Powered by Blogger.

കടലിലേയ്ക്കുള്ള സവാരിക്കാര്‍ (Paperback Edition) By Dr. Lima Antony

ഐറിഷ് നാടകകൃത്തായ ജെ.എം. സിംഗ് ആരന്‍ ദ്വീപുകളിലെ കടല്‍ മക്കളുടെ സാഹസികയാത്രകളെ അരങ്ങിലേക്ക് മനോഹരമായി ആവിഷ്കരിച്ച നാടകമാണ് 1904 ല്‍ എഴുതപ്പെട്ട “റൈഡേഴ്സ് റ്റു ദ സീ”. ഈ നാടകത്തെ ആലുവ സെന്‍റ് സേവ്യേഴ്സ് കോളജിലെ ഇംഗ്ളീഷ് വിഭാഗം പ്രൊഫസറായ ഡോക്ടര്‍ ലിമ ആന്‍റണി ലളിതവും സ്വതന്ത്രവുമായി പുനരാഖ്യാനം നടത്തി മലയാളഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്ന പുസ്തകമാണ് “കടലിലേക്കുള്ള സവാരിക്കാര്‍.” ഇതിലെ കഥാപാത്രങ്ങള്‍ ജീവിക്കുകയും മരിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. ജീവിതത്തില്‍ ഏകാന്തത അനുഭവിക്കുന്നത് അവരുടെ പുണ്യമാണ്, ദുരന്തത്തില്‍ ഏകാന്തനായ മനുഷ്യനല്ലാതെ മറ്റാരുമില്ല എന്നതാണ് അവന്‍റെ മഹത്വം. അവന്‍ മരിക്കുന്നു, അപ്പോള്‍ അമ്മമാരുടെയും ഭാര്യമാരുടെയും സഹോദരിമാരുടെയും ജീവിതത്തിലെ പുണ്യമാണ് അവരുടെ ഏകാന്തതയെ മഹത്തരമാക്കുന്നത്. എല്ലാ കഥാപാത്രങ്ങളെയും നിലം പരിശാക്കിയ വലിയ കൊടുങ്കാറ്റിന് ശേഷം, വിലാപവും ഭീതിയുമെല്ലാം നമുക്കാര്‍ക്കും ഗ്രഹിക്കാന്‍ പറ്റാത്ത ഒരു വലിയ ശാന്തതയില്‍ വിലയം പ്രാപിക്കുന്നതുകൊണ്ടാകാം ഇംഗ്ലീഷ് ഭാഷ യിലെ ഏറ്റവും മഹത്തായ ആധുനിക ദുരന്ത നാടകമായി 'കടലിലേയ്ക്കുള്ള സവാരിക്കാര്‍' നിലകൊള്ളുന്നത്.

ആധുനിക ജ്യോതിഷം Modern Astrology (paperback Edition) By Dr. Kudamalur Sharma

പരമാണുക്കള്‍ കൊണ്ടാണ് നമ്മുടെ ശരീരം നിര്‍മിച്ചിരിക്കുന്നത്. അവയാണ് നമ്മുടെ പേശികളും തലച്ചോറും കണ്ണുകളേയും കാതുകളേയും പോലെ നമ്മുടെ ഇന്ദ്രിയങ്ങളും. പരമാണുക്കള്‍ സൗരയൂഥങ്ങളാണ്. ഇത് പറഞ്ഞത് ക്ലീവ്ലന്‍ഡിലെ ഡോ. ജോര്‍ജ് ക്രെയ്ല് ആണ്. അങ്ങനെ ചെറുചെറു സൗരയൂഥങ്ങളാല്‍ നിര്‍മിക്കപ്പെട്ടിരിക്കുന്ന ഓരോ ശരീരവും ആ മഹാസൗരയൂഥത്തിന് വിധേയമായിരിക്കുന്നു. കേരളത്തിലെ പ്രശസ്ത ജ്യോതിഷ പണ്ഡിതനായ ഡോ. കുടമാളൂര്‍ ശര്‍മ എഴുതിയ ആധുനിക ജ്യോതിഷം എന്ന ഈ പുസ്തകത്തില്‍ പ്രപഞ്ചത്തിന്‍റെ ജ്യോതിഷ രഹസ്യവും പരമ്പരാഗത കേരളീയ ജ്യോതിഷഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കാത്ത ഇന്ദ്രന്‍, വരുണന്‍, രുദ്രന്‍ എന്നീ ഗ്രഹങ്ങളുടെ വിശദവിവരങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.

Rs 260.00
Add to Cart

കാട്ടാനകളും പേരാച്ചികളും (Children's novel Paperback) By Vinod Narayanan

മനുഷ്യന്‍ ആദ്യം പിറന്നുവീണത് കാട്ടിലായിരുന്നു. കാട് ഭൂമിയുടെ ശരീരമായിരുന്നു. ഉയരം കൂടിയ വൃക്ഷങ്ങളും നിറയെ പൂക്കളും കായ്കളും പൊതിഞ്ഞു നില്‍ക്കുന്ന ലതാനികുഞ്ജങ്ങളും സമൃദ്ധമായ അടിക്കാടുകളും കാടിനെ തണുപ്പുള്ളതാക്കി മാറ്റി. തണുത്ത സ്ഫടികജലമുള്ള കാട്ടാറുകളും തുള്ളിയാര്‍ക്കുന്ന വെള്ളച്ചാട്ടങ്ങളും കാട്ടിലെപ്പോഴും ഹൃദ്യമായ അന്തരീഷം നിലനിര്‍ത്തി . ആ കാട് മനുഷ്യന്‍റെ  പ്രിയപ്പെട്ട അമ്മയായിരുന്നു. ആ കാട്ടിലെ പക്ഷിമൃഗാദികള്‍ മനുഷ്യന്‍റെ സഹജീവികളായിരുന്നു. ഈ നോവല്‍ മറ്റാര്‍ക്കും  പരിചയപ്പെടുത്താനാവാത്തവിധം നിങ്ങള്‍ക്കു കാടിനെ പരിചയപ്പെടുത്തും. ഈ നോവല്‍ കാട്ടാനകളുടേയും കാട്ടിലെ താമസക്കാരായ പേരാച്ചികളുടേയും കഥയാണ്. അവരുടെ ഊഷ്മളമായ സ്നേഹബന്ധങ്ങളുടെ കഥയാണ്



