ള കള്ളനും പോലീസും കളി. പ്രതികാര ദുര്‍ഗയായ ഒരു യക്ഷിയുടെ രംഗപ്രവേശം. മനുഷ്യനിണത്തില്‍ സ്നാനം ചെയ്യുന്ന ചിത്രയക്ഷിയുടെ ത്രസിപ്പിക്കുന്ന കഥ. 160 ല്‍ പരം പുസ്തകങ്ങള്‍ രചിച്ച പ്രശസ്ത നോവലിസ്റ്റ് വിനോദ് നാരായണന്‍റെ ജനപ്രിയ ഹൊറര്‍ നോവല്‍.


Vinod Narayanan


Rs 120.00
Add to Cart

ദി റെഡ് /The Red (Crime thriller novel Paperback) By Vinod Narayanan

സ്വന്തം പിതാവിനെ ചതിച്ച് കൊന്നവരോട് പകയുള്ള യുവാവാണ് ശിവൻകുട്ടി. ഉന്നത വിദ്യാഭ്യാസം നേടിയിട്ടും ചുമട്ടുതൊഴിലാളിയായി മാറിയ ആ യുവാവിൻ്റെ ചെറുത്തുനിൽപ്പിൻ്റെ കഥയാണിത്. അതിശക്തരായ അവൻ്റെ എതിരാളികൾ  അവനെതിരെ അണിനിരക്കുന്നു. മാത്രമല്ല, അവനുമായി പ്രണയത്തിലാകുന്ന രണ്ട് പെൺകുട്ടികൾക്കിടയിൽ അവൻ്റെ ബലഹീനതകൾ ചൂഷണം ചെയ്യപ്പെടുന്നു. വിനോദ് നാരായണൻ്റെ ദി റെഡ് എന്ന പുസ്തകം 1999-ൽ മനോരാജ്യം വാരികയിൽ പ്രസിദ്ധീകരിക്കുകയും 2001-ൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. വളരെ രസകരമായ ഒരു ക്രൈം ആക്ഷൻ ത്രില്ലർ നോവൽ.



Rs 399.00
Add to Cart

The story of Toto Chan / ടോട്ടോച്ചാന്‍റെ കഥ by Vinod Narayanan

ഇത് ടോട്ടോചാന് എന്ന അഞ്ചുവയസ്സുകാരിയുടെ വികൃതികളുടെ കഥയാണ്.ഒപ്പം ജപ്പാനിലെ ടോക്കിയോവിലെ ഗ്രാമീണാന്തരീഷത്തില് സൊസാകു കൊബായാഷി എന്ന അധ്യാപകന് നടത്തിവന്ന റ്റോമോ എന്ന ചെറിയ സ്കൂളിന്റേയും കഥയാണ്.വളരെ പ്രത്യേകതകളുള്ള ഒരു സ്കൂളാണ് റ്റോമോ.ആ സ്കൂളിലെ വിദ്യാഭ്യാസരീതികള് ടോട്ടോചാന് എന്ന വികൃതിക്കുട്ടിയെ എങ്ങനെ മാറ്റിയെടുത്തു എന്ന സന്ദേശമാണ് ഈ കൃതിയെ ലോകപ്രശസ്തമാക്കിയത്. കേരളത്തിലെ ഡിപിഇപി പാഠ്യസമ്പ്രദായവുമായി റ്റോമോ സ്കൂളിലെ രീതികള്ക്ക് സാമ്യമുള്ളതുകൊണ്ട് ഇവിടത്തെ കുട്ടികളും അധ്യാപകരും തീര്ച്ചയായും വായിച്ചിരിക്കേണ്ട പുസ്തകമാണിത്. 

