Powered by Blogger.

ജാരസങ്കല്പം Stories (Paper Back) By Vinod Narayanan

വിനോദ് നാരായണന്റെ ഏതാനും കഥകളുടെ സമാഹാരമാണ് ജാരസങ്കല്പം മനുഷ്യജീവിതത്തില്രതിയുടെ വിവിധഭാവങ്ങള്വ്യത്യസ്ത രൂപങ്ങളില്പ്രകടിപ്പിക്കപ്പെടുന്ന കഥകളാണ് പുസ്തകത്തില്‍. കടമയായും ഭീഷണിയായും സ്നേഹമായും ആര്ത്തിയായും രതി മഴ പോലെ വന്നണയുമ്പോള്മനുഷ്യജീവിതങ്ങള്തകിടം മറിയുന്നത് നാം ഇതില്കാണുന്നു. പാശ്ചാത്യ പൗരസ്ത്യഭേദമില്ലാതെ മനുഷ്യകാമം ജീവിതത്തിന്റെ അതിര്വരമ്പുകള്ഭേദിച്ച് ചാട്ടുളി പോലെ പായുന്നു, പല ജീവനുകളും ഹനിച്ചുകൊണ്ട്

Rs: 90.00
Add to Cart

നമ്മുടെ വീട് 100 3D പ്ലാനുകള്‍,എക്സ്റ്റീരിയര്‍, ഇന്‍റീരിയര്‍ ഡിസൈനുകള്‍ (E Book)

പുതുതായി വീടു നിര്മിക്കുന്നവര്ക്കും വീട് പുതുക്കാനുദ്ദേശിക്കുന്നവര്ക്കും വേണ്ടിയാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ഒരാള് ഒരായുഷ്ക്കാലം സമ്പാദിക്കുന്ന സമ്പാദ്യമത്രയും മുടക്കിയാണ് ഒരു വീട് പണിയുന്നത്. വീടുനിര്മാണത്തില് നമ്മുടെ ഇഷ്ടങ്ങള്ക്ക് വേണ്ടി നാം ഒത്തിരി തിരച്ചില് നടത്തേണ്ടതുണ്ട്. അതിനായി പലതരം വീടുകളുടെ പ്ലാനുകള്, എക്സ്റ്റീരിയറുകള്, ഇന്റീരിയറുകള് എല്ലാം കണ്ട് പഠനവിധേയമാക്കണം. അതിന് നിങ്ങളെ എളുപ്പത്തില് സഹായിക്കുന്ന ഒരു ഇ പുസ്തകമാണ് നമ്മുടെ വീട്. ഇതില് ത്രീഡി പ്ലാനുകളില്ത്തന്നെ ഇന്റീരിയറും ഒരുക്കിയിരിക്കുന്നതിനാല് വളരെ എളുപ്പം നമ്മുടെ ഫര്ണിച്ചറുകള് പ്ലേസ് ചെയ്യാന് സാധിക്കും. ഈ പുസ്തകത്തില്‍ മനോഹരമായ 1,2,3 ബെഡ്റൂം വീടുകളുടെ മനോഹരമായ 1000 ത്രീഡി പ്ലാനുകളും എക്സ്റ്റീരിയര്‍ ഡിസൈനുകളും ഇന്‍റീരിയര്‍ ഡിസൈനുകളും ചേര്‍ത്തിട്ടുണ്ട്.(New Edition)

