Powered by Blogger.

Mayakkottaram / മായക്കൊട്ടാരം (Novel Paperback edition) By Vinod Narayanan

തൊണ്ണൂറുകളുടെ കാലഘട്ടത്തില്‍ തീയറ്ററുകളെ ഇളക്കിമറിച്ചിരുന്നത് സിദ്ദീക് ലാല്‍ മാരുടെ ഫാമിലി കോമഡി ത്രില്ലറുകളായിരുന്നു. അതിശയോക്തിപരമായ കാര്യങ്ങള്‍ സാധാരണകുടുംബങ്ങളില്‍ സംഭവിക്കുന്നത് നര്‍മത്തില്‍ ചാലിച്ച് ഒരു ത്രില്ലറായി പറയുന്ന കഥനരീതിയായിരുന്നു അവരുടേത്. തെറ്റിദ്ധാരണകളുടെ പുറത്ത് കാര്യങ്ങള്‍ കെട്ടുപിണഞ്ഞ് സങ്കീര്‍ണമാവുകയും ക്ലൈമാക്സില്‍ കുരുക്കുകളെല്ലാം അഴിഞ്ഞ് ശുഭപര്യവസായി ആയി കലാശിക്കുന്നതുമായ സിനിമകള്‍ ജനങ്ങളെ വളരെയധികം ആകര്‍ഷിച്ചിരുന്നു. ഈ നോവല്‍ അത്തരമൊരു സിനിമാക്കഥയാണ്, ഒരു ഫാമിലി കോമഡി ത്രില്ലര്‍. 

ക്ളര്‍ലോവിച്ചിന്‍റെ സമാന്തര രേഖകള്‍ (Novel Paperback) By Nigitha John

മലയാള സാഹിത്യത്തിന് അപരിചിതമായ രചനാസങ്കീര്‍ണതയെ അവലംബിച്ചുകൊണ്ട് നിഗിത ജോണ്‍ എഴുതിയ നോവലാണ് 'ക്ളര്‍ ലോവിച്ചിന്‍റെ സമാന്തര രേഖകള്‍' ക്ളര്‍ലോവിച് എന്ന കാല്‍പനികമായ സങ്കേതത്തില്‍ ഊന്നി നിന്നുകൊണ്ട് കാമുക സങ്കല്‍പമായ വ്ലോറിച്ചിലൂടെ തികച്ചും വ്യത്യസ്തമായ ഒരു കഥ പറയുകയാണ് കഥാകാരി. പുരാതനമായ ലോകക്രമം തൊട്ടുകൊണ്ട് വേദേതിഹാസങ്ങളേയും ലോകസാഹിത്യത്തേയും സിനിമയേ യും അത് ഉല്‍പാദിപ്പിച്ച ചരിത്രത്തേയും നിശിതമായി വിമര്‍ശിക്കുകയും ഒരു പൂന്തെന്നല്‍ പോലെ തലോടുകയും ചരിത്രത്തിന്‍റെ കാമുകിയെ പോലെ പൗരാണികതയുടെ ഏടുകളിലേക്ക് നൂണിറങ്ങുകയും ചെയ്യുന്നുണ്ട്  നിഗിത ജോണ്‍. ദില്ലി ജെഎന്‍യു പൂര്‍വ വിദ്യാര്‍ത്ഥിനിയും ബാംഗ്ലൂര്‍ എബനേസര്‍ ഇന്‍സ്റ്റിറ്റ്യൂഷനില്‍ ഇംഗ്ലീഷ് പ്രൊഫസറുമായ നിഗിതയുടെ തികച്ചും വ്യത്യസ്ഥമായ രചനയാണ് ഈ നോവല്‍.

തനി ഒരുവള്‍ (Novel paperback) by Sumi Prasanth

കനലുകള്‍ എരിയുന്ന ജീവിതപാതയിലൂടെ അനസ്യൂതം യാത്ര തുടരുന്ന വസുന്ധരയുടെ കഥയാണ്  തനി ഒരുവള്‍. അയഥാര്‍ത്ഥമായ സദാചാര നിയമങ്ങള്‍ ബാദ്ധ്യതയാക്കിയ ഒരു വികല സമൂഹത്തോടും ക്രൂരമായ വിധിയോടും പടവെട്ടി ജീവിതം നയിക്കേണ്ടി വരുന്ന ഒറ്റപ്പെട്ട സ്ത്രീകളുടെ സമൂഹത്തിന്‍റെ പ്രതിനിധിയാണ് വസുന്ധര എന്ന യുവതി. അവളുടെ അനുഭവങ്ങളുടെ തീക്ഷ്ണത ഒട്ടും ചോര്‍ന്നുപോകാതെ ശക്തമായി ആവഷ്ക്കരിച്ചിട്ടുണ്ട് സുമി പ്രശാന്ത് ഈ നോവലില്‍. 

Sumi Prasanth (About the author)

Rs 180.00
Add to Cart

ചിത്രയക്ഷി/Chitrayakshi (Horror thriller novel Paperback) By Vinod Narayanan

ഒരു സ്ത്രീയെ അവളാക്കുന്നത് അവളുടെ ശരീരമാണെന്ന് ഞാന്‍ ധരിച്ചിരുന്നു. കാരണം ഒരു സ്ത്രീയെ തിരിച്ചറിയാന്‍ അവളുടെ ശരീരം കൊണ്ടാണല്ലോ സാധ്യമാവുക. പക്ഷേ അവളുടെ ശരീരം നഷ്ടപ്പെട്ടാല്‍ ആ ആത്മാവ് സ്ത്രീ യാണോ പുരുഷനാണോ?


