Powered by Blogger.

GERARD MANLEY HOPKINS AND INDIAN POETICS by Dr. Lima Antony

Gerard Manley Hopkins, a British poet (1844 – 1889), remained almost unknown during his lifetime. His highly original and aesthetically superb poems remained unpublished for several decades. By 1930 he came to be acknowledged as one of the most original English poets. In the present work of her Ph.D thesis, Dr Lima Antony makes a comparative study of the aesthetic theory of Hopkins with ancient Indian poetics in a lucid style. The study illuminates the obscure theories of Hopkins in the light of Natyasastra and Rasa theory.

ഡ്രോയിംഗ് പഠിക്കാന്‍ ഒരു ഫോര്‍മുല (Paperback) Drawing learning step by step method

ഡ്രോയിംഗ് പഠിക്കാന്‍ ഒരു ഫോര്‍മുല' ചിത്രകല ശാസ്ത്രീയമായി പഠിക്കാന്‍ മലയാളത്തില്‍ തയ്യാറാക്കിയ ഒരു ആധികാരിക ഗ്രന്ഥം ഒന്നാം സ്റ്റാന്‍ഡേര്‍ഡ് വിദ്യാര്‍ത്ഥികള്‍ മുതല്‍ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കുവരെ പ്രയോജനപ്പെടുന്ന രീതിയില്‍ ചിട്ടപ്പെടുത്തിയിരിക്കുന്ന പുസ്തകമാണിത്. ഡ്രോയിംഗ് ഒട്ടും അറിഞ്ഞുകൂടാത്തവര്‍ക്കുവരെ ചിത്രകല പഠിക്കുവാന്‍ പറ്റുന്ന രീതിയില്‍ ശാസ്ത്രീയമായി തയ്യാറാക്കിയതാണ് ഈ ചിത്രകലാപഠന പുസ്തകം.

  1. കുട്ടികള്‍ക്ക് എളുപ്പത്തില്‍ ഡ്രോയിംഗ് പഠിക്കാനുതകുന്ന കോളം ടെക്നിക്. 
  2. പഴം, പച്ചക്കറി, പൂക്കള്‍, വാഹനങ്ങള്‍ എന്നിവ എങ്ങനെ എളുപ്പത്തില്‍ വരക്കാം. 
  3. കൂടാതെ മുതിര്‍ന്ന കുട്ടികള്‍ക്കുള്ള പെന്‍സില്‍ ഡ്രോയിംഗ്, ഷേഡിങ്ങ്, ഡിസൈന്‍, റണ്ണിങ്ങ് ഡിസൈന്‍, മോഡല്‍ ഡ്രോയിംഗ്, ജ്യോമട്രി ഡ്രോയിംഗ്, അനാട്ടമി, നേച്ചര്‍, പോര്‍ട്രെയിറ്റ് തുടങ്ങി ഡ്രോയിംഗിന്‍റെ വിവിധ വശങ്ങള്‍ പഠിപ്പിക്കുന്നു.

Rs 199.00
Add to Cart

ആനമയിലൊട്ടകം (Paperback) Village thriller novel by Vinod Narayanan

മാപ്രാണംകാട്ടെ മന്ദാകിനി തീയറ്ററില്‍ ഫല്‍ഗുനന്‍റെ കുണ്ഠിതങ്ങള്‍ സെക്കന്‍റ് ഷോ തുടങ്ങിയപ്പോഴാണ് കോക്കാച്ചി സാബുവിനെ അജ്ഞാതരായ ചിലര്‍ ആക്രമിച്ചത്. അവിടെ മുതല്‍ക്കാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നതും വെറും ഒരു രാത്രിയും ഒരു പകലും കൊണ്ട് മാപ്രാണംകാട്ടെ ഇളക്കിമറിച്ച സംഭവങ്ങള്‍ അരങ്ങേറുന്നതും. വ്യത്യസ്തമായ ഒരു സസ്പെന്‍സ് വില്ലേജ് ത്രില്ലര്‍ നോവലാണ് വിനോദ് നാരായണന്‍ എഴുതിയ ആനമയിലൊട്ടകം.

Rs 160.00
Add to Cart

Mandarayakshi (English paperback Edition) by Vinod Narayanan

Mandarayakshi The story of six murders. (English paperback edition) Mysteries of witchcraft and Indian black magic (Horror Novel)  “As long as there is the semen of Kandakattan in her abdomen, Mandarayakshi will not leave her. The semen of the Kandakattan is born as the Keeladwwajan. It is the incarnation of Keelakan, one of the thirty-two Ketu, the sons of Rahu. All the men who try to sex her will be killed. Human men cannot satisfy Mandarayakshi, the fourteenth Vadayakshini, in sex. ”


