Rs 99.00 |
Add to Cart |
Displaying All
നായിക Novel (Paper Back) By Vinod Narayanan
ഉന്നത പഠനം; കോഴ്സുകള്‍ സ്ഥാപനങ്ങള്‍ Higher studies (Paperback)
Rs: 199.00 |
Add to Cart |
അയ്യപ്പന്‍; പതിനെട്ട് മലകളുടെ തമ്പുരാന്‍ (Paperback novel) by Vinod Narayanan
Rs 250 |
Add to Cart |
ദുര്‍ഗ്ഗാഷ്ടമി (മലയാളം മാന്ത്രിക നോവല് Paperback Edition) By Vinod Narayanan
Rs 140.00 |
Add to Cart |
നരഭോജികളുടെ താഴ്വരയിലേക്ക് ഒരു സാഹസിക യാത്ര (Novel - Paperback) By വിനോദ് നാരായണന്‍
ബ്ലാക്ക് നൈറ്റ് ഗൗണ്‍ (Paper Back) By Vinod Narayanan
നോര്മലിന്‍റേയും അബ്നോര്‍മലിന്‍റേയും അതിര്‍വരമ്പുകള്‍ വളരെ ലോലമാണ്. മനസിന്‍റെ മായികമായ ആ ലോലപാതയിലൂടെ സഞ്ചരിക്കുമ്പോള്‍ ജീവിച്ചിരിക്കുന്നവരുടേയും മരിച്ചുപോയവരുടേയും ആത്മാവുകള് ശരീരത്തിന്‍റെ ജൈവനാഡീബന്ധമില്ലാതെ നമുക്കൊപ്പം സഞ്ചരിക്കും. ആത്മാക്കളുടെ സാന്നിധ്യത്തെ പലരും പലരീതിയിലാണ് അറിയുക. ആധുനികശാസ്ത്രം ദന്ദ്വവ്യക്തിത്വം എന്നു പറയു കാര്യത്തെ മാന്ത്രികലോകം കാണുന്നത് പ്രേതബാധയായാണ്. പ്രേതം മനുഷ്യമനസിന്‍റെ കുസൃതിയാണോ ശരിക്കുമുള്ള എന്തെങ്കിലും സംഗതിയാണോ എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് വിനോദ് നാരായണന്‍ എഴുതിയ ബ്ലാക്ക് നൈറ്റ് ഗൗണ്‍ എന്ന ഈ സൈക്കോളജിക്കല്‍ സസ്പെന്‍സ് ഹൊറര്‍ ത്രില്ലര്‍ തിരക്കഥ.
Rs: 180.00 |
Add to Cart |
100 ബിസിനസ് സംരംഭങ്ങളും മാര്‍ക്കറ്റിംഗും (Paper back)
സൈക്കോ ട്രാക്ക് Crime thriller novel (Paperback) By ശിവദാസ് നായര്
Rs: 200.00 |
Add to Cart |
വെല്‍കം റ്റു കൊച്ചി Novel (Paper Back) By Vinod Narayanan
"കണ്ടത് കണ്ടില്ലെന്നും കാണാത്തത് കണ്ടെന്നും പറയേണ്ടി വരുന്നു.
ആരുടെ ചോര വീണാലും അതു ഞങ്ങള്‍ക്കു നക്കി കുടിക്കണം
മാധ്യമങ്ങളുടെ ഉള്ളറകളില്‍ ചെകുത്താന്മാര്‍ കുടിയിരിക്കുന്നു.."