കുറേയേറെ പ്രത്യേകതകളുള്ള ഒരു പെയിന്‍റിംഗ് ഒരു രക്തദാഹിയായി മാറുന്നു. ആ പെയി ന്‍റിംഗ് ചെല്ലുന്നിടത്തെല്ലാം മരണം തീമഴ പോലെ പെയ്തിറങ്ങുന്നു. ഇതിനിടയില്‍ അന്വേഷണസംഘവും ചിത്രമോഷ്ടാക്കളും തമ്മിലുള്ള കള്ളനും പോലീസും കളി. പ്രതികാര ദുര്‍ഗയായ ഒരു യക്ഷിയുടെ രംഗപ്രവേശം. മനുഷ്യനിണത്തില്‍ സ്നാനം ചെയ്യുന്ന ചിത്രയക്ഷിയുടെ ത്രസിപ്പിക്കുന്ന കഥ. 160 ല്‍ പരം പുസ്തകങ്ങള്‍ രചിച്ച പ്രശസ്ത നോവലിസ്റ്റ് വിനോദ് നാരായണന്‍റെ ജനപ്രിയ ഹൊറര്‍ നോവല്‍.

ശ്രദ്ധിക്കുക: വായനക്കാർക്കുള്ള മുന്നറിയിപ്പ്

ഈ കൃതിയിലെ ചില രംഗങ്ങളിൽ കടുത്ത അക്രമം, ക്രൂരത, മുതിർന്നവർക്ക് മാത്രം അനുയോജ്യമായ സംഭാഷണങ്ങൾ/രംഗങ്ങൾ എന്നിവ ഉൾപ്പെടുന്നു. മാനസികമായി ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കാവുന്ന ഇത്തരം ഉള്ളടക്കങ്ങൾ കൈകാര്യം ചെയ്യുന്നതിനാൽ, പ്രായപൂർത്തിയാകാത്തവരും ദുർബലമനസ്കരും ഈ പുസ്തകം വായിക്കുന്നത് ഒഴിവാക്കേണ്ടതാണ്.


Vinod Narayanan (About the author)


Rs 120.00
Add to Cart

I am not a Film Star (crime thriller novel Paperback) By Vinod Narayanan

The international sex market is worth billions. It is intertwined with all other illegal businesses. From drug dealing to money laundering, it's all about the sex business. This novel tells the story of such an underworld. (This is the English translation of Malayalam novel "Nayika")

Vinod Narayanan (About the author)

Rs 125.00
Add to Cart

Taliban Diary: Confession of a Muslim Jinn (Fiction, Paperback Edition) By Aabid. A

This should be viewed as a disclaimer! The compositions are done in the style of Jinnism. Each chapter is scattered like the thoughts of Jinns. These contradictory things should be read in the mind of a puzzle solver. Then you will understand something; feel like a novel, or just articles! Just sit back and relax solving a sudoku. Bringing you a different world! Thank you. Happy reading, everyone!

Aabid. A (About the author)

Rs. 150.00
Add to Cart

വെല്‍കം റ്റു കൊച്ചി Crime thriller novel (Paper Back) By Vinod Narayanan

"കണ്ടത് കണ്ടില്ലെന്നും കാണാത്തത് കണ്ടെന്നും പറയേണ്ടി വരുന്നു.

ആരുടെ ചോര വീണാലും അതു ഞങ്ങള്‍ക്കു നക്കി കുടിക്കണം

മാധ്യമങ്ങളുടെ ഉള്ളറകളില്‍ ചെകുത്താന്മാര്‍ കുടിയിരിക്കുന്നു.."

മെട്രോപോളിറ്റന്‍ നഗരമായ കൊച്ചിയുടെ ഉള്‍ത്തളങ്ങളില്‍ അരങ്ങുവാഴുന്ന സമ്പന്നതയുടെ ക്രൂരമായ മറുമുഖത്തിന്‍റെ കാഴ്ചയാണ് ഈ നോവലില്‍ അനാവരണം ചെയ്യപ്പെടുന്നത്.  നഗരത്തിലെ പ്രമുഖ വാര്‍ത്താ ചാനലിന്‍റെ വനിതാ റിപ്പോര്‍ട്ടര്‍ നേതൃത്വം കൊടുക്കുന്ന സ്റ്റിങ് ഓപ്റേഷന്‍ ടീം ഒരു സെക്സ് റാക്കറ്റിനെ കുടുക്കുന്നതിനായി വല വിരിക്കുന്നു. ഒരു സെക്സ് റാക്കറ്റിന്‍റെ കാണാച്ചരടുകള്‍ തേടിയുള്ള യാത്ര. വിനോദ് നാരായണന്‍ എഴുതിയ ക്രൈം ത്രില്ലര്‍ നോവല്‍.