Rs 199.00
Add to Cart

കടലിലേയ്ക്കുള്ള സവാരിക്കാര്‍ (Paperback Edition) By Dr. Lima Antony

ഐറിഷ് നാടകകൃത്തായ ജെ.എം. സിംഗ് ആരന്‍ ദ്വീപുകളിലെ കടല്‍ മക്കളുടെ സാഹസികയാത്രകളെ അരങ്ങിലേക്ക് മനോഹരമായി ആവിഷ്കരിച്ച നാടകമാണ് 1904 ല്‍ എഴുതപ്പെട്ട “റൈഡേഴ്സ് റ്റു ദ സീ”. ഈ നാടകത്തെ ആലുവ സെന്‍റ് സേവ്യേഴ്സ് കോളജിലെ ഇംഗ്ളീഷ് വിഭാഗം പ്രൊഫസറായ ഡോക്ടര്‍ ലിമ ആന്‍റണി ലളിതവും സ്വതന്ത്രവുമായി പുനരാഖ്യാനം നടത്തി മലയാളഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്ന പുസ്തകമാണ് “കടലിലേക്കുള്ള സവാരിക്കാര്‍.” ഇതിലെ കഥാപാത്രങ്ങള്‍ ജീവിക്കുകയും മരിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. ജീവിതത്തില്‍ ഏകാന്തത അനുഭവിക്കുന്നത് അവരുടെ പുണ്യമാണ്, ദുരന്തത്തില്‍ ഏകാന്തനായ മനുഷ്യനല്ലാതെ മറ്റാരുമില്ല എന്നതാണ് അവന്‍റെ മഹത്വം. അവന്‍ മരിക്കുന്നു, അപ്പോള്‍ അമ്മമാരുടെയും ഭാര്യമാരുടെയും സഹോദരിമാരുടെയും ജീവിതത്തിലെ പുണ്യമാണ് അവരുടെ ഏകാന്തതയെ മഹത്തരമാക്കുന്നത്. എല്ലാ കഥാപാത്രങ്ങളെയും നിലം പരിശാക്കിയ വലിയ കൊടുങ്കാറ്റിന് ശേഷം, വിലാപവും ഭീതിയുമെല്ലാം നമുക്കാര്‍ക്കും ഗ്രഹിക്കാന്‍ പറ്റാത്ത ഒരു വലിയ ശാന്തതയില്‍ വിലയം പ്രാപിക്കുന്നതുകൊണ്ടാകാം ഇംഗ്ലീഷ് ഭാഷ യിലെ ഏറ്റവും മഹത്തായ ആധുനിക ദുരന്ത നാടകമായി 'കടലിലേയ്ക്കുള്ള സവാരിക്കാര്‍' നിലകൊള്ളുന്നത്.

ആധുനിക ജ്യോതിഷം Modern Astrology (paperback Edition) By Dr. Kudamalur Sharma

പരമാണുക്കള്‍ കൊണ്ടാണ് നമ്മുടെ ശരീരം നിര്‍മിച്ചിരിക്കുന്നത്. അവയാണ് നമ്മുടെ പേശികളും തലച്ചോറും കണ്ണുകളേയും കാതുകളേയും പോലെ നമ്മുടെ ഇന്ദ്രിയങ്ങളും. പരമാണുക്കള്‍ സൗരയൂഥങ്ങളാണ്. ഇത് പറഞ്ഞത് ക്ലീവ്ലന്‍ഡിലെ ഡോ. ജോര്‍ജ് ക്രെയ്ല് ആണ്. അങ്ങനെ ചെറുചെറു സൗരയൂഥങ്ങളാല്‍ നിര്‍മിക്കപ്പെട്ടിരിക്കുന്ന ഓരോ ശരീരവും ആ മഹാസൗരയൂഥത്തിന് വിധേയമായിരിക്കുന്നു. കേരളത്തിലെ പ്രശസ്ത ജ്യോതിഷ പണ്ഡിതനായ ഡോ. കുടമാളൂര്‍ ശര്‍മ എഴുതിയ ആധുനിക ജ്യോതിഷം എന്ന ഈ പുസ്തകത്തില്‍ പ്രപഞ്ചത്തിന്‍റെ ജ്യോതിഷ രഹസ്യവും പരമ്പരാഗത കേരളീയ ജ്യോതിഷഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കാത്ത ഇന്ദ്രന്‍, വരുണന്‍, രുദ്രന്‍ എന്നീ ഗ്രഹങ്ങളുടെ വിശദവിവരങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.

Rs 260.00
Add to Cart

കാട്ടാനകളും പേരാച്ചികളും (Children's novel Paperback) By Vinod Narayanan

മനുഷ്യന്‍ ആദ്യം പിറന്നുവീണത് കാട്ടിലായിരുന്നു. കാട് ഭൂമിയുടെ ശരീരമായിരുന്നു. ഉയരം കൂടിയ വൃക്ഷങ്ങളും നിറയെ പൂക്കളും കായ്കളും പൊതിഞ്ഞു നില്‍ക്കുന്ന ലതാനികുഞ്ജങ്ങളും സമൃദ്ധമായ അടിക്കാടുകളും കാടിനെ തണുപ്പുള്ളതാക്കി മാറ്റി. തണുത്ത സ്ഫടികജലമുള്ള കാട്ടാറുകളും തുള്ളിയാര്‍ക്കുന്ന വെള്ളച്ചാട്ടങ്ങളും കാട്ടിലെപ്പോഴും ഹൃദ്യമായ അന്തരീഷം നിലനിര്‍ത്തി . ആ കാട് മനുഷ്യന്‍റെ  പ്രിയപ്പെട്ട അമ്മയായിരുന്നു. ആ കാട്ടിലെ പക്ഷിമൃഗാദികള്‍ മനുഷ്യന്‍റെ സഹജീവികളായിരുന്നു. ഈ നോവല്‍ മറ്റാര്‍ക്കും  പരിചയപ്പെടുത്താനാവാത്തവിധം നിങ്ങള്‍ക്കു കാടിനെ പരിചയപ്പെടുത്തും. ഈ നോവല്‍ കാട്ടാനകളുടേയും കാട്ടിലെ താമസക്കാരായ പേരാച്ചികളുടേയും കഥയാണ്. അവരുടെ ഊഷ്മളമായ സ്നേഹബന്ധങ്ങളുടെ കഥയാണ്



