Adv, Bineesh .P. Chacko
അഡ്വ. ബിനീഷ് പി ചാക്കോ, വിജിലന്‍സ്, മോട്ടോര്‍ അപകട ഇന്‍ഷുറന്‍സ്, ഉപഭോക്ത തര്‍ക്കപരിഹാര കേസുകള്‍, ലേബര്‍, ലോകയുക്ത, എല്‍എസ്ജി ഓംബുഡ്സ്മാന്‍, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ്, ക്രിമിനല്‍, ബൗദ്ധിക സ്വത്തവകാ ശ കേസുകള്‍, സിവില്‍, ഫാമിലി എന്നിവയില്‍ പ്രത്യേകമായി ഇടപെടുന്ന അഭിഭാഷകനാകുന്നു. പാര്‍ശ്വവല്ക്കരിക്കപ്പെട്ടവര്‍ക്ക് നിയമസഹായം നല്കുന്നതിനായി സജീവമായി ഏര്‍പ്പെട്ടിരുന്ന അദ്ദേഹം ലീഗല്‍ സര്‍വീസ് സൊസൈറ്റിയു മായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിട്ടുള്ളതുമാകുന്നു. എഞ്ചിനീ യറിംഗിലും, മാനേജ്മെന്‍റിലും, നിയമത്തിലും മള്‍ട്ടി ഡിസിപ്ലിനറി യോഗ്യതയുള്ള വ്യക്തിയാണ് രചയിതാവ്. കോട്ടയം എം.ജി സര്‍വകലാശാലയില്‍ നിന്ന് ഇന്‍ഡസ്ട്രിയല്‍ എഞ്ചി നീയറിംഗില്‍ എം.ടെക്കും, ക്രിമിനല്‍ നിയമത്തില്‍ എല്‍. എല്‍.എമ്മും നേടിയിട്ടുള്ളതാകുന്നു. ഇന്ത്യയിലെ വിവിധ ലോ കോളേജുകളില്‍ നിയമ വിഷയങ്ങളുടെ ഗസ്റ്റ് ഫാക്കല്‍ റ്റിയായി അദ്ദേഹം ക്ലാസുകള്‍ നടത്തിവരുന്നതാകുന്നു. എന്‍.ജി.ഒകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, സ്കൂള്‍, കോളേജുകള്‍ തുടങ്ങിയവയ്ക്കായി 'കേരള സേവനാവകാശ നിയമം', 'വിവരാവകാശ നിയമം' എന്നിവയുടെ ശില്‍പശാലയും, സെമിനാറുകളും അദ്ദേഹം നടത്തിയിട്ടുള്ളതാകുന്നു. വിവരാവകാശ നിയമത്തിനു വിരുദ്ധമായി സര്‍വേ വകുപ്പ്, രജിസ്ട്രേഷന്‍ വകുപ്പ് തിരുമാനിച്ച തുക പകര്‍പ്പിന് നല്കണം എന്നുള്ള തിരുമാനത്തിനെതിരെ കേരള സംസ്ഥന വിവരാ വകാശ കമ്മീഷന്‍റെ രണ്ട് പ്രധാന ഉത്തരവുകള്‍ ലേഖകന്‍റെ പേരില്‍ ഉള്ളതാകുന്നു. കേരളത്തിലെ നാലാമത്തെ ഭരണ പരിഷ്കാരകമ്മീഷന്‍റെ(ARC) 5ാം ത്തെയും, 9-ാം ത്തെയും റിപ്പോര്‍ട്ടുകളില്‍ അദ്ദേഹം വിദഗ്ധസമിതിയിലെ അംഗമായി രുന്നു. ARC യുടെ 14 റിപ്പോര്‍ട്ടുകളില്‍ അദ്ദേഹം വിദഗ്ധ അംഗമായ 5-ാം ത്തെയും, 9-ാം ത്തെയും റിപ്പോര്‍ട്ടുകളായ 'ജനകേന്ദ്രീകൃത സേവന ഡെലിവറി ലാന്‍ഡ് റവന്യൂ, സര്‍ വേ & ലാന്‍ഡ് രേഖകള്‍, രജിസ്ട്രേഷന്‍, ഫുഡ് & സിവില്‍ സപ്ലൈസ്, പോലീസ്', 'ഗവണ്‍മെന്‍റിലെ അക്കൗണ്ടബിലിറ്റി ആന്‍ഡ് പബ്ലിക് ഗ്രീവന്‍സ് റിഡ്രസ്സ് മെക്കാനിസങ്ങള്‍' കേരള സര്‍ക്കാര്‍ നടപ്പിലാക്കി 'G.O MS 19.2021 P& ARD 12.08.2021', 'G.O.(Ms)No.9/2021 P-96&ARD തീയതി, തിരുവനന്ത പുരം, 5 He-20-2020' ഉത്തരവ് ആയിട്ടുള്ളതാകുന്നു. 2000 മുതല്‍ അഴിമതിവിരുദ്ധ പ്രവര്‍ത്തകനായി പൊതുരംഗത്ത് അഭിഭാഷകനായി പ്രവര്‍ത്തിക്കുന്നു.