Powered by Blogger.

കടലിലേയ്ക്കുള്ള സവാരിക്കാര്‍ (Paperback Edition) By Dr. Lima Antony

ഐറിഷ് നാടകകൃത്തായ ജെ.എം. സിംഗ് ആരന്‍ ദ്വീപുകളിലെ കടല്‍ മക്കളുടെ സാഹസികയാത്രകളെ അരങ്ങിലേക്ക് മനോഹരമായി ആവിഷ്കരിച്ച നാടകമാണ് 1904 ല്‍ എഴുതപ്പെട്ട “റൈഡേഴ്സ് റ്റു ദ സീ”. ഈ നാടകത്തെ ആലുവ സെന്‍റ് സേവ്യേഴ്സ് കോളജിലെ ഇംഗ്ളീഷ് വിഭാഗം പ്രൊഫസറായ ഡോക്ടര്‍ ലിമ ആന്‍റണി ലളിതവും സ്വതന്ത്രവുമായി പുനരാഖ്യാനം നടത്തി മലയാളഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്ന പുസ്തകമാണ് “കടലിലേക്കുള്ള സവാരിക്കാര്‍.” ഇതിലെ കഥാപാത്രങ്ങള്‍ ജീവിക്കുകയും മരിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. ജീവിതത്തില്‍ ഏകാന്തത അനുഭവിക്കുന്നത് അവരുടെ പുണ്യമാണ്, ദുരന്തത്തില്‍ ഏകാന്തനായ മനുഷ്യനല്ലാതെ മറ്റാരുമില്ല എന്നതാണ് അവന്‍റെ മഹത്വം. അവന്‍ മരിക്കുന്നു, അപ്പോള്‍ അമ്മമാരുടെയും ഭാര്യമാരുടെയും സഹോദരിമാരുടെയും ജീവിതത്തിലെ പുണ്യമാണ് അവരുടെ ഏകാന്തതയെ മഹത്തരമാക്കുന്നത്. എല്ലാ കഥാപാത്രങ്ങളെയും നിലം പരിശാക്കിയ വലിയ കൊടുങ്കാറ്റിന് ശേഷം, വിലാപവും ഭീതിയുമെല്ലാം നമുക്കാര്‍ക്കും ഗ്രഹിക്കാന്‍ പറ്റാത്ത ഒരു വലിയ ശാന്തതയില്‍ വിലയം പ്രാപിക്കുന്നതുകൊണ്ടാകാം ഇംഗ്ലീഷ് ഭാഷ യിലെ ഏറ്റവും മഹത്തായ ആധുനിക ദുരന്ത നാടകമായി 'കടലിലേയ്ക്കുള്ള സവാരിക്കാര്‍' നിലകൊള്ളുന്നത്.

പെറ്റൂണിയപ്പൂക്കളുടെ ഘാതകന്‍ ( Drama- Paper back Edition) by Dr. Lima Antony

ആലുവ സെന്‍റ് സേവ്യേഴ്സ് കോളജില്‍ ഇംഗ്ലീഷ് പ്രൊഫസറായ ഡോ. ലിമ ആന്‍റണി സ്വതന്ത്ര വിവര്‍ത്തനം നിര്‍വഹിച്ചിരിക്കുന്ന ഈ പുസ്തകം അമേരിക്കന്‍ നാടകകൃത്തായ ടെന്നസ്സി വില്യംസ് 1941-ല്‍ എഴുതിയ ' The case of crushed petunias' എന്ന ഏകാങ്ക നാടകത്തിന്‍റെ മലയാള പരിഭാഷയാണ്. മസാച്യുസെറ്റ്സിലെ ഒരു കടയിലെ ജോലികളില്‍ കുടുങ്ങിപ്പോയ ഡൊറോത്തി സിമ്പിളിന്‍റെ കഥയാണിത്. ഒരു ദിവസം കടയില്‍ കടന്നു വന്ന യുവാവിന്‍റെ സന്ദര്‍ശനം അവളുടെ സംതൃപ്തമായ ജീവിതത്തെ തടസ്സപ്പെടുത്തുന്നു. തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് നാടകത്തിന്‍റെ ഇതിവൃത്തം. 

Dr. Lima Antony

Rs 85.00
Add to Cart



Paperback Edition
ISBN: 978-93-94500-05-1
Pages 60
MRP: Rs 149
Nyna Books Price Rs: 85 (45% Discount)
Cash on Delivery available.

Also available on



Nyna Books printed edition In Stock

Book Price Rs 85 + Postage Rs 40

Postage is free for books purchased above Rs.400.

You can pay with Google Pay, Phone pay, Paytm, Bheem App etc. and Net banking.