Rs 100.00
Add to Cart

ഹിമലയം; പ്രാലേയാചലപഥങ്ങളിലൂടെ ഒരു യാത്ര (Travelogue Paperback) By T.V.Chandran

'..മഞ്ഞുപൊതിഞ്ഞ കുളു, മണാലിയിലേയ്ക്ക് ചെല്ലുമ്പോൾ കാലുപൊള്ളിക്കുന്ന ഉഷ്ണജലപ്രവാഹവും  ആവിപറക്കുന്ന ശിവപ്രതിമയും  അവിശ്വസനീയമായക്കാഴ്ചകളായി നിലകൊള്ളുന്നു. പഞ്ചപാണ്ഡവരുടെ അജ്ഞാതവാസക്കാല കഥ പറയുന്ന മണാലി ഹിഡുംബക്ഷേത്രവും അവിടുത്തെ ആപ്പിൾ തോട്ടങ്ങളുടെ ഇടയിൽക്കാണുന്ന ടിബറ്റൻ മോണാസ്ട്രിയും നെയ്പമാ ബുദ്ധിസ്റ്റ് ടെമ്പിളും സംസ്കാരത്തിന്റെ വിഭിന്നതലങ്ങൾ പ്രത്യക്ഷപ്പെടുത്തുന്ന വിവരണങ്ങളാണ്...'

  ഹിമഗിരി ശൃംഗങ്ങളിലെ വിശുദ്ധാനുഭവങ്ങൾ ചേർത്തിണക്കി ആത്മ നിർവൃതിയുടെ ശുദ്ധ ധവളഭാഷയിലെഴുതിയ സഞ്ചാരകൃതിയാണ് ശ്രീ ടി.വി.ചന്ദ്രൻ കാട്ടിക്കുന്ന് രചിച്ച 'ഹിമലയം'. 


Rs 175.00
Add to Cart

The Kopycats (Crime thriller novel paperback) By Suren

The sandalwood actor’s sudden disappearance from a Sarjapur Road resort sees the fury of Kopycats, the fan club of the star. As Kopycats run wild and vandalize cities, an IPS aspirant CID officer is called back from her vacation to deal with it. As she struggles to decode the events that happened in the wee hours of the party night, she faces a whole lot of hurdles: A rags-to-riches resort owner- His Machiavellian lawyer and fashion icon wife- Seasoned criminals- Ego clash between police forces- Public outcry…… As the story unfolds, some characters change their roles and what follows is most unexpected.

Rs: 250.00
Add to Cart

കൊച്ചു കൊച്ചു നിഗൂഢകഥകള്‍ (Children's stories Paperback) by വിനോദ് നാരായണന്‍

എരിഞ്ഞടങ്ങുന്ന സന്ധ്യയില്‍ ഒറ്റയടിപ്പാതയില്‍ വിലങ്ങനെ വന്നു നിന്ന പ്രേതവും, നട്ടുച്ചയിലെ വിജനതയില്‍ തൊടിയില്‍ മിന്നായം പോലെ മറഞ്ഞു പോയ പ്രേതവും, അര്‍ദ്ധരാത്രിയില്‍ ജനാലയ്ക്കല്‍ വന്നു പല്ലിളിച്ചു കാണിച്ച പ്രേതവും, അങ്ങിനെ നാട്ടിന്‍പുറത്ത് ഭീതി പരത്തി നിന്ന ഒരു കാലം. അക്കാലത്ത് കേരളത്തില്‍ വൈദ്യുതി പലയിടത്തും വന്നു തുടങ്ങുന്നതേയുള്ളൂ. ആ ഇരുളില്‍ പല വിചിത്രരൂപികളും വന്നു നാട്ടുകാരെ ഭയപ്പെടുത്തി. പലരും വാതിലുകളും കതകുകളും അടച്ചിട്ടിരുന്ന് മണ്ണെണ്ണ വിളക്കിന്‍റെ വെളിച്ചത്തില്‍ കപ്പ പുഴുങ്ങിയതും കാന്താരി മുളക് ചമ്മന്തിയും കഴിച്ചുകൊണ്ട് മാടന്‍റേയും മറുതയുടേയും കഥകള്‍ പറഞ്ഞു. ഇത് വെറും പ്രേതകഥകളല്ല. ഏതൊരു മലയാളിക്കും നൊസ്റ്റാള്‍ജിയ സമ്മാനിക്കുന്ന രസകരമായ കഥകളാണ്. ഒപ്പം അനില്‍ നാരായണന്‍റെ ചിത്രങ്ങളും.