Rs 100.00
Add to Cart

ഹിമലയം; പ്രാലേയാചലപഥങ്ങളിലൂടെ ഒരു യാത്ര (Travelogue Paperback) By T.V.Chandran

'..മഞ്ഞുപൊതിഞ്ഞ കുളു, മണാലിയിലേയ്ക്ക് ചെല്ലുമ്പോൾ കാലുപൊള്ളിക്കുന്ന ഉഷ്ണജലപ്രവാഹവും  ആവിപറക്കുന്ന ശിവപ്രതിമയും  അവിശ്വസനീയമായക്കാഴ്ചകളായി നിലകൊള്ളുന്നു. പഞ്ചപാണ്ഡവരുടെ അജ്ഞാതവാസക്കാല കഥ പറയുന്ന മണാലി ഹിഡുംബക്ഷേത്രവും അവിടുത്തെ ആപ്പിൾ തോട്ടങ്ങളുടെ ഇടയിൽക്കാണുന്ന ടിബറ്റൻ മോണാസ്ട്രിയും നെയ്പമാ ബുദ്ധിസ്റ്റ് ടെമ്പിളും സംസ്കാരത്തിന്റെ വിഭിന്നതലങ്ങൾ പ്രത്യക്ഷപ്പെടുത്തുന്ന വിവരണങ്ങളാണ്...'

  ഹിമഗിരി ശൃംഗങ്ങളിലെ വിശുദ്ധാനുഭവങ്ങൾ ചേർത്തിണക്കി ആത്മ നിർവൃതിയുടെ ശുദ്ധ ധവളഭാഷയിലെഴുതിയ സഞ്ചാരകൃതിയാണ് ശ്രീ ടി.വി.ചന്ദ്രൻ കാട്ടിക്കുന്ന് രചിച്ച 'ഹിമലയം'. 


Rs 175.00
Add to Cart

കൊച്ചു കൊച്ചു നിഗൂഢകഥകള്‍ (Children's stories Paperback) by വിനോദ് നാരായണന്‍

എരിഞ്ഞടങ്ങുന്ന സന്ധ്യയില്‍ ഒറ്റയടിപ്പാതയില്‍ വിലങ്ങനെ വന്നു നിന്ന പ്രേതവും, നട്ടുച്ചയിലെ വിജനതയില്‍ തൊടിയില്‍ മിന്നായം പോലെ മറഞ്ഞു പോയ പ്രേതവും, അര്‍ദ്ധരാത്രിയില്‍ ജനാലയ്ക്കല്‍ വന്നു പല്ലിളിച്ചു കാണിച്ച പ്രേതവും, അങ്ങിനെ നാട്ടിന്‍പുറത്ത് ഭീതി പരത്തി നിന്ന ഒരു കാലം. അക്കാലത്ത് കേരളത്തില്‍ വൈദ്യുതി പലയിടത്തും വന്നു തുടങ്ങുന്നതേയുള്ളൂ. ആ ഇരുളില്‍ പല വിചിത്രരൂപികളും വന്നു നാട്ടുകാരെ ഭയപ്പെടുത്തി. പലരും വാതിലുകളും കതകുകളും അടച്ചിട്ടിരുന്ന് മണ്ണെണ്ണ വിളക്കിന്‍റെ വെളിച്ചത്തില്‍ കപ്പ പുഴുങ്ങിയതും കാന്താരി മുളക് ചമ്മന്തിയും കഴിച്ചുകൊണ്ട് മാടന്‍റേയും മറുതയുടേയും കഥകള്‍ പറഞ്ഞു. ഇത് വെറും പ്രേതകഥകളല്ല. ഏതൊരു മലയാളിക്കും നൊസ്റ്റാള്‍ജിയ സമ്മാനിക്കുന്ന രസകരമായ കഥകളാണ്. ഒപ്പം അനില്‍ നാരായണന്‍റെ ചിത്രങ്ങളും.

Rs 120.00
Add to Cart

സാത്താന്‍റെ സന്തതികള്‍ (ഏഴ് ത്രില്ലര്‍ നോവലെറ്റുകള്‍ Paper back ) By ബി.എല്‍. ജയശങ്കര്‍ & സജീവ് കോയിക്കല്‍

മനുഷ്യമനസ് ഒരു പ്രഹേളികയാണ്. ജീവിതത്തിന്‍റെ താളം തെറ്റിയ ദുരൂഹ സാഹചര്യങ്ങള്‍ മനുഷ്യമനസിനെ തെറ്റി ലേക്ക് എടുത്തെറിയുന്നു. അന്ധമായ ആത്മചക്ഷുസ്സിന്‍റെ അഭാവത്തില്‍ അവന്‍ വിഹരിക്കുന്നത് തെറ്റിലോ ശരിയോ എന്ന് നിര്‍ണയിക്കാനാകാതെ വരുന്നു. ആ ഘട്ടത്തില്‍ അവന്‍റെ ജീവിതത്തിലെ ചില നിമിഷങ്ങള്‍ തികച്ചും നിര്‍ ണായകമായിരിക്കും. വിഭ്രാന്തിയുടെ ആ നിമിഷങ്ങളില്‍ അവന്‍ സാത്താന്‍റെ സന്തതിയായി മാറും. മനുഷ്യമനസിന്‍റെ വിഹ്വലതകളിലേക്ക് ശക്തമായി വിരല്‍ ചൂണ്ടുകയാണ് ഈ പുസ്തകം.