മെട്രോപോളിറ്റന്‍ നഗരമായ കൊച്ചിയുടെ ഉള്‍ത്തളങ്ങളില്‍ അരങ്ങുവാഴുന്ന സമ്പന്നതയുടെ ക്രൂരമായ മറുമുഖത്തിന്‍റെ കാഴ്ചയാണ് ഈ നോവലില്‍ അനാവരണം ചെയ്യപ്പെടുന്നത്. നഗരത്തിലെ പ്രമുഖ വാര്ത്താ ചാനലിന്റെ വനിതാ റിപ്പോര്‍ട്ടര്‍ നേതൃത്വം കൊടുക്കുന്ന സ്റ്റിങ് ഓപ്റേഷന്‍ ടീം ഒരു സെക്സ് റാക്കറ്റിനെ കുടുക്കുന്നതിനായി വല വിരിക്കുന്നു. ഒരു സെക്സ് റാക്കറ്റിന്റെ കാണാച്ചരടുകള് തേടിയുള്ള യാത്ര. വിനോദ് നാരായണന്‍ എഴുതിയ ക്രൈം ത്രില്ലര്‍ നോവല്‍.
Rs: 80.00 |
Add to Cart |
മുംബൈ റസ്റ്റോറന്‍റ് Novel(Paper Back) By Vinod Narayanan
Rs: 120.00 |
Add to Cart |
മാരിയമ്മന് തെരുവ് Novel (Paper Back) By Vinod Narayanan
Rs 199.00 |
Add to Cart |
കാമിക Novel (Paper Back) By Vinod Narayanan
Rs 199.00 |
Add to Cart |
മന്ദാരയക്ഷി Novel (Paper Back) By Vinod Narayanan
ജീവിച്ചുതീര്‍ക്കുന്നവര്‍ (നോവല്‍ Paperback) By മിനി ആനന്ദവല്ലി
Rs:199.00 |
Add to Cart |
മഴയോടാണെന്‍റെ പ്രണയം (കവിതകള്‍ E Book) By സംഘം അബ്ബാസ്
Rs: 50.00 |
Add to Cart |
സീക്രട്ട് ഏജന്‍റ് ജാനകി Crime thriller novel (Paperback) By Vinod Narayanan
അയാള്‍ പറഞ്ഞു, "ജാനകി, ഇത് നിങ്ങളുടെ കേരളത്തില്‍ നിന്ന് കിട്ടിയതാണ്. ഇന്‍റാഗ്ലിയോ പ്രിന്‍റിംഗ് രീതി പോലും കൃത്യം. കൊച്ചി തുറമുഖത്ത് വന്നുചേര്‍ന്ന പാക്ക് നിര്‍മിത ഇന്ത്യന്‍ കറന്‍സി. കള്ളനോട്ടുമെഷീനുകലില്‍ തിരിച്ചറിയപ്പെടാത്ത ഒന്നാണിത്. പാക്കിസ്ഥാനുവേണ്ടി ആരോ ഒരാള്‍ ഇന്ത്യയില്‍ കള്ളനോട്ട് പ്രിന്‍റ് ചെയ്യുന്നു. സാധാരണഗതിയില്‍ രാഷ്ട്രക്കമ്മട്ടങ്ങള്‍ക്ക് മാത്രം അനുവദിക്കപ്പെടുന്ന ഇന്‍റാഗ്ലിയോ പ്രസ് ആര്‍ക്കോ ലഭിച്ചിട്ടുണ്ട്. 2003 ല്‍ ജര്‍മനിയില്‍ നിന്നും ഇന്ത്യയിലേക്ക് കപ്പല്‍മാര്‍ഗം കൊണ്ടുവന്ന അഞ്ചു കെബിഎ ജിയോറി ഇന്‍റാഗ്ലിയോ പ്രസുകളില്‍ ഒന്ന് മോഷണം പോയിരുന്നു. അതാരുടെ കൈയിലായാലും ഇപ്പോള്‍ പാക്ക് തീവ്രവാദികള്‍ക്ക് വേണ്ടി പണിയെടുക്കുന്നു എന്നതാണ് സത്യം. രഹസ്യാന്വേഷണ ഏജന്‍സിയുടെ ഈ റിപ്പോര്‍ട്ട് പക്ഷേ അന്ന് കേരളത്തിലും കേന്ദ്രത്തിലും ഒരു പോലെ സ്വാധീനമുണ്ടായിരുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നിര്ബന്ധപ്രകാരം പൂഴ്ത്തി വയ്ക്കപ്പെട്ടു. ഐബി ഉദ്യാഗസ്ഥര്‍ക്ക് ഇങ്ങനെ ചില തലവേദനകളുമുണ്ട്."