Rs 120.00
Add to Cart

സാത്താന്‍റെ സന്തതികള്‍ (ഏഴ് ത്രില്ലര്‍ നോവലെറ്റുകള്‍ Paper back ) By ബി.എല്‍. ജയശങ്കര്‍ & സജീവ് കോയിക്കല്‍

മനുഷ്യമനസ് ഒരു പ്രഹേളികയാണ്. ജീവിതത്തിന്‍റെ താളം തെറ്റിയ ദുരൂഹ സാഹചര്യങ്ങള്‍ മനുഷ്യമനസിനെ തെറ്റി ലേക്ക് എടുത്തെറിയുന്നു. അന്ധമായ ആത്മചക്ഷുസ്സിന്‍റെ അഭാവത്തില്‍ അവന്‍ വിഹരിക്കുന്നത് തെറ്റിലോ ശരിയോ എന്ന് നിര്‍ണയിക്കാനാകാതെ വരുന്നു. ആ ഘട്ടത്തില്‍ അവന്‍റെ ജീവിതത്തിലെ ചില നിമിഷങ്ങള്‍ തികച്ചും നിര്‍ ണായകമായിരിക്കും. വിഭ്രാന്തിയുടെ ആ നിമിഷങ്ങളില്‍ അവന്‍ സാത്താന്‍റെ സന്തതിയായി മാറും. മനുഷ്യമനസിന്‍റെ വിഹ്വലതകളിലേക്ക് ശക്തമായി വിരല്‍ ചൂണ്ടുകയാണ് ഈ പുസ്തകം.

 സാത്താന്‍റെ സന്തതികള്‍ എന്ന ഈ പുസ്തകത്തില്‍ ഉള്‍ പ്പെടുത്തിയിരിക്കുന്നത്  ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഏഴ് ലഘു നോവലുകളാണ്. ബി.എല്‍. ജയശങ്കറും സജീവ് കോയിക്കലും ഈ ഒരു പുസ്തകത്തില്‍ ഒരുമിക്കുന്നു. വെള്ളിത്തിര, പാപഫലം, പ്രതിഫലനം, ഇത്തിള്‍ എന്നീ നോവലെറ്റുകള്‍ ബി.എല്‍. ജയശങ്കര്‍ എഴുതിയിരിക്കുന്നു. ജെസി, കാത്തിരിപ്പ്, ഒരു ശീതകാലത്തിന്‍റെ ഓര്‍മയ്ക്ക് എന്നീ നോവലെറ്റുകള്‍ സജീവ് കോയിക്കല്‍ എഴുതിയിരി ക്കുന്നു. ആമസോണ്‍ കിന്‍ഡില്‍ എഡിഷനിലൂടെ ഹിറ്റായ നോവലുകള്‍ രചിച്ച യുവപ്രതിഭകളാണ് ഇരുവരും. ശക്തമായ കഥയും ആഴമേറിയ പാത്രസൃഷ്ടിയും ഈ നോവലെറ്റുകളെ മികവുറ്റതാക്കുന്നു.

Rs 199.00
Add to Cart

പെറ്റൂണിയപ്പൂക്കളുടെ ഘാതകന്‍ ( Drama- Paper back Edition) by Dr. Lima Antony

ആലുവ സെന്‍റ് സേവ്യേഴ്സ് കോളജില്‍ ഇംഗ്ലീഷ് പ്രൊഫസറായ ഡോ. ലിമ ആന്‍റണി സ്വതന്ത്ര വിവര്‍ത്തനം നിര്‍വഹിച്ചിരിക്കുന്ന ഈ പുസ്തകം അമേരിക്കന്‍ നാടകകൃത്തായ ടെന്നസ്സി വില്യംസ് 1941-ല്‍ എഴുതിയ ' The case of crushed petunias' എന്ന ഏകാങ്ക നാടകത്തിന്‍റെ മലയാള പരിഭാഷയാണ്. മസാച്യുസെറ്റ്സിലെ ഒരു കടയിലെ ജോലികളില്‍ കുടുങ്ങിപ്പോയ ഡൊറോത്തി സിമ്പിളിന്‍റെ കഥയാണിത്. ഒരു ദിവസം കടയില്‍ കടന്നു വന്ന യുവാവിന്‍റെ സന്ദര്‍ശനം അവളുടെ സംതൃപ്തമായ ജീവിതത്തെ തടസ്സപ്പെടുത്തുന്നു. തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് നാടകത്തിന്‍റെ ഇതിവൃത്തം. 

Dr. Lima Antony

Rs 85.00
Add to Cart



Paperback Edition
ISBN: 978-93-94500-05-1
Pages 60
MRP: Rs 149
Nyna Books Price Rs: 85 (45% Discount)
Cash on Delivery available.

Also available on



Nyna Books printed edition In Stock

Book Price Rs 85 + Postage Rs 40

Postage is free for books purchased above Rs.400.

You can pay with Google Pay, Phone pay, Paytm, Bheem App etc. and Net banking.