 സാത്താന്‍റെ സന്തതികള്‍ എന്ന ഈ പുസ്തകത്തില്‍ ഉള്‍ പ്പെടുത്തിയിരിക്കുന്നത്  ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഏഴ് ലഘു നോവലുകളാണ്. ബി.എല്‍. ജയശങ്കറും സജീവ് കോയിക്കലും ഈ ഒരു പുസ്തകത്തില്‍ ഒരുമിക്കുന്നു. വെള്ളിത്തിര, പാപഫലം, പ്രതിഫലനം, ഇത്തിള്‍ എന്നീ നോവലെറ്റുകള്‍ ബി.എല്‍. ജയശങ്കര്‍ എഴുതിയിരിക്കുന്നു. ജെസി, കാത്തിരിപ്പ്, ഒരു ശീതകാലത്തിന്‍റെ ഓര്‍മയ്ക്ക് എന്നീ നോവലെറ്റുകള്‍ സജീവ് കോയിക്കല്‍ എഴുതിയിരി ക്കുന്നു. ആമസോണ്‍ കിന്‍ഡില്‍ എഡിഷനിലൂടെ ഹിറ്റായ നോവലുകള്‍ രചിച്ച യുവപ്രതിഭകളാണ് ഇരുവരും. ശക്തമായ കഥയും ആഴമേറിയ പാത്രസൃഷ്ടിയും ഈ നോവലെറ്റുകളെ മികവുറ്റതാക്കുന്നു.

Rs 199.00
Add to Cart

പെറ്റൂണിയപ്പൂക്കളുടെ ഘാതകന്‍ ( Drama- Paper back Edition) by Dr. Lima Antony

ആലുവ സെന്‍റ് സേവ്യേഴ്സ് കോളജില്‍ ഇംഗ്ലീഷ് പ്രൊഫസറായ ഡോ. ലിമ ആന്‍റണി സ്വതന്ത്ര വിവര്‍ത്തനം നിര്‍വഹിച്ചിരിക്കുന്ന ഈ പുസ്തകം അമേരിക്കന്‍ നാടകകൃത്തായ ടെന്നസ്സി വില്യംസ് 1941-ല്‍ എഴുതിയ ' The case of crushed petunias' എന്ന ഏകാങ്ക നാടകത്തിന്‍റെ മലയാള പരിഭാഷയാണ്. മസാച്യുസെറ്റ്സിലെ ഒരു കടയിലെ ജോലികളില്‍ കുടുങ്ങിപ്പോയ ഡൊറോത്തി സിമ്പിളിന്‍റെ കഥയാണിത്. ഒരു ദിവസം കടയില്‍ കടന്നു വന്ന യുവാവിന്‍റെ സന്ദര്‍ശനം അവളുടെ സംതൃപ്തമായ ജീവിതത്തെ തടസ്സപ്പെടുത്തുന്നു. തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് നാടകത്തിന്‍റെ ഇതിവൃത്തം. 

Dr. Lima Antony

Rs 85.00
Add to Cart



Paperback Edition
ISBN: 978-93-94500-05-1
Pages 60
MRP: Rs 149
Nyna Books Price Rs: 85 (45% Discount)
Cash on Delivery available.

Also available on



Nyna Books printed edition In Stock

Book Price Rs 85 + Postage Rs 40

Postage is free for books purchased above Rs.400.

You can pay with Google Pay, Phone pay, Paytm, Bheem App etc. and Net banking.





നെടുങ്കണ്ടം ഗ്യാങ്ങ്; ക്രൈം ത്രില്ലർ നോവൽ (Paperback) By Vinod Narayanan

'ആഭ്യന്തരമന്ത്രി ശിശുപാലൻ പെട്ടു. നാളെ നേരം പുലരുമ്പോൾ ചാനലുകളൊക്കെ ആഘോഷിക്കുന്ന വാർത്തയിലേക്ക് ഓടിക്കയറിയിരിക്കുകയാണ് ആഭ്യന്തരമന്ത്രി ശിശുപാലൻ. പുലർച്ചെ രണ്ടരമണിക്ക് കൊലപാതകങ്ങൾ നടന്ന കതൃക്കടവിലെ ലേവിൻസ്റ്റർ ബ്യൂട്ടിപാർലറിൽ അയാള്‍ വരുന്നത് ആ ഏരിയയിലെ ഷോപ്പുകളുടെ മുഴുവൻ സിസിടിവി ക്യാമറകളിലും ഉണ്ടാവും. പോലീസ് എങ്ങനെ ഒതുക്കാൻ നോക്കിയാലും ആ വിഷ്വൽസ് ചോരും. മുഖ്യധാരാ മീഡിയ ആ വാര്‍ത്ത ഒതുക്കും. പക്ഷേ നമ്മൾ സോഷ്യൽമീഡിയയിലെ ഫേക്ക് അക്കൗണ്ടുകളിലൂടെയും സത്യം പറയുന്ന ചില ഓണ്‍ലൈന്‍ പത്രക്കാരിലൂടെയും ശോഭചേച്ചിയുടേയും മന്ത്രിച്ചേട്ടന്‍റേയും വിഷ്വൽസ് അങ്ങ് പ്രചരിപ്പിക്കും. അതോടെ പോലീസ് 'ശോഭാ - പ്രാഞ്ചി' വധക്കേസിൽ തൊടാൻ മടിക്കും. വേറേ പരാതിക്കാരില്ലാത്തതുകൊണ്ട് ചാനലുകളുടെ കഴപ്പ് തീരുന്നതുവരെ അതൊന്നു മുനിഞ്ഞുകത്തിയേക്കും. നെടുങ്കണ്ടം ഗ്യാങ്ങിനോടാണ് അവരുടെ കളി


Rs75.00
Add to Cart

സ്നേഹപൂര്‍വം ഞാന്‍ (കവിതകള്‍ paperback edition) By അരുണ്‍ വിശ്വനാഥ്

ഇരുപത്തൊന്ന് ചെറു കവിതകള് അടങ്ങുന്ന കവിത സമാഹരമാണ് യുവ കവിയായ അരുണ് വിശ്വനാഥ് എഴുതിയ  'സ്നേഹപൂര്വ്വം ഞാന്' എന്ന പുസ്തകം. അതില് ഗുരുസ്മരണ, വിദ്യ, അക്ഷരം, സ്ത്രീ അബലയല്ല എന്നിവയും തുടര്ന്നു വരുന്ന പന്ത്രണ്ട്  കവിതകള് പ്രണയം, വിരഹം, കാത്തിരുപ്പ് എന്നിവയും ആണ്.  കവിതകളില് ചിലത് സ്വപ്നത്തിന്റെ മണ്ണില്നിന്ന് കിളിര്ത്ത് വന്നവയാണ്. പ്രണയത്തിന്റെ പ്രകാശം ഒരു പ്രിസത്തിലൂടെ കടത്തിവിടുമ്പോള് എന്നതുപോലെ പലതരം പ്രണയ സങ്കല്പ്പങ്ങള് പലപല കവിതകളായി നമുക്ക് മുന്നില് നിവര്ന്നുവരുന്നു. മനുഷ്യത്വത്തെ തൊട്ടറിയാനുള്ള അവസരമാണ് ഓരോ കവിതയും. ചിലപ്പോളത് സ്വപ്നഭംഗത്തിന്റെ സ്വഭാവത്തിലേക്കും വഴിമാറുന്നു. 
ജീവിതത്തിന്റെ അഭികാമ്യതയും അതിന്റെ തന്നെയുള്ള അര്ത്ഥശൂന്യതയും പെന്ഡുലം പോലെ കവിതകളില് ആടിക്കളിക്കുന്നു. പ്രണയത്തിന്റെ വേനലും, മഞ്ഞും, മഴയും ഇതിലുണ്ട്. പ്രണയ നീരസത്തിന്റെ തീക്ഷണതയുമുണ്ട്.


