Powered by Blogger.

ജാരസങ്കല്പം Stories (Paper Back) By Vinod Narayanan

വിനോദ് നാരായണന്റെ ഏതാനും കഥകളുടെ സമാഹാരമാണ് ജാരസങ്കല്പം മനുഷ്യജീവിതത്തില്രതിയുടെ വിവിധഭാവങ്ങള്വ്യത്യസ്ത രൂപങ്ങളില്പ്രകടിപ്പിക്കപ്പെടുന്ന കഥകളാണ് പുസ്തകത്തില്‍. കടമയായും ഭീഷണിയായും സ്നേഹമായും ആര്ത്തിയായും രതി മഴ പോലെ വന്നണയുമ്പോള്മനുഷ്യജീവിതങ്ങള്തകിടം മറിയുന്നത് നാം ഇതില്കാണുന്നു. പാശ്ചാത്യ പൗരസ്ത്യഭേദമില്ലാതെ മനുഷ്യകാമം ജീവിതത്തിന്റെ അതിര്വരമ്പുകള്ഭേദിച്ച് ചാട്ടുളി പോലെ പായുന്നു, പല ജീവനുകളും ഹനിച്ചുകൊണ്ട്

Rs: 90.00
Add to Cart

ഉച്ചവെയിലില്‍ വനസ്ഥലി By Vinod Narayanan

“അല്ലയോ ജറുശലേം പുത്രിമാരേ,
ഞാന് കറുകറുമ്പിയെങ്കിലും കേദാറിലെ കൂടാരങ്ങള് പോലെയും സോളമന്റെ തിരശീലകള് പോലെയും അഴകുള്ളവളാണ്.
എരിവെയിലേറ്റ് കറുത്തവളാകയാല് എന്നെ തുറിച്ചുനോക്കരുത്.
എന്റെ മുലക്കണ്ണുകളുടെ കറുപ്പ് അവര്ക്ക് അരോചകമായിരുന്നു.
എന്റെ നിതംബങ്ങള് വിടര്ന്നിരുന്നത് അവരെ അസ്വസ്ഥമാക്കി.
എന്റെ നാഭീരോമങ്ങള് അവരുടെ കുലത്തെ ഇല്ലായ്മ ചെയ്യുമെന്ന് അവര് കണക്കുകൂട്ടി.
അവര് എന്നെ മുന്തിരിത്തോട്ടങ്ങളുടെ കാവല്ക്കാരിയാക്കി.
എന്റെ സ്വന്തം മുന്തിരത്തോട്ടമോ ഞാന് സംരക്ഷിച്ചതുമില്ല.”
പ്രമുഖ ആനുകാലികങ്ങളില്‍ പ്രസിദ്ധീകൃതമായ വിനോദ് നാരായണന്‍റെ ഏതാനും കഥകളുടെ സമാഹാരം.

Rs: 40.00
Add to Cart

ഇരുളില്‍ പെരുമഴയത്ത് By Vinod Narayanan

കണ്ണെത്താവുന്നിടത്തൊന്നും ഒരു ലൈറ്റ് പോലുമില്ല; കറന്റ് പോയിരിക്കുന്നു.
ലോഡ്ഷെഡിംഗിന്റെ സമയമാണതെന്ന് ദിവാകരന്‍ ഓര്ത്തു.
മുന്നോട്ടുള്ള വഴി കാണാനാകുന്നില്ല.
ചീറിയടിക്കുന്ന കാറ്റിലും മഴയിലും അയാള്‍ കുതിര്ന്നു നിന്നു.
പൊടുന്നനെ ഒരു ദീനരോദനം കേട്ടു. കാതുകളില്‍ തുളച്ചുകയറുന്ന ഒരു പെണ്ണിന്റെന നിലവിളി.
നട്ടെല്ലിലൂടെ ഒരു തണുപ്പുകയറിവരുന്നതുപോലെ ദിവാകരനു തോന്നി.
അയാള്‍ വിറങ്ങലിച്ചു നിന്നു.
നിലവിളി കേട്ടത് മതില്‍ കെട്ടിത്തിരിച്ച സെമിത്തേരിവളപ്പില്‍ നിന്നാണെന്ന് അയാള്‍ ഊഹിച്ചു.
മഴയുടെ ഇരമ്പത്തില്‍ അമര്ത്ത്പ്പെട്ട നിലവിളിക്കുമേലെയായി ആക്രോശങ്ങള്‍ കേട്ടു.
കിതപ്പുള്ള, അടക്കിപ്പിടിച്ച ഒന്നിലേറെ പുരുഷസ്വരങ്ങള്‍, അയാള്ക്കു ചുറ്റുമുള്ള കനത്ത ഇരുട്ടിലെ തടിച്ച മഴനാമ്പുകളില്‍ ലയിച്ചു.
ദിവാകരന്‍ നടുങ്ങി.
ഹേമാംബികയുടെ നിലവിളി പോലെ!
മഴയുടെ ശബദത്തില്‍ അവ്യക്തമായ,മുളചീന്തുന്നതുപോലെ തുളഞ്ഞുകയറുന്ന
ആ നിലവിളി ഹേമാംബികയുടേതായിരിക്കുമോ?
Rs: 40.00
Add to Cart

വിശുദ്ധ ഏവുപ്രാസ്യാമ്മയുടെ ജീവിതകഥ By Vinod Narayanan

വിശുദ്ധ എവുപ്രാസ്യമ്മ, അത്ഭുത രഹസ്യങ്ങളുടെ കഥ എന്ന ഈ പുസ്തകം വിനോദ് നാരായണന്‍ എഴുതിയ വിശുദ്ധരുടെ ജീവചരിത്രകഥകളുടെ ഭാഗമാണ്.