നെടുങ്കണ്ടം ഗ്യാങ്ങ്; ക്രൈം ത്രില്ലർ നോവൽ (Paperback) By Vinod Narayanan

'ആഭ്യന്തരമന്ത്രി ശിശുപാലൻ പെട്ടു. നാളെ നേരം പുലരുമ്പോൾ ചാനലുകളൊക്കെ ആഘോഷിക്കുന്ന വാർത്തയിലേക്ക് ഓടിക്കയറിയിരിക്കുകയാണ് ആഭ്യന്തരമന്ത്രി ശിശുപാലൻ. പുലർച്ചെ രണ്ടരമണിക്ക് കൊലപാതകങ്ങൾ നടന്ന കതൃക്കടവിലെ ലേവിൻസ്റ്റർ ബ്യൂട്ടിപാർലറിൽ അയാള്‍ വരുന്നത് ആ ഏരിയയിലെ ഷോപ്പുകളുടെ മുഴുവൻ സിസിടിവി ക്യാമറകളിലും ഉണ്ടാവും. പോലീസ് എങ്ങനെ ഒതുക്കാൻ നോക്കിയാലും ആ വിഷ്വൽസ് ചോരും. മുഖ്യധാരാ മീഡിയ ആ വാര്‍ത്ത ഒതുക്കും. പക്ഷേ നമ്മൾ സോഷ്യൽമീഡിയയിലെ ഫേക്ക് അക്കൗണ്ടുകളിലൂടെയും സത്യം പറയുന്ന ചില ഓണ്‍ലൈന്‍ പത്രക്കാരിലൂടെയും ശോഭചേച്ചിയുടേയും മന്ത്രിച്ചേട്ടന്‍റേയും വിഷ്വൽസ് അങ്ങ് പ്രചരിപ്പിക്കും. അതോടെ പോലീസ് 'ശോഭാ - പ്രാഞ്ചി' വധക്കേസിൽ തൊടാൻ മടിക്കും. വേറേ പരാതിക്കാരില്ലാത്തതുകൊണ്ട് ചാനലുകളുടെ കഴപ്പ് തീരുന്നതുവരെ അതൊന്നു മുനിഞ്ഞുകത്തിയേക്കും. നെടുങ്കണ്ടം ഗ്യാങ്ങിനോടാണ് അവരുടെ കളി


Rs75.00
Add to Cart

സ്നേഹപൂര്‍വം ഞാന്‍ (കവിതകള്‍ paperback edition) By അരുണ്‍ വിശ്വനാഥ്

ഇരുപത്തൊന്ന് ചെറു കവിതകള് അടങ്ങുന്ന കവിത സമാഹരമാണ് യുവ കവിയായ അരുണ് വിശ്വനാഥ് എഴുതിയ  'സ്നേഹപൂര്വ്വം ഞാന്' എന്ന പുസ്തകം. അതില് ഗുരുസ്മരണ, വിദ്യ, അക്ഷരം, സ്ത്രീ അബലയല്ല എന്നിവയും തുടര്ന്നു വരുന്ന പന്ത്രണ്ട്  കവിതകള് പ്രണയം, വിരഹം, കാത്തിരുപ്പ് എന്നിവയും ആണ്.  കവിതകളില് ചിലത് സ്വപ്നത്തിന്റെ മണ്ണില്നിന്ന് കിളിര്ത്ത് വന്നവയാണ്. പ്രണയത്തിന്റെ പ്രകാശം ഒരു പ്രിസത്തിലൂടെ കടത്തിവിടുമ്പോള് എന്നതുപോലെ പലതരം പ്രണയ സങ്കല്പ്പങ്ങള് പലപല കവിതകളായി നമുക്ക് മുന്നില് നിവര്ന്നുവരുന്നു. മനുഷ്യത്വത്തെ തൊട്ടറിയാനുള്ള അവസരമാണ് ഓരോ കവിതയും. ചിലപ്പോളത് സ്വപ്നഭംഗത്തിന്റെ സ്വഭാവത്തിലേക്കും വഴിമാറുന്നു. 
ജീവിതത്തിന്റെ അഭികാമ്യതയും അതിന്റെ തന്നെയുള്ള അര്ത്ഥശൂന്യതയും പെന്ഡുലം പോലെ കവിതകളില് ആടിക്കളിക്കുന്നു. പ്രണയത്തിന്റെ വേനലും, മഞ്ഞും, മഴയും ഇതിലുണ്ട്. പ്രണയ നീരസത്തിന്റെ തീക്ഷണതയുമുണ്ട്.


Rs 85.00
Add to Cart

മരിച്ചിട്ടും കാത്തിരിക്കുന്നവർ (Paperback) Horror Thriller Novel By Sivadas Nair

മധ്യ ആഫ്രിക്കയിലെ ഗബോൺ എന്ന രാജ്യത്തേക്ക് ഭാവിയെ പറ്റിയുള്ള സ്വപ്നങ്ങളുമായി വിമാനം കയറുന്ന നായകൻ. എന്നാൽ അവിടെ അയാളെ കാത്തിരുന്നത് അദൃശ്യരായ ആയിരക്കണക്കിന് ദുരാത്മാക്കളാണ്. അവരുടെ ഇടയിൽ ജീവിക്കേണ്ടി വരുന്ന നായകന്റെ അതിജീവനത്തിന്റെയും മരണത്തിന്റെയും ഇടയിലെ ഭീദിതവും അവിശ്വസനീയവുമായ കഥ പറയുന്നു - " മരിച്ചിട്ടും കാത്തിരിക്കുന്നവർ " ഒരേസമയം ആകാംക്ഷയും ഭയവും വായനക്കാരിൽ ജനിപ്പിക്കുന്ന ഹൊറർ ത്രില്ലർ നോവൽ.