Vinod Narayanan (About the author)


Rs: 80.00
Add to Cart

ആനമയിലൊട്ടകം (Paperback) Village thriller novel by Vinod Narayanan

മാപ്രാണംകാട്ടെ മന്ദാകിനി തീയറ്ററില്‍ ഫല്‍ഗുനന്‍റെ കുണ്ഠിതങ്ങള്‍ സെക്കന്‍റ് ഷോ തുടങ്ങിയപ്പോഴാണ് കോക്കാച്ചി സാബുവിനെ അജ്ഞാതരായ ചിലര്‍ ആക്രമിച്ചത്. അവിടെ മുതല്‍ക്കാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നതും വെറും ഒരു രാത്രിയും ഒരു പകലും കൊണ്ട് മാപ്രാണംകാട്ടെ ഇളക്കിമറിച്ച സംഭവങ്ങള്‍ അരങ്ങേറുന്നതും. വ്യത്യസ്തമായ ഒരു സസ്പെന്‍സ് വില്ലേജ് ത്രില്ലര്‍ നോവലാണ് വിനോദ് നാരായണന്‍ എഴുതിയ ആനമയിലൊട്ടകം.

ശ്രദ്ധിക്കുക: വായനക്കാർക്കുള്ള മുന്നറിയിപ്പ്

ഈ കൃതിയിലെ ചില രംഗങ്ങളിൽ കടുത്ത അക്രമം, ക്രൂരത, മുതിർന്നവർക്ക് മാത്രം അനുയോജ്യമായ സംഭാഷണങ്ങൾ/രംഗങ്ങൾ എന്നിവ ഉൾപ്പെടുന്നു. മാനസികമായി ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കാവുന്ന ഇത്തരം ഉള്ളടക്കങ്ങൾ കൈകാര്യം ചെയ്യുന്നതിനാൽ, പ്രായപൂർത്തിയാകാത്തവരും ദുർബലമനസ്കരും ഈ പുസ്തകം വായിക്കുന്നത് ഒഴിവാക്കേണ്ടതാണ്.


Rs 160.00
Add to Cart

നെടുങ്കണ്ടം ഗ്യാങ്ങ്; ക്രൈം ത്രില്ലർ നോവൽ (Paperback) By Vinod Narayanan

'ആഭ്യന്തരമന്ത്രി ശിശുപാലൻ പെട്ടു. നാളെ നേരം പുലരുമ്പോൾ ചാനലുകളൊക്കെ ആഘോഷിക്കുന്ന വാർത്തയിലേക്ക് ഓടിക്കയറിയിരിക്കുകയാണ് ആഭ്യന്തരമന്ത്രി ശിശുപാലൻ. പുലർച്ചെ രണ്ടരമണിക്ക് കൊലപാതകങ്ങൾ നടന്ന കതൃക്കടവിലെ ലേവിൻസ്റ്റർ ബ്യൂട്ടിപാർലറിൽ അയാള്‍ വരുന്നത് ആ ഏരിയയിലെ ഷോപ്പുകളുടെ മുഴുവൻ സിസിടിവി ക്യാമറകളിലും ഉണ്ടാവും. പോലീസ് എങ്ങനെ ഒതുക്കാൻ നോക്കിയാലും ആ വിഷ്വൽസ് ചോരും. മുഖ്യധാരാ മീഡിയ ആ വാര്‍ത്ത ഒതുക്കും. പക്ഷേ നമ്മൾ സോഷ്യൽമീഡിയയിലെ ഫേക്ക് അക്കൗണ്ടുകളിലൂടെയും സത്യം പറയുന്ന ചില ഓണ്‍ലൈന്‍ പത്രക്കാരിലൂടെയും ശോഭചേച്ചിയുടേയും മന്ത്രിച്ചേട്ടന്‍റേയും വിഷ്വൽസ് അങ്ങ് പ്രചരിപ്പിക്കും. അതോടെ പോലീസ് 'ശോഭാ - പ്രാഞ്ചി' വധക്കേസിൽ തൊടാൻ മടിക്കും. വേറേ പരാതിക്കാരില്ലാത്തതുകൊണ്ട് ചാനലുകളുടെ കഴപ്പ് തീരുന്നതുവരെ അതൊന്നു മുനിഞ്ഞുകത്തിയേക്കും. നെടുങ്കണ്ടം ഗ്യാങ്ങിനോടാണ് അവരുടെ കളി


Rs75.00
Add to Cart

മരിച്ചിട്ടും കാത്തിരിക്കുന്നവർ (Paperback) Horror Thriller Novel By Sivadas Nair

മധ്യ ആഫ്രിക്കയിലെ ഗബോൺ എന്ന രാജ്യത്തേക്ക് ഭാവിയെ പറ്റിയുള്ള സ്വപ്നങ്ങളുമായി വിമാനം കയറുന്ന നായകൻ. എന്നാൽ അവിടെ അയാളെ കാത്തിരുന്നത് അദൃശ്യരായ ആയിരക്കണക്കിന് ദുരാത്മാക്കളാണ്. അവരുടെ ഇടയിൽ ജീവിക്കേണ്ടി വരുന്ന നായകന്റെ അതിജീവനത്തിന്റെയും മരണത്തിന്റെയും ഇടയിലെ ഭീദിതവും അവിശ്വസനീയവുമായ കഥ പറയുന്നു - " മരിച്ചിട്ടും കാത്തിരിക്കുന്നവർ " ഒരേസമയം ആകാംക്ഷയും ഭയവും വായനക്കാരിൽ ജനിപ്പിക്കുന്ന ഹൊറർ ത്രില്ലർ നോവൽ.


