ഗിരിജാവാര്യര്‍
അടക്കാപുത്തൂര്‍ വടക്കേ വാരിയത്ത് ശ്രീ രാമവാര്യരുടെയും, കമലാദേവിയുടെയും മകളായി ജനനം. ഇംഗ്ലീഷ് സാഹിത്യത്തി ല്‍ ബിരുദാനന്തരബിരുദം നേടിയതിനു ശേഷം പുതുപ്പരിയാരം സി.ബി.കെ. എം.ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഇംഗ്ലീഷ് അദ്ധ്യാപികയായി, 2020 ല്‍ വിരമിച്ചു. ചേക്കുട്ടിപ്പാവ, വെള്ളക്കൊക്കുകള്‍ക്കും പറയാനുണ്ട്, ചായക്കൂട്ട്, അഞ്ചു കാക്കകള്‍ എന്നിവയാണ് പ്രസിദ്ധീകരിക്കപ്പെട്ട ഗ്രന്ഥങ്ങള്‍. കലാപൂര്‍ണ്ണ, ജനശക്തി, അക്ഷരദീപം മുതലായ ആനുകാലിക ങ്ങളിലും, അംബാപ്രസാദം, ഗോവിന്ദം മാസിക മുതലായ ആദ്ധ്യാത്മികപ്രസിദ്ധീകരണങ്ങളിലും എഴുതാറുണ്ട്. മണികണ്ഠ മേനോന്‍ സ്മാരകകഥഅവാര്‍ഡ്, എം സുകുമാരന്‍ സ്മാരക കഥാപുരസ്കാരം, എഴുത്തച്ഛന്‍ സാഹിതീപുരസ്കാരം തപസ്യ സാഹിത്യവേദിപുരസ്കാരം, സപര്യ സാംസ്കാരികസമിതി അവാര്‍ഡുകള്‍, അങ്കണം ഷംസുദ്ദീന്‍അവാര്‍ഡ്, ആറ്റാഞ്ചേരി മാധവന്‍കുട്ടി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ഭര്‍ത്താവ് :ഡോക്ടര്‍ രാഘവവാര്യര്‍
മക്കള്‍: അഞ്ജനാവാര്യര്‍, അനികൃഷ്ണന്‍ വാര്യര്‍
മരുമക്കള്‍ : വിപിന്‍, ഡോക്ടര്‍ സുകന്യവാര്യര്‍
കൊച്ചുമക്കള്‍: ആഗ്നേയ്, മാധവ്
വിലാസം: ശ്രീരാഗ്, പുതുപ്പരിയാരം, പാലക്കാട്