 “ഹൃദയവിശുദ്ധിയുള്ളവര് ഭാഗ്യവാ ന്മാര്. അവര് ദൈവത്തെ കാണുന്നു.” വിശുദ്ധ എവുപ്രാസ്യമ്മയുടെ ജീവിതത്തില് സുവര്ണമുദ്ര പോലെ പതിപ്പിക്കപ്പെട്ടതാണ് ഈ വാക്യങ്ങള്. ആ മഹതി നിര്മലഹൃദയത്തിന്റെ ഉടമയായിരുന്നു. അവര് ദൈവത്തെ നേരില് കണ്ടു. മരിച്ചാലും മറക്കില്ല എന്നു പറയുന്ന വിശുദ്ധ ഏവുപ്രാസ്യാമ്മയുടെ ഈ ജീവിതകഥ വായിക്കുക.


Rs: 30.00
Add to Cart

വിശുദ്ധ അല്‍ഫോന്‍സാമ്മ By Vinod Narayanan

ഗോതമ്പുമണികള് നല്ലതുപോലെ ഇടിച്ചുപൊടിക്കുമ്പോള് വെണ്മയുള്ള മാവ് ലഭിക്കുന്നതുപോലെയും മുന്തിരിങ്ങാപ്പഴങ്ങള് ചക്കിലിട്ട് ഞെരിക്കുമ്പോള് നല്ല ചാറ് നല്ല വീഞ്ഞായിത്തീരുന്നതുപോലെയും കഷ്ടതകള് മനുഷ്യരെ ശുദ്ധീകരിക്കുന്നു. എന്ന് അല്ഫോന്സാമ്മ പറഞ്ഞത് അമ്മയുടെ ജീവിതം സാക്ഷ്യമാക്കിക്കൊണ്ടായിരുന്നു. അത്യധികമായ കഷ്ടതകള് നിറഞ്ഞ ജീവിതത്തിന്റെ സമര്പ്പണത്തിനുള്ള ഫലമായിരുന്നു അല്ഫോന്സാമ്മയുടെ വിശുദ്ധത. ഭാരതത്തില് നിന്ന് വിശുദ്ധപദവിയിലേക്ക് ഉയര്ത്തപ്പെട്ട ആദ്യത്തെ വനിതയാണ് വിശുദ്ധ അല്ഫോന്സാമ്മവിശുദ്ധ അല്ഫോന്സാമ്മയുടെ അത്ഭുതകരമായ ജീവിതകഥയാണ് പുസ്തകം

Rs: 30.00
Add to Cart

Shipping

 കാഷ് ഓണ്‍ ഡെലിവറി

ഞങ്ങള്‍ വിതരണം ചെയ്യുന്ന പ്രിന്‍റഡ് പുസ്തകങ്ങള്‍ കാഷ് ഓണ്‍ ഡെലിവറി ആയി ലഭിക്കും. ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസിന്‍റെ വിപിപി സൗകര്യമാണ് ഉപയോഗിക്കുന്നത്. ചില പോസ്റ്റ് ഓഫീസുകള്‍ വിപിപി പാക്കേജില്‍ എഴുതുന്ന തുകക്കു പുറമേ കൂടുതല്‍ തുക ഈടാക്കുന്നതായി പരാതിയുണ്ട്. അതില്‍ ഞങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ല എന്ന് ഖേദപൂര്‍വം അറിയിക്കട്ടെ. കാഷ് ഓണ്‍ ഡെലിവറി ആയി പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍  ഈ വെബ്സൈറ്റിലെ ചെക്കൗട്ട് ഓപ്ഷന്‍ ഉപയോഗിക്കുക. വിലാസവും പുസ്തകലിസ്റ്റും ഞങ്ങള്‍ക്ക് ലഭിച്ചാലുടന്‍ തന്നെ പുസ്തകങ്ങള്‍ വിപിപി ആയി അയക്കുന്നതാണ്. 

ഓണ്‍ലൈന്‍ പേയ്മെന്‍റ്

സൈറ്റില്‍ കാണുന്ന് ബൈ ബട്ടണ്‍ ഉപയോഗിച്ച്  ഓണ്‍ലൈന്‍ പേയ്മെന്‍റ് ചെയ്യാം. ഓണ്‍ലൈന്‍ പേയ്മെന്‍റെ ചെയ്യാന്‍ നെറ്റ് ബാങ്കിങ്ങ്, കാര്‍ഡ്, ഗൂഗിള്‍ പേ മുതലായ സൗകര്യങ്ങള്‍ എന്നിവ ഉണ്ട്. 400 രൂപയ്ക്ക് മുകളില്‍ വാങ്ങുന്ന പുസ്തകങ്ങള്‍ക്ക് പോസ്റ്റേജ് സൗജന്യമാണ്. സിംഗിള്‍ ആയി വാങ്ങുന്ന പുസ്തകങ്ങള്‍ക്ക് 40 രൂപ പോസ്റ്റേജ് ഉണ്ടാകും. 

ഗൂഗിള്‍ പേ

പുസ്തകങ്ങള്‍ കൊറിയറില്‍ വേണമെങ്കില്‍ ഗൂഗിള്‍ പേ വഴി പണം അടക്കാം. ഗുഗിള്‍ പേ നമ്പര്‍ 9567216134. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക അല്ലെങ്കില്‍ വാട്സാപ്പില്‍ ബന്ധപ്പെടുക. 9567216134

Info

Printed Book

Paper back Edition

Inside Paper: Super quality 80 GSM natural Shade paper.

Cover: International Standard 300 GSM Paper.

Book Size: 5.5 x 8.5 Inches.

Quality packing

Haunted Hours