Rs 200.00
Add to Cart

അയ്യപ്പന്‍; പതിനെട്ട് മലകളുടെ തമ്പുരാന്‍ (Paperback novel) by Vinod Narayanan

ബിസി 6400

സഹ്യാദ്രിയുടെ തെക്കോട്ട് കുമരിഭൂഖണ്ഡം ഉൾപ്പെടെയുള്ള വലിയ ഭൂപ്രദേശം മഹാപ്രളയത്തിൽ കടലെടുത്തത് ത്രേതായുഗത്തിന് മുമ്പായിരുന്നു. രാമാവതാരത്തിന് മുമ്പുള്ള പരശുരാമന്റെ കാലത്ത് അദ്ദേഹം നടത്തിയ ക്ഷത്രിയ നിഗ്രഹങ്ങളുടെ പാപപരിഹാരാർത്ഥം ഭൂമി ദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ഗോകർണപർവതത്തിന് തെക്കോട്ട് സഞ്ചരിച്ചെത്തിയപ്പോൾ അവിടെ നിന്നും കന്യാകുമാരി വരെ ഒരു പുതിയ കര സമുദ്രം നീങ്ങി രൂപപ്പെട്ടതായി മനസിലാക്കി. മലയപർവതം എന്നറിയപ്പെടുന്ന സഹ്യപർവതസാനുക്കളെ തൊട്ടുരുമ്മിയെത്തിയ സമുദ്രതിരമാലകൾ പിന്നോട്ടു നീങ്ങി രൂപപ്പെട്ട കരയെ അദ്ദേഹം മലനാട് എന്നു വിളിച്ചു.. സമുദ്രത്തിന്റെ ആ പിന്നോക്കം വലിച്ചിലിൽ സൃഷ്ടിക്കപ്പെട്ടതായിരുന്നു ലങ്കയടക്കമുള്ള ഹിന്ദുമഹാസമുദ്രത്തിലെ ദ്വിപുകളും. പരശുരാമൻ പുതുതായി കണ്ടെത്തിയ ആ പുതുഭൂമികയിലേക്ക് ഉത്തരദേശത്തുനിന്ന് ബ്രാഹ്മണരേയും അവരുടെ അനുയായികളായി നാഗങ്ങളെ ആരാധിക്കുന്ന നാഗന്മാരേയും (നായന്മാര്‍) വരുത്തി. പക്ഷേ മഹിഷ ഊരു (മൈസൂര്‍) കേന്ദ്രീകരിച്ച് മഹിഷസാമ്രാജ്യത്തിലെ ഹിരണ്യകശിപുവിന്റെ പുത്രനായ പ്രഹ്ലാദനും അദ്ദേഹത്തിന്റെ പുത്രനായ മഹാബലിയും ബലിയുടെ പുത്രനായ ക്രൂരനായ ബാണാസുരനും ബ്രാഹ്മണരേയും നാഗന്മാരേയും അടിച്ചമർത്തി രാക്ഷസസാമ്രാജ്യം വ്യാപിപ്പിച്ചിരുന്നു. ബാണാസുരൻ വധിക്കപ്പെട്ടതോടെ മലയനാടിൽ പിന്നേയും ബ്രാഹ്മണരുടേയും നാഗന്മാരുടേയും ആധിപത്യം വന്നു. ഒന്നാം ചേരസാമ്രാജ്യത്തിന്റെ ഉദയം നടന്നു. പെരുമാക്കൻമാർ രാജാക്കന്മാരായി മലയനാട് ഭരിക്കാൻ തുടങ്ങി. മഹാബലിയുടെ തലസ്ഥാനമായിരുന്ന തൃക്കളൂർക്കരയിൽ നിന്നും രാജ്യതലസ്ഥാനം തിരുവഞ്ചിക്കുളത്തേക്ക് മാറ്റി. മലയനാട്ടുകാർ കൊടുങ്കോളൂർ എന്നും ഫിനിഷ്യന്മാർ മുചിരിസ് എന്നും വിളിച്ചിരുന്ന തുറമുഖം പ്രധാന വാണിജ്യസങ്കേതമായി മാറി. കൂടാതെ തിണ്ടിസ്, നെൽക്കിണ്ട എന്നീ തുറമുഖങ്ങളും സജീവമായിരുന്നു. അവിടേക്ക് ബാബിലോണിയയിൽ നിന്നും മെസപ്പൊട്ടേമിയയിൽ നിന്നും യവനന്മാർ കപ്പൽ മാര്ഗം കച്ചവടത്തിനു വന്നു....

An untold epic of അയ്യപ്പന്‍ ; പതിനെട്ട് മലകളുടെ തമ്പുരാന്‍
വിനോദ് നാരായണന്‍ എഴുതിയ നോവല്‍
Illustrations: Anil Narayanan