Rs 200.00
Add to Cart

നായിക Novel (Paper Back) By Vinod Narayanan

“നായിക” എന്ന നോവല്‍ “വെല്‍കം റ്റു കൊച്ചി” എന്ന വിനോദ് നാരായണന്‍റെ ലഘു നോവലിന്‍റെ തുടര്‍ച്ചയായുള്ള രണ്ടാമത്തെ പുസ്തകമാണ്. മെട്രോപോളിറ്റന് നഗരമായ കൊച്ചിയുടെ പകല്‍ മാന്യതയുടേയും സദാചാര മൂടുപടത്തിന്‍റേയും മറുമുഖ കാഴ്ചയാണ് ആദ്യഭാഗത്തില്‍ വെളിപ്പെടുന്നത്. മലയാളത്തിലെ പ്രമുഖ വാര്ത്താ ചാനലിന്റെ വനിതാ റിപ്പോര്ട്ടര്മാരായ അന്സുലയും ലൈലയും നഗരത്തില്‍ പടര്‍ന്ന് പന്തലിച്ചിരിക്കുന്ന ഓണ്‍ലൈന്‍ സെക്സ് റാക്കറ്റിനെ കുടുക്കുന്നതിന് സ്റ്റിങ് ഓപ്പറേഷന് മുഖേന വല വിരിക്കുന്നു. അപ്രതീക്ഷിതമായ ട്വിസ്റ്റുകളാണ് പിന്നീട് സംഭവിച്ചത്. കോടികള്‍ കിലുങ്ങുന്ന ടിവി ചാനലുകളുടെ ജീര്‍ണമുഖങ്ങളും അധോലോക ബന്ധങ്ങളും ഞെട്ടിപ്പിക്കുന്നതാണ്. ഒരു സെക്സ് റാക്കറ്റിന്റെ കാണാച്ചരടുകള് തേടിയുള്ള യാത്രയായിരുന്നു ആദ്യ പുസ്തകം. പത്രപ്രവര്‍ത്തക എന്ന റോളില്‍ നിന്ന് അപ്രതീക്ഷിതമായി ഒരു പോണ്‍ സ്റ്റാറിന്‍റെ താരപദവിയിലേക്കുള്ള യാത്രയായിരുന്നു പിന്നീട് അന്‍സുലക്ക് ലഭിച്ചത്. ആ പദവി ഏതൊക്കെ വിധത്തിലാണ് അവളുടെ ജീവിതത്തെ ഉലച്ചത്?

അന്താരാഷ്ട്ര പോണ്‍ വിപണി കോടികള്‍ മറിയുന്ന ഒന്നാണ്. മറ്റെല്ലാ നിയമവിരുദ്ധ ബിസിനസുകളോടും അത് കൂടിക്കലര്‍ന്നുകിടക്കുന്നു. മയക്കുമരുന്ന് വ്യാപാരം മുതല്‍ കുഴല്‍പ്പണ ഇടപാട് വരെ പോണ്‍ ബിസിനസിന്‍റെ ശ്രേണിയില്‍ സമ്മേളിക്കുന്നു. ഈ നോവല്‍ അത്തരമൊരു അധോലോകത്തിന്‍റെ കഥയാണ് പറയുന്നത്.

Rs 99.00
Add to Cart

ഉന്നത പഠനം; കോഴ്സുകള്‍ സ്ഥാപനങ്ങള്‍ Higher studies (Paperback)

ഇക്കാലത്ത് ഒരു തൊഴിലധിഷ്ഠിത വിദ്യാഭ്യാസമാണ് ഏറ്റവും അനുയോജ്യം. നിരവധി ജോലികള് നിങ്ങളെ കാത്തിരിക്കുന്നുണ്ട്. പക്ഷേ അവ കണ്ടെത്തലാണ് പ്രയാസം. ഇതാ ഈ പുസ്തകം അതിന് സഹായിക്കും. കരിയര്‍ ഗൈഡന്‍സ്! നല്ല ജോലി ലഭിക്കാന്‍ എന്തു പഠിക്കണം? ഏത് കോഴ്സുകള്‍?  അവ പഠിപ്പിക്കുന്ന സ്ഥാപനങ്ങള്‍, ഫീസ്, സര്‍ക്കാര്‍ സഹായം, സ്കോളര്‍ഷിപ്പ് , ഇന്‍റര്‍വ്യൂവിനെ ഫലപ്രദമായി എങ്ങനെ നേരിടാം? തുടങ്ങിയ വിവിധ വിഷയങ്ങള്‍ വിശദീകരിക്കുന്ന ഉത്തമ ഗ്രന്ഥം. 

