പ്രപഞ്ചത്തിലേക്ക്, പ്രകൃതിയിലേക്ക് എയ്തുവിടുന്ന കടാക്ഷങ്ങളിലുടെ കവിതയുടെ അന്തരാത്മാവിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിയുക ആത്യന്തികമായി കവിക്കുമാത്രമാണ്. ചുറ്റുപാടും സംഭവിക്കുന്ന കാര്യങ്ങളിലെല്ലാംതന്നെ കവി ഭാഗഭാക്കാകേണ്ടതുണ്ട്. ഇവിടെ, കടാക്ഷത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന കവിതകളെല്ലാം അപ്രകാരമുള്ള ഒന്നുചേരലിന്റെ ഫലമാണെന്നു പറയാം. കാണുകയും കേൾക്കുകയും ചെയ്യുന്നവ നല്കുന്ന പ്രചോദനങ്ങളും പ്രതികരണങ്ങളുമാണു കവിതകളായി വാർന്നുവീഴുന്നത്. അറിഞ്ഞും അറിയാതെയും അങ്ങനെ സംഭവിക്കുന്നു. വാക്ക് സൂര്യനായി ഉദിച്ചുയരുന്നു. വാക്ക് പറവയായി ആകാശം താണ്ടുന്നു. വാക്ക് പുഴയായി ഒഴുകിക്കൊണ്ടേയിരിക്കുന്നു. വാക്ക് കടൽത്തിരകളായി തീരങ്ങളെ പുല്കുന്നു. തിരിച്ചുപോയി വീണ്ടും വരുന്നു. അങ്ങനെ വാക്കിന്റെ സുവിശേഷമായിപകരുകയാണ് കടാക്ഷം. വചിച്ചു നോക്കു, പചിച്ചു നോക്കൂ, രുചിച്ചു നോക്കു. വാക്ക് നിങ്ങളുടെ ഉള്ളിൽത്തന്നെയുണ്ട്.
Pages: 510
Rs: 350.00 |
Add to Cart |