Pages: 180

Rs 250
Add to Cart

ദുര്‍ഗ്ഗാഷ്ടമി (മലയാളം മാന്ത്രിക നോവല്‍ Paperback Edition) By Vinod Narayanan

മലയാളത്തിൽ ഇതുവരെയുണ്ടായിട്ടുള്ള മന്ത്രവാദനോവൽ സാഹിത്യത്തിൽ നിന്നും തികച്ചും വിഭിന്നമായ ഒരു ആസ്വാദനതലത്തെ മുന്നിലേക്കു വയ്ക്കുകയായിരുന്നു വിനോദ് നാരായണൻ എഴുതിയ മന്ദാരയക്ഷി എന്ന നോവൽ. സലോമി എന്ന യുവതി ധനികനായ ഒരു വികലാംഗനെ കല്യാണം കഴിച്ചു. അവള്‍ക്ക് ഒരു കാമുകനുണ്ട്. അവനോടൊപ്പം ജിവിക്കുന്നതിനും ഭര്‍ത്താവിന്‍റെ സ്വത്ത് കൈക്കലാക്കുന്നതിനുമായി അവൾ ഒരു മന്ത്രവാദിയെ സമീപിച്ചു. ഒരു തെളിവുകളും അവശേഷിക്കാതെ ഭർത്താവിനെ കൊല്ലാൻ കഴിയണം. അത് ഒരു ആഭിചാരക്രിയയിലൂടെ സാധ്യമാകണം. പിന്നെ അവൾക്ക് ആറു വിചിത്രമായ കൊലപാതകങ്ങളുടെ ഭാഗമാകേണ്ടി വന്നു. മന്ദാരയക്ഷി എന്ന നോവലിലൂടെ ആദ്യഭാഗം പൂർത്തിയായി. ആ നോവലിന്‍റെ രണ്ടാം ഭാഗമാണ് ദുർഗാഷ്ടമി. മന്ദാരയക്ഷിയിലെ കഥാപാത്രങ്ങളെ സന്നിവേശിപ്പിച്ചുകൊണ്ട് അതിതീവ്രമായ ഒരു ത്രില്ലർ മാന്ത്രികനോവലിനെ അവതരിപ്പിക്കുകയാണ് വിനോദ് നാരായണൻ ദുർഗാഷ്ടമി എന്ന ഈ നോവലിലൂടെ.   

Rs 140.00
Add to Cart

നരഭോജികളുടെ താഴ്വരയിലേക്ക് ഒരു സാഹസിക യാത്ര (Novel - Paperback) By വിനോദ് നാരായണന്‍

കേരളത്തിന്‍റെ കിഴക്കേ അതിരില്‍ തലയുയര്‍ത്തി നില്‍ക്കുന്ന പശ്ചിമഘട്ടം ഒട്ടേറെ ദുരൂഹതകള്‍ ഒളിപ്പിക്കുന്ന ഒരു പ്രഹേളികയാണ്. തമിഴ്നാടിന്‍റെയും കൂടി അതിര്‍ത്തി പങ്കിടുന്ന ഈ സഹ്യപര്‍വതത്തിന്‍റെ ഉള്ളറകളിലെ വിചിത്രമായ കാഴ്ചകളെ തുറന്നുകാണിക്കുകയാണ് ഈ നോവല്‍. മനുഷ്യനയനങ്ങള്‍ക്ക് ഗോചരമായതു മാത്രമാണ് വിശ്വസിക്കുവാന്‍ പറ്റുകയുള്ളൂ എന്ന മനുഷ്യന്‍റെ അന്ധവിശ്വാസത്തെ തച്ചുതകര്‍ത്തുകൊണ്ട് ഞെട്ടിപ്പിക്കുന്ന പലതും സഹ്യപര്വതത്തിന്‍റെ മടിത്തട്ടില്‍ ഒളിഞ്ഞിരിക്കുന്നത് ഈ നോവലില്‍ നിങ്ങള്‍ക്ക് കാണാം. ഒരു ഡോക്ടറും ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റും ചേര്‍ന്ന് നടത്തിയ ഒരു വലിയ സാഹസിക യാത്രയുടെ കഥയാണിത്. ഒടുവില്‍ അവര്‍ ചെന്നെത്തിയതോ നരഭോജികളുടെ താവളത്തിലും. പ്രശസ്ത ചിത്രകാരന്‍ അനില്‍ നാരായണന്‍റെ ചിത്രങ്ങള്‍ സഹിതം ഈ നോവല്‍ വായിക്കൂ. 


Rs: 150.00
Add to Cart

മുംബൈ റസ്റ്റോറന്‍റ് Novel(Paper Back) By Vinod Narayanan

ഇസ്ലാബാദിലെ ആപ്ബാരയില്‍ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിന്‍റെ മറവിലാണ് പാക്ക് ചാരസംഘടനയായ ഐഎസ്ഐ യുടെ ഹെഡ് ക്വാര്‍ട്ടേഴ്സ് പ്രവര്‍ത്തിക്കുന്നത്. പുറമേ നിന്ന് നോക്കിയാല്‍ അതൊരു പ്രൈവറ്റ് ഹോസ്പിറ്റലാണെന്നേ തോന്നൂ. ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കാന്‍ ലഷ്കറെ തോയിബയെ കൂട്ടുപിടിച്ചുകൊണ്ട് പലതരത്തിലുള്ള വിധ്വംസക പ്രവര്‍ത്തനങ്ങളാണ് അവര്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്.. അതിലൊന്നാണ് പാക്ക് നിര്‍മിത വ്യാജ ഇന്ത്യന്‍ കറന്‍സിയുടെ പ്രചാരണം. അത്തരം കറന്‍സികള്‍ ഇന്ത്യയില്‍ എങ്ങനെ വിതരണം ചെയ്യപ്പെടുന്നു? കേരളത്തിലെ അതിന്‍റെ ഏജന്‍റുമാര്‍ ആരൊക്കെ? തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളുടെ കെട്ടഴിക്കുകയാണ് ഇന്ത്യന്‍ ചാര സംഘടനയായ ‘റോ’. ആ നോവല്‍ പരമ്പരയിലെ ഒരു പുസ്തകമാണ് മുംബൈ റസ്റ്റോറന്‍റ്.