Rs: 100.00
Add to Cart

ഉച്ചവെയിലില്‍ വനസ്ഥലി By Vinod Narayanan

“അല്ലയോ ജറുശലേം പുത്രിമാരേ,
ഞാന് കറുകറുമ്പിയെങ്കിലും കേദാറിലെ കൂടാരങ്ങള് പോലെയും സോളമന്റെ തിരശീലകള് പോലെയും അഴകുള്ളവളാണ്.
എരിവെയിലേറ്റ് കറുത്തവളാകയാല് എന്നെ തുറിച്ചുനോക്കരുത്.
എന്റെ മുലക്കണ്ണുകളുടെ കറുപ്പ് അവര്ക്ക് അരോചകമായിരുന്നു.
എന്റെ നിതംബങ്ങള് വിടര്ന്നിരുന്നത് അവരെ അസ്വസ്ഥമാക്കി.
എന്റെ നാഭീരോമങ്ങള് അവരുടെ കുലത്തെ ഇല്ലായ്മ ചെയ്യുമെന്ന് അവര് കണക്കുകൂട്ടി.
അവര് എന്നെ മുന്തിരിത്തോട്ടങ്ങളുടെ കാവല്ക്കാരിയാക്കി.
എന്റെ സ്വന്തം മുന്തിരത്തോട്ടമോ ഞാന് സംരക്ഷിച്ചതുമില്ല.”
പ്രമുഖ ആനുകാലികങ്ങളില്‍ പ്രസിദ്ധീകൃതമായ വിനോദ് നാരായണന്‍റെ ഏതാനും കഥകളുടെ സമാഹാരം.

Rs: 40.00
Add to Cart

ഇരുളില്‍ പെരുമഴയത്ത് By Vinod Narayanan

കണ്ണെത്താവുന്നിടത്തൊന്നും ഒരു ലൈറ്റ് പോലുമില്ല; കറന്റ് പോയിരിക്കുന്നു.
ലോഡ്ഷെഡിംഗിന്റെ സമയമാണതെന്ന് ദിവാകരന്‍ ഓര്ത്തു.
മുന്നോട്ടുള്ള വഴി കാണാനാകുന്നില്ല.
ചീറിയടിക്കുന്ന കാറ്റിലും മഴയിലും അയാള്‍ കുതിര്ന്നു നിന്നു.
പൊടുന്നനെ ഒരു ദീനരോദനം കേട്ടു. കാതുകളില്‍ തുളച്ചുകയറുന്ന ഒരു പെണ്ണിന്റെന നിലവിളി.
നട്ടെല്ലിലൂടെ ഒരു തണുപ്പുകയറിവരുന്നതുപോലെ ദിവാകരനു തോന്നി.
അയാള്‍ വിറങ്ങലിച്ചു നിന്നു.
നിലവിളി കേട്ടത് മതില്‍ കെട്ടിത്തിരിച്ച സെമിത്തേരിവളപ്പില്‍ നിന്നാണെന്ന് അയാള്‍ ഊഹിച്ചു.
മഴയുടെ ഇരമ്പത്തില്‍ അമര്ത്ത്പ്പെട്ട നിലവിളിക്കുമേലെയായി ആക്രോശങ്ങള്‍ കേട്ടു.
കിതപ്പുള്ള, അടക്കിപ്പിടിച്ച ഒന്നിലേറെ പുരുഷസ്വരങ്ങള്‍, അയാള്ക്കു ചുറ്റുമുള്ള കനത്ത ഇരുട്ടിലെ തടിച്ച മഴനാമ്പുകളില്‍ ലയിച്ചു.
ദിവാകരന്‍ നടുങ്ങി.
ഹേമാംബികയുടെ നിലവിളി പോലെ!
മഴയുടെ ശബദത്തില്‍ അവ്യക്തമായ,മുളചീന്തുന്നതുപോലെ തുളഞ്ഞുകയറുന്ന
ആ നിലവിളി ഹേമാംബികയുടേതായിരിക്കുമോ?
Rs: 40.00
Add to Cart