Rs: 199.00
Add to Cart

അയ്യപ്പന്‍; പതിനെട്ട് മലകളുടെ തമ്പുരാന്‍ (Paperback novel) by Vinod Narayanan

ബിസി 6400

സഹ്യാദ്രിയുടെ തെക്കോട്ട് കുമരിഭൂഖണ്ഡം ഉൾപ്പെടെയുള്ള വലിയ ഭൂപ്രദേശം മഹാപ്രളയത്തിൽ കടലെടുത്തത് ത്രേതായുഗത്തിന് മുമ്പായിരുന്നു. രാമാവതാരത്തിന് മുമ്പുള്ള പരശുരാമന്റെ കാലത്ത് അദ്ദേഹം നടത്തിയ ക്ഷത്രിയ നിഗ്രഹങ്ങളുടെ പാപപരിഹാരാർത്ഥം ഭൂമി ദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ഗോകർണപർവതത്തിന് തെക്കോട്ട് സഞ്ചരിച്ചെത്തിയപ്പോൾ അവിടെ നിന്നും കന്യാകുമാരി വരെ ഒരു പുതിയ കര സമുദ്രം നീങ്ങി രൂപപ്പെട്ടതായി മനസിലാക്കി. മലയപർവതം എന്നറിയപ്പെടുന്ന സഹ്യപർവതസാനുക്കളെ തൊട്ടുരുമ്മിയെത്തിയ സമുദ്രതിരമാലകൾ പിന്നോട്ടു നീങ്ങി രൂപപ്പെട്ട കരയെ അദ്ദേഹം മലനാട് എന്നു വിളിച്ചു.. സമുദ്രത്തിന്റെ ആ പിന്നോക്കം വലിച്ചിലിൽ സൃഷ്ടിക്കപ്പെട്ടതായിരുന്നു ലങ്കയടക്കമുള്ള ഹിന്ദുമഹാസമുദ്രത്തിലെ ദ്വിപുകളും. പരശുരാമൻ പുതുതായി കണ്ടെത്തിയ ആ പുതുഭൂമികയിലേക്ക് ഉത്തരദേശത്തുനിന്ന് ബ്രാഹ്മണരേയും അവരുടെ അനുയായികളായി നാഗങ്ങളെ ആരാധിക്കുന്ന നാഗന്മാരേയും (നായന്മാര്‍) വരുത്തി. പക്ഷേ മഹിഷ ഊരു (മൈസൂര്‍) കേന്ദ്രീകരിച്ച് മഹിഷസാമ്രാജ്യത്തിലെ ഹിരണ്യകശിപുവിന്റെ പുത്രനായ പ്രഹ്ലാദനും അദ്ദേഹത്തിന്റെ പുത്രനായ മഹാബലിയും ബലിയുടെ പുത്രനായ ക്രൂരനായ ബാണാസുരനും ബ്രാഹ്മണരേയും നാഗന്മാരേയും അടിച്ചമർത്തി രാക്ഷസസാമ്രാജ്യം വ്യാപിപ്പിച്ചിരുന്നു. ബാണാസുരൻ വധിക്കപ്പെട്ടതോടെ മലയനാടിൽ പിന്നേയും ബ്രാഹ്മണരുടേയും നാഗന്മാരുടേയും ആധിപത്യം വന്നു. ഒന്നാം ചേരസാമ്രാജ്യത്തിന്റെ ഉദയം നടന്നു. പെരുമാക്കൻമാർ രാജാക്കന്മാരായി മലയനാട് ഭരിക്കാൻ തുടങ്ങി. മഹാബലിയുടെ തലസ്ഥാനമായിരുന്ന തൃക്കളൂർക്കരയിൽ നിന്നും രാജ്യതലസ്ഥാനം തിരുവഞ്ചിക്കുളത്തേക്ക് മാറ്റി. മലയനാട്ടുകാർ കൊടുങ്കോളൂർ എന്നും ഫിനിഷ്യന്മാർ മുചിരിസ് എന്നും വിളിച്ചിരുന്ന തുറമുഖം പ്രധാന വാണിജ്യസങ്കേതമായി മാറി. കൂടാതെ തിണ്ടിസ്, നെൽക്കിണ്ട എന്നീ തുറമുഖങ്ങളും സജീവമായിരുന്നു. അവിടേക്ക് ബാബിലോണിയയിൽ നിന്നും മെസപ്പൊട്ടേമിയയിൽ നിന്നും യവനന്മാർ കപ്പൽ മാര്ഗം കച്ചവടത്തിനു വന്നു....

An untold epic of അയ്യപ്പന്‍ ; പതിനെട്ട് മലകളുടെ തമ്പുരാന്‍
വിനോദ് നാരായണന്‍ എഴുതിയ നോവല്‍
Illustrations: Anil Narayanan

Pages: 180

Rs 250
Add to Cart

ദുര്‍ഗ്ഗാഷ്ടമി (മലയാളം മാന്ത്രിക നോവല്‍ Paperback Edition) By Vinod Narayanan

മലയാളത്തിൽ ഇതുവരെയുണ്ടായിട്ടുള്ള മന്ത്രവാദനോവൽ സാഹിത്യത്തിൽ നിന്നും തികച്ചും വിഭിന്നമായ ഒരു ആസ്വാദനതലത്തെ മുന്നിലേക്കു വയ്ക്കുകയായിരുന്നു വിനോദ് നാരായണൻ എഴുതിയ മന്ദാരയക്ഷി എന്ന നോവൽ. സലോമി എന്ന യുവതി ധനികനായ ഒരു വികലാംഗനെ കല്യാണം കഴിച്ചു. അവള്‍ക്ക് ഒരു കാമുകനുണ്ട്. അവനോടൊപ്പം ജിവിക്കുന്നതിനും ഭര്‍ത്താവിന്‍റെ സ്വത്ത് കൈക്കലാക്കുന്നതിനുമായി അവൾ ഒരു മന്ത്രവാദിയെ സമീപിച്ചു. ഒരു തെളിവുകളും അവശേഷിക്കാതെ ഭർത്താവിനെ കൊല്ലാൻ കഴിയണം. അത് ഒരു ആഭിചാരക്രിയയിലൂടെ സാധ്യമാകണം. പിന്നെ അവൾക്ക് ആറു വിചിത്രമായ കൊലപാതകങ്ങളുടെ ഭാഗമാകേണ്ടി വന്നു. മന്ദാരയക്ഷി എന്ന നോവലിലൂടെ ആദ്യഭാഗം പൂർത്തിയായി. ആ നോവലിന്‍റെ രണ്ടാം ഭാഗമാണ് ദുർഗാഷ്ടമി. മന്ദാരയക്ഷിയിലെ കഥാപാത്രങ്ങളെ സന്നിവേശിപ്പിച്ചുകൊണ്ട് അതിതീവ്രമായ ഒരു ത്രില്ലർ മാന്ത്രികനോവലിനെ അവതരിപ്പിക്കുകയാണ് വിനോദ് നാരായണൻ ദുർഗാഷ്ടമി എന്ന ഈ നോവലിലൂടെ.   