മുഖവില 180 രൂപ
നൈന ബുക്സ് ഡിസ്ക്കൗണ്ട് വില 120 രൂപ

Rs: 120.00
Add to Cart

മാരിയമ്മന്‍ തെരുവ് Novel (Paper Back) By Vinod Narayanan

ദക്ഷിണേന്ത്യയിലെ പ്രശസ്ത ചാനലായ ചന്ദ്രാ ടിവിക്ക് വേണ്ടി സിരിയല് രംഗത്തെ സൂപ്പര് ഹിറ്റ് ജോഡികളായ സംവിധായകന് ജഗനും തിരക്കഥാകൃത്ത് പ്രദീപ് മേനോനും പുതിയ ഒരു ഹൊറര് സീരിയല് ആരംഭിക്കുന്നു. നമ്പര് 8 മാരിയമ്മന് തെരുവ് എന്ന ആ സീരിയല് കൊച്ചിയിലെ മട്ടാഞ്ചേരിയിലെ മാരിയമ്മന് തെരുവില് വര്ഷങ്ങള്ക്ക് മുമ്പ് നടന്ന ഒരു കൂട്ടക്കൊലയെക്കുറിച്ചുള്ളതായിരുന്നു. കഥാപാത്രങ്ങള് പ്രേതരൂപികളായി അവരെ വേട്ടയാടാന് തുടങ്ങി. ഒടുവില് യഥാര്ത്ഥ വില്ലന്മാരും രംഗത്തെത്തി. സിനിമ പോലെ ഒരു നോവല്


Rs 199.00
Add to Cart

കാമിക Novel (Paper Back) By Vinod Narayanan

പപ്പടം വില്‍ക്കുന്ന നീലാണ്ടന്‍റേയും അവന്‍റെ സമുദായത്തിന്‍റേയും കഥ 1970 കളിലെ കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, ജാതീയ പശ്ചാത്തലത്തിലൂടെ ഇതള്‍ വിരിയുകയാണ് ഈ നോവലില്‍.  കാമം, പ്രണയം, പ്രതികാരം, വഞ്ചന, തുടങ്ങിയ മനുഷ്യസഹജമായ പ്രവൃത്തികളെ അതിന്‍റെ ആഴത്തിലിറങ്ങി കഥനം ചെയ്യാന്‍ ശ്രമിക്കുകയാണിവിടെ. തികച്ചും വ്യത്യസ്തമായ ആഖ്യാനരീതിയിലൂടെ രതിയുടെ ഗന്ധത്തേയും അധ്വാനത്തിന്‍റെ വിയര്‍പ്പിനേയും മിഥുനമഴയുടെ സുഖതാളത്തേയും സൗന്ദര്യപൂര്‍വംവരച്ചിടുന്നുണ്ട് ഈ നോവല്‍. 

ശ്രദ്ധിക്കുക: വായനക്കാർക്കുള്ള മുന്നറിയിപ്പ്

ഈ കൃതിയിലെ ചില രംഗങ്ങളിൽ കടുത്ത അക്രമം, ക്രൂരത, മുതിർന്നവർക്ക് മാത്രം അനുയോജ്യമായ സംഭാഷണങ്ങൾ/രംഗങ്ങൾ എന്നിവ ഉൾപ്പെടുന്നു. മാനസികമായി ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കാവുന്ന ഇത്തരം ഉള്ളടക്കങ്ങൾ കൈകാര്യം ചെയ്യുന്നതിനാൽ, പ്രായപൂർത്തിയാകാത്തവരും ദുർബലമനസ്കരും ഈ പുസ്തകം വായിക്കുന്നത് ഒഴിവാക്കേണ്ടതാണ്.



Rs 199.00
Add to Cart

മന്ദാരയക്ഷി Novel (Paper Back) By Vinod Narayanan

ഒരു ഹൊറര്‍ നോവലാണ്. ‘മന്ദാരയക്ഷി - ആറു കൊലപാതകങ്ങളുടെ കഥ’. സ്ത്രീയുടെ മനസ് ആകാശം പോലെയാണ്. താരകങ്ങളും തമോഗര്ത്ത ങ്ങളും നിറഞ്ഞ അനന്തമായ തടാകമാണത്. സലോമി സ്വന്തം ഭര്ത്താ വിനെ കൊല്ലാന്‍ ആഗ്രഹിക്കുന്നു. അവള്‍ അതിനായി തിരഞ്ഞെടുക്കുന്ന വഴി പക്ഷേ അപകടം നിറഞ്ഞതായിരുന്നു. ഈ നോവല്‍ മന്ത്രവാദത്തിന്റേേയും ദ്രാവിഡമാന്ത്രിക ദുരൂഹതകളുടേയും താളിയോലക്കെട്ടുകള്‍ വായനക്കാരുടെ മുമ്പാകെ തുറന്നുവയ്ക്കുന്നു. കാമരതിസ്വരൂപമായ വടയക്ഷിണിയുടെ പ്രതീകമായ മന്ദാരയക്ഷി ലൈംഗികതയുടേയും ആനന്ദത്തിന്റേെയും മൂര്ത്തി്യാണ്. മരണത്തെ കൈകളില്‍ അമ്മാനമാടുന്ന കണ്ണില്ലാത്ത കാമത്തിന്റെയ പ്രതീകമാണത്. ഒരു ഹൊറര്‍ നോവല്‍ എന്നതിനൊപ്പം തന്നെ ഓരോ വരിയിലും സസ്പെന്സ് നിലനിര്ത്തുണന്ന ഒരു ക്രൈംത്രില്ലര്‍ കൂടിയാണ് ഈ നോവല്‍.