ഡെസ്ഡിമോണ By Vinod Narayanan

“നിങ്ങള് സ്ത്രീകള് വീടിന് പുറത്തുപോകുമ്പോള് നിറമുള്ള ചിത്രശലഭങ്ങളെപ്പോലെ വര്ണം പൂശും. അതിഥികളോട് മധുരം പുരട്ടി സംസാരിക്കും. വേലക്കാരോട് കടുവകളെപ്പോലെ പെരുമാറും. വിശുദ്ധരാണെന്ന് ഭാവിച്ചുകൊണ്ട് മറ്റുള്ളവരെ പുച്ഛിക്കുകയും ഉപദ്രവിക്കുകയും ചെയ്യും. എന്നാല് നിങ്ങള് ദ്രോഹിക്കപ്പെട്ടാല് ചെകുത്താന്മാരായി മാറും. ശരിയല്ലേ?”
സ്ത്രീമനസിന്റെ മര്മങ്ങളെ തൊട്ടുണര്ത്തിക്കൊണ്ട് വില്യം ഷേക്സ്പീയറിന്റെ ഒഥല്ലോയുടെ സ്വതന്ത്രപുനരാഖ്യാനമായി വിനോദ് നാരായണന് എഴുതുന്ന നോവല്
“ഡെസ്ഡിമോണ”

Rs: 50.00
Add to Cart

അഗതികളുടെ അമ്മ By Vinod Narayanan

കല്ക്കത്തയിലെ ഇരുണ്ട തെരുവുകളിലേയും ചേറുപുരണ്ട ചേരികളിലെയും ബംഗാളിലെ അനേകം കുഗ്രാമങ്ങളിലേയും ദരിദ്രരേയും രോഗികളേയും അനാഥരേയും ശുശ്രൂഷിച്ചുകൊണ്ട് ലോകത്തെല്ലായിടത്തുമുള്ള അഗതികള്ക്ക് ആശ്രയമായി മാറിയ അമ്മ, മദര് തേരേസ കനിവിന്റെ വലിയൊരു പ്രസ്ഥാനം തന്നെ കെട്ടിപ്പടുത്തു. ലോകം അവരെ അഗതികളുടെ അമ്മ എന്ന് വാഴ്ത്തുന്നു.  
E Book price: Rs: 50. 
Amazon Paperback Edition Price: Rs 125 

Rs: 50.00
Add to Cart

ഡ്രാക്കുള By Vinod Narayanan

ലോകത്തിലെ ഹൊറര്‍ നോവലുകളിലെ ഇതിഹാസമാണ് ബ്രാംസ്റ്റോക്കറുടെ വിഖ്യാത തൂലികയില്‍ പിറന്ന ഡ്രാക്കുള. കാര്‍പാത്ത്യന്‍ മലനിരകളിലെ ട്രാന്‍സില്‍വാനിയായില്‍ ഇന്നും സജീവമായുള്ള ഡ്രാക്കുളക്കോട്ടയിലെ ഡ്രാക്കുളപ്രഭുവിന്‍റെ മരണാനന്തര ജീവിതകഥയാണ് ഈ നോവലിന് ആധാരം. സംഭ്രമജനകമായ ഡ്രാക്കുള എന്ന ഒറിജിനല്‍ നോവലിന്‍റെ സത്ത ഒട്ടും ചോര്‍ന്നുപോകാതെയുള്ള സ്വതന്ത്രപുനരാഖ്യാനമാണ് ഈ പുസ്തകം. 

Rs: 50.00
Add to Cart

കേരളത്തിലെ അറബി മാന്ത്രികം By Vinod Narayanan

കേരളത്തിലെ അറബി മാന്ത്രികം വളരെ പ്രാചീനമായ മന്ത്രവാദശാഖയാണ്. ഇസ്ലാം മതം രൂപം കൊള്ളുന്നതിനു മുമ്പുതന്നെ അറബികള്‍ കേരളത്തിലെത്തിയിരുന്നു. പുരാതന ഈജിപ്ഷ്യന്‍ ബാബിലോണിയന്‍ മന്ത്രവാദരീതികളാണ് അറബി മന്ത്രവാദമായി അറിയപ്പെടുന്നത്.  ജിന്നുകള്‍ അറബിമാന്ത്രികരുടെ ഉപാസനാമൂര്‍ത്തി. ജിന്നുകള്‍ക്ക് മനുഷ്യര്‍ക്കിടയില്‍ ഒരു ലോകമുണ്ട്. ജിന്നുകളെ കുറിച്ചും അറബിമാന്ത്രവാദത്തെ കുറിച്ചും  വിശദമായി പരാമര്ശിക്കുന്ന ഈ പുസ്തകം നിഗൂഢശാസ്ത്ര കുതുകികള്‍ക്ക് താല്‍പര്യമുള്ളതായിരിക്കും. ജിന്നുകളെ സംബന്ധിച്ച ധാരാളം കളര്‍ചിത്രങ്ങളും ഇതിലുണ്ട്.