ഇന്ത്യന്‍ സീക്രട്ട് സര്‍വീസ് സംഘടനയുടെ ആരും കടന്നെത്താത്ത മേഖലകളിലേക്ക് ചുഴിഞ്ഞിറങ്ങുന്ന നോവല്‍. ഇന്ത്യയെ വേട്ടയാടുന്ന അധോലോകത്തിന്‍റെ പുതു തന്ത്രങ്ങളുടെ കഥ.
വിനോദ് നാരായണന്‍ എഴുതിയ ക്രൈം ത്രില്ലര്‍ നോവല്‍ ‘സീക്രട്ട് ഏജന്‍റ് ജാനകി
Rs: 260.00 |
Add to Cart |
മറവന്‍ തുരുത്ത് പോലീസ് സ്റ്റേഷന്‍ (Crime thriller novel Paperback) by Vinod Narayanan
മുറിവേറ്റവര്‍ (നോവല്‍ Paperback) By സജയന്‍.പി.വാസുദേവന്‍
സജയന്‍.പി.വാസുദേവന്‍ എഴുതിയ നോവല്‍ 'മുറിവേറ്റവര്‍'
"ഗ്രാമത്തിലെ ഏതോ മാലിന്യക്കൂമ്പാരത്തില്‍ നിന്ന് ഇന്നലെ
വന്നുകയറിയ ഒരുവാക്ക് നിമിഷം തോറും വളര്‍ന്ന്
സംഘര്‍ഷഭരിതമാക്കുന്ന ജീവിതങ്ങളാണ് ഇവിടെയുള്ളത്. ലോകം
വല്ലാതെചുരുങ്ങി വിരലറ്റത്തു നില്‍ക്കുമ്പോഴും സൗഹൃദങ്ങളും അ/
സംബന്ധങ്ങളും ബ്രാന്‍ഡഡ് ആക്കാന്‍ വേണ്ടി ദുരഭിമാന
പൊങ്ങച്ചക്കോലങ്ങളായി ആത്മഹത്യക്കും കൊലയ്ക്കുമിടയിലൂടെ
കൂകിപ്പായുന്നവരെക്കൊണ്ട്
ഗ്രാമം നിറയുന്നു. ട്രപ്പീസുകളിക്കാര്‍ ഒന്നില്‍
നിന്നു മറ്റൊന്നിലേയ്ക്ക് ചാടുന്നപോലെ നമ്മുടെ കണ്ണുകളെ
അവസാനവരിയിലേയ്ക്കു ക്രമമായി എഴുത്തുകാരന്‍ എത്തിക്കുന്നു.
വള്ളത്തുകാവ് എന്ന നിഗൂഢഭൂമികയിലേയ്ക്ക് ഇടയ്ക്കിടെ
മുങ്ങാങ്കുഴിയിട്ട് മറയുന്ന അഖിലയെന്ന പെണ്‍കുട്ടിയാണ് കേന്ദ്രബിന്ദു."
- (മീര ബെന്‍ എഴുതിയ അവതാരികയില്‍ നിന്ന്)
Rs: 180.00 |
Add to Cart |
ഡബിള്‍ മര്‍ഡര്‍ Novel (Paper back) By Vinod Narayanan
“സ്വര്‍ഗത്തില്‍
വലിയ ഒരടയാളം കാണപ്പെട്ടു. സൂര്യനെ ഉടയാടയാക്കിയ
ഒരു സ്ത്രീ. അവളുടെ
പാദങ്ങള്‍ക്കടിയില്‍ ചന്ദ്രന്.