Rs 85.00
Add to Cart

മരിച്ചിട്ടും കാത്തിരിക്കുന്നവർ (Paperback) Horror Thriller Novel By Sivadas Nair

മധ്യ ആഫ്രിക്കയിലെ ഗബോൺ എന്ന രാജ്യത്തേക്ക് ഭാവിയെ പറ്റിയുള്ള സ്വപ്നങ്ങളുമായി വിമാനം കയറുന്ന നായകൻ. എന്നാൽ അവിടെ അയാളെ കാത്തിരുന്നത് അദൃശ്യരായ ആയിരക്കണക്കിന് ദുരാത്മാക്കളാണ്. അവരുടെ ഇടയിൽ ജീവിക്കേണ്ടി വരുന്ന നായകന്റെ അതിജീവനത്തിന്റെയും മരണത്തിന്റെയും ഇടയിലെ ഭീദിതവും അവിശ്വസനീയവുമായ കഥ പറയുന്നു - " മരിച്ചിട്ടും കാത്തിരിക്കുന്നവർ " ഒരേസമയം ആകാംക്ഷയും ഭയവും വായനക്കാരിൽ ജനിപ്പിക്കുന്ന ഹൊറർ ത്രില്ലർ നോവൽ.


Rs 200.00
Add to Cart

നായിക Novel (Paper Back) By Vinod Narayanan

“നായിക” എന്ന നോവല്‍ “വെല്‍കം റ്റു കൊച്ചി” എന്ന വിനോദ് നാരായണന്‍റെ ലഘു നോവലിന്‍റെ തുടര്‍ച്ചയായുള്ള രണ്ടാമത്തെ പുസ്തകമാണ്. മെട്രോപോളിറ്റന് നഗരമായ കൊച്ചിയുടെ പകല്‍ മാന്യതയുടേയും സദാചാര മൂടുപടത്തിന്‍റേയും മറുമുഖ കാഴ്ചയാണ് ആദ്യഭാഗത്തില്‍ വെളിപ്പെടുന്നത്. മലയാളത്തിലെ പ്രമുഖ വാര്ത്താ ചാനലിന്റെ വനിതാ റിപ്പോര്ട്ടര്മാരായ അന്സുലയും ലൈലയും നഗരത്തില്‍ പടര്‍ന്ന് പന്തലിച്ചിരിക്കുന്ന ഓണ്‍ലൈന്‍ സെക്സ് റാക്കറ്റിനെ കുടുക്കുന്നതിന് സ്റ്റിങ് ഓപ്പറേഷന് മുഖേന വല വിരിക്കുന്നു. അപ്രതീക്ഷിതമായ ട്വിസ്റ്റുകളാണ് പിന്നീട് സംഭവിച്ചത്. കോടികള്‍ കിലുങ്ങുന്ന ടിവി ചാനലുകളുടെ ജീര്‍ണമുഖങ്ങളും അധോലോക ബന്ധങ്ങളും ഞെട്ടിപ്പിക്കുന്നതാണ്. ഒരു സെക്സ് റാക്കറ്റിന്റെ കാണാച്ചരടുകള് തേടിയുള്ള യാത്രയായിരുന്നു ആദ്യ പുസ്തകം. പത്രപ്രവര്‍ത്തക എന്ന റോളില്‍ നിന്ന് അപ്രതീക്ഷിതമായി ഒരു പോണ്‍ സ്റ്റാറിന്‍റെ താരപദവിയിലേക്കുള്ള യാത്രയായിരുന്നു പിന്നീട് അന്‍സുലക്ക് ലഭിച്ചത്. ആ പദവി ഏതൊക്കെ വിധത്തിലാണ് അവളുടെ ജീവിതത്തെ ഉലച്ചത്?

അന്താരാഷ്ട്ര പോണ്‍ വിപണി കോടികള്‍ മറിയുന്ന ഒന്നാണ്. മറ്റെല്ലാ നിയമവിരുദ്ധ ബിസിനസുകളോടും അത് കൂടിക്കലര്‍ന്നുകിടക്കുന്നു. മയക്കുമരുന്ന് വ്യാപാരം മുതല്‍ കുഴല്‍പ്പണ ഇടപാട് വരെ പോണ്‍ ബിസിനസിന്‍റെ ശ്രേണിയില്‍ സമ്മേളിക്കുന്നു. ഈ നോവല്‍ അത്തരമൊരു അധോലോകത്തിന്‍റെ കഥയാണ് പറയുന്നത്.

Rs 99.00
Add to Cart

ഉന്നത പഠനം; കോഴ്സുകള്‍ സ്ഥാപനങ്ങള്‍ Higher studies (Paperback)

ഇക്കാലത്ത് ഒരു തൊഴിലധിഷ്ഠിത വിദ്യാഭ്യാസമാണ് ഏറ്റവും അനുയോജ്യം. നിരവധി ജോലികള് നിങ്ങളെ കാത്തിരിക്കുന്നുണ്ട്. പക്ഷേ അവ കണ്ടെത്തലാണ് പ്രയാസം. ഇതാ ഈ പുസ്തകം അതിന് സഹായിക്കും. കരിയര്‍ ഗൈഡന്‍സ്! നല്ല ജോലി ലഭിക്കാന്‍ എന്തു പഠിക്കണം? ഏത് കോഴ്സുകള്‍?  അവ പഠിപ്പിക്കുന്ന സ്ഥാപനങ്ങള്‍, ഫീസ്, സര്‍ക്കാര്‍ സഹായം, സ്കോളര്‍ഷിപ്പ് , ഇന്‍റര്‍വ്യൂവിനെ ഫലപ്രദമായി എങ്ങനെ നേരിടാം? തുടങ്ങിയ വിവിധ വിഷയങ്ങള്‍ വിശദീകരിക്കുന്ന ഉത്തമ ഗ്രന്ഥം. 

