ഒന്നു പൊട്ടിത്തെറിക്കാന്‍ തോന്നുന്നില്ലേ നിങ്ങള്‍ക്ക്? ലോകത്തോടുള്ള അമര്‍ഷം, വേദന, സ്നേഹം, ആനന്ദം ഇവയിലേതെങ്കിലും നിങ്ങളില്‍ പൊട്ടിത്തെറിക്കാന്‍ വെമ്പുന്നുവോ? എന്നാല്‍ നിങ്ങള്‍ എഴുതാന്‍ പോകുന്നു എന്നാണര്‍ത്ഥം!
നിങ്ങളുടെ സ്വന്തം രചനകള്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കാന്‍ നൈനബുക്സ് സഹായിക്കുന്നു. പ്രിന്‍റഡ് ബുക്കുകളും ഇബുക്കുകളും ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. ബുക്ക് ഡിസൈന്‍, പ്രിന്‍റിംഗ്, കവര്‍ ഡിസൈന്‍, ഇലസ്ട്രേഷന്‍സ്, കാര്‍ട്ടൂണുകള്‍ തുടങ്ങി പുസ്തക പ്രസിദ്ധീകരണം സംബന്ധിച്ച എല്ലാം ഒരു കുടക്കീഴില്‍ നൈനാ ബുക്സ് ഒരുക്കുന്നു.
ഞങ്ങളുടെ സ്വന്തമായുള്ള ഇലസ്ട്രേറ്റര്‍മാരുടേയും ആര്‍ട്ടിസ്റ്റുകളുടേയും സേവനം
ലഭിക്കുന്നതാണ്. പുസ്തകം പ്രസിദ്ധീകരിക്കുക മാത്രമല്ല, ഓണ്‍ലൈന്‍ പ്രമോഷനും മറ്റ് രീതിയിലുള്ള പ്രമോഷനുകളും ലഭ്യമാണ്.
ഞങ്ങളുടെ ബുക്ക് പബ്ലിഷ് താരിഫ് നിസാരമാണ്
എഴുത്തുകാര്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ തയ്യാറാക്കിയ ഒരു പബ്ലിഷിങ്ങ് പാക്കേജാണ് ഞങ്ങളുടേത്. നിസാരമായ ഒരു മാര്‍ജിന്‍ മണി മാത്രം ഈടാക്കി ബാക്കി 90 ശതമാനം തുകയും നൈന ബുക്സ് തന്നെ മുടക്കുന്ന രീതിയാണ് ഇത്. ഈ പ്രത്യേക പാക്കേജില്‍ നൈന ബുക്സ് പ്രിന്റഡ് എഡിഷന്‍, ആമസോണ്‍ പ്രിന്റഡ് എഡിഷന്‍ നൈന ഇബുക്ക്, ആമസോണ്‍ ഇബുക്ക് ഗൂഗിള്‍ ബുക്സ് കൂടാതെ മറ്റ് ഓണ്‍ലൈനും ഓഫ് ലൈനുമായ പുസ്തക വിതരണ പ്രസ്ഥാനങ്ങള്‍ എന്നിവയിലൂടെ നിങ്ങളുടെ പുസ്തകം പ്രചരിപ്പിക്കപ്പെടുകയും എഴുത്തുകാരന്‍ എന്ന നിങ്ങളുടെ പേര് വ്യാപിക്കുകയും ചെയ്യുന്നു. വന്‍തുക വാങ്ങി പുസ്തകപ്രസാധനം ചെയ്തു തരുന്ന ഒരു പ്രസാധകരും മുന്നോട്ടു വയ്ക്കാത്ത പ്രവര്‍ത്തനശൈലിയാണ് ഞങ്ങളുടേത്.