Rs: 45.00
Add to Cart

വിശുദ്ധ ചാവറയച്ചന്‍ By Vinod Narayanan

പള്ളിക്ക് ഒരു പള്ളിക്കൂടം, വിദ്യ സര്‍വധനാല്‍ പ്രധാനം." എന്ന ഒരു കല്‍പന കേരളത്തിലെ എല്ലാപള്ളികള്‍ക്കുമായി പുറപ്പെടുവിച്ചുകൊണ്ട് കേരളത്തിന്‍റെ വിദ്യാലയചരിത്രത്തില്‍ ഒരു വലിയ നെടുംതൂണ്‍ നാട്ടിയ മഹാനാണ് വിശുദ്ധ ചാവറയച്ചന്‍. അദ്ദേഹം ക്രിസ്തീയ പുരോഹിതന്‍ മാത്രമല്ല കേരളചരിത്രത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ സാമൂഹ്യ പരിഷ്കര്‍ത്താവുകൂടിയായിരുന്നു. വാഴപ്പിണ്ടി കൊണ്ട് പ്രിന്‍റിംഗ് പ്രസിന്‍റെ മോഡലുണ്ടാക്കി അത് മരാശാരിയെ കൊണ്ട് പണിയിപ്പിച്ച് പുസ്തകങ്ങള്‍ അച്ചടിച്ച ചരിത്രമുണ്ട് ചാവറയച്ചന്. യുവാക്കള്‍ക്ക് ജാതിമതഭേദമെന്യെ നവോന്മേഷം പകരുന്ന അദ്ദേഹത്തിന്‍റെ ജീവിതകഥയാണ് ഈ പുസ്തകത്തില്‍. 

Rs: 45.00
Add to Cart

വിശുദ്ധ ഏവുപ്രാസ്യാമ്മയുടെ ജീവിതകഥ By Vinod Narayanan

വിശുദ്ധ എവുപ്രാസ്യമ്മ, അത്ഭുത രഹസ്യങ്ങളുടെ കഥ എന്ന ഈ പുസ്തകം വിനോദ് നാരായണന്‍ എഴുതിയ വിശുദ്ധരുടെ ജീവചരിത്രകഥകളുടെ ഭാഗമാണ്.

 “ഹൃദയവിശുദ്ധിയുള്ളവര് ഭാഗ്യവാ ന്മാര്. അവര് ദൈവത്തെ കാണുന്നു.” വിശുദ്ധ എവുപ്രാസ്യമ്മയുടെ ജീവിതത്തില് സുവര്ണമുദ്ര പോലെ പതിപ്പിക്കപ്പെട്ടതാണ് ഈ വാക്യങ്ങള്. ആ മഹതി നിര്മലഹൃദയത്തിന്റെ ഉടമയായിരുന്നു. അവര് ദൈവത്തെ നേരില് കണ്ടു. മരിച്ചാലും മറക്കില്ല എന്നു പറയുന്ന വിശുദ്ധ ഏവുപ്രാസ്യാമ്മയുടെ ഈ ജീവിതകഥ വായിക്കുക.


