Powered by Blogger.

കാക്കപ്പൂവേ നീയും വേണം By ശ്രീമന് നാരായണന്

ചെറുതല്ല നീ കുഞ്ഞുപൂവേ , ലോകത്തിൽപ്പകരം നിനക്കു നീ മാത്രം ... എന്ന ഈരടിയിലെ സർവ്വസമത്വ ബോധം കവിയുടെ ജീവിത ദർശനമാണ് , അനേകം കവിതകളിൽ രൂപഭാവ ഛന്ദസ്സുകളുടെ ഈഷദ് ഭേദങ്ങളോടെ ആശയം ഇതൾ വിരിയുന്നതുകാണാം . പ്രകൃതിയിലെ സർവ്വ തിര്യക്സസ്യ വർഗ്ഗങ്ങളിലും ദൃശ്യമായ സമത്വ സങ്കല്പം മനുഷ്യനിൽ നാൾക്കുനാൾ കുറഞ്ഞു വരുന്നതിലുള്ള ആശങ്കയും വ്യാകുലതയും നിശബ്ദമായ ഒരു നെടുവീർപ്പുപോലെ ശ്രീമൻ നാരായണന്റെ വാക്കുകളിൽ വിങ്ങി നില്പ്പുണ്ട് . മാത്യ വാത്സല്യത്തിന്റെ മാധുര്യവും സാരളവും വഴിയുന്നവയാണ് ഇതിലെ കവിതകളിൽ പലതും . അമ്മ ! അമ്മ !! , അമ്മേ മാപ്പ് , പ്രണാമം , ജീവിത ദർശനം മുതലായ കവിതകളിൽ വാച്യമായും മറ്റു ചിലതിൽ വ്യംഗ്യമായും സ്നേഹശുതി കേൾക്കാം .


Rs:100.00
Add to Cart

സ്റ്റഡി സ്മാര്ട്ട് By സാബിന് ജോണ്

മിടുക്കരായി ജയിക്കണമെങ്കിൽ മിടുക്കരായി പഠിക്കണം . ജയി ക്കാൻ മാത്രമല്ല , പരീക്ഷകളിൽ ഉജ്ജ്വലവിജയം നേടാനും അതു വേണം . കഠിനമായി പഠിക്കുകയല്ല , മികവോടെ പഠിക്കുകയാണ് വേണ്ടത് . കുറഞ്ഞ സമയവും പരിശ്രമവുംകൊണ്ട് പരമാവധി ഉയർന്ന ഗ്രേഡ് നേടാൻ കഴിയണം . വിദ്യാർത്ഥി എന്ന നിലയിൽ നിങ്ങളുടെ പ്രാഥമിക ലക്ഷ്യം അതായിരിക്കണം . ഗ്രന്ഥത്തിൽ ഒരു ത്രിതല സമീപനമാണ് സ്വീകരിച്ചിരിക്കു ന്നത് - തയാറെടുപ്പ് , ആസൂത്രണം , പിന്നെ കാര്യനിർവ്വഹണം . ഏതൊരു വിജയകരമായ പദ്ധതിയുടെയും നെടുംതൂണുകളാണീ മൂന്നു കാര്യങ്ങൾ . നിങ്ങളുടെ പഠനം ഒരു പദ്ധതിയാണ് . നിങ്ങൾ അതിന്റെ മാനേജരും , ആത്യന്തികഫലം നിങ്ങൾ ഇതെങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു . പഠനത്തിൽ എങ്ങനെ തയാറെടുക്കണം , എങ്ങനെ ആസൂത്രണം ചെയ്യണം , മികവോടെ എങ്ങനെ പഠിക്കണം , പഠിച്ച ഭാഗങ്ങൾ എങ്ങനെ പുനരവലോകനം ചെയ്യണം , പരീക്ഷാസമ്മർദ്ദം എങ്ങനെ അതിജീവിക്കാം , എങ്ങനെ പരീക്ഷ എഴുതണം , ജോലി എങ്ങനെ തെരഞ്ഞെടുക്കണം ഇങ്ങനെ ഒട്ടേറെ കാര്യങ്ങൾ സംബന്ധിച്ച അനി വാര്യവിവരങ്ങളും പൊടിക്കൈകളും ഗ്രന്ഥത്തിലുണ്ട് . ഗ്രന്ഥ കാരൻ , അദ്ധ്യാപകൻ എന്നീ നിലകളിലുള്ള എന്റെ അറിവിന്റെയും അനുഭവത്തിന്റെയും ഗവേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് ഇത് രചിച്ചിരിക്കുന്നത് . ജീവിതത്തിലും പരീക്ഷകളിലും വിജയിക്കാൻ വിവരങ്ങളും പൊടിക്കൈകളും നിങ്ങളെ സഹായിക്കും . ഗ്രന്ഥം വായിക്കുക . നിങ്ങൾ വിചാരിക്കുന്നതിലും അടുത്താണ് വിജയം ! വിജയം നിങ്ങ ളുടെയാണ് ! അങ്ങനെ ആയിരിക്കുകയും ചെയ്യട്ടെ !!