ശ്രദ്ധിക്കുക: വായനക്കാർക്കുള്ള മുന്നറിയിപ്പ്

ഈ കൃതിയിലെ ചില രംഗങ്ങളിൽ കടുത്ത അക്രമം, ക്രൂരത, മുതിർന്നവർക്ക് മാത്രം അനുയോജ്യമായ സംഭാഷണങ്ങൾ/രംഗങ്ങൾ എന്നിവ ഉൾപ്പെടുന്നു. മാനസികമായി ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കാവുന്ന ഇത്തരം ഉള്ളടക്കങ്ങൾ കൈകാര്യം ചെയ്യുന്നതിനാൽ, പ്രായപൂർത്തിയാകാത്തവരും ദുർബലമനസ്കരും ഈ പുസ്തകം വായിക്കുന്നത് ഒഴിവാക്കേണ്ടതാണ്.



Rs 199.00
Add to Cart

ജീവിച്ചുതീര്‍ക്കുന്നവര്‍ (നോവല്‍ Paperback) By മിനി ആനന്ദവല്ലി

ഇത് കഥയല്ല, വളരെ വളരെ നേര്‍ത്ത് ദുര്‍ബലമായ ഒരു ശബ്ദം മാത്രമാണ്. ഈ ശബ്ദം സങ്കടങ്ങളുടെ പെരുങ്കടലിനുള്ളില്‍പ്പെട്ട് ശബ്ദിക്കാന്‍ മറന്നുപോയ, അനുഭവങ്ങളുടെ കൊടും ചൂടില്‍ പൊള്ളി പ്രതികരിക്കാന്‍ ഭയന്നുപോയ, ജീവിതമെന്ന മഹായാത്രയില്‍ സമൂഹമെന്ന കൊടുംകാട്ടില്‍ ഒറ്റപ്പെട്ടുപോയ ഓരോ അനന്തഭദ്രയുടേയും കഥയാണ്. 

ഒരു സാധാരണവീട്ടമ്മയായ മിനി ആനന്ദവല്ലി എഴുതിയ അസാധാരണമായ നോവല്‍. മാധ്യമങ്ങള്‍ ഉറക്കെ ഘോഷിക്കുന്ന കൃത്രിമ സ്ത്രീനോവലിസ്റ്റുകളുടെക്ലീഷേ ശബ്ദത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായി യഥാര്‍ത്ഥ സ്ത്രീയുടെ ഉറച്ച ശബ്ദമാണ് ഈ നോവല്‍. 

Rs:199.00
Add to Cart

സീക്രട്ട് ഏജന്‍റ് ജാനകി Crime thriller novel (Paperback) By Vinod Narayanan

അയാള്‍ പറഞ്ഞു, "ജാനകി, ഇത് നിങ്ങളുടെ കേരളത്തില്‍ നിന്ന് കിട്ടിയതാണ്. ഇന്‍റാഗ്ലിയോ പ്രിന്‍റിംഗ് രീതി പോലും കൃത്യം. കൊച്ചി തുറമുഖത്ത് വന്നുചേര്‍ന്ന പാക്ക് നിര്‍മിത ഇന്ത്യന്‍ കറന്‍സി. കള്ളനോട്ടുമെഷീനുകലില്‍ തിരിച്ചറിയപ്പെടാത്ത ഒന്നാണിത്. പാക്കിസ്ഥാനുവേണ്ടി ആരോ ഒരാള്‍ ഇന്ത്യയില്‍ കള്ളനോട്ട് പ്രിന്‍റ് ചെയ്യുന്നു. സാധാരണഗതിയില്‍ രാഷ്ട്രക്കമ്മട്ടങ്ങള്‍ക്ക് മാത്രം അനുവദിക്കപ്പെടുന്ന ഇന്‍റാഗ്ലിയോ പ്രസ് ആര്‍ക്കോ ലഭിച്ചിട്ടുണ്ട്. 2003 ല്‍ ജര്‍മനിയില്‍ നിന്നും ഇന്ത്യയിലേക്ക് കപ്പല്‍മാര്‍ഗം കൊണ്ടുവന്ന അഞ്ചു കെബിഎ ജിയോറി ഇന്‍റാഗ്ലിയോ പ്രസുകളില്‍ ഒന്ന് മോഷണം പോയിരുന്നു. അതാരുടെ കൈയിലായാലും ഇപ്പോള്‍ പാക്ക് തീവ്രവാദികള്‍ക്ക് വേണ്ടി പണിയെടുക്കുന്നു എന്നതാണ് സത്യം. രഹസ്യാന്വേഷണ ഏജന്‍സിയുടെ ഈ റിപ്പോര്‍ട്ട് പക്ഷേ അന്ന് കേരളത്തിലും കേന്ദ്രത്തിലും ഒരു പോലെ സ്വാധീനമുണ്ടായിരുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നിര്ബന്ധപ്രകാരം പൂഴ്ത്തി വയ്ക്കപ്പെട്ടു. ഐബി ഉദ്യാഗസ്ഥര്‍ക്ക് ഇങ്ങനെ ചില തലവേദനകളുമുണ്ട്." 

ഇന്ത്യന്‍ സീക്രട്ട് സര്‍വീസ് സംഘടനയുടെ ആരും കടന്നെത്താത്ത മേഖലകളിലേക്ക് ചുഴിഞ്ഞിറങ്ങുന്ന നോവല്‍. ഇന്ത്യയെ വേട്ടയാടുന്ന അധോലോകത്തിന്‍റെ പുതു തന്ത്രങ്ങളുടെ കഥ.