ശിരസില്‍ പന്ത്രണ്ട് നക്ഷത്രങ്ങള്‍ കൊണ്ടുള്ള ഒരു
കിരീടം. അവള്‍ ഗര്‍ഭിണിയായിരുന്നു. പ്രസവവേദനയാല്‍ അവള്‍
നിലവിളിച്ചു. അപ്പോള് അഗ്നിമയനായ
ഒരുഗ്ര സര്പ്പം
വാപിളര്ന്നുവന്നു. അതിന്
കിരീടങ്ങളോടുകൂടിയ ഏഴ്
തലകളും പത്ത് കൊമ്പും
ഉണ്ടായിരുന്നു…”
സെക്യുലറിസത്തില് ഊന്നിയ എതീസ്റ്റ് സാത്താനിസം ഇപ്പോള്‍ വളരെ വേഗം വ്യാപിക്കുന്നു. ന്യൂയോര്‍ക്കില്‍ ആന്റണ്‍ സന്റോര് ലാവേയ് 1966 ലാണ് ബ്ലാക്ക് ഹൗസില്‍ സാത്താനിസം ആരംഭിക്കുന്നത്. സാത്താനിസം ശരിയോ തെറ്റോ എന്ന് നിര്വചിക്കാനല്ല, മനുഷ്യമനസിനെ ദൈവവും സാത്താനും സ്വാധീനിക്കുന്നത് എങ്ങനെ എന്ന് വിലയിരുത്തുകയാണ് ഈ ക്രൈം ത്രില്ലര് നോവലില്‍.
Vinod Narayanan (About the Author)
Rs: 175.00 |
Add to Cart |
മഹാമാന്ത്രികന്‍ തേവലശേരി നമ്പി Novel (E Book) By Vinod Narayanan
ലോകത്തെവിടെയുമുള്ള യക്ഷിക്കഥകളിലെ പ്രധാന കഥാപാത്രങ്ങളാണ് മന്ത്രവാദികളും മന്ത്രവാദിനികളും. അവരുടെ കൂട്ടുകാരായി കുട്ടിച്ചാത്തന്മാരും പിശാചുക്കളും യക്ഷികളും ഉണ്ടാവും. പ്രാചീനകേരളത്തില് പ്രചരിച്ചിരുന്ന നിറപകിട്ടാര്ന്ന കഥകളില് യക്ഷിയോടും ഗന്ധര്വനോടും മാടനോടും മറുതയോടുമൊപ്പം ശക്തന്മാരും ഉഗ്രപ്രതാപികളുമായിരുന്ന മന്ത്രവാദികളും ഉണ്ടായിരുന്നു. പ്രാചീനകേരളചരിത്രം എഴുതപ്പെട്ടിട്ടുള്ള പല രേഖകളിലും പ്രബലരായ നാട്ടുരാജാക്ക ന്മാരോടൊപ്പം തന്നെ പ്രധാനികളായിരുന്നു മന്ത്രവാദികളും. തിരുവിതാംകൂറിലെ പ്രശസ്തനും പ്രഗല്ഭനുമായിരുന്ന മഹാമാന്ത്രികനായിരുന്നു തേവലശേരി നമ്പി. ഗന്ധര്വനേയും വടയക്ഷിണിയേയും മറുതയേയുമൊക്കെ തന്റെ മന്ത്രവടിക്ക് മുമ്പില് അടക്കിനിര്ത്തിയ ആ അസാധാരണ മനുഷ്യന്റെ കഥയാണ് ഈ നോവല്.
Paper back edition only on Amazon.
- ISBN-10 : 9354386741
- ISBN-13 : 978-9354386749
Rs: 50.00 |
Add to Cart |
ഹണി ട്രാപ്പ് (ക്രൈം ത്രില്ലര്‍ നോവല്‍ Paper back) By Vinod Narayanan
ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്ന മനോരോഗം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സ്ത്രീകളെയാണ്. അവര്‍ ചിലപ്പോള്‍ അപരിചിതനായ ഒരു പുരുഷനെ കണ്ടെത്തി പ്രേമിക്കാന്‍ തുടങ്ങുന്നു. ഭ്രാന്തമായ സ്നേഹമായിരിക്കുമത്. മാനാഭിമാനങ്ങള്‍ വലിച്ചെറിഞ്ഞ എന്തു സാഹസവും അവര്‍ പ്രവര്‍ത്തിക്കും. പൊടുന്നനെ സ്നേഹിക്കപ്പെടുന്നവനെ ഞെട്ടിപ്പിച്ചുകൊണ്ട് അവരുടെ സ്നേഹം അതിതീവ്രമായ വെറുപ്പായി മാറും. അവര്‍ ഒരേ സമയം പലരേയും പ്രണയിക്കും. ആ സ്വഭാവത്തെ അവരുടെ ഇരകളില്‍ ആരോപിക്കുകയും വൃഥാ കലഹമുണ്ടാക്കുകയും ചെയ്യും.