ഈ പുസ്തകത്തിന് സ്വതന്ത്ര പുനരാഖ്യാനം നിര്വഹിച്ചിരിക്കുന്നത് വിനോദ് നാരായണന്‍. ചിത്രങ്ങള്‍ വരച്ചിരിക്കുന്നത് അനില്‍ നാരായണന്‍

Vinod Narayanan


Rs 99.00
Add to Cart

വെല്‍കം റ്റു കൊച്ചി Crime thriller novel (Paper Back) By Vinod Narayanan

"കണ്ടത് കണ്ടില്ലെന്നും കാണാത്തത് കണ്ടെന്നും പറയേണ്ടി വരുന്നു.

ആരുടെ ചോര വീണാലും അതു ഞങ്ങള്‍ക്കു നക്കി കുടിക്കണം

മാധ്യമങ്ങളുടെ ഉള്ളറകളില്‍ ചെകുത്താന്മാര്‍ കുടിയിരിക്കുന്നു.."

മെട്രോപോളിറ്റന്‍ നഗരമായ കൊച്ചിയുടെ ഉള്‍ത്തളങ്ങളില്‍ അരങ്ങുവാഴുന്ന സമ്പന്നതയുടെ ക്രൂരമായ മറുമുഖത്തിന്‍റെ കാഴ്ചയാണ് ഈ നോവലില്‍ അനാവരണം ചെയ്യപ്പെടുന്നത്.  നഗരത്തിലെ പ്രമുഖ വാര്‍ത്താ ചാനലിന്‍റെ വനിതാ റിപ്പോര്‍ട്ടര്‍ നേതൃത്വം കൊടുക്കുന്ന സ്റ്റിങ് ഓപ്റേഷന്‍ ടീം ഒരു സെക്സ് റാക്കറ്റിനെ കുടുക്കുന്നതിനായി വല വിരിക്കുന്നു. ഒരു സെക്സ് റാക്കറ്റിന്‍റെ കാണാച്ചരടുകള്‍ തേടിയുള്ള യാത്ര. വിനോദ് നാരായണന്‍ എഴുതിയ ക്രൈം ത്രില്ലര്‍ നോവല്‍.