Rs: 199.00
Add to Cart

അയ്യപ്പന്‍; പതിനെട്ട് മലകളുടെ തമ്പുരാന്‍ (Paperback novel) by Vinod Narayanan

ബിസി 6400

സഹ്യാദ്രിയുടെ തെക്കോട്ട് കുമരിഭൂഖണ്ഡം ഉൾപ്പെടെയുള്ള വലിയ ഭൂപ്രദേശം മഹാപ്രളയത്തിൽ കടലെടുത്തത് ത്രേതായുഗത്തിന് മുമ്പായിരുന്നു. രാമാവതാരത്തിന് മുമ്പുള്ള പരശുരാമന്റെ കാലത്ത് അദ്ദേഹം നടത്തിയ ക്ഷത്രിയ നിഗ്രഹങ്ങളുടെ പാപപരിഹാരാർത്ഥം ഭൂമി ദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ഗോകർണപർവതത്തിന് തെക്കോട്ട് സഞ്ചരിച്ചെത്തിയപ്പോൾ അവിടെ നിന്നും കന്യാകുമാരി വരെ ഒരു പുതിയ കര സമുദ്രം നീങ്ങി രൂപപ്പെട്ടതായി മനസിലാക്കി. മലയപർവതം എന്നറിയപ്പെടുന്ന സഹ്യപർവതസാനുക്കളെ തൊട്ടുരുമ്മിയെത്തിയ സമുദ്രതിരമാലകൾ പിന്നോട്ടു നീങ്ങി രൂപപ്പെട്ട കരയെ അദ്ദേഹം മലനാട് എന്നു വിളിച്ചു.. സമുദ്രത്തിന്റെ ആ പിന്നോക്കം വലിച്ചിലിൽ സൃഷ്ടിക്കപ്പെട്ടതായിരുന്നു ലങ്കയടക്കമുള്ള ഹിന്ദുമഹാസമുദ്രത്തിലെ ദ്വിപുകളും. പരശുരാമൻ പുതുതായി കണ്ടെത്തിയ ആ പുതുഭൂമികയിലേക്ക് ഉത്തരദേശത്തുനിന്ന് ബ്രാഹ്മണരേയും അവരുടെ അനുയായികളായി നാഗങ്ങളെ ആരാധിക്കുന്ന നാഗന്മാരേയും (നായന്മാര്‍) വരുത്തി. പക്ഷേ മഹിഷ ഊരു (മൈസൂര്‍) കേന്ദ്രീകരിച്ച് മഹിഷസാമ്രാജ്യത്തിലെ ഹിരണ്യകശിപുവിന്റെ പുത്രനായ പ്രഹ്ലാദനും അദ്ദേഹത്തിന്റെ പുത്രനായ മഹാബലിയും ബലിയുടെ പുത്രനായ ക്രൂരനായ ബാണാസുരനും ബ്രാഹ്മണരേയും നാഗന്മാരേയും അടിച്ചമർത്തി രാക്ഷസസാമ്രാജ്യം വ്യാപിപ്പിച്ചിരുന്നു. ബാണാസുരൻ വധിക്കപ്പെട്ടതോടെ മലയനാടിൽ പിന്നേയും ബ്രാഹ്മണരുടേയും നാഗന്മാരുടേയും ആധിപത്യം വന്നു. ഒന്നാം ചേരസാമ്രാജ്യത്തിന്റെ ഉദയം നടന്നു. പെരുമാക്കൻമാർ രാജാക്കന്മാരായി മലയനാട് ഭരിക്കാൻ തുടങ്ങി. മഹാബലിയുടെ തലസ്ഥാനമായിരുന്ന തൃക്കളൂർക്കരയിൽ നിന്നും രാജ്യതലസ്ഥാനം തിരുവഞ്ചിക്കുളത്തേക്ക് മാറ്റി. മലയനാട്ടുകാർ കൊടുങ്കോളൂർ എന്നും ഫിനിഷ്യന്മാർ മുചിരിസ് എന്നും വിളിച്ചിരുന്ന തുറമുഖം പ്രധാന വാണിജ്യസങ്കേതമായി മാറി. കൂടാതെ തിണ്ടിസ്, നെൽക്കിണ്ട എന്നീ തുറമുഖങ്ങളും സജീവമായിരുന്നു. അവിടേക്ക് ബാബിലോണിയയിൽ നിന്നും മെസപ്പൊട്ടേമിയയിൽ നിന്നും യവനന്മാർ കപ്പൽ മാര്ഗം കച്ചവടത്തിനു വന്നു....

An untold epic of അയ്യപ്പന്‍ ; പതിനെട്ട് മലകളുടെ തമ്പുരാന്‍
വിനോദ് നാരായണന്‍ എഴുതിയ നോവല്‍
Illustrations: Anil Narayanan