എല്ലാ കുറ്റവാളികളും മനോരോഗികളാണ്. മാനസിക ആരോഗ്യമുള്ള ഒരാളും കുറ്റകൃത്യങ്ങള്‍ ചെയ്യുകയില്ല. ആര്യാദേവി ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്ന മനോരോഗത്തിന് അടിമയാണ്. അവര്‍ക്ക് ആരേയും യഥാര്‍ത്ഥമായി സ്നേഹിക്കാന്‍ കഴിയില്ല. അവര്‍ പുരുഷന്മാരെ തന്നിലേക്ക് ആകര്‍ഷിക്കുന്നു. അവര്‍ ഒരേ സമയം പലരേയും പ്രേമിക്കുന്നതായി അഭിനയിക്കുന്നു. അവരുടെ ഫോണിലെ കോണ്ടാക്ട് ലിസ്റ്റ് മുഴുവന്‍ നിരവധി പുരുഷന്മാരുടെ ഫോണ്‍ നമ്പറുകളാണ്. വാട്ട്സാപ്പും മെസഞ്ചറും ഉപയോഗിച്ച് പുലരുവോളം അവര്‍ സെക്സ് ചാറ്റ് നടത്തുന്നു. പലരില്‍ നിന്നും പണം വാങ്ങുന്നു. പലരോടൊപ്പം ടൂറുകള്‍ പോകുന്നു. ഉപയോഗശൂന്യമായവരെ കോണ്ടാക്ട് ലിസ്റ്റില്‍ നിന്ന് വെട്ടി നീക്കുന്നു. അത്തരം ആളുകള്‍ ഇനി അവരെ ബന്ധപ്പെടാതിരിക്കാന്‍ വാട്സാപ്പും മെസഞ്ചറും കോള് ലിസ്റ്റും ബ്ലോക്ക് ചെയ്തു വയ്ക്കുന്നു. പല കുറ്റവാളികളും ചെയ്യുന്നതുപോലെ ഇവരുടെ ഫേസ്ബുക്ക് അക്കൗണ്ടും ലോക്ക്ഡ് ആണ്.
ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്ന മനോരോഗമുള്ള ആര്യാദേവി എന്ന ക്രിമനലിന്‍റെ കഥ
വിനോദ് നാരായണന്‍ എഴുതിയ ക്രൈം ത്രില്ലര്‍ നോവല്‍.
Rs: 160.00 |
Add to Cart |
Drizzling drops - Part II (Poems/English/Paperback) by Sarala. D
The poet, Sarala D, is a regular blogger, who owns
some remarkable poems, short stories and articles, written by herself.
This book comprises a collection of thirty-six poems, depicting her emotions,
attitudes, protest etc. towards the negative traits prevailing in the society.
Of course, there are apparently some silver linings of accepting the
affirmative occurrences that loom around. The ardent lovers of poems will not
be disheartened while traversing through these verses.
Rs: 150.00 |
Add to Cart |
Secret Agent Janaki (Crime Thriller/English/ paper back) By Vinod Narayanan
Thrillers and
mysteries never fail to get your heart pumping, keeping
you turning the pages late into the night, and delivering an oddly
satisfying uneasiness about what's to come.
Suspense, crime, romance,
mystery . . . Secret Agent Janaki has
it all, and it is an excellent read, if you get in the mood for a little
suspense, excitement . . .
This is not the
story of a model or an actress. This is the story of Janaki, an Indian Secret
Agent. A novel that delves into the areas of the Indian Secret Service. Here
you read the story of the new tactics of the underworld that is haunting India.
One
of the most exciting novels. .
