അനീഷ് സോമന്‍
പത്തനംതിട്ട ജില്ലയിലെ അടൂരില്‍ ജനനം. അച്ഛന്‍ സോമരാ ജന്‍ നായര്‍, അമ്മ കുസുമകുമാരി. അടൂര്‍ ഹോളി എഞ്ചല്‍ സ് ഹയര്‍സെക്കണ്ടറി സ്കൂള്‍, അടൂര്‍ ഗവണ്മെന്‍റ് ബോയ്സ് ഹയര്‍സെക്കണ്ടറി സ്കൂള്‍ എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാ ഭ്യാസം. കേരളയൂണിവേഴ്സിറ്റിയില്‍നിന്നും ബി.കോം, എം.ജി യൂണിവേഴ്സിറ്റി ഓഫ് ക്യാമ്പസ് വഴി എം.കോം, പഠിച്ചിട്ടുണ്ട്. മസ്കുലര്‍ ഡിസ്ട്രോഫി എന്ന കഠിനരോഗത്തെ അതിജീവിച്ച് കൗമാരകാലം മുതലുള്ള കുഞ്ഞെഴുത്തു കളിലൂടെയാണ് തുടക്കം. പിന്നീട് കഥയെഴുത്തിലേക്കും കവിതയെഴുത്തിലേക്കും വഴിമാറി. ലേഖനങ്ങളും പ്രചോദനാത്മക ഉദ്ധരണികളും ഏഴുതുന്നുണ്ട്; ഇതിനോടകംതന്നെ ഏഷ്യാനെറ്റ് ന്യൂസ്, മനോരമ ന്യൂസ്, റേഡിയോ കൊച്ചി 90 എഫ്.എം, റേഡിയോ രംഗ്, കലാകൗമുദി മാസിക, മലയാള മനോരമ, ചന്ദ്രിക ദിനപത്രം, ഉള്‍പ്പെടെയുളളവയില്‍ സൃഷ്ടി കള്‍ അച്ചടിച്ചുവന്നിട്ടുണ്ട്. സാഹിത്യ സംഭാവനയ്ക്ക്, സാഹിത്യലോകം പുരസ്കാരം (2019), വരം സാഹിത്യ പുരസ്കാരം (2020), പ്ലാവില പ്ലസ് ടീവി പുരസ്കാരം (2021), എം.ജി.ആര്‍ യൂണിവേഴ്സിറ്റി പാറ്റ് പുരസ്കാരം (2022), നവഭാവന ട്രസ്റ്റി ന്‍റെ നവഭാവന പുരസ്കാരം (2023), രവീന്ദ്രനാഥ ടാഗോര്‍ പാറ്റ് ഏകലവ്യ പുരസ്കാരം (2024) മലയാള സാഹിത്യ അക്കാദമിയുടെ 'കലാജ്യോതിസ്സ്' പുരസ്കാരം(2024)എന്നിവ ലഭിച്ചിട്ടുണ്ട്.
പ്രസിദ്ധീകരിച്ച കവിതാസമാഹാരങ്ങള്‍:
ഒരു മഴത്തുള്ളിയുടെ യാത്ര(2021), ഇനിയും പൂക്കാത്ത ചില്ലകള്‍(2022),
വേനല്‍മഴയിലെ ആലിപ്പഴങ്ങള്‍(2023), തണല്‍മരത്തിന്‍റെ വിലാപം(2023).
അനുരാഗജാലകം(2024)