Rs: 100.00
Add to Cart

ആരാണ് ദലിതർ ? By M.P.Damodaran

ആരാണ് ദലിതർ ? " ഡോ . എം . പി . ദാമോദരൻ  ഇംഗ്ലീഷ് ഭാഷയിൽ എഴുതിയദി ആന്ത്രാപ്പോളജി ഓഫ് ദലിത്സ് " ( 2014 ) എന്ന പുസ്തകത്തിന്റെ പരിഭാഷയാണ് . പലയിടങ്ങളിലും ചില വെട്ട ലുകളും , തിരുത്തലുകളും , കൂട്ടിചേർക്കലുകളും നടത്തിയിട്ടുണ്ട് എങ്കിലും , ആശയത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ല . നാം ജീവി ക്കുന്ന ഇന്നിന്റെ ചുറ്റുപാടിൽ രചന മുന്നോട്ടു വയ്ക്കുന്ന കാഴ്ചപ്പാടുകളും , സംവാദങ്ങളും അത്യധികം പ്രാധാന്യമുള്ള താണെന്ന് ഞാൻ കരുതുന്നു . കൃതി സഹൃദയരായ വായന ക്കാർക്ക് സമക്ഷം സമർപ്പിക്കുന്നു .


Rs: 100.00
Add to Cart

Shipping

 കാഷ് ഓണ്‍ ഡെലിവറി

ഞങ്ങള്‍ വിതരണം ചെയ്യുന്ന പ്രിന്‍റഡ് പുസ്തകങ്ങള്‍ കാഷ് ഓണ്‍ ഡെലിവറി ആയി ലഭിക്കും. ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസിന്‍റെ വിപിപി സൗകര്യമാണ് ഉപയോഗിക്കുന്നത്. ചില പോസ്റ്റ് ഓഫീസുകള്‍ വിപിപി പാക്കേജില്‍ എഴുതുന്ന തുകക്കു പുറമേ കൂടുതല്‍ തുക ഈടാക്കുന്നതായി പരാതിയുണ്ട്. അതില്‍ ഞങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ല എന്ന് ഖേദപൂര്‍വം അറിയിക്കട്ടെ. കാഷ് ഓണ്‍ ഡെലിവറി ആയി പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍  ഈ വെബ്സൈറ്റിലെ ചെക്കൗട്ട് ഓപ്ഷന്‍ ഉപയോഗിക്കുക. വിലാസവും പുസ്തകലിസ്റ്റും ഞങ്ങള്‍ക്ക് ലഭിച്ചാലുടന്‍ തന്നെ പുസ്തകങ്ങള്‍ വിപിപി ആയി അയക്കുന്നതാണ്. 

ഓണ്‍ലൈന്‍ പേയ്മെന്‍റ്

സൈറ്റില്‍ കാണുന്ന് ബൈ ബട്ടണ്‍ ഉപയോഗിച്ച്  ഓണ്‍ലൈന്‍ പേയ്മെന്‍റ് ചെയ്യാം. ഓണ്‍ലൈന്‍ പേയ്മെന്‍റെ ചെയ്യാന്‍ നെറ്റ് ബാങ്കിങ്ങ്, കാര്‍ഡ്, ഗൂഗിള്‍ പേ മുതലായ സൗകര്യങ്ങള്‍ എന്നിവ ഉണ്ട്. 400 രൂപയ്ക്ക് മുകളില്‍ വാങ്ങുന്ന പുസ്തകങ്ങള്‍ക്ക് പോസ്റ്റേജ് സൗജന്യമാണ്. സിംഗിള്‍ ആയി വാങ്ങുന്ന പുസ്തകങ്ങള്‍ക്ക് 40 രൂപ പോസ്റ്റേജ് ഉണ്ടാകും. 

ഗൂഗിള്‍ പേ

പുസ്തകങ്ങള്‍ കൊറിയറില്‍ വേണമെങ്കില്‍ ഗൂഗിള്‍ പേ വഴി പണം അടക്കാം. ഗുഗിള്‍ പേ നമ്പര്‍ 9567216134. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക അല്ലെങ്കില്‍ വാട്സാപ്പില്‍ ബന്ധപ്പെടുക. 9567216134

Info

Printed Book

Paper back Edition

Inside Paper: Super quality 80 GSM natural Shade paper.

Cover: International Standard 300 GSM Paper.

Book Size: 5.5 x 8.5 Inches.

Quality packing

E Book store