. An addictive and nail-biting crime thriller.
English edition published by Emerald Books
Rs: 299.00 |
Add to Cart |
നരഭോജികളുടെ താഴ്വരയിലേക്ക് ഒരു സാഹസിക യാത്ര (Novel - Paperback) By വിനോദ് നാരായണന്‍
കഞ്ഞിക്കഥകള്‍ (Malayalam stories - Paperback) by ജോഷി മേരി വര്‍ഗീസ്
മലയാളിക്ക് മലയാളം പോലെ തന്നെ ഒഴിവാക്കാനാവാത്ത ഒന്നാണ് അരി. ' ഞങ്ങളും കഴിക്കുന്നത്
അരിയാഹാരമാണ് 'എന്ന ഒരു ചൊല്ലുതന്നെ മലയാളത്തിലുണ്ട്. ഗോതമ്പുള്പ്പെടെ ധാന്യങ്ങള്
പലതുണ്ടെങ്കിലും മലയാളിയുടെ അടുക്കളയില് ഇന്നും റാണിയായി വാഴുന്നത് അരി തന്നെയാണ്.
കഞ്ഞിയില് നിന്നു ചോറായി ചോറില് നിന്നും ബിരിയാണിയില് എത്തി നില്ക്കുമ്പോഴും പകരക്കാരനില്ലാതെ
അരിയിപ്പോഴും അടുക്കളയിലുണ്ട്
കോരന് കുമ്പിളില്‍ കഞ്ഞി ' എന്ന ദ്വയാര്‍ത്ഥ പ്രയോഗത്തിലൂടെ ഒരു കാലത്തെ സാമൂഹ്യക്രമത്തെയും ,ദാരിദ്ര്യാവസ്ഥയെയും സൂചിപ്പിക്കുന്ന അടയാളമായി കഞ്ഞിയെ മാറ്റുമ്പോഴും അന്നും കര പ്രമാണിമാരുടെ തീന്‍മേശയിലെ പ്രധാന വിഭവമായി കഞ്ഞി തിളങ്ങി നിന്നു. പാടത്തും പറമ്പിലും പണിയുന്നവര്‍ക്ക് കഞ്ഞി കൊടുക്കാന്‍ കഴിയുക എന്നത് ഒരഭിമാന പ്രശ്നമായും തറവാട്ടു മഹിമയായും കരുതിയിരുന്ന ഒരു നീണ്ട കാലം കേരളത്തിനുണ്ടായിരുന്നു. ഇരുപതാം നൂറ്റാണ്ടില്‍ കഞ്ഞിയുടെ സ്ഥാനം പലഹാരങ്ങള്‍ കൈയ്യടക്കി എങ്കിലും വീടുകളില്‍ നിന്നും പുറത്തായ കഞ്ഞി സ്കൂളുകളിലൂടെ ഉച്ചക്കഞ്ഞിയുടെ രൂപത്തില്‍ മലയാളിയുടെ മനോമുകുരത്തിലും നിത്യജീവിതത്തിലും അരുമയായിത്തന്നെ അലിഞ്ഞു ചേര്‍ന്നു കിടന്നു
ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ നക്ഷത്ര പദവിയുള്ള ഹോട്ടലുകളില്‍ നൊസ്റ്റാള്‍ജിക്ക് ആഹാരങ്ങളുടെ ശ്രേണിയില്‍ എണ്ണപ്പെടുന്ന ഒന്നായി മണ്‍ചട്ടിയില്‍ വിളമ്പി പ്ലാവില കയിലുകൊണ്ട് കോരി കുടിക്കുന്ന കഞ്ഞി മാറി
കേരളത്തിലെ ചൂടുകാലാവസ്ഥയും കഞ്ഞിയും തമ്മിലുള്ള ബന്ധം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ് എന്നാകിലും നൂറ്റാണ്ടുകളോളം മലയാളിയുടെ അതിജീവനത്തിന്‍റെ അടിസ്ഥാനമായി ക'ഞ്ഞി മാറിയെന്നതാണ് കൂടുതല്‍ പ്രധാനം