Rs: 30.00
Add to Cart

വിശുദ്ധ അല്‍ഫോന്‍സാമ്മ By Vinod Narayanan

ഗോതമ്പുമണികള് നല്ലതുപോലെ ഇടിച്ചുപൊടിക്കുമ്പോള് വെണ്മയുള്ള മാവ് ലഭിക്കുന്നതുപോലെയും മുന്തിരിങ്ങാപ്പഴങ്ങള് ചക്കിലിട്ട് ഞെരിക്കുമ്പോള് നല്ല ചാറ് നല്ല വീഞ്ഞായിത്തീരുന്നതുപോലെയും കഷ്ടതകള് മനുഷ്യരെ ശുദ്ധീകരിക്കുന്നു. എന്ന് അല്ഫോന്സാമ്മ പറഞ്ഞത് അമ്മയുടെ ജീവിതം സാക്ഷ്യമാക്കിക്കൊണ്ടായിരുന്നു. അത്യധികമായ കഷ്ടതകള് നിറഞ്ഞ ജീവിതത്തിന്റെ സമര്പ്പണത്തിനുള്ള ഫലമായിരുന്നു അല്ഫോന്സാമ്മയുടെ വിശുദ്ധത. ഭാരതത്തില് നിന്ന് വിശുദ്ധപദവിയിലേക്ക് ഉയര്ത്തപ്പെട്ട ആദ്യത്തെ വനിതയാണ് വിശുദ്ധ അല്ഫോന്സാമ്മവിശുദ്ധ അല്ഫോന്സാമ്മയുടെ അത്ഭുതകരമായ ജീവിതകഥയാണ് പുസ്തകം

Rs: 30.00
Add to Cart

വള്ളിവലി (Novel - Paper Back) By സജയന്.പി.വാസുദേവന്

സാങ്കല്‍പികവും യഥാര്‍ത്ഥവുമായ കഥാപാത്രങ്ങളുടേയും സംഭവങ്ങളുടേയും കൂടിച്ചേരലാണ് ഈ നോവല്‍. മിഥ്യയില്‍ നിന്നും തഥ്യയിലേക്കുള്ള നിതാന്തമായ സഞ്ചാരത്തെ വായിക്കുമ്പോള്‍ ജീവന്‍റെ ചൂടും ചൂരുമുള്ള നിരവധി ബിബങ്ങളെ ഈ നോവലിലൂടെ വായനക്കാരന് കാണാനാകും. കാട്ടിക്കുന്ന് എന്ന കൊച്ചുഗ്രാമത്തെ ചുറ്റിപ്പറ്റിയുള്ള നല്ലവരായ ഗ്രാമീണരുടെ ചലനാത്മകമായ ജീവിതമാണ് സജയന്‍ ഈ നോവലിലൂടെ ആവിഷ്കരിക്കുന്നത്. വള്ളിവലി എന്ന പരമ്പരാഗത മീന്‍പിടുത്ത സമ്പ്രദായത്തെ ഉപജീവിച്ചുകൊണ്ടാണ് കഥയുടെ മുന്നേറ്റം

Rs: 200.00
Add to Cart

THE LADY BIKER (Paper Back) By THAMPY ANTONY THEKKEK

CASH ON DELIVERY

Worldly , humorous , mysterious and funny . THE These fourteen stories by the award winning author Thampy Antony Thekkek gently stroke the surface of Indian and American life .

• Sweet Pain

o During that Journey

• Mysterious Somebody

• Curry Leaf Jo Ramona

o Dr. Alliankan Speaking

o The Chief Editor's Story

o Paulo Coelho and Kochu Paulo

• The Lady Guava Mango

o The State The Damsel

o The Winter Leaf

o The Forbidden Fruit

Being an Indian American author , poet , actor , and film producer , he writes about Kerala life from a metro , and about metro life from a metro . That is the peculiar beauty of this book . And the stories can be read with ease . Brilliant , original , and entirely absorbing work of fiction . Fiction

Rs: 200.00
Add to Cart

VASCO DA GAMA & THE PRIEST (Paper Back) By THAMPY ANTONY THEKKEK

Funny , hilarious and oblique . These stories are told from an unconventional angle ... the visual richness in the stories adds a new dimension to the reading experience . --Benyamin , author of Goat Days and Jasmine Days Thampy Antony Thekkek's twelve stories in this book spon village , city and country , animal and human , real and surre al , political and sexual , peculiar and twisted . Vasco da Gama and the Priest is a daring collection of sto ries . The author's freewheeling imagination explores lust for life and victory , mysteries of female psychology , the feelings of metro life , die hard habits , and angst and frus tration of expatriates who forfeited their roots . There are many hauntingly familiar characters in the stories , they do not hurt anybody , yet taunt many . He gives a dressing down to the society in a witty way . With this book , he certainly claims his space in the English literature . Winner of Basheer Amma Malayalam Award 2019 and Kerala Ezhuthukoottam Pravasi Award 2019.