Pages: 180

Rs 250
Add to Cart

ദുര്‍ഗ്ഗാഷ്ടമി (മലയാളം മാന്ത്രിക നോവല്‍ Paperback Edition) By Vinod Narayanan

മലയാളത്തിൽ ഇതുവരെയുണ്ടായിട്ടുള്ള മന്ത്രവാദനോവൽ സാഹിത്യത്തിൽ നിന്നും തികച്ചും വിഭിന്നമായ ഒരു ആസ്വാദനതലത്തെ മുന്നിലേക്കു വയ്ക്കുകയായിരുന്നു വിനോദ് നാരായണൻ എഴുതിയ മന്ദാരയക്ഷി എന്ന നോവൽ. സലോമി എന്ന യുവതി ധനികനായ ഒരു വികലാംഗനെ കല്യാണം കഴിച്ചു. അവള്‍ക്ക് ഒരു കാമുകനുണ്ട്. അവനോടൊപ്പം ജിവിക്കുന്നതിനും ഭര്‍ത്താവിന്‍റെ സ്വത്ത് കൈക്കലാക്കുന്നതിനുമായി അവൾ ഒരു മന്ത്രവാദിയെ സമീപിച്ചു. ഒരു തെളിവുകളും അവശേഷിക്കാതെ ഭർത്താവിനെ കൊല്ലാൻ കഴിയണം. അത് ഒരു ആഭിചാരക്രിയയിലൂടെ സാധ്യമാകണം. പിന്നെ അവൾക്ക് ആറു വിചിത്രമായ കൊലപാതകങ്ങളുടെ ഭാഗമാകേണ്ടി വന്നു. മന്ദാരയക്ഷി എന്ന നോവലിലൂടെ ആദ്യഭാഗം പൂർത്തിയായി. ആ നോവലിന്‍റെ രണ്ടാം ഭാഗമാണ് ദുർഗാഷ്ടമി. മന്ദാരയക്ഷിയിലെ കഥാപാത്രങ്ങളെ സന്നിവേശിപ്പിച്ചുകൊണ്ട് അതിതീവ്രമായ ഒരു ത്രില്ലർ മാന്ത്രികനോവലിനെ അവതരിപ്പിക്കുകയാണ് വിനോദ് നാരായണൻ ദുർഗാഷ്ടമി എന്ന ഈ നോവലിലൂടെ.   

Rs 140.00
Add to Cart

നരഭോജികളുടെ താഴ്വരയിലേക്ക് ഒരു സാഹസിക യാത്ര (Novel - Paperback) By വിനോദ് നാരായണന്‍

കേരളത്തിന്‍റെ കിഴക്കേ അതിരില്‍ തലയുയര്‍ത്തി നില്‍ക്കുന്ന പശ്ചിമഘട്ടം ഒട്ടേറെ ദുരൂഹതകള്‍ ഒളിപ്പിക്കുന്ന ഒരു പ്രഹേളികയാണ്. തമിഴ്നാടിന്‍റെയും കൂടി അതിര്‍ത്തി പങ്കിടുന്ന ഈ സഹ്യപര്‍വതത്തിന്‍റെ ഉള്ളറകളിലെ വിചിത്രമായ കാഴ്ചകളെ തുറന്നുകാണിക്കുകയാണ് ഈ നോവല്‍. മനുഷ്യനയനങ്ങള്‍ക്ക് ഗോചരമായതു മാത്രമാണ് വിശ്വസിക്കുവാന്‍ പറ്റുകയുള്ളൂ എന്ന മനുഷ്യന്‍റെ അന്ധവിശ്വാസത്തെ തച്ചുതകര്‍ത്തുകൊണ്ട് ഞെട്ടിപ്പിക്കുന്ന പലതും സഹ്യപര്വതത്തിന്‍റെ മടിത്തട്ടില്‍ ഒളിഞ്ഞിരിക്കുന്നത് ഈ നോവലില്‍ നിങ്ങള്‍ക്ക് കാണാം. ഒരു ഡോക്ടറും ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റും ചേര്‍ന്ന് നടത്തിയ ഒരു വലിയ സാഹസിക യാത്രയുടെ കഥയാണിത്. ഒടുവില്‍ അവര്‍ ചെന്നെത്തിയതോ നരഭോജികളുടെ താവളത്തിലും. പ്രശസ്ത ചിത്രകാരന്‍ അനില്‍ നാരായണന്‍റെ ചിത്രങ്ങള്‍ സഹിതം ഈ നോവല്‍ വായിക്കൂ. 


Rs: 150.00
Add to Cart

ബ്ലാക്ക് നൈറ്റ് ഗൗണ്‍ (Paper Back) By Vinod Narayanan

നോര്മലിന്‍റേയും അബ്നോര്‍മലിന്‍റേയും അതിര്‍വരമ്പുകള്‍ വളരെ ലോലമാണ്. മനസിന്‍റെ മായികമായ ആ ലോലപാതയിലൂടെ സഞ്ചരിക്കുമ്പോള്‍ ജീവിച്ചിരിക്കുന്നവരുടേയും മരിച്ചുപോയവരുടേയും ആത്മാവുകള് ശരീരത്തിന്‍റെ ജൈവനാഡീബന്ധമില്ലാതെ നമുക്കൊപ്പം സഞ്ചരിക്കും. ആത്മാക്കളുടെ സാന്നിധ്യത്തെ പലരും പലരീതിയിലാണ് അറിയുക. ആധുനികശാസ്ത്രം ദന്ദ്വവ്യക്തിത്വം എന്നു പറയു കാര്യത്തെ മാന്ത്രികലോകം കാണുന്നത് പ്രേതബാധയായാണ്. പ്രേതം മനുഷ്യമനസിന്‍റെ കുസൃതിയാണോ ശരിക്കുമുള്ള എന്തെങ്കിലും സംഗതിയാണോ എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് വിനോദ് നാരായണന്‍ എഴുതിയ ബ്ലാക്ക് നൈറ്റ് ഗൗണ്‍ എന്ന ഈ സൈക്കോളജിക്കല്‍ സസ്പെന്‍സ് ഹൊറര്‍ ത്രില്ലര്‍ തിരക്കഥ.

Rs: 180.00
Add to Cart

100 ബിസിനസ് സംരംഭങ്ങളും മാര്‍ക്കറ്റിംഗും (Paper back)