ദീര്‍ലകാലം പലചരക്കുകട നടത്തിയിരുന്ന എന്‍റെ പൂര്‍വികര്‍ പറഞ്ഞു തന്ന അറിവുകളില്‍ നിന്നും ഒരു പ്രദേശത്തെ ജനങ്ങളുടെ ആഹാരക്രമത്തില്‍ കഞ്ഞിയുടെ സ്ഥാനം, പഞ്ഞകാലത്തെ കഞ്ഞിയുടെ പങ്ക് ദരിദ്രകുടുംബങ്ങളില്‍ എത്രത്തോളം ആണെന്നും അരിയും ഉപ്പും മാത്രം കൊണ്ട് ദിനങ്ങള്‍ തള്ളി നീക്കിയ ജനങ്ങളുടെ ജീവിതങ്ങള്‍. ഇങ്ങനെ കേട്ടറിഞ്ഞതും ചെറുപ്പകാലത്ത് കണ്ടറിഞ്ഞതും ആയ സംഭവങ്ങളാണ് ഈ പുസ്തകത്തില്‍ പറയുന്നത്. ഇവയൊന്നും കഥകളല്ല കഥാ പാത്രങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഉള്ളവര്‍ തന്നെയാണ്
നേര്‍ച്ചക്കഞ്ഞിയും, ഉച്ചക്കഞ്ഞിയും, പഷ്ണിക്കഞ്ഞിയുമായി കഞ്ഞി ഇന്നും മലയാള സംസ്ക്കാരത്തിന്‍റെ ഭാഗമായി ,വേര്‍പെടുത്താനാവത്ത ബന്ധമായി നിറഞ്ഞ് നില്‍ക്കുമ്പേള്‍ കഞ്ഞിക്കഥകള്‍ വായിക്കപ്പെടും എന്നു പ്രതീക്ഷയുണ്ട്, തലമുറകള്‍ കൈമാറി മലയാളം ഉള്ളിടത്തോളം കഞ്ഞിയെയും കൈമാറാന്‍ ഈ പുസ്തകം ഒരു കാരണമാകട്ടെ. മലയാളിക്ക് മലയാളം പോലെ തന്നെ ഒഴിവാക്കാനാവാത്ത ഒന്നാണ് അരി. ' ഞങ്ങളും കഴിക്കുന്നത് അരിയാഹാരമാണ് 'എന്ന ഒരു ചൊല്ലുതന്നെ മലയാളത്തിലുണ്ട്. ഗോതമ്പുള്പ്പെടെ ധാന്യങ്ങള് പലതുണ്ടെങ്കിലും മലയാളിയുടെ അടുക്കളയില് ഇന്നും റാണിയായി വാഴുന്നത് അരി തന്നെയാണ്. കഞ്ഞിയില് നിന്നു ചോറായി ചോറില് നിന്നും ബിരിയാണിയില് എത്തി നില്ക്കുമ്പോഴും പകരക്കാരനില്ലാതെ കഞ്ഞി ഇപ്പോഴും അടുക്കളയിലുണ്ട്
ജോഷി മേരി വര്‍ഗീസ് എഴുതിയ രസകരമായ കഥകളുടെ സമാഹാരം
Rs: 160.00 |
Add to Cart |
ശംഖുപുഷ്പങ്ങൾ (കഥകൾ Paperback) By സ്മിത ദാസ്
Rs: 139 |
Add to Cart |
ലുജുഫുവും ജുസുജുവും (Children's Book Paper back) By Vinod Narayanan
Rs: 90.00 |
Add to Cart |
സബാങ്ങിന്‍റെ സംഘം (Children's Book) By Vinod Narayanan
മലയാളികള്‍ക്ക് അധികം പരിചയമില്ലാത്ത അപൂര്‍വമായ കുറെ ഗോത്രവര്‍ഗക്കഥകള്‍ പരിചയപ്പെടുത്തുകയാണ് ഗോത്രകഥാപരമ്പര എന്ന പുസ്തകസീരിസിലൂടെ. സബാങ്ങിന്‍റെ സംഘം എന്ന ഈ പുസ്തകം ഇന്ത്യന്‍ സംസ്ഥാനമായ ഒറീസയുടെ ഗോത്രവര്‍ഗ ക്കാരുടെ ഇടയില്‍ പ്രചാരത്തിലുള്ള രസകരമായ കഥകളുടെ സമാഹാരമാണ്. ജുവാങ്ങ്, സവോറ, ഗോണ്ടുകള്‍, മിന്യോങ് തുടങ്ങിയ ഗോത്രങ്ങളാണ് ഒറീസയിലെ ആദിമമനുഷ്യ വര്‍ഗം. അവിടത്തെ മനോഹരമായ ഭൂപ്രകൃതി, മനുഷ്യര്‍, നദികള്‍, പര്‍വതങ്ങള്‍, കാടുകള്‍, ദേവതകള്‍ തുടങ്ങിയവയെല്ലാം ഇവിടെ കഥാപാത്രങ്ങളാകുന്നു.