Rs: 200.00
Add to Cart

Dunes (Paper Back) By Anjali Sebastian

DUNES : Musings from 40 Days in Our Desert is a lyrically written poetry collection to highlight the common and unique experiences we all face . This book of poems is an in - depth and relatable reflection on what we go through and how we go through it , who we meet and the impacts we allow them to leave , and where we glean and how we beam . All the way remembering : we don't have to take on this desert alone . This journey is ours - we are all the sand and we are all the sun .

Rs: 200.00
Add to Cart

Shipping

 കാഷ് ഓണ്‍ ഡെലിവറി

ഞങ്ങള്‍ വിതരണം ചെയ്യുന്ന പ്രിന്‍റഡ് പുസ്തകങ്ങള്‍ കാഷ് ഓണ്‍ ഡെലിവറി ആയി ലഭിക്കും. ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസിന്‍റെ വിപിപി സൗകര്യമാണ് ഉപയോഗിക്കുന്നത്. ചില പോസ്റ്റ് ഓഫീസുകള്‍ വിപിപി പാക്കേജില്‍ എഴുതുന്ന തുകക്കു പുറമേ കൂടുതല്‍ തുക ഈടാക്കുന്നതായി പരാതിയുണ്ട്. അതില്‍ ഞങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ല എന്ന് ഖേദപൂര്‍വം അറിയിക്കട്ടെ. കാഷ് ഓണ്‍ ഡെലിവറി ആയി പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍  ഈ വെബ്സൈറ്റിലെ ചെക്കൗട്ട് ഓപ്ഷന്‍ ഉപയോഗിക്കുക. വിലാസവും പുസ്തകലിസ്റ്റും ഞങ്ങള്‍ക്ക് ലഭിച്ചാലുടന്‍ തന്നെ പുസ്തകങ്ങള്‍ വിപിപി ആയി അയക്കുന്നതാണ്. 

ഓണ്‍ലൈന്‍ പേയ്മെന്‍റ്

സൈറ്റില്‍ കാണുന്ന് ബൈ ബട്ടണ്‍ ഉപയോഗിച്ച്  ഓണ്‍ലൈന്‍ പേയ്മെന്‍റ് ചെയ്യാം. ഓണ്‍ലൈന്‍ പേയ്മെന്‍റെ ചെയ്യാന്‍ നെറ്റ് ബാങ്കിങ്ങ്, കാര്‍ഡ്, ഗൂഗിള്‍ പേ മുതലായ സൗകര്യങ്ങള്‍ എന്നിവ ഉണ്ട്. 400 രൂപയ്ക്ക് മുകളില്‍ വാങ്ങുന്ന പുസ്തകങ്ങള്‍ക്ക് പോസ്റ്റേജ് സൗജന്യമാണ്. സിംഗിള്‍ ആയി വാങ്ങുന്ന പുസ്തകങ്ങള്‍ക്ക് 40 രൂപ പോസ്റ്റേജ് ഉണ്ടാകും. 

ഗൂഗിള്‍ പേ

പുസ്തകങ്ങള്‍ കൊറിയറില്‍ വേണമെങ്കില്‍ ഗൂഗിള്‍ പേ വഴി പണം അടക്കാം. ഗുഗിള്‍ പേ നമ്പര്‍ 9567216134. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക അല്ലെങ്കില്‍ വാട്സാപ്പില്‍ ബന്ധപ്പെടുക. 9567216134

Info

Printed Book

Paper back Edition

Inside Paper: Super quality 80 GSM natural Shade paper.

Cover: International Standard 300 GSM Paper.

Book Size: 5.5 x 8.5 Inches.

Quality packing

E Book store