പുതിയ ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്ക്ക് വളരെയേറെ ഗുണം ചെയ്യുന്നതാണ് ഈ പുസ്തകം. തികച്ചും വ്യത്യസ്തങ്ങളായ 100 ബിസിനസ് സംരംഭങ്ങളാണ് ഈ പുസ്തകത്തില്‍ ഞങ്ങള്‍ പരിചയപ്പെടുത്തുന്നത്.ഓണ്ലൈന്‍ ബിസിനസുകള്‍, സ്ത്രീശാക്തീകരണ സംരംഭങ്ങള്‍, വ്യവസായ പദ്ധതികള്‍, ഫാമിങ്ങ് സംരംഭങ്ങള്‍, സംരംഭകര്ക്ക് കിട്ടാവുന്ന സര്ക്കാര്‍ ധനസഹായങ്ങള്‍, ലോണുകള്‍, വിവിധയിനം സ്കീമുകള്‍ തുടങ്ങിയ കാര്യങ്ങള്‍ ഈ പുസ്തകത്തില്‍ പരിചയപ്പെടുത്തുന്നു. അയ്യായിരം രൂപയെങ്കിലും മുതല്‍ മുടക്കുണ്ടെങ്കില്‍ തുടങ്ങാവുന്ന ബിസിനസുകളില്‍ തുടങ്ങി വലിയ പ്രോജക്ടുകള്‍ വരെ ഈ പുസ്തകത്തില്‍ വിശദീകരിച്ചിരിക്കുന്നു. വലിയ റിസ്കില്ലാത്ത ഈ ബിസിനസ് സംരംഭങ്ങള്‍ പരീക്ഷിക്കാം. കൂടാതെ ബിസിനസ് മാനേജ്മെന്റ് , ബിസിനസുകാരന്റെ സൈക്കോളജി, കസ്റ്റമറുടെ സൈക്കോളജി, കേരളത്തിലെ വിപണി. ഓണ്ലൈ്ന്‍ വിപണി, മാര്ക്കറ്റിംഗ് തന്ത്രങ്ങള്‍ തുടങ്ങിയ ബിസിനസ് മാനേജ്മെന്റ് വിഷയങ്ങളും ഈ പുസ്തകത്തില്‍ ഉള്പ്പെടുത്തിയിരിക്കുന്നു. 

ഓണ്ലൈന്‍ സംരംഭങ്ങള്‍, സ്ത്രീ സംരംഭങ്ങള്‍, കുടുംബശ്രീ പദ്ധതികള്‍, വികലാംഗര്കുള്ള സ്കീമുകള്‍, പരമ്പരാഗത വ്യവസായത്തിനുള്ള സ്കീമുകള്‍, പട്ടികജാതി/ പട്ടികവര്ഗ്ഗ വിഭാഗങ്ങള്ക്കുള്ള സ്കീമുകള്‍, സംസ്ഥാന സര്ക്കാര്‍ സ്കീമുകള്‍, കേന്ദ്ര സര്ക്കാര്‍ സ്കീമുകള്‍, എങ്ങനെ ഒരു വ്യവസായം തുടങ്ങാം?, ബിസിനസ് പ്രൊഫഷണലിസം, ബിസിനസ് മാനേജ്മെന്റ്, ബിസിനസിന്റെ തിരഞ്ഞെടുപ്പ്, അനുയോജ്യമായ ബിസിനസ് എങ്ങനെ കണ്ടെത്തും? ചെറുകിട വ്യവസായ വികസന ബാങ്ക് പദ്ധതികള്‍, ബിസിനസ് സംരംഭകര്‍ സ്വപ്നാടകരാണോ? കേരളത്തിലെ സംരംഭകര്‍ കേരളവിപണിയെ അറിയണം, സംരംഭകനും ബിസിനസും തമ്മിലുള്ള പൊരുത്തം, കേരള സംസ്ഥാന വനിതാ വികസന കോര്പ്പറേഷന്‍ സ്കീമുകള്‍, ഫിഷറീസ് വകുപ്പ്, മത്സ്യഫെഡ്, മത്സ്യബോര്ഡ് തുടങ്ങിയവയുടെ ക്ഷേമ പ്രവര്ത്തനങ്ങള്‍, തുടങ്ങിയ ഒട്ടേറെ ലേഖനങ്ങള്‍ ഈ പുസ്തകത്തില്‍ ഉള്പ്പെ്ടുത്തിയിരിക്കുന്നു. 

100 ബിസിനസ് സംരംഭങ്ങളെ പരിചയപ്പെടുന്നതോടൊപ്പം ബിസിനസ് മാനേജ്മെന്റിനുള്ള വൈദഗ്ദ്യം കൂടി ഈ പുസ്തകം നേടിത്തരുന്നു.

മുഖവില 300 രൂപ
നൈന ബുക്സ് ഡിസ്ക്കൗണ്ട് വില 200 രൂപ

Rs: 200.00
Add to Cart

സൈക്കോ ട്രാക്ക് Crime thriller novel (Paperback) By ശിവദാസ് നായര്‍

ക്രൈം ത്രില്ലര് നോവലിസ്റ്റകള്‍ക്കിടയിലെ പുതുമുഖമായ ശ്രീ ശിവദാസ് നായര് എഴുതിയ ഉദ്വേഗഭരിതമായ സൈക്കോ സസ്പെന്‍സ് ത്രില്ലര‍്‍ നോവലാണ്  സൈക്കോ ട്രാക്ക്. പാസ്റ്റ് ലൈഫ് റിഗ്രഷനിലും, പാരാ സൈക്കോളജിയിലും അസാധാരണമായ പ്രാവീണ്യം നേടിയ  ഡോക്ടർ സുകേശിന് ഒരു സൈക്കോ കില്ലർ വിധിച്ചിരിക്കുന്നത് ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ഏഴ് ദിവസങ്ങളാണ്. ഈ നിര്‍ണായകമായ ഏഴുദിവസങ്ങള്‍ക്കുള്ളില്‍ അസാധാരണമായ പലതും സംഭവിക്കുന്നു.നിഗൂഢതകളും സാഹസികതകളും അപ്രതീക്ഷിത വഴിത്തിരിവുകളുമായി വായനക്കാരെ  ആകാംക്ഷയുടെയും ഉത്കണ്ഠയുടെയും മുൾമുനയിൽ നിർത്തുന്ന ഒരു വേറിട്ട സസ്പെൻസ് സൈക്കോ ത്രില്ലർ നോവലാണ് ഇത്. 

Rs: 200.00
Add to Cart

വെല്‍കം റ്റു കൊച്ചി Novel (Paper Back) By Vinod Narayanan

"കണ്ടത് കണ്ടില്ലെന്നും കാണാത്തത് കണ്ടെന്നും പറയേണ്ടി വരുന്നു.

ആരുടെ ചോര വീണാലും അതു ഞങ്ങള്‍ക്കു നക്കി കുടിക്കണം

മാധ്യമങ്ങളുടെ ഉള്ളറകളില്‍ ചെകുത്താന്മാര്‍ കുടിയിരിക്കുന്നു.."