Rs 80.00 |
Add to Cart |
Shipping
കാഷ് ഓണ്‍ ഡെലിവറി
ഞങ്ങള്‍ വിതരണം ചെയ്യുന്ന പ്രിന്‍റഡ് പുസ്തകങ്ങള്‍ കാഷ് ഓണ്‍ ഡെലിവറി ആയി ലഭിക്കും. ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസിന്‍റെ വിപിപി സൗകര്യമാണ് ഉപയോഗിക്കുന്നത്. ചില പോസ്റ്റ് ഓഫീസുകള്‍ വിപിപി പാക്കേജില്‍ എഴുതുന്ന തുകക്കു പുറമേ കൂടുതല്‍ തുക ഈടാക്കുന്നതായി പരാതിയുണ്ട്. അതില്‍ ഞങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ല എന്ന് ഖേദപൂര്‍വം അറിയിക്കട്ടെ. കാഷ് ഓണ്‍ ഡെലിവറി ആയി പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ഈ വെബ്സൈറ്റിലെ ചെക്കൗട്ട് ഓപ്ഷന്‍ ഉപയോഗിക്കുക. വിലാസവും പുസ്തകലിസ്റ്റും ഞങ്ങള്‍ക്ക് ലഭിച്ചാലുടന്‍ തന്നെ പുസ്തകങ്ങള്‍ വിപിപി ആയി അയക്കുന്നതാണ്.
ഓണ്‍ലൈന്‍ പേയ്മെന്‍റ്
സൈറ്റില്‍ കാണുന്ന് ബൈ ബട്ടണ്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ പേയ്മെന്‍റ് ചെയ്യാം. ഓണ്‍ലൈന്‍ പേയ്മെന്‍റെ ചെയ്യാന്‍ നെറ്റ് ബാങ്കിങ്ങ്, കാര്‍ഡ്, ഗൂഗിള്‍ പേ മുതലായ സൗകര്യങ്ങള്‍ എന്നിവ ഉണ്ട്. 400 രൂപയ്ക്ക് മുകളില്‍ വാങ്ങുന്ന പുസ്തകങ്ങള്‍ക്ക് പോസ്റ്റേജ് സൗജന്യമാണ്. സിംഗിള്‍ ആയി വാങ്ങുന്ന പുസ്തകങ്ങള്‍ക്ക് 40 രൂപ പോസ്റ്റേജ് ഉണ്ടാകും.
ഗൂഗിള്‍ പേ
പുസ്തകങ്ങള്‍ കൊറിയറില്‍ വേണമെങ്കില്‍ ഗൂഗിള്‍ പേ വഴി പണം അടക്കാം. ഗുഗിള്‍ പേ നമ്പര്‍ 9567216134. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക അല്ലെങ്കില്‍ വാട്സാപ്പില്‍ ബന്ധപ്പെടുക. 9567216134
Info
Printed Book
Paper back Edition
Inside Paper: Super quality 80 GSM natural Shade paper.
Cover: International Standard 300 GSM Paper.
Book Size: 5.5 x 8.5 Inches.
Quality packing