Vinod Narayanan


Rs: 80.00
Add to Cart

ഉച്ചവെയിലില്‍ വനസ്ഥലി Malayalam stories by Vinod Narayanan

അഞ്ചു കഥകളുടെ സമാഹാരമാണ് ഈ പുസ്തകത്തില്‍. 'ഉച്ചവെയിലില്‍ വനസ്ഥലി', 'പക്ഷികള്‍ ചേക്കേറു ന്നിടം', 'മുന്തിരിത്തോപ്പുകളുടെ കാവല്‍ക്കാരി' ഇരുളില്‍ പെരുമഴയത്ത്, കറുത്ത കാഴ്ചകള്‍ എന്നിങ്ങനെയുള്ള അഞ്ചുകഥകളും മനുഷ്യജീവിതത്തിന്‍റെ  സങ്കീര്ണമായ വികാരങ്ങളെ പങ്കുവയ്ക്കുന്നു. ഒരാളുമായുള്ള തീവ്രമായ പ്രണയത്തില്‍ നിന്നും മറ്റൊരാളുടെ കരവലയത്തിലേക്ക് എടുത്തെറിയപ്പെടുന്ന സ്ത്രീയുടെ യഥാര്‍ത്ഥ മനസ് എന്തായിരിക്കും. പലര്‍ക്കും  ഉത്തരം കിട്ടാത്ത ചോദ്യമാണത്. 'ഉച്ചവെയിലില്‍ വനസ്ഥലി' എന്ന കഥ പൂരിപ്പിക്കുന്നത് അത്തരം ചോദ്യങ്ങളുടെ ഉത്തരാവലിയാണ്. 1998 ല്‍ മനോരാജ്യം വാരിക പ്രസിദ്ധീകരിച്ച ചെറുകഥയാണത്. 'പക്ഷികള് ചേക്കേറുന്നിടം' വിനോദ് നാരായണന്‍റെ പ്രസിദ്ധീകരിക്കപ്പെടുന്ന ആദ്യത്തെ കഥയാണ്. 1997 ല്‍ മംഗളം വാരികയാണ് ഈ കഥ പ്രസിദ്ധീകരിച്ചത്. സ്ത്രീ എല്ലായ്പോഴും ഒരു പ്രഹേളികയാണ്. ചിലപ്പോള്‍ ചില പുരുഷന്മാരുടെ ജീവിതത്തിലേക്ക്  കടന്നുവരുന്ന സ്ത്രീകളെല്ലാം  ഒരു രീതിയില്‍ത്തന്നെ മുദ്രണം ചെയ്യപ്പെട്ടവരായിരിക്കുമോ. ആവര്‍ത്തനസ്വഭാവമുള്ള ജന്മാന്തരജീവിതങ്ങളുടെ കാഴ്ചയെ വിശകലനം ചെയ്യുകയാണ് 'പക്ഷികള്‍ ചേക്കേറുന്നിടം' എന്ന കഥയില്‍. 'മുന്തിരിത്തോപ്പുകളുടെ കാവല്‍ക്കാരി' 2006 ല് സുശിഖം മാസികയില്‍ പ്രസിദ്ധീകരിച്ച കഥയാണ്. കൗമാരക്കാരിയായ ഒരു പെണ്‍കുട്ടിയുടെ മനസ് ഇതുവരെ മറ്റാരും കാണാത്ത വഴികളിലൂടെ സഞ്ചരിക്കുകയാണ്.  കാമവും പ്രണയവും ഭക്തിയും മനസിന്‍റെ ഉള്ളറകളില്‍ നിറയ്ക്കുന്നത് എന്താണ്. ഒരു പെണ്ണിന്‍റെ വികാരഭരിതമായ മനസിലൂടെ സഞ്ചരിക്കുകയാണ് 'മുന്തിരിത്തോപ്പുകളുടെ കാവല്‍ക്കാരി' എന്ന കഥ. ഇങ്ങനെ അഞ്ച് നീണ്ട കഥകളുടെ സമാഹാരമാണ് ഈ പുസ്തകം.

ഹൃദയത്തില്‍ ഹൃദയം Malayalam short stories by Sarala. D. Eravankara

സരള. ഡി. ഇറവങ്കരയുടെ കഥാസാമാഹാരം ‘ഹൃദയത്തില്‍ ഹൃദയം’
ഓരോ കഥക്കും കനല്‍ക്കട്ടപോലെയുള്ള കുറുങ്കഥകളുടെ സ്വഭാവമാണുള്ളത്. പല കഥകളും വായിച്ചു തീരുമ്പോള്‍ സങ്കടത്താലോ സന്തോഷത്തിന്‍റെ രോമഹര്‍ഷത്താലോ വായനക്കാരുടെ കണ്ണുകളെ ഈറനണിയിക്കും എന്നത് വാസ്തവമാണ്. അടിസ്ഥാനപരമായി ശാന്തിയാണ് എല്ലാ കഥകളുടേയും ഭാവം. ഇരുപത്തിയൊമ്പത് കഥകളാണ് ഈ സമാഹരത്തിലുള്ളത്.


Rs 180.00
Add to Cart

സുനന്ദ മേനോന്‍ മര്‍ഡര്‍ കേസ് Sunanda Menon Murder Case (Crime thriller novel) by Vinod Narayanan