വിനോദ് നാരായണന്‍ എഴുതിയ ക്രൈം ത്രില്ലര്‍ നോവല്‍ ‘സീക്രട്ട് ഏജന്‍റ് ജാനകി


Rs: 260.00
Add to Cart

മറവന്‍ തുരുത്ത് പോലീസ് സ്റ്റേഷന്‍ (Crime thriller novel Paperback) by Vinod Narayanan

"കാലം ചെല്ലുമ്പോള് ജനാധിപത്യവും അധഃപതിക്കും. അതിലും ചാതുര്വര്ണ്യം നടപ്പാക്കപ്പെടും. ഒരു വ്യക്തിയും അവന്റെ പരിവാരങ്ങളും നമ്മെ അടക്കി ഭരിക്കാന് തുടങ്ങും. നമ്മുടെ വോട്ട് നിസഹായമായി തിരസ്കരിക്കപ്പെടുന്നത് കണ്ട് നാം സ്തബ്ധരായി നില്ക്കും. നമുക്ക് ലഭിച്ച സ്വാതന്ത്ര്യത്തെ പുതിയ ജനാധിപത്യ രാജാവും അവന്റെ പരിവാരങ്ങളും ചവിട്ടിമെതിക്കും. നിയമങ്ങള് ദുര്ബലന്മാര്ക്കു മാത്രമായി മാറും. ഒരു നാള് ആരെങ്കിലും അതിനെ എതിര്ക്കും. അടിമയായിപ്പോയ സമൂഹം എതിര്ത്തവനെ പരിഹസിക്കും. അപ്പോള് അവന് നിര്ദയനായി മാറും. അവന്റെ കഥയാണിത്." 
ആമസോണ്‍ കിന്‍ഡിലില്‍ ഹിറ്റായി മാറിയ വിനോദ് നാരായണന്‍റെ ക്രൈം ത്രില്ലര്‍  നോവല്‍.

മുഖവില 300 രൂപ
നൈന ബുക്സ് ഡിസ്ക്കൗണ്ട് വില 190 രൂപ

Rs: 190.00
Add to Cart

Shipping

 കാഷ് ഓണ്‍ ഡെലിവറി

ഞങ്ങള്‍ വിതരണം ചെയ്യുന്ന പ്രിന്‍റഡ് പുസ്തകങ്ങള്‍ കാഷ് ഓണ്‍ ഡെലിവറി ആയി ലഭിക്കും. ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസിന്‍റെ വിപിപി സൗകര്യമാണ് ഉപയോഗിക്കുന്നത്. ചില പോസ്റ്റ് ഓഫീസുകള്‍ വിപിപി പാക്കേജില്‍ എഴുതുന്ന തുകക്കു പുറമേ കൂടുതല്‍ തുക ഈടാക്കുന്നതായി പരാതിയുണ്ട്. അതില്‍ ഞങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ല എന്ന് ഖേദപൂര്‍വം അറിയിക്കട്ടെ. കാഷ് ഓണ്‍ ഡെലിവറി ആയി പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍  ഈ വെബ്സൈറ്റിലെ ചെക്കൗട്ട് ഓപ്ഷന്‍ ഉപയോഗിക്കുക. വിലാസവും പുസ്തകലിസ്റ്റും ഞങ്ങള്‍ക്ക് ലഭിച്ചാലുടന്‍ തന്നെ പുസ്തകങ്ങള്‍ വിപിപി ആയി അയക്കുന്നതാണ്. 

ഓണ്‍ലൈന്‍ പേയ്മെന്‍റ്

സൈറ്റില്‍ കാണുന്ന് ബൈ ബട്ടണ്‍ ഉപയോഗിച്ച്  ഓണ്‍ലൈന്‍ പേയ്മെന്‍റ് ചെയ്യാം. ഓണ്‍ലൈന്‍ പേയ്മെന്‍റെ ചെയ്യാന്‍ നെറ്റ് ബാങ്കിങ്ങ്, കാര്‍ഡ്, ഗൂഗിള്‍ പേ മുതലായ സൗകര്യങ്ങള്‍ എന്നിവ ഉണ്ട്. 400 രൂപയ്ക്ക് മുകളില്‍ വാങ്ങുന്ന പുസ്തകങ്ങള്‍ക്ക് പോസ്റ്റേജ് സൗജന്യമാണ്. സിംഗിള്‍ ആയി വാങ്ങുന്ന പുസ്തകങ്ങള്‍ക്ക് 40 രൂപ പോസ്റ്റേജ് ഉണ്ടാകും. 

ഗൂഗിള്‍ പേ

പുസ്തകങ്ങള്‍ കൊറിയറില്‍ വേണമെങ്കില്‍ ഗൂഗിള്‍ പേ വഴി പണം അടക്കാം. ഗുഗിള്‍ പേ നമ്പര്‍ 9567216134. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക അല്ലെങ്കില്‍ വാട്സാപ്പില്‍ ബന്ധപ്പെടുക. 9567216134

Info

Printed Book

Paper back Edition

Inside Paper: Super quality 80 GSM natural Shade paper.

Cover: International Standard 300 GSM Paper.

Book Size: 5.5 x 8.5 Inches.

Quality packing

Secret Ageny Janaki