Rs 140.00
Add to Cart

നരഭോജികളുടെ താഴ്വരയിലേക്ക് ഒരു സാഹസിക യാത്ര (Novel - Paperback) By വിനോദ് നാരായണന്‍

കേരളത്തിന്‍റെ കിഴക്കേ അതിരില്‍ തലയുയര്‍ത്തി നില്‍ക്കുന്ന പശ്ചിമഘട്ടം ഒട്ടേറെ ദുരൂഹതകള്‍ ഒളിപ്പിക്കുന്ന ഒരു പ്രഹേളികയാണ്. തമിഴ്നാടിന്‍റെയും കൂടി അതിര്‍ത്തി പങ്കിടുന്ന ഈ സഹ്യപര്‍വതത്തിന്‍റെ ഉള്ളറകളിലെ വിചിത്രമായ കാഴ്ചകളെ തുറന്നുകാണിക്കുകയാണ് ഈ നോവല്‍. മനുഷ്യനയനങ്ങള്‍ക്ക് ഗോചരമായതു മാത്രമാണ് വിശ്വസിക്കുവാന്‍ പറ്റുകയുള്ളൂ എന്ന മനുഷ്യന്‍റെ അന്ധവിശ്വാസത്തെ തച്ചുതകര്‍ത്തുകൊണ്ട് ഞെട്ടിപ്പിക്കുന്ന പലതും സഹ്യപര്വതത്തിന്‍റെ മടിത്തട്ടില്‍ ഒളിഞ്ഞിരിക്കുന്നത് ഈ നോവലില്‍ നിങ്ങള്‍ക്ക് കാണാം. ഒരു ഡോക്ടറും ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റും ചേര്‍ന്ന് നടത്തിയ ഒരു വലിയ സാഹസിക യാത്രയുടെ കഥയാണിത്. ഒടുവില്‍ അവര്‍ ചെന്നെത്തിയതോ നരഭോജികളുടെ താവളത്തിലും. പ്രശസ്ത ചിത്രകാരന്‍ അനില്‍ നാരായണന്‍റെ ചിത്രങ്ങള്‍ സഹിതം ഈ നോവല്‍ വായിക്കൂ. 


Rs: 150.00
Add to Cart

Shipping

 കാഷ് ഓണ്‍ ഡെലിവറി

ഞങ്ങള്‍ വിതരണം ചെയ്യുന്ന പ്രിന്‍റഡ് പുസ്തകങ്ങള്‍ കാഷ് ഓണ്‍ ഡെലിവറി ആയി ലഭിക്കും. ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസിന്‍റെ വിപിപി സൗകര്യമാണ് ഉപയോഗിക്കുന്നത്. ചില പോസ്റ്റ് ഓഫീസുകള്‍ വിപിപി പാക്കേജില്‍ എഴുതുന്ന തുകക്കു പുറമേ കൂടുതല്‍ തുക ഈടാക്കുന്നതായി പരാതിയുണ്ട്. അതില്‍ ഞങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ല എന്ന് ഖേദപൂര്‍വം അറിയിക്കട്ടെ. കാഷ് ഓണ്‍ ഡെലിവറി ആയി പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍  ഈ വെബ്സൈറ്റിലെ ചെക്കൗട്ട് ഓപ്ഷന്‍ ഉപയോഗിക്കുക. വിലാസവും പുസ്തകലിസ്റ്റും ഞങ്ങള്‍ക്ക് ലഭിച്ചാലുടന്‍ തന്നെ പുസ്തകങ്ങള്‍ വിപിപി ആയി അയക്കുന്നതാണ്. 

ഓണ്‍ലൈന്‍ പേയ്മെന്‍റ്

സൈറ്റില്‍ കാണുന്ന് ബൈ ബട്ടണ്‍ ഉപയോഗിച്ച്  ഓണ്‍ലൈന്‍ പേയ്മെന്‍റ് ചെയ്യാം. ഓണ്‍ലൈന്‍ പേയ്മെന്‍റെ ചെയ്യാന്‍ നെറ്റ് ബാങ്കിങ്ങ്, കാര്‍ഡ്, ഗൂഗിള്‍ പേ മുതലായ സൗകര്യങ്ങള്‍ എന്നിവ ഉണ്ട്. 400 രൂപയ്ക്ക് മുകളില്‍ വാങ്ങുന്ന പുസ്തകങ്ങള്‍ക്ക് പോസ്റ്റേജ് സൗജന്യമാണ്. സിംഗിള്‍ ആയി വാങ്ങുന്ന പുസ്തകങ്ങള്‍ക്ക് 40 രൂപ പോസ്റ്റേജ് ഉണ്ടാകും. 

ഗൂഗിള്‍ പേ

പുസ്തകങ്ങള്‍ കൊറിയറില്‍ വേണമെങ്കില്‍ ഗൂഗിള്‍ പേ വഴി പണം അടക്കാം. ഗുഗിള്‍ പേ നമ്പര്‍ 9567216134. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക അല്ലെങ്കില്‍ വാട്സാപ്പില്‍ ബന്ധപ്പെടുക. 9567216134

Info

Printed Book

Paper back Edition

Inside Paper: Super quality 80 GSM natural Shade paper.

Cover: International Standard 300 GSM Paper.

Book Size: 5.5 x 8.5 Inches.

Quality packing

E Book store