മെട്രോപോളിറ്റന്‍ നഗരമായ കൊച്ചിയുടെ ഉള്‍ത്തളങ്ങളില്‍ അരങ്ങുവാഴുന്ന സമ്പന്നതയുടെ ക്രൂരമായ മറുമുഖത്തിന്‍റെ കാഴ്ചയാണ് ഈ നോവലില്‍ അനാവരണം ചെയ്യപ്പെടുന്നത്.  നഗരത്തിലെ പ്രമുഖ വാര്‍ത്താ ചാനലിന്‍റെ വനിതാ റിപ്പോര്‍ട്ടര്‍ നേതൃത്വം കൊടുക്കുന്ന സ്റ്റിങ് ഓപ്റേഷന്‍ ടീം ഒരു സെക്സ് റാക്കറ്റിനെ കുടുക്കുന്നതിനായി വല വിരിക്കുന്നു. ഒരു സെക്സ് റാക്കറ്റിന്‍റെ കാണാച്ചരടുകള്‍ തേടിയുള്ള യാത്ര. വിനോദ് നാരായണന്‍ എഴുതിയ ക്രൈം ത്രില്ലര്‍ നോവല്‍.


Rs: 80.00
Add to Cart

മുംബൈ റസ്റ്റോറന്‍റ് Novel(Paper Back) By Vinod Narayanan

ഇസ്ലാബാദിലെ ആപ്ബാരയില്‍ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിന്‍റെ മറവിലാണ് പാക്ക് ചാരസംഘടനയായ ഐഎസ്ഐ യുടെ ഹെഡ് ക്വാര്‍ട്ടേഴ്സ് പ്രവര്‍ത്തിക്കുന്നത്. പുറമേ നിന്ന് നോക്കിയാല്‍ അതൊരു പ്രൈവറ്റ് ഹോസ്പിറ്റലാണെന്നേ തോന്നൂ. ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കാന്‍ ലഷ്കറെ തോയിബയെ കൂട്ടുപിടിച്ചുകൊണ്ട് പലതരത്തിലുള്ള വിധ്വംസക പ്രവര്‍ത്തനങ്ങളാണ് അവര്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്.. അതിലൊന്നാണ് പാക്ക് നിര്‍മിത വ്യാജ ഇന്ത്യന്‍ കറന്‍സിയുടെ പ്രചാരണം. അത്തരം കറന്‍സികള്‍ ഇന്ത്യയില്‍ എങ്ങനെ വിതരണം ചെയ്യപ്പെടുന്നു? കേരളത്തിലെ അതിന്‍റെ ഏജന്‍റുമാര്‍ ആരൊക്കെ? തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളുടെ കെട്ടഴിക്കുകയാണ് ഇന്ത്യന്‍ ചാര സംഘടനയായ ‘റോ’. ആ നോവല്‍ പരമ്പരയിലെ ഒരു പുസ്തകമാണ് മുംബൈ റസ്റ്റോറന്‍റ്.

മുഖവില 180 രൂപ
നൈന ബുക്സ് ഡിസ്ക്കൗണ്ട് വില 120 രൂപ

Rs: 120.00
Add to Cart

Shipping

 കാഷ് ഓണ്‍ ഡെലിവറി

ഞങ്ങള്‍ വിതരണം ചെയ്യുന്ന പ്രിന്‍റഡ് പുസ്തകങ്ങള്‍ കാഷ് ഓണ്‍ ഡെലിവറി ആയി ലഭിക്കും. ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസിന്‍റെ വിപിപി സൗകര്യമാണ് ഉപയോഗിക്കുന്നത്. ചില പോസ്റ്റ് ഓഫീസുകള്‍ വിപിപി പാക്കേജില്‍ എഴുതുന്ന തുകക്കു പുറമേ കൂടുതല്‍ തുക ഈടാക്കുന്നതായി പരാതിയുണ്ട്. അതില്‍ ഞങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ല എന്ന് ഖേദപൂര്‍വം അറിയിക്കട്ടെ. കാഷ് ഓണ്‍ ഡെലിവറി ആയി പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍  ഈ വെബ്സൈറ്റിലെ ചെക്കൗട്ട് ഓപ്ഷന്‍ ഉപയോഗിക്കുക. വിലാസവും പുസ്തകലിസ്റ്റും ഞങ്ങള്‍ക്ക് ലഭിച്ചാലുടന്‍ തന്നെ പുസ്തകങ്ങള്‍ വിപിപി ആയി അയക്കുന്നതാണ്. 

ഓണ്‍ലൈന്‍ പേയ്മെന്‍റ്

സൈറ്റില്‍ കാണുന്ന് ബൈ ബട്ടണ്‍ ഉപയോഗിച്ച്  ഓണ്‍ലൈന്‍ പേയ്മെന്‍റ് ചെയ്യാം. ഓണ്‍ലൈന്‍ പേയ്മെന്‍റെ ചെയ്യാന്‍ നെറ്റ് ബാങ്കിങ്ങ്, കാര്‍ഡ്, ഗൂഗിള്‍ പേ മുതലായ സൗകര്യങ്ങള്‍ എന്നിവ ഉണ്ട്. 400 രൂപയ്ക്ക് മുകളില്‍ വാങ്ങുന്ന പുസ്തകങ്ങള്‍ക്ക് പോസ്റ്റേജ് സൗജന്യമാണ്. സിംഗിള്‍ ആയി വാങ്ങുന്ന പുസ്തകങ്ങള്‍ക്ക് 40 രൂപ പോസ്റ്റേജ് ഉണ്ടാകും. 

ഗൂഗിള്‍ പേ

പുസ്തകങ്ങള്‍ കൊറിയറില്‍ വേണമെങ്കില്‍ ഗൂഗിള്‍ പേ വഴി പണം അടക്കാം. ഗുഗിള്‍ പേ നമ്പര്‍ 9567216134. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക അല്ലെങ്കില്‍ വാട്സാപ്പില്‍ ബന്ധപ്പെടുക. 9567216134

Info

Printed Book

Paper back Edition

Inside Paper: Super quality 80 GSM natural Shade paper.

Cover: International Standard 300 GSM Paper.

Book Size: 5.5 x 8.5 Inches.

Quality packing

E Book store