പുസ്തക പ്രസാധനം ഒരു കടമ്പ
പുറമേയുള്ള പല പ്രസാധകരും 25000 രൂപ മുതല്‍ രണ്ടര ലക്ഷം രൂപ വരെയാണ് പുസ്തക പ്രസിദ്ധീകരണത്തിന് എഴുത്തുകാരോട് ആവശ്യപ്പെടുന്നത്. ചിലര്‍ ഇബുക്ക് മാത്രം പ്രസിദ്ധീകരിക്കുന്നതിന് വന്‍ തുക ആവശ്യപ്പെടുന്നുണ്ട്. ഇപ്പോള്‍ ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് പല കടമ്പകളുണ്ട്. ഡിറ്റിപ്പി, ബുക്ക് സെറ്റിങ്ങ്, കവര്‍ ചിത്രം, കവര്‍ സെറ്റിങ്ങ്, പ്രിന്‍റിംഗ്. ഇതിനെല്ലാം പണം ആവശ്യമാണ്. ആമസോണ്‍ ബുക്ക് സെറ്റിങ്ങ് പ്രത്യേകം ചെയ്യണം, ഇബുക്ക് സെറ്റിങ്ങും പ്രത്യേകം വേണം. ബുക്ക് സെറ്റിങ്ങും പ്രിന്‍റിംഗ് ചാര്‍ജും അടക്കം 150 പേജുള്ള ഒരു പുസ്തകം 1000 കോപ്പി പ്രിന്റ് ചെയ്യാന്‍ 85000 രൂപ ചിലവു വരും. ഓര്ക്കുക പുസ്തക പ്രസാധനം നിസാരമായ ഒരു കാര്യമല്ല.
നിങ്ങള്ക്ക് ലഭിക്കുന്നത്
ശരാശരി 150 പേജുള്ള ഒരു പുസ്തകത്തിന്റെ് 20 കോപ്പി ഓതര്‍ കോപ്പിയായി നിങ്ങള്ക്ക് ലഭിക്കും. 70 ജിഎസ്എം പേപ്പര്‍ ഇന്സൈഡിലും 250 ജിഎസ്എം പേപ്പര്‍ കളര്‍ ഗ്ലോസി അഥവാ മാറ്റ് ഫിനിഷ് കവറായും ഉപയോഗിക്കുന്നു. അന്താരാഷ്ട്ര നിലവാരമുള്ള അച്ചടി. പുസ്തകം നൈന ബുക്സ് ഓണ്ലൈന്‍ ഷോപ്പ് വഴി വിതരണം ചെയ്യും. ഇബുക്ക് ആമസോണ്‍ എഡിഷനുകളും ലഭ്യമാകും. ഒരു ഓതര്‍ എന്ന നിലയില്‍ നവ എഴുത്തുകാരനായ നിങ്ങളുടെ പേരും പുസ്തകവും എല്ലാ രീതിയിലും പ്രമോട്ട് ചെയ്യപ്പെടുന്നു.
ലാഭവിഹിതം
നിങ്ങള്‍ മുടക്കുന്ന തുക കൂടാതെയുള്ള വിഹിതം ഞങ്ങള്‍ നിക്ഷേപിക്കുന്നു. 10 ശതമാനം എഴുത്തുകാരന്റെു റോയല്റ്റിയായി പുസ്തക വില്പന നടക്കുന്നതിനനുസരിച്ച് ലഭിക്കും.
ചിത്രങ്ങള്‍
ചിത്രങ്ങള്‍ ഉള്ള പുസ്തകമാണ് നിങ്ങളുടേതെങ്കില്‍ അതിന് ചിത്രം ആവശ്യമാണെങ്കില്‍ അത് ഞങ്ങളുടെ പ്രശസ്ത ആര്ട്ടിസ്റ്റ് അനില്‍ നാരായണന്റെ നേതൃത്വത്തിലുള്ള ടീം ചെയ്തു തരും. അതിന്റെ് തുക പ്രത്യേകം ഈടാക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്ക്ക് ബന്ധപ്പെടുക.
Email: boonsenter@gmail.com
Call/Whatsapp: 9567216134