നാടകവസന്തം (നാടകസമാഹാരം Paperback) By ഡോ . ചെറിയാൻ കുനിയന്തോടത്ത്

പ്രശസ്ത കവിയും സാഹിത്യോപാസകനുമാണു നാടകകൃത്ത് . 86 ഗ്രന്ഥങ്ങളും 47000 ഗാനങ്ങളും എഴുതിയിട്ടുണ്ട് . മുപ്പതോളം അവാർഡുകൾ . നാടകങ്ങൾ സമാഹരിക്കുക അപൂർവമാണ് . അങ്ങനെ ഒരു സാഹസത്തിനാണ് ഇവിടെ തയ്യാറാകുന്നത് . നാടകവസന്തം എട്ടു നാടകങ്ങളും ഒരു തിരക്കഥയും ഉൾക്കൊള്ളുന്നു . ഹ്രസ്വ നാടകങ്ങളും തെരുവുനാടകങ്ങളുമുണ്ട് . ചിലതെല്ലാം രംഗത്ത് വിജയിച്ചവ , ചില തെല്ലാം അവതരിക്കപ്പെടാത്തവ . ഇതിനുമുമ്പ് പ്രസിദ്ധപ്പെടുത്താത്ത ഒരു നാടകം ജന്മമോക്ഷമാണ് . ഇവ യെല്ലാം അമ്പതും മുപ്പതും വർഷങ്ങളോളമായി എഴുതപ്പെട്ടിട്ടു ണ്ട് . ഒരു വസന്തവിഹാരത്തിൽ കയറുന്നവർക്കു പൂക്കളുടെ വൈവിധ്യം അനുഭവവേദ്യമാകുന്നു . നാടകങ്ങളുടെ കാര്യ ത്തിലും വൈവിധ്യം എടുത്തു പറയേണ്ടതുണ്ട് . അവതരിപ്പിച്ചു കാണാവുന്നതും വായിച്ച് ആസ്വദിക്കാവുന്നതുമുണ്ട് നാടകങ്ങ ളിൽ . ആസ്വാദകരുടെ മനോഭാവമനുസരിച്ച് , നാടകവസന്തം ഉൾക്കൊള്ളാൻ സാധിക്കും . സമാഹാരം അനുവാചകകര് ങ്ങളിലെത്താനുള്ള ആഗ്രഹമാണു പ്രസിദ്ധീകരണത്തിനു നിദാനമെന്നു പറയാം . Pages: 230

Rs: 200.00
Add to Cart

Shipping

 കാഷ് ഓണ്‍ ഡെലിവറി

ഞങ്ങള്‍ വിതരണം ചെയ്യുന്ന പ്രിന്‍റഡ് പുസ്തകങ്ങള്‍ കാഷ് ഓണ്‍ ഡെലിവറി ആയി ലഭിക്കും. ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസിന്‍റെ വിപിപി സൗകര്യമാണ് ഉപയോഗിക്കുന്നത്. ചില പോസ്റ്റ് ഓഫീസുകള്‍ വിപിപി പാക്കേജില്‍ എഴുതുന്ന തുകക്കു പുറമേ കൂടുതല്‍ തുക ഈടാക്കുന്നതായി പരാതിയുണ്ട്. അതില്‍ ഞങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ല എന്ന് ഖേദപൂര്‍വം അറിയിക്കട്ടെ. കാഷ് ഓണ്‍ ഡെലിവറി ആയി പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍  ഈ വെബ്സൈറ്റിലെ ചെക്കൗട്ട് ഓപ്ഷന്‍ ഉപയോഗിക്കുക. വിലാസവും പുസ്തകലിസ്റ്റും ഞങ്ങള്‍ക്ക് ലഭിച്ചാലുടന്‍ തന്നെ പുസ്തകങ്ങള്‍ വിപിപി ആയി അയക്കുന്നതാണ്. 

ഓണ്‍ലൈന്‍ പേയ്മെന്‍റ്

സൈറ്റില്‍ കാണുന്ന് ബൈ ബട്ടണ്‍ ഉപയോഗിച്ച്  ഓണ്‍ലൈന്‍ പേയ്മെന്‍റ് ചെയ്യാം. ഓണ്‍ലൈന്‍ പേയ്മെന്‍റെ ചെയ്യാന്‍ നെറ്റ് ബാങ്കിങ്ങ്, കാര്‍ഡ്, ഗൂഗിള്‍ പേ മുതലായ സൗകര്യങ്ങള്‍ എന്നിവ ഉണ്ട്. 400 രൂപയ്ക്ക് മുകളില്‍ വാങ്ങുന്ന പുസ്തകങ്ങള്‍ക്ക് പോസ്റ്റേജ് സൗജന്യമാണ്. സിംഗിള്‍ ആയി വാങ്ങുന്ന പുസ്തകങ്ങള്‍ക്ക് 40 രൂപ പോസ്റ്റേജ് ഉണ്ടാകും. 

ഗൂഗിള്‍ പേ

പുസ്തകങ്ങള്‍ കൊറിയറില്‍ വേണമെങ്കില്‍ ഗൂഗിള്‍ പേ വഴി പണം അടക്കാം. ഗുഗിള്‍ പേ നമ്പര്‍ 9567216134. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക അല്ലെങ്കില്‍ വാട്സാപ്പില്‍ ബന്ധപ്പെടുക. 9567216134

Info

Printed Book

Paper back Edition

Inside Paper: Super quality 80 GSM natural Shade paper.

Cover: International Standard 300 GSM Paper.

Book Size: 5.5 x 8.5 Inches.

Quality packing

E Book store