ക്രൈം നമ്പര്‍ 442-088-1995 
സുനന്ദ മേനോന്‍ മര്‍ഡര്‍ കേസ് 
1995 ല്‍ കേരളത്തെ ഇളക്കിമറിച്ച പ്രമാദമായ ഒരു മര്‍ഡര്‍ കേസ് ആയിരുന്നു സുനന്ദമേനോന്‍റെ കൊലപാതകം. ഈ കേസ് വലിയ തോതില്‍ മാധ്യമശ്രദ്ധനേടി. അതിനു കാരണമുണ്ടായിരുന്നു. സുനന്ദമേനോന്‍റെ ഭര്‍ത്താവ് വിജയന്‍ മേനോന്‍ സിപിവൈയുടെ എംഎല്‍എ കൂടിയാണ് മാത്രമല്ല ഇവരുടെ ഫാമിലി ബിസിനസ് ആയ കൊട്ടാരത്തില്‍ ഗ്രൂപ്പ് കേരളക്കരയാകെ പടര്‍ന്നു പന്തലിച്ചുകിടക്കുന്ന മാര്‍ക്കറ്റിംഗ് ശൃംഘലകൂടിയായിരുന്നു. നിരവധി സ്വര്‍ണക്കടകളും തുണിക്കടകളും കൊട്ടാരത്തില്‍ ഗ്രൂപ്പിന്‍റേതായി കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ഉണ്ട്. ഈ കേസിന്‍റെ അന്വേഷണം വിജയകരമായി കലാശിച്ചോ ഇല്ലയോ എന്നത് ഇപ്പോഴും പലരും ചോദിക്കുന്ന ചോദ്യമാണ്. തുടക്കം മുതല്‍ അവസാനം വരെ ഉദ്വേഗജനകമായ ഒരു ത്രില്ലര്‍ നോവലാണ് ഈ പുസ്തകം.

Rs 220.00
Add to Cart

ഡ്രോയിംഗ് പഠിക്കാന്‍ ഒരു ഫോര്‍മുല (Paperback) Drawing learning step by step method

ഡ്രോയിംഗ് പഠിക്കാന്‍ ഒരു ഫോര്‍മുല' ചിത്രകല ശാസ്ത്രീയമായി പഠിക്കാന്‍ മലയാളത്തില്‍ തയ്യാറാക്കിയ ഒരു ആധികാരിക ഗ്രന്ഥം ഒന്നാം സ്റ്റാന്‍ഡേര്‍ഡ് വിദ്യാര്‍ത്ഥികള്‍ മുതല്‍ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കുവരെ പ്രയോജനപ്പെടുന്ന രീതിയില്‍ ചിട്ടപ്പെടുത്തിയിരിക്കുന്ന പുസ്തകമാണിത്. ഡ്രോയിംഗ് ഒട്ടും അറിഞ്ഞുകൂടാത്തവര്‍ക്കുവരെ ചിത്രകല പഠിക്കുവാന്‍ പറ്റുന്ന രീതിയില്‍ ശാസ്ത്രീയമായി തയ്യാറാക്കിയതാണ് ഈ ചിത്രകലാപഠന പുസ്തകം.

  1. കുട്ടികള്‍ക്ക് എളുപ്പത്തില്‍ ഡ്രോയിംഗ് പഠിക്കാനുതകുന്ന കോളം ടെക്നിക്. 
  2. പഴം, പച്ചക്കറി, പൂക്കള്‍, വാഹനങ്ങള്‍ എന്നിവ എങ്ങനെ എളുപ്പത്തില്‍ വരക്കാം. 
  3. കൂടാതെ മുതിര്‍ന്ന കുട്ടികള്‍ക്കുള്ള പെന്‍സില്‍ ഡ്രോയിംഗ്, ഷേഡിങ്ങ്, ഡിസൈന്‍, റണ്ണിങ്ങ് ഡിസൈന്‍, മോഡല്‍ ഡ്രോയിംഗ്, ജ്യോമട്രി ഡ്രോയിംഗ്, അനാട്ടമി, നേച്ചര്‍, പോര്‍ട്രെയിറ്റ് തുടങ്ങി ഡ്രോയിംഗിന്‍റെ വിവിധ വശങ്ങള്‍ പഠിപ്പിക്കുന്നു.

Rs 199.00
Add to Cart

ആനമയിലൊട്ടകം (Paperback) Village thriller novel by Vinod Narayanan

മാപ്രാണംകാട്ടെ മന്ദാകിനി തീയറ്ററില്‍ ഫല്‍ഗുനന്‍റെ കുണ്ഠിതങ്ങള്‍ സെക്കന്‍റ് ഷോ തുടങ്ങിയപ്പോഴാണ് കോക്കാച്ചി സാബുവിനെ അജ്ഞാതരായ ചിലര്‍ ആക്രമിച്ചത്. അവിടെ മുതല്‍ക്കാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നതും വെറും ഒരു രാത്രിയും ഒരു പകലും കൊണ്ട് മാപ്രാണംകാട്ടെ ഇളക്കിമറിച്ച സംഭവങ്ങള്‍ അരങ്ങേറുന്നതും. വ്യത്യസ്തമായ ഒരു സസ്പെന്‍സ് വില്ലേജ് ത്രില്ലര്‍ നോവലാണ് വിനോദ് നാരായണന്‍ എഴുതിയ ആനമയിലൊട്ടകം.

Rs 160.00
Add to Cart

Shipping

 കാഷ് ഓണ്‍ ഡെലിവറി

ഞങ്ങള്‍ വിതരണം ചെയ്യുന്ന പ്രിന്‍റഡ് പുസ്തകങ്ങള്‍ കാഷ് ഓണ്‍ ഡെലിവറി ആയി ലഭിക്കും. ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസിന്‍റെ വിപിപി സൗകര്യമാണ് ഉപയോഗിക്കുന്നത്. ചില പോസ്റ്റ് ഓഫീസുകള്‍ വിപിപി പാക്കേജില്‍ എഴുതുന്ന തുകക്കു പുറമേ കൂടുതല്‍ തുക ഈടാക്കുന്നതായി പരാതിയുണ്ട്. അതില്‍ ഞങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ല എന്ന് ഖേദപൂര്‍വം അറിയിക്കട്ടെ. കാഷ് ഓണ്‍ ഡെലിവറി ആയി പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍  ഈ വെബ്സൈറ്റിലെ ചെക്കൗട്ട് ഓപ്ഷന്‍ ഉപയോഗിക്കുക. വിലാസവും പുസ്തകലിസ്റ്റും ഞങ്ങള്‍ക്ക് ലഭിച്ചാലുടന്‍ തന്നെ പുസ്തകങ്ങള്‍ വിപിപി ആയി അയക്കുന്നതാണ്. 

ഓണ്‍ലൈന്‍ പേയ്മെന്‍റ്

സൈറ്റില്‍ കാണുന്ന് ബൈ ബട്ടണ്‍ ഉപയോഗിച്ച്  ഓണ്‍ലൈന്‍ പേയ്മെന്‍റ് ചെയ്യാം. ഓണ്‍ലൈന്‍ പേയ്മെന്‍റെ ചെയ്യാന്‍ നെറ്റ് ബാങ്കിങ്ങ്, കാര്‍ഡ്, ഗൂഗിള്‍ പേ മുതലായ സൗകര്യങ്ങള്‍ എന്നിവ ഉണ്ട്. 400 രൂപയ്ക്ക് മുകളില്‍ വാങ്ങുന്ന പുസ്തകങ്ങള്‍ക്ക് പോസ്റ്റേജ് സൗജന്യമാണ്. സിംഗിള്‍ ആയി വാങ്ങുന്ന പുസ്തകങ്ങള്‍ക്ക് 40 രൂപ പോസ്റ്റേജ് ഉണ്ടാകും. 

ഗൂഗിള്‍ പേ

പുസ്തകങ്ങള്‍ കൊറിയറില്‍ വേണമെങ്കില്‍ ഗൂഗിള്‍ പേ വഴി പണം അടക്കാം. ഗുഗിള്‍ പേ നമ്പര്‍ 9567216134. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക അല്ലെങ്കില്‍ വാട്സാപ്പില്‍ ബന്ധപ്പെടുക. 9567216134

Info

Printed Book

Paper back Edition

Inside Paper: Super quality 80 GSM natural Shade paper.

Cover: International Standard 300 GSM Paper.

Book Size: 5.5 x 8.5 Inches